ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2017

ക്ഷേത്രമുറ്റത്ത് ചെന്നാലും ചൈതന്യം ലഭിക്കുമോ?

ക്ഷേത്രമുറ്റത്ത് ചെന്നാലും ചൈതന്യം ലഭിക്കുമോ?

ക്ഷേത്രത്തിലെ വാസ്തു വിദ്യാഘടനയുടെ പ്രത്യേകത കൊണ്ട് അമ്പല പരിസരത്തിൽ എപ്പോഴും ഭൗമോർജ്ജം അഥവാ ജീയോ എനർജി പ്രസരിച്ചു കൊണ്ടിരിക്കുന്നു . ഭക്തിയോടെ ക്ഷേത്രത്തിൽ എത്തുന്ന ഭക്തനിലേക്ക് അനുകൂലമായ ഊർജ്ജം ലഭിക്കുന്നതോടെ അയാളിൽ ഗുണകരമായ മാറ്റങ്ങൾ കാണുന്നു. സാധാരണ ഭൂമിയിൽ കാണുന്ന നിശ്ചലോർജ്ജം ക്ഷേത്ര നിർമ്മിതിക്കായി ഉപയോഗിച്ചിരിക്കുന്ന വാസ്തു ശില്പഘടനയിലൂടെ ചലനോർജ്ജമായി മാറുന്നു.
പൂജ മുടങ്ങിക്കിടക്കുന്ന ഒരു ക്ഷേത്രാങ്കണത്തിലായാലും ഈ ഊർജ്ജം ലഭിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചെന്നൈയിലെ മാമല്ലപുരത്ത് വർഷങ്ങളായി ശിവലിംഗം പൊട്ടിപ്പൊളിഞ്ഞ് നിത്യപൂജകളില്ലാതെ നശിച്ചു പോയ അമ്പലത്തിൽ ഡോ. പ്രഭാത്കുമാർ പോദ്ദാർ ,സുകൃതീന്ദ്രാ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, 1999 ൽ നടത്തിയ റിസർച്ചിൽ നശിച്ചു പോയ അമ്പലത്തിൻറെ പരിസരത്തു പോയാലും ഭൗമോർജ്ജ പ്രസരണമുണ്ടെന്ന് അദ്ദേഹത്തിന്റെ
' അമ്പലങ്ങളിലെ ഊർജ്ജപ്രവർത്തനം ' എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ഇതിൽ നിന്നും ക്ഷേത്ര തിരുമുറ്റെത്തെത്തുന്നവരിൽ ചലനാത്മകമായ ഊർജ്ജം സമ്മാനിക്കുവാൻ ക്ഷേത്ര വസ്തുശില്പങ്ങൾക്ക് കഴിയും എന്ന് മനസ്സിലാക്കാം.

No comments:

Post a Comment