ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 May 2017

സാളഗ്രാമം

സാളഗ്രാമം

സാളഗ്രാമങ്ങള്‍ വൈഷ്ണവ പ്രതീകമാണ്. നേപ്പാളാണ് സാളഗ്രാമത്തിന്റെ ഉറവിടം. നദിയുടെ ശക്തിയായ ഒഴുക്കില്‍പെട്ട് ഉരുളന്‍ കല്ലുകളാകുന്നു. ഒരിനം പ്രാണികള്‍ കല്ലുതുളച്ച് പലതരം ചക്രങ്ങള്‍ കൊത്തിയുണ്ടാകുന്നു. ചക്രങ്ങളുടെ ആകൃതിക്കനുസരിച്ചും നിറം നോക്കിയും ഓരോ ഈശ്വരനാമങ്ങള്‍ നല്‍കിയിരിക്കുന്നു.

തീ൪ത്ഥാടന സമയത്താണ് അധികവും ഇവ പൂജിക്കാറുള്ളത്. വീടുകളില്‍ വച്ച് പൂജിക്കുന്നവരും ഉണ്ട്. പ്രത്യേകം പാത്രങ്ങളില്‍ വെള്ളത്തിലാണ് സൂക്ഷിക്കുക. പൂജയ്ക്ക് പൂക്കളും തുളസിയും ഉപയോഗിക്കാറുണ്ട്. ജലാംശം നിശ്ശേഷം വറ്റിപോകരുതെന്ന് വിശ്വാസം.

സാളഗ്രാമത്തെ പൂജിച്ചാല്‍ ഭഗവാന്‍ വിഷ്‌ണു പ്രസാദിക്കുകയും ഭക്തര്‍ക്ക്‌ ആരോഗ്യം, സമ്പത്ത്‌, ബുദ്ധി, സന്തോഷം എന്നിവ നല്‍കുകയും ചെയ്യും. സാളഗ്രാമത്തെ അഭിഷേകം ചെയ്യുന്ന ജലം ശേഖരിച്ച്‌ തീര്‍ത്ഥമായി കുടിക്കാറുണ്ട്‌. സാളഗ്രാമത്തിലൂടെ ഒഴിക്കുന്ന ജലം നിരവധി ഗുണങ്ങളുള്ള തീര്‍ത്ഥമായി മാറുമെന്നാണ്‌ വിശ്വാസം.
നേപ്പാളിലെ ഗന്ധകി നദിയിലും ഹിമാലയന്‍ മലനിരകളിലെ ചില പ്രദേശങ്ങളിലുമാണ്‌ ഇവ കാണപ്പെടുക.

ഗോളാകൃതിയാണിവയ്‌ക്കുള്ളത്‌. വിഗ്രഹങ്ങള്‍ ഉണ്ടാക്കാൻ കല്ലുകൾ ഉപയോഗിക്കാറുണ്ട്‌. ശരിക്കുള്ള സാള ഗ്രാമങ്ങള്‍ ഫോസില്‍ കല്ലുകളാണ്‌ . ശാസ്ത്രദൃഷ്ടിയിൽ അമോണൈറ്റ്‌ കല്ലുകളാണിവ.

നേപ്പാളിലെ ഗന്ധകീ നദി ഇവിടെയാണ്‌ ഏറ്റവും ശ്രേഷ്ഠമായ സാളഗ്രാമങ്ങൾ ലഭിയ്ക്കുന്നതു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹം നിർമ്മിച്ചിരിയ്ക്കുന്നത് ഇവിടുന്നു ലഭിച്ച സാലഗ്രാമങ്ങളാണ് (12000 സാളഗ്രാമങ്ങൾ )
സാളഗ്രാമം വിശുദ്ധമായ ഒരു ശിലയാണ് സാളഗ്രാമം. കറുത്ത് ഉരുണ്ട് ചക്ര ചിഹ്നമുള്ള സുഷിരത്തോട് കൂടിയുള്ളതാണ് ഈ ശിലകള്‍.. മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പെടുന്ന ഈ കല്ലുകൾ പണ്ട് മഹാവിഷ്ണു പ്രതിഷ്ഠകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. ഹിമാലയത്തില്‍ ഗന്ധകി നദിയിലാണ് ഈ ശിലകള്‍ കാണപ്പെടുന്നത്.. ചക്രചിഹ്നങ്ങളോടുകൂടിയ സാളഗ്രാമം പൂജിക്കുന്ന മനുഷ്യന് പിന്നീട് പുനര്‍ജന്മമെടുക്കേണ്ടിവരില്ലെന്നാണ് വിശ്വാസം. ശക്തമായ ദൈവ സാന്നിധ്യം ഉള്ള ഈ ശിലകള്‍ ദിവസേന പൂജിക്കപ്പെടെണ്ടവയാണെന്നാണ് വിശ്വാസം.

പത്തൊൻപത് വിധത്തിലുള്ള സാളഗ്രാമങ്ങളുണ്ട്

1. ലക്ഷ്മിനാരായണം,
2. ലക്ഷ്മിജനാർദ്ദനം
3. രഘുനാഥം
4. വാമനം
5. ശ്രീധരം
6. ദാമോദരം
7. രണരാമം
8. രാജരാജേശ്വരം
9. അനന്തം
10. മധുസൂദനം
11. സുദർശനം
12. ഗദാധരം
13. ഹയഗ്രീവം
14. നരസിംഹം
15. ലക്ഷ്മീനരസിംഹം
16. വാസുദേവം
17. പ്രദ്യുമ്നം
18. സങ്കർഷണം
19. അനിരുദ്ധം
എന്നിങ്ങനെ...

സാളഗ്രാമങ്ങളുടെ തരം

1.ലക്ഷ്മീജനാർദനം:
കറുപ്പുനിറം

2.ലക്ഷ്മീനാരായണം: ഒരു സുഷിരം, നാലുചക്രം, വനമാലപോലുള്ള വര

3.വാമനം: കറുപ്പുനിറം, വളരേ ചെറിയ ചക്രം

4.രഘുനാഥം: രണ്ടു സുഷിരം, നാലുചക്രം, കന്നുകാലികളുടെ കുളമ്പടി അടയാളം

5.ശ്രീധരം: വളരേ ചെറിയ രണ്ടു ചക്രം, കറുപ്പുനിറം, വനമാലപോലുള്ള വരയില്ല

6.രണരാമം: രണ്ടു അമ്പുകളുടേയും ആവനാഴിയുടേയും ചിഹ്നം, ഇടത്തരം വലിപ്പം

7.ദാമോദരം: ഇരുണ്ട വലിയ ശില, രണ്ടു ചക്രം, വനമാലപോലുള്ള വരയില്ല

8.അനന്തശില: ശ്യാമമേഘവർണ്ണനീയത, പതിനാലു ചക്രം

9.രാജരാജേശ്വരം: ഏഴു ചക്രം

10.മധുസൂദനം: അത്യുജ്വല തേജസ്സാർന്ന രണ്ടു ചക്രം

11.സുദർശനം; ഒരു ചക്രം

12.ഗദാധരം: തേജസ്സാർന്ന ഒരു ചക്രം

13.ഹയഗ്രീവം: രണ്ടു ചക്രം, കുതിര മുഖം

14.നാരസിംഹം: സിംഹരൂപം, രണ്ടു ചക്രം

15.ലക്ഷ്മീനരസിംഹം: രണ്ടു ചക്രം, വനമാലപോലുള്ള വര

16.പ്രദ്യുമ്നം: ചാരനിറം, സൂക്ഷ്മമായ ഒരു ചക്രം, അനവധി ച്ഛിദ്രങളുള്ള ഏക സുഷിരം

17.വാസുദേവം: സ്ഫടിക സദ്രിശം

18.സങ്കർഷണം: ദ്വിമുഖസഹിതം

19.അനിരുദ്ധം: ആകൃതി ഉരുണ്ടത്

No comments:

Post a Comment