ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 May 2017

ഹിന്ദുമതം - ചില ചിന്തകൾ

ഹിന്ദുമതം - ചില ചിന്തകൾ

ഞാൻ ഹിന്ദുവാണ് എന്ന് അഭിമാനത്തോടെ പറയണം എന്നൊക്കെ ചിലർ പറയുന്നത് കേൾക്കാം. ഞാൻ സനാതന ധർമ്മിയാണ്. അല്ലെങ്കിൽ സനാതന നാ ണ് എന്ന് ആണ് അഭിമാനത്തോടെ പറയേണ്ടത് എന്നാണ് എന്റെ വിശ്വാസം. കാരണം ഹിന്ദുവെന്ന പദം മറ്റാരോ ചാർത്തിത്തന്ന പട്ടമാണ്. അതും പേർഷ്യൻ ഭാഷയിൽ

ലോകമാന്യതിലകൻ ഹിന്ദു എന്ന പദത്തെ പരിഭാഷപ്പെടുത്തിയത് നോക്കുക.

ആ സിന്ധോഃസിന്ധുപര്യന്തം
യസ്യഭാരതഭൂമയഃ
പിതൃഭൂഃപുണ്യഭൂശ്ചൈവ
സ വൈ ഹിന്ദുരിതി സ്മൃതഃ
അർത്ഥം
*********
സിന്ധു നദിയുടെ ഉത്ഭവസ്ഥാനം മുതൽ ഇന്ത്യൻ മഹാസമുദ്രം വരെയുള്ള ഭൂമി ആരുടെയൊക്കെ പിതൃഭൂമിയും പുണ്യഭൂമിയുമാണോ? അയാളെ ഹിന്ദു വെന്ന് പറയാം.
      വിചാരണ
ഇവിടെ ഒരു പ്രദേശത്തെ സാക്ഷിയാക്കിയാണ് ഹിന്ദു എന്ന പദം വരുന്നത്. ഒരു പുണ്യസ്ഥലത്ത് ജനിച്ചു എന്നതിനേക്കാൾ അയാൾ ഏത് സംസ്കാരം പ്രകടിപ്പിച്ചു? എന്നല്ലേ നോക്കേണ്ടത്! ആ സംസ്കാരത്തിന് ആധാരമായ തത്വദീക്ഷകൾ അടങ്ങുന്ന സനാതന ധർമ്മത്തിന്റെ പേരിലല്ലേ നാം അറിയപ്പെടേണ്ടത്? ഒരു പ്രദേശത്ത് ജനിച്ചു എന്ന കാരണത്താൽ ആരും സാത്വികരാവില്ല അതിന് തെളിവല്ലേ ലിംഗഛേദം ചെയ്യപ്പെട്ട സ്വാമി?

ആയതിനാൽ നമുക്ക് അഭിമാനത്തോടെ പറയാം   ഞാൻ ഒരു സനാതനധർമ്മി ആണെന്ന് അല്ലെങ്കിൽ സനാതനനാണെന്ന്. ചിന്തിക്കുക.  ഹിന്ദുവാണ് എന്ന് പറയുന്നത് സർക്കാർ അങ്ങിനെയുള്ള മതമായി അംഗീകരിച്ചത് കൊണ്ടല്ലേ? ഔദ്യോഗികമിയി ആ പദം പ്രയോഗിച്ചേ മതിയാകൂ എന്നത് കൊണ്ട്.അല്ലേ? മനനം ചെയ്യുക

No comments:

Post a Comment