അഗ്നി ദുർഗ
''കാമേശ്വരീം കുണ്ഡമദ്ധ്യേ
സകാമാമൃതസംയുതാം |
സമാവാഹ്യ ച സംപൂജ്യ
തദ്ഗർഭ വഹ്നിമാവഹേത് || ''
അഗ്നിജനനം ചെയ്യുന്നതിന് പാശാനഭവം , ശ്രോത്രിയഗേഹജം തുടങ്ങിയ പ്രസിദ്ധമായ രീതികളുണ്ട്. അത് പ്രയോഗിക്കുന്ന സാധകന്റെ മനോഭാവവും ഉദ്ദേശവും മന്ത്രവുമാണ് അഗ്നിക്ക് ദേവതാസ്വരൂപം കൊടുക്കുന്നത്.
''ദീപാദ്യീപാന്തരരന്യായാത്
സ്ഫുരന്തം സർവതോമുഖം |
ശ്വാസമാർഗ്ഗേണ മനുവിത്
കവചേന തതോ അർച്ചയേത് ||
അദ്വൈതതന്ത്രസാധകന് ഉപാസ്യ-ഉപാസക അഭേദബന്ധം അറിയാം. സാധകൻ അഗ്നിക്ക് രൂപം നൽകുന്നു (സാധകന്റെ ബോധതലത്തിൽ നിന്ന് ഉണ്ടാകുന്ന അഗ്നിയെ ശ്വാസത്തിലൂടെ ബാഹ്യമായ ഹോമകുണ്ഡത്തിലേക്ക് നയിക്കുന്നു. സാധകൻ തന്റെ ശരീരത്തിൽ അഗ്നിയുടെ സപ്തജിഹ്വകളെയും ന്യസിക്കുന്നു. ഏഴ് അഗ്നിജിഹ്വകൾക്ക് ദേവ, പിതൃ, ഗന്ധർവ്വ, നാഗ, പിശാച, രാക്ഷസൻമാർ ഇങ്ങനെ ഏഴ് അധിഷ്ഠാനദേവതകളുണ്ട്. അഗ്നിയുടെ ഏഴ് ശക്തികളാണ് ഇവ. ഓരോന്നിനും വ്യതസ്ത ഉദ്ദേശം ഉണ്ട്.
സാത്വികകാര്യങ്ങൾക്ക്:-
ഹിരണ്യ, കനക, രത്ന, കൃഷ്ണ, സുപ്രഭ, ബഹുരൂപ, അതിരക്തം.
വശ്യാദി രാജസികകാര്യങ്ങൾക്ക്:-
പദ്മരാഗം, സുവർണ്ണം, ഭദ്രലോഹിതം, ലോഹിതം, ശ്വേതം, ധൂമിനി, കരാളിക.
മാരണാദി താമസകാര്യങ്ങൾക്ക്:-
വിശ്വമൂർത്തി, സ്ഫുലിഗിനീ, ധൂമ്രവർണ്ണ, മനോജവാ, ലോഹിതം, കരാളം, കാലം.
അഗ്നിയുടെ ഒരു അപൂർവ്വസ്തോത്രം.
(രുദ്രയാമളം )
ബന്ധൂകപുഷ്പസങ്കാശം സുതപ്തകനകപ്രഭം |
പദ്മസ്ഥം യജമാനാർത്ഥ
വദനദ്വയശോഭിതം ||
സപ്തച്ഛന്ദോമയം ദേവം
വിമാനോപരിസംസ്ഥിതം |
ത്രിധാഗ്രീവം ത്രിപാദാബ്ജം
ഹവ്രകവ്യവിനാശകം ||
ബ്രഹ്മാധ്വര്യൂദ്ഗാതൃ
ചതുഃശൃംഗവിരാജിതം |
പഞ്ചപാത്ര പാശുപതം
കാപിലം ച മഹാമതം ||
ബൗദ്ധം വൈദികമിത്യേതത്
ഷട്പിഡംഗലവിലോചനം |
വേദാർത്ഥ ച ചതുഃശ്രോത്രം
ശ്രൗതശാസ്ത്രമയധ്വനിം ||
സപാതാളജടാബദ്ധ
മൗലികോടിരഭാസ്വരം |
രക്താംബോരുഹമദ്ധ്യസ്ഥം
സ്വസ്തികാസനസംസ്ഥിതം ||
പുഷ്ഠദേശസമാലംബിതാ-
ർതീയചരണാംബുജം |
സദാ ശബ്ദായമാനം ച
രാജമാനം സ്വതേജസാ ||
ശക്തിം വജ്രം സ്രുക്സ്രുവൗ ച
ചതുർഭിർദിക്ഷു ബാഹുഭിഃ |
തോമര താലവൃന്ദം ച
സൗവർണ ഘൃതപാത്രകം |
വാമൈസ്ത്രിഭിർബാഹുഭിശ്ച
ദധാനം രക്തവാസസം ||
അഗ്നിദുർഗായൈ നമോനമഃ
No comments:
Post a Comment