ഏകാദശിവ്രതം
ഏകാദശിവ്രതാനുഷ്ഠാനം പൊതുവിൽ എല്ല്ലാദേവന്മാർക്കും പ്രത്യേകിച്ച് വിഷ്ണുവിനും പ്രീതികരമാണ്.ഇഹലോകസുഖവും പരലോകസുഖവും ഫലം. സൂര്യോദയത്തിന്ന് ദശമിസംബന്ധമുള്ള ഏകാദശിയാണ് ഭൂരിപക്ഷ ഏകാദശി. ദ്വാദശീ സംബന്ധമായ ഏകാദശി "ആനന്ദപക്ഷം" എന്നറിയപ്പെടുന്നു. ഇവയെ പിതൃപക്ഷമെന്നും ദേവപക്ഷമെന്നും പറയാറുണ്ട്. പൈതൃകകർമ്മങ്ങൾക്ക് ദശമിസംബന്ധമുള്ള ഏകാദശിയാണ് വിശേഷം. ദ്വാദശീ സംബന്ധമുള്ളത് ദേവപ്രീതികരമായി പറയപ്പെടുന്നു.
ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കുംപൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.
ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വൃതം. മഹാഭാരതത്തിലെ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്നു കരുതപ്പെടുന്നു.
സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം' എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു.
ഹരിവാസരം
ഏകാദശിയുടെ അന്ത്യഖണ്ഡവും (തിഥിയുടെ അവസാന നാലിലൊന്ന്)15നാഴികയും(ഒരു നാഴിക =24/60=2/5മണിക്കൂർ=40മിനിറ്റ്) ദ്വാദശിയുടെ ആദ്യ15 നാഴികയും ഉൾപ്പെട്ട 30നാഴികക്ക് ഹരിവാസരം എന്നറിയപ്പെടുന്നു. എല്ലാ ഏകാദശീ വ്രതങ്ങളും പ്രാധാന്യമുള്ളവ തന്നെ ആണെങ്കിലും വൈകുണ്ഠൈകാദശി, ശയനൈകാദശി, ഉത്ഥാനൈകാദശി എന്നിവയും കേരളത്തിൽ ഗുരുവായൂർ ഏകാദശി, തിരുവില്വാമല, നെല്ലുവായ്, തൃപ്രയാർ, കടവല്ലൂർ എന്നീക്ഷേത്രങ്ങളീലെ ഏകാദശിയും അധികം പ്രധാനമാണ്. എല്ലാ വ്രതങ്ങളും അനുഷ്ഠിക്കുന്നതുകൊണ്ട് ശ്രേയസ്സുണ്ടാകും...
ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ മാസവും കൃഷ്ണ-ശിക്ലപക്ഷങ്ങളിൽ ആചരിക്കപ്പെടുന്നു. ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷ ഏകാദശിയും വാനപ്രസ്ഥർ, സ്ന്ന്യാസികാൽ, വിധവകൾ മുതലായവർ ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.
സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം
ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.
ഏകാദശി പുരാണ കഥകൾ അനുസരിച്ച് ഒരു ദേവിയാണ്
ഏകാദശീ ദേവി. ഈ ദേവി വിഷ്ണുവിൽ നിന്നും ഉത്ഭവിച്ചതാണ്. ഇത് സംബന്ധിച്ചുള്ള കഥ ഇങ്ങനെ :
ബ്രഹ്മദേവൻ സൃഷ്ടിച്ച അസുരനാണ് താലജംഘൻ. അദ്ദേഹത്തിന്റെ മകൻ മുരൻ. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവർ ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോൾ ദേവന്മാർ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിങ്കലേക്ക് അയച്ചു.
ദേവന്മാർ വിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചപ്പോൾ വിഷ്ണുവിൽ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉത്ഭവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു.
ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോൾ സ്വന്തം പേരിൽ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു.
അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്. വിഷ്ണുവിൽനിന്നും ഉത്ഭവിച്ച ദേവി മുരനെ കൊന്നതുകൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത്.
എട്ട് ഏകാദശികള്‍ പ്രാധാന്യം നല്‍കി അനുഷ്ഠിച്ചുവരുന്നു - .
1. പ്രോഷ്ഠപദ ഏകാദശി
2. പരിവര്‍ത്തന ഏകാദശി
3. കാര്‍ത്തിക ശുക്ല ഏകാദശി
4. ദേവോത്ഥാന ഏകാദശി
5. ധനുശുക്ല ഏകാദശി
6. സ്വര്‍ഗവാതില്‍ ഏകാദശി
7. മാഘശുക്ല ഏകാദശി
8. ഭീമൈകാദശി
No comments:
Post a Comment