ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 May 2017

യഥാർത്ഥത്തില്‍ കാലം എന്നൊന്നുണ്ടോ ?

യഥാർത്ഥത്തില്‍ കാലം എന്നൊന്നുണ്ടോ ?

ഭൂമി വാസിയായ ഒരുവനെ സംബന്ധിച്ച് രാത്രിയും പകലും ആയി വിഭജിച്ചാണ് മനുഷ്യന്‍ കാലത്തെ അറിയുന്നത്. ഭൂമി സൂര്യനെ ചുറ്റുന്നു സൂര്യന്റെ പ്രകാശം ഭൂമിയില്‍ ദൃശ്യമാകുമ്പോള്‍ പകലും കാലത്തെ നാം അപഗ്രഥിച്ചാല്‍ യഥാര്‍ത്ഥത്തിൽ ദൃശ്യമാകാത്തപ്പോള്‍ രാത്രിയും . ഒരുവന്‍ സൂര്യനില്‍ നില്‍ക്കുകയാണെങ്കില്‍
ഇത്ബാധകകമാവില്ല.കാരണം സാദാ പ്രകാശമാനമായ സൂര്യനില്‍ രാത്രി എന്നൊന്നില്ല. ഇനി സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളിലെയും മറ്റു നക്ഷത്രസമൂഹത്തിലെയും സമയമാപനം നമ്മുടെ ചിന്തക്കും അപ്പുറമാണെന്ന് കാണാം.നമ്മുടെ വ്യവഹാരത്തിനായി നാം സ്വീകരിച്ചിരിക്കുന്ന കര്‍മത്തെ ആസ്പദം ആക്കിയുള്ള സങ്കല്പം മാത്രമാണ് ദിവസവും മണിക്കൂറും മിനിറ്റുമെല്ലാം അല്ലാതെ നമ്മുടെ ക്ലോക്കില്‍ സൂചിയുടെ തിരിച്ചിലുമായി ബന്ധപെട്ടതല്ല. ചുരുക്കത്തില്‍ ഓരോരുത്തരും ചില പ്രത്യേക ഉപാധികളെ ആശ്രയിച്ചു സങ്കല്പിച്ചുണ്ടാക്കിയതാണ് കാലം.

കാലം എന്നത് പോലെ ദേശവും മനസ്സിന്‍റെ ഒരു കല്പന മാത്രമാണ്.

ഭൂമിയിലെ ഒരു മനുഷ്യനെ സംബന്ധിച്ച്‌ കൊച്ചിയും ന്യുയോര്‍ക്കും തമ്മില്‍ വളരെയേറെ അകന്നു നില്‍ക്കുന്ന രണ്ടു ദേശങ്ങളാണ്.എന്നാല്‍ ഭൂമിക്ക് ഒരു ബോധതലം ഉണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ അവ ദൂരത്തിലായിരിക്കുമോ .ഒരു മനുഷ്യന്റെ കാലില്‍ ഒരു ഉറുമ്പ് കടിക്കുന്നു. ആ ഉറുമ്പിനെ സംബന്ധിച്ച് ആ മനുഷ്യന്റെ തല എന്നത് വളരെ ദൂരത്തിലുള്ള ഉന്നയിട്ടാണ് അനുഭവപ്പെടുക എന്നാല്‍ ആ മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് രണ്ടു തന്നിലെ രണ്ടു അവയവങ്ങള്‍. പ്രപഞ്ചം ഒന്നാകെ ഒരു ബോധതലം എടുത്താല്‍ ദേശമെന്നത് നമ്മുടെ സാമാന്യബുദ്ധിക്കപ്പുറമുള്ള കല്‍പ്പന മാത്രമായി മാറും.

ദൃശ്യപ്രപഞ്ചം എന്ന വസ്ത്രത്തിലെ ഊടും പാവും ആണ് ദേശകാലങ്ങളും നിമിത്തങ്ങളും എന്ന് കാണാം.നിമിത്തങ്ങളില്‍ നിന്ന് നേരിട്ട് വസ്തുക്കള്‍ ജനിക്കുന്നു.വിത്ത് വൃക്ഷത്തിന് നിമിത്തമാണ് എന്നാല്‍ മറിച്ചൊന്നു ചിന്തിച്ചാല്‍ വൃക്ഷമാണ് വിത്തിന് നിമിത്തം എന്ന് കാണാം ഇങ്ങിനെ നോക്കിയാല്‍ ഒന്നിനെയും കാര്യമെന്നോ കാരണമെന്നോ കാണാന്‍ കഴിയില്ല. ഈ കാര്യ കാരണ പ്രവാഹത്തിന്റെ തുടക്കം എവിടെ നിന്ന്.കാര്യ കാരണ പ്രവാഹത്തില്‍ അകപ്പെട്ടു നില്‍ക്കുന്ന ഒരാള്‍ക്ക് ഇതിനു ഉത്തരം കണ്ടെത്താന്‍ സാധ്യമല്ല. ഈ കാര്യകാരണ പ്രവാഹം നിലക്കുന്നത് സമാധിയില്‍ മാത്രമാണ്. അത് വരെ അഖിലവും ഉള്ളതായി തന്നെ തോന്നും.

No comments:

Post a Comment