ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 February 2017

അഷ്ടസിദ്ധികൾ

അഷ്ടസിദ്ധികൾ

കുണ്ഡലിനി യോഗ മൂലം ഒരു പരിപൂർണ യോഗിക്ക് 8 പ്രധാന സിദ്ധികൾ ലഭിക്കുന്നു. അവ അണിമ , മഹിമ , ലഘിമ , ഗരിമ ,പ്രാപ്തി, പ്രാകമ്യ, വശീത്വം ,ഈശ്വിത്വം എന്നിവയാകുന്നു .

1. അണിമ :
ഇതുലഭിച്ചാൽ യോഗിക്ക് താൻ ആഗ്രഹിക്കുന്നത്ര ശരീരത്തെ ചെറുതാക്കാൻ സാധിക്കുന്നു.

2.മഹിമ :
ഇതിന്റെ ഫലം അണിമക്ക് വിപരീതമാണ്. യോഗി മനസ്സില് സങ്കൽപ്പിക്കുന്ന അത്രയും ശരീരത്തെ വലുതാക്കുവാൻ സാധിക്കും. വിരാട് സ്വരൂപം വേണമെന്ന് ആഗ്രഹിച്ചാലും അതുപോലെ തന്നെ സംഭവിക്കും.

3.ലഘിമ :
യോഗി ശരീരത്തെ ഒരു തൂവൽ പോലെ ലഘുവാക്കുന്നു. പ്ലവിണി പ്രാണായാമം വഴി ശരീരം ലഘുവാക്കുവാൻ സാധിക്കും. ഇതിൽ അദ്ദേഹം ധാരാളം വായു അകത്തേക്ക് വലിച്ചെടുത്ത്‌ ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ നിന്നും മോചനം നേടുന്നു. ആയിരക്കണക്കിന് നാഴികകൾ ഈ സിദ്ധി വെച്ച് യോഗിക്ക് ആകാശ മർഗേണ യാത്ര ചെയ്യുവാനാകും. വായു സ്തംഭനം, ജലസ്തംഭനം എന്നിവ ഈ സിധിയിലൂടെ പരിശീളിക്കാവുന്നതാണ്.

4. ഗരിമ :
ലഘിമയുടെ വിപരീത ഗുണം. ഇതിൽ യോഗി ധാരാളം വായു അകത്തേക്ക് വച്ചെടുത്ത്‌ ഗുരുത്വാകര്ഷണ ഫലം കൂടുതലാക്കി പർവതം പോലെ ശരീര ഭാരം വർധിപ്പിക്കുന്നു.

5. പ്രാപ്തി :
ഈ സിദ്ധി ലഭിച്ചല്ൽ യോഗിക്ക് ഉയരത്തിലുള്ള വസ്തുക്കളും എത്തിപ്പിടിക്കുവാൻ സാധിക്കും. സൂര്യനെയും ചന്ദ്രനേയും അനായാസം സ്പർശിക്കാം. ഈ സിധിയിൽ യോഗിക്ക് അസാമാന്യ ശക്തികൾ ലഭിക്കുന്നു. അദ്ദേഹത്തിന് ഭാവി പ്രവചിക്കുവാനും സാധിക്കുന്നു. അതീന്ദ്രിയജ്ഞാനം, അതീന്ദ്രിയ ശ്രവണ ശക്തി, ടെലിപ്പതി എന്നിവ സാധ്യമാകുന്നു.കൂടാതെ മറ്റുള്ളവരുടെ ചിന്തയും പക്ഷിമൃഗാദികളുടെ ആശയവിനിമയവും ശ്രവിക്കാനാകും. എല്ലാവിധ രോഗങ്ങള ശമിപ്പിക്കുവാനും പരിചയമില്ലാത്ത ഭാഷ ഗ്രഹിക്കുവാനും ഉള്ള കഴിവ് ഈ സിദ്ധിയിലൂടെ ലഭ്യമാകും ..

6. പ്രകമ്യ :
യോഗിക്ക് ഈ സിദ്ധി മൂലം വെള്ളത്തിനടിയിൽ എത്രനേരം വേണമെങ്കിലും ചിലവഴിക്കാനാകും. സമാധിയടഞ്ഞ ബനാറസ്സിലെ ത്രിലിംഗ സ്വാമികൾ ഗംഗയിൽ ആറുമാസം വരെ ചിലവഴിച്ചിരുന്നതായി പറയപ്പെടുന്നു. ഈ സിദ്ധിയിലൂടെ അദൃശ്യനാകുവാനുള്ള കഴിവും പരകായ പ്രവേശവും പ്രാപ്തമാകുന്നതാണ്. ദക്ഷിണ ഭാരതത്തിലെ തിരുമുള്ളർ ഒരു ആട്ടിടയന്റെ ശരീരത്തില പ്രവേശിച്ചിരുന്നു. എന്നും യുവത്വം കാത്തുസൂക്ഷിക്കുവാൻ ഈ സിദ്ധി ഉപയോഗപ്രദമാണ്. യയാതി മഹാരാജാവും വിക്രമാദിത്യ മഹാരാജാവും ഈ സിദ്ധി നേടിയവരാണ്.

7. വശീത്വം :
ക്രൂര മൃഗങ്ങളെ വശീകരിച്ചു സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരുവാനും മാസ്മര വിദ്യ പ്രയോഗിച്ചു മൃഗങ്ങളെ അനുസരിപ്പിക്കുവാനുമുള്ള സിദ്ധിയാണ് ഇത്.. വികാരങ്ങൾക്കും അഭിനിവേശങ്ങൾക്കും തടയിടാൻ ഈ സിദ്ധിയാൽ സാധ്യമാണ്.. ഇത് സ്ത്രീകളെയും, പുരുഷന്മാരെയും,  വസ്തുക്കളെയും നിഷ്പ്രയാസം വശത്താക്കാനുള്ള സിദ്ധിയാണ് .

8. ഇശിത്വം :
ഇത് ദിവ്യശക്തിയാണ്.. യോഗി വിശ്വത്തിന്റെ അധീശനാകുന്നു.. മരിച്ചവരെ പുനർജീവിപ്പിക്കുവാൻ ഈ സിദ്ധിയുള്ള യോഗിക്ക് സാധിക്കും . കബീർദാസ്, തുളസീദാസ്, അക്കൽകൊട്ട് സ്വാമി എന്നിവർക്ക് ഈ സിദ്ധി പ്രപ്തമായിരുന്നു

No comments:

Post a Comment