ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 February 2017

ഏതാണ് ആ ആറ് പടികള്‍ ?

ഏതാണ് ആ ആറ് പടികള്‍ ?

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
നരകവാരിധി നടുവിൽ ഞാൻ
നരകത്തിങ്കേന്നും കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

മരണ കാലത്തെ ഭയത്തെ ചിന്തിച്ചാൽ
മതി മറന്നു പോം മനമെല്ലാം
മനതാരിൽ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

ശിവ ശിവ ഒന്നും പറയാവതല്ല
മഹമായ തൻെറ പ്രകൃതികൾ
മഹമായ നീക്കീട്ടരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

വലിയൊരു കാട്ടിലകപ്പെട്ടേനഹം
വഴിയും കാണാതെ ഉഴലുമ്പോൾ
വഴിയിൽ നേർ വഴി അരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

എളുപ്പമായുള്ള വഴിയേ കാണുമ്പോൾ
ഇടയ്ക്കിടെ ആറു പടിയുണ്ട്
പടിയാറും കടന്നവിടെ ചെല്ലുമ്പോൾ
ശിവനെ കാണാകും ശിവശംഭോ

ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ
ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ
ശിവ ശംഭോ ശംഭോ ശിവശംഭോ

❓"ഏതാണ് ആ ആറ് പടികള്‍ ?"

👉 "ഷഡാധാരങ്ങളാണ് ഈ ആറ് പടികള്‍".

ലളിതമായി വിശദീകരിക്കാം

മനുഷ്യന് സുഖാവസ്ഥ കൈവരാന്‍ ഷഡാധാരങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ട്. ഒരു നൂലില്‍ കോര്‍ത്ത മുത്തുമണികള്‍ പോലെ കൃശമായ സുഷുമ്നാനാഡിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ആറ് ശക്തികേന്ദ്രങ്ങളെയാണ് ഷഡാധാരങ്ങള്‍ എന്ന് പറയുന്നത്.

ഷഡാധാരങ്ങള്‍ ആറെണ്ണമാകുന്നു. അവ:

1) മൂലാധാരം (ഗുദത്തിനും ലിംഗ-യോനിയ്ക്കും മദ്ധ്യേയായി സുഷുമ്നാനാഡിക്കുള്ളില്‍)

2) സ്വാധിഷ്ഠാനം (ലിംഗ-യോനീ സ്ഥാനത്തിനും പുറകില്‍)

3) മണിപൂരകം (നാഭിയ്ക്ക് പുറകില്‍)

4) അനാഹതം (വയറും നെഞ്ചും കൂടിച്ചേരുന്ന ഭാഗത്തിന് പുറകില്‍)

5) വിശുദ്ധി (തൊണ്ടക്കുഴിയ്ക്ക് പുറകില്‍)

6) ആജ്ഞ (ഭ്രൂമദ്ധ്യത്തിന് പുറകില്‍, നട്ടെല്ല് അവസാനിക്കുന്ന ഭാഗം)

ഈ സുഷുമ്നാനാഡിയും ഷഡാധാരങ്ങളും കീറിമുറിച്ച് കണ്ടുപിടിക്കാന്‍ കഴിയാത്തത്ര ചെറുതാണ്. സുഷുമ്നാനാഡിയുടെ വലിപ്പം തലനാരിഴയുടെ ആയിരത്തിലൊന്ന് മാത്രമാകുന്നു. മനുഷ്യശരീരത്തില്‍ 1,72,000 (ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരം) യോഗനാഡികള്‍. ഇവയില്‍ 72,000 യോഗനാഡികള്‍ സുഷുമ്നാനാഡിയിലുള്ള ആറ് ശക്തികേന്ദ്രങ്ങളിലായി 1440 നാഡികള്‍ വീതം 50 കൂട്ടങ്ങളായി വന്നുചേരുന്നു.

ഈ ശക്തികേന്ദ്രങ്ങളാണ് 'ഷഡാധാരങ്ങള്‍' എന്നറിയപ്പെടുന്ന മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവ. ബാക്കി ഒരു ലക്ഷം യോഗനാഡികളില്‍ പ്രപഞ്ചരഹസ്യം ആലേഖനം ചെയ്തിരിക്കുന്നു.

യോഗനാഡീസമൂഹം ആധാരചക്രത്തില്‍ ചേരുന്നതിനെ ഇതളുകള്‍ എന്നാണ് പറയുന്നത്.

മൂലാധാരത്തില്‍ നാലും, സ്വാധിഷ്ഠാനത്തില്‍ ആറും, മണിപൂരകത്തില്‍ പത്തും, അനാഹതത്തില്‍ പന്ത്രണ്ടും, വിശുദ്ധിയില്‍ പതിനാറും, ആജ്ഞയില്‍ രണ്ടും കൂട്ടങ്ങളുമാണ് വന്നുചേരുന്നത്.

ഓരോ ആധാരചക്രങ്ങള്‍ക്കും പ്രത്യേക നിറവും, പഞ്ചഭൂതവും, നവഗ്രഹവും, ദേവതകളുമുണ്ട്. ഈ ആധാരചക്രങ്ങളിലെ നാഡീസമൂഹത്തിലേക്ക് ശക്തി പകരുമ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദത്തെ ആധാരമാക്കിയാണ് സംസ്കൃതഭാഷ ഉണ്ടാക്കിയിരിക്കുന്നത്.

മൂലാധാരം ഭൂമിതത്വമാകുന്നു. സ്വാധിഷ്ഠാനം ജലതത്വമാകുന്നു. മണിപൂരകം അഗ്നിതത്വമാകുന്നു. അനാഹതം വായൂതത്വമാകുന്നു. വിശുദ്ധി ആകാശതത്വമാകുന്നു. ആജ്ഞ മന:തത്വമാകുന്നു.

ജീവശക്തി സുഷുമ്നയിലൂടെ മേല്‍പ്പോട്ടുയര്‍ന്ന്‍ മേല്‍പ്പറഞ്ഞ തത്വങ്ങളെ മുഴുവന്‍ ഭേദിച്ച് സഹസ്രാരപത്മത്തിലെ സ്ഫടികലിംഗവിജനത്തില്‍ വസിക്കുന്ന സദാശിവനോട് ക്രീഡയ്ക്കായി എത്തിച്ചേര്‍ന്ന് ലയം പ്രാപിക്കുന്നു. എന്തെന്നാല്‍, ശിവശക്തികളുടെ സ്ഥൂലപരിണാമമാണ് നമ്മുടെയീ പ്രപഞ്ചം.

പ്രയാസമെന്ന് തോന്നാവുന്ന അവസ്ഥയില്‍ എളുപ്പമാര്‍ഗ്ഗമായി ഭഗവാന്‍ പരമശിവനിലേക്ക് എത്താനാകുന്നവയാണ് 'ആറ് പടികളായ' ഷഡാധാരങ്ങള്‍.

No comments:

Post a Comment