ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 February 2017

വിരോചനൻ

വിരോചനൻ

ഭക്തപ്രവരനായ പ്രഹ്ലാദന്റെ പൗത്രനാണ് മഹാത്മാവായ മഹാബലി. അദ്ദേഹത്തിന്റെ അച്ഛന്‍ പ്രഹ്ലാദപുത്രനായ വിരോചനന്‍ ആയിരുന്നു. ഇന്ദ്രനുമൊരുമിച്ച് പ്രജാപതിയുടെ അടുത്തു നിവസിച്ച് പ്രജാപതിയില്‍നിന്നും ബ്രഹ്ചര്യദീക്ഷ സ്വീകരിച്ച് തത്വജ്ഞാനം ശ്രവിച്ചെങ്കിലും പ്രാരബ്ധബലത്താല്‍ വിരോചനന്‍ ദേഹാത്മവാദിയായിത്തീരുകയാണുണ്ടായത്.

എന്നാലും അദ്ദേഹം ധര്‍മ്മനിഷ്ഠനും ബ്രാഹ്മണഭക്തനും ആയിരുന്നു. ഒരിക്കല്‍ തന്റെ പ്രതിയോഗിയായ ഇന്ദ്രന്‍ കപടബ്രാഹ്മണവേഷമെടുത്ത് വിരോചനന്റെ സമീപത്തുചെന്ന് അദ്ദേഹത്തിന്റെ ഉദാരതയെക്കുറിച്ചു വളരെ പ്രശംസിച്ചു.

അതുകേട്ട് വിരോചനന്‍ ആ കപടവേഷധാരിയായ ഇന്ദ്രനോടു പറഞ്ഞത്. അങ്ങേയ്ക്കു ഹിതമുള്ളത് എന്നോടു ചോദിച്ചു വാങ്ങിക്കാമെന്നാണ്. അങ്ങയുടെ ആയുസ്സ് എനിക്കു തരണമെന്നായിരുന്നു അപ്പോള്‍ ഇന്ദ്രന്‍ വിരോചനനോട് അഭ്യര്‍ത്ഥിച്ചത്. അതുകേട്ട് ബ്രാഹ്മണഭക്തനായ വിരോചനന്‍ വളരെ സന്തോഷിച്ചു. അദ്ദേഹം ഇങ്ങനെ തുടര്‍ന്നുപറഞ്ഞു. ഞാന്‍ ഇന്ന് ധന്യനായി.

എന്റെ ജീവിതവും സഫലമായിത്തീര്‍ന്നു. എന്തെന്നാല്‍ എന്റെ ജീവിതം ഒരു ബ്രാഹ്മണശ്രേഷ്ഠന് സമര്‍പ്പിക്കുവാന്‍ എനിക്കു കഴിഞ്ഞു. ഇതില്‍ കൂടുതല്‍ മഹാഭാഗ്യം വേറെ എന്താണ് എനിക്കുണ്ടാകേണ്ടത്? ഇത്രയും പറഞ്ഞ് സന്തോഷത്തോടുകൂടി, തന്റെ ആയുസ്സ് വിരോചനന്‍ വൃദ്ധബ്രാഹ്മണവേഷധാരിയായ ഇന്ദ്രനു ദാനം ചെയ്തു. ഈ അപൂര്‍വദാനം കൊണ്ട് പുണ്യവാനായിത്തീര്‍ന്ന വിരോചനചക്രവര്‍ത്തി അപ്പോള്‍തന്നെ ഭഗവദ് ധാമത്തില്‍ എത്തിച്ചേര്‍ന്നു.

ഇങ്ങനെ അത്ഭുതകരമായ ദാനംകൊണ്ട് വിശ്രുതനായിത്തീര്‍ന്ന വിരോചനന് തന്റെ ധര്‍മ്മപത്‌നിയായ സുരോചനയില്‍ ജനിച്ച പുത്രനാണ് ദിഗന്തവിശ്രാന്തകീര്‍ത്തിയും പ്രാതഃസ്മരണീയനുമായ ശ്രീമഹാബലി ചക്രവര്‍ത്തി

No comments:

Post a Comment