വിഗ്രഹം ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠിച്ചതിന്റെ തത്ത്വം
ഇന്ദ്രിയങ്ങളെ അടക്കി മനസ്സിന് ശാന്തി വന്നവനാണ് "ശാന്തിക്കാരൻ".
വിഗ്രഹം ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠിച്ചതിന്റെ തത്ത്വം ഭഗവാൻ നമ്മുടെ ഇരുളടഞ്ഞ ഹൃദയഗുഹയ്ക്കുള്ളിൽ ഇരിക്കുന്നുവെന്നും മനസ്സ് ശാന്തമായവർക്കു മാത്രമേ വിഗ്രഹം (ഹൃദയഗുഹയ്ക്കുള്ളിൽ ഇരിക്കുന്ന ഭഗവാനെ) കാണാൻ കഴിയുകയുള്ളു എന്നുമാണ്.
വിളക്ക് തെളിയിക്കുമ്പോഴാണ് വിഗ്രഹം കാണുന്നത്. വിവേകമാകുന്ന തിരി (നിത്യാനിത്യവസ്തുവിവേകം) ജ്ഞാനമാകുന്ന അഗ്നിയും ഭക്തിയാകുന്ന എണ്ണയും (സ്നേഹം) ഉണ്ടെങ്കിൽ സ്വന്തം ഹൃദയത്തിൽ ഇരിക്കുന്ന ഭഗവാനെ കാണാൻ കഴിയും. ഇതാണ് പൂജാമുറിയിലെ തത്ത്വം.
ക്ഷേത്രത്തിൽ ബിംബത്തെയാണ് പ്രതിഷ്ഠിക്കുന്നത്. പ്രതിബിംബമാണ് ജീവൻ, മായയിൽ പ്രതിബിംബിച്ച ബ്രഹ്മ ചൈതന്യമായ ജീവന് നാനത്വമുണ്ട്. എന്നാൽ ബിംബത്തിന് നാനത്വമില്ല. ഈശ്വരൻ ഒന്നുമാത്രം. പ്രതിബിംബജീവൻ അനേകം പ്രതിബിംബ ബിംബത്തിൽ ലയിക്കുന്നതുപോലെ ജീവൻ ബ്രഹ്മമാകുന്ന ബിംബത്തിലും ലയിക്കുന്നതിനാണ് ക്ഷേത്രോപാസന വിധിച്ചിരിക്കുന്നത്. ഗാത്രം ക്ഷേത്രമാണ്. ജീവൻ ശിവനുമാണ്. ക്ഷേത്രവും ക്ഷേത്രജ്ഞാനവും എന്തെന്ന് അറിയുന്നതാണ് "ജ്ഞാനം" എന്ന് ഭഗവത് ഗീതയിൽ പറയുന്നത്.
No comments:
Post a Comment