ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 February 2017

ആരണ്യകം (ഗ്രന്ഥസംഹിത)

ആരണ്യകം (ഗ്രന്ഥസംഹിത)

ഹൈന്ദവ ആചാരപ്രകാരം, ആശ്രമങ്ങളിൽ മൂന്നാമത്തേതായ വാനപ്രസ്ഥത്തോട് ആരണ്യകൾ ബന്ധപ്പെട്ടിരിക്കുന്നു. സർവ്വതും ത്യജിച്ച് വാനപ്രസ്ഥത്തിനായി കാടുപൂകുമ്പോൾ അനുഷ്ടിക്കേണ്ട ഉപാസനകൾ ആരണ്യകങ്ങളിൽ ഉണ്ട്. അരണ്യങ്ങളിൽ ഏകാന്തമായിരുന്നു വേദമന്ത്രങ്ങളെ മനനം ചെയ്തു സ്വായത്തമാക്കുന്ന തത്ത്വവിചാരമാണ് ആരണ്യകം. ആരണ്യകങ്ങൾ രഹസ്യപ്രമാണങ്ങളായി കരുതപ്പെട്ടിരുന്നു. ആഭിചാരകർമ്മങ്ങളും, അദ്ധ്യാത്മവിദ്യയും, രണ്ടും ആരണ്യകങ്ങളിൽ ഉണ്ട്. ബ്രാഹ്മണങ്ങളാണ് ആരണ്യങ്ങളുടെ ഉറവിടം. കർമ്മത്തിൽ നിന്ന് ജ്ഞാനത്തിലേക്കുള്ള വഴിതിരിവായിരുന്നു ആരണ്യയകങ്ങൾ.

ഓരോ വേദത്തിന്റെയും ആരണ്യകങ്ങൾ

1. ഋഗ്വേദം - ഐതരേയം, കൗഷീതകി, ശാങ് ഖായം

2. യജുർ‌വേദം - ബൃഹദാരണ്യകം, തൈത്തീരീയം, മൈത്രായണീയം

3. സാമവേദം - തലവകാരം

4. അഥർ‌വ്വവേദം - ലഭ്യമായിട്ടില്ല

No comments:

Post a Comment