ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 February 2017

ആത്മോപനിഷത്ത്

ആത്മോപനിഷത്ത്

അഥർവവേദത്തിൽ ശൗനകശാഖയിൽ ഉൾപ്പെട്ട ഒരു ഉപനിഷത് ആണു ആത്മോപനിഷത്. ആത്മാവ്, അന്തരാത്മാവ്, പരമാത്മാവ് എന്നീ വിധത്തിലുള്ള പരമമായ ആത്മാവായ അംഗിരസ്സിനെ പ്രതിപാദിചു ആത്മാവിൻ അർത്ഥം അന്വെഷികുന്ന ഒരു ഉപനിഷത് ആണു ആത്മോപനിഷത്. സാധാരണ ഉപനിഷതുകളെ പൊലെ സംവാദമായൊ കഥ ആയോ പ്രതിപാതിക്കുന്നതിനു പകരം ഒരു ലേഖനം പോലെ ആണു ആത്മോപനിഷത് തയ്യാറാക്കിയിരിക്കുന്നതു.

ആത്മാവിനേ പറ്റി ഉള്ള ഉപനിഷത് ആയതു കൊണ്ടാകണം ആത്മോപനിഷത് എന്ന പെരു വരാൻ കാരണം.

അംഗിരസ്സെന്ന പരമാത്മാവ്... ആത്മാവ്, അന്തരാത്മാവ്, പരമാത്മാവ് എന്നീ മൂനു വിധത്തിൽ ഉണ്ടായി.

ആത്മാവ്

ശരീരത്തിലെ തൊലി, ചർമ്മം, മാംസം, മുടി, അംഗുഷ്ട്ം, വിരലുകൾ, നട്ടെല്ല്, നഖം, കണങ്കാൽ, വയർ, നാഭി, മൂത്രേന്ദ്രിയം, കടി പ്രദേശം, ജംഘം, കഴുത്ത്, ചെവി, പുരികം, നെറ്റി, ബാഹുപാർശ്വം, ശിരസ്സ്, ധമനികൾ, കണ്ണുകൾ ഇവയാണു അജ്ഞരുടെ ദൃഷ്ടിയിൽ ആത്മാവിന്റെ സ്വരൂപം. അവ ജനനമരണതോട് കൂടിയതാണു

അന്തരാത്മാവ്

ഭൂമി, ജലം, തേജസ്സ്, വായു, ആകാശം തുടങ്ങിയ ദ്രവ്യങളും ഇചഛ-ദ്വേഷസുഖ - ദുഖാദി ഗുണങ്ങളും കാമം, മോഹം, തർക്കം, വിതർക്കം, സ്മ്രുതി, ലിംഗം, ഉതാത്തം, അനുദാത്തം, ഹ്രിസ്വം, ദീർഘം, പ്ലുതം തുടങ്ങിയ സ്വരഭേദങള്ളും
സ്ഖലിതം, ഗർജിതം, സ്ഫുടിതം, മ്രുദിതം, നൃത്യം, ഗീതം, വാദ്യം തുടങിയ ധ്വനി രൂപങ്ങളും പ്രളയവിജൃംഭണാദികളാൽ ശ്രൊതാവ്, ഘ്രാതാവ്, രസയിതാവ്, നേതാവ്, കർത്താവ്, വിജ്നാതാവ്, പുരാണപുരുഷൻ, ന്യായം, മീമാംസ തുടങ്ങിയ ധർമ്മ ശാസ്ത്രങ്ങളും അവയിലെല്ലാം അന്തര്യാമിയായി ശ്രവണം, ഘ്രാണനം, ആകർഷണം എന്നിവയും കർമ്മവിശേഷങ്ങളും ഈ അന്തരാത്മാവ് അനുഷ്ടിക്കുന്നു.

പരമാത്മാവ്

പരമാത്മാവ് കോടികണക്കിന് ജീവികളാൽ ഈശ്വരരൂപത്തിൽ ആരാധിക്കപ്പെടുന്നതിനാൽ ഉണ്ടാകുന്നു.

No comments:

Post a Comment