ഉപനിഷത്ത്
ഭാരതീയ തത്ത്വചിന്ത ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ഉപനിഷത്തുകൾ. വേദങ്ങളുടെ അവസാനം എന്ന് വാഗർത്ഥമുള്ള വേദാന്തത്തിലുൾപ്പെടുന്നതാണിവ. അറിവ് എന്ന അർത്ഥവും വേദ ശബ്ദത്തിനുള്ളതിനാൽ അറിവിന്റെ അവസാനം എന്നൊരു അർത്ഥവും വേദാന്തത്തിന് കൽപ്പിച്ചിരിയ്ക്കുന്നു. പരമമായ വിദ്യ എന്നയർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. എന്നാൽ വേദങ്ങളുടേയും സ്മൃതികളൂടേയും അന്തസ്സാരശൂന്യതയെപറ്റി ഉപനിഷത്തുകൾ സംശയരഹിതമായി പ്രസ്താവിക്കുന്നു. നൂറ്റിയെട്ട് ഉപനിഷത്തുക്കൾ ഉണ്ട്. അതിൽ പത്തെണ്ണം മുഖ്യ ഉപനിഷത്തുക്കൾ എന്നാണ് അറിയപ്പെടുന്നത്. ശ്രീ ശങ്കരാചാര്യർ വ്യാഖ്യാനം നൽകിയതിനാലാണ് അവ പ്രസിദ്ധമായത്. എന്നാൽ മറ്റു ഉപനിഷത്തുക്കളും പ്രാധാന്യമർഹിക്കുന്നവ തന്നെ. ഉപനിഷത്തുക്കൾ ഭാരതമനസ്സിന്റെ ഉന്നതിയെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നാണ് മഹർഷി അരോബിന്ദോ അഭിപ്രായപ്പെട്ടത്. ഉപനിഷത്തുക്കൾ അവ വ്യാഖ്യാനിച്ചിരിക്കുന്നവരുടെ അഭിപ്രായത്തിലും വീക്ഷണത്തിലും വ്യത്യസ്ത ഉത്തരങ്ങളും ആശയങ്ങളും തരുന്നുണ്ട്. എങ്കിലും ഹിന്ദുമതത്തിന്റെ തത്ത്വജ്ഞാനപരമായ ആശയങ്ങൾ മറ്റേതു വേദ ഗ്രന്ഥങ്ങളേക്കാൾ പ്രതിഫലിപ്പിക്കുന്നത് ഉപനിഷത്തുക്കളാണ് എന്ന് ആധുനിക ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നു. ഭാരതീയ തത്ത്വചിന്തകരിൽ മിക്കവരേയും സ്വാധീനിച്ചിരിക്കുന്നത് ഉപനിഷത്തുക്കളാണ്. മാക്സ് മുള്ളറാണു ഉപനിഷത്തുകളെക്കുറിച്ച് പഠിച്ചവരിൽ ഏറ്റവും പ്രമുഖനായ് വിദേശീയൻ. ഉപനിഷദ്, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നീ മൂന്നിനേയും ചേർത്ത് പ്രസ്ഥാനത്രയം എന്നും പറയുന്നു.
‘ഉപ , നി, സദ് ‘ എന്നീ മൂന്നു ധാതുക്കൾ ചേർന്നാണ് ‘ഉപനിഷദ്‘ എന്ന പദമുണ്ടായിരിയ്ക്കുന്നത്. ‘ഉപ ’ എന്ന ധാതുവിന് ‘അടുത്ത’ എന്നും ‘നി’ ധാതുവിന് ‘നിശ്ശേഷേണെയുള്ള’ എന്നും. ‘സദ് ’ധാതുവിന് ‘നാശം , ക്ഷയം, ഗമനം‘ എന്നൊക്കെയുമാണ് അർത്ഥം പറഞ്ഞിരിയ്ക്കുന്നത്.
“ഏതൊരു വിദ്യയെ ഏറ്റവുമരികിലായി നിശ്ശേഷം ശീലിച്ചാലാണോ കർമ്മബന്ധങ്ങൾ അറ്റുപോകുന്നത് , അജ്ഞാനം നശിയ്ക്കുന്നത്, മോക്ഷഗതിയെ പ്രാപിയ്ക്കുന്നത്, ആ വിദ്യയാണ് ഉപനിഷത്ത്“ പരമമായ വിദ്യ എന്നയർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. ഇങ്ങനെയുള്ള പരമമായ വിദ്യ പ്രതിപാദിയ്ക്കുന്ന ഗ്രന്ഥങ്ങളെ ഉപനിഷത്തുകൾ എന്ന് ബഹുവചനം കൊണ്ട് സൂചിപ്പിയ്ക്കുന്നു.
ചില ഉപനിഷത്തുക്കൾ ഗുരു ശിഷ്യ സംവാദ രൂപത്തിലാണ് രചിച്ചിരിയ്ക്കുന്നതെന്നതിനാൽ, പോൾ ഡോസനേപ്പോലുള്ള പണ്ഡിതരുടെ അഭിപ്രായത്തിൽ “ഗുരുവിന്റെ അരികിലിരുന്ന് (ഉപ) ബ്രഹ്മ വിദ്യ അറിയുന്നതിനെ ഉപനിഷദ് എന്നു പറയുന്നു “.
പക്ഷേ എല്ലാ ഉപനിഷത്തുകളും ഗുരു ശിഷ്യ സംവാദ രൂപത്തിലല്ല രചിച്ചിരിയ്ക്കുന്നത്. ബൃഹദാരണ്യകാദി ഉപനിഷത്തുകൾ ഗുരു ശിഷ്യ സംവാദങ്ങളല്ല.
ചരിത്രകാരന്മാരുടേ അഭിപ്രായത്തിൽ ഏറ്റവും പുരാതനമായ ഉപനിഷത്തുകൾ ബൃഹദാരണ്യക ഉപനിഷത്തും, ഛാന്ദോഗ്യ ഉപനിഷത്തുമാണ്. ക്രി.പി. എട്ടാം നൂറ്റാണ്ടിലാണ് ഇതെഴുതിയിരിയ്ക്കുന്നതെന്നാണ് അഭിപ്രായം.
ഉപനിഷത്തുക്കൾ എത്രയെന്ന് തീർച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പ്രധാന ഉപനിഷത്തുകളിൽ ഒന്നായ മുക്തികോപനിഷത്തിൽ ഓരോരോ വേദ ശാഖയ്ക്കും ഓരോരോ ഉപനിഷത്തുണ്ട് പരാമർശമുണ്ട്. ശ്രീരാമൻ മാരുതിയോട് പറയുന്നത് ഇപ്രകാരമാണ്
“ഏകൈകസ്യാസ്തു ശാഖായഃ
ഏകൈകോപനിഷന്മതാ”
ആതായത് വേദങ്ങൾക്ക് എത്ര ശാഖകൾ ഉണ്ടോ അത്രതന്നെ ഉപനിഷത്തുക്കളും ഉണ്ട്. ഇത് ശരിയാണെങ്കിൽ 1180 വേദശാഖകളുള്ളതിനാൽ 1180 ഉപനിഷത്തുക്കളും ഉണ്ടാവണം. ഈ 1180 ഉപനിഷത്തുക്കളിൽ എല്ലാം ഇപ്പോൾ ലഭ്യമല്ല. അതിൽത്തന്നെ 180 എണ്ണമാണ് ഏറ്റവും മുഖ്യമായി കണക്കാക്കുന്നത്. ഇതിനു കാരണവും മുക്തികോപനിഷത്തു തന്നെ. അതിൽ പറയുന്ന പത്തു പദ്യങ്ങളിൽ 108 ഉപനിഷത്തുക്കപ്പുടെ നാമസങ്കീർത്തനം കാണാം
“ഈശകേനകഠ പ്രശ്നമുണ്ഡമാണ്ഡൂക്യതിത്തിരി:
ഐതരേയം ച ഛന്ദോഗ്യം ബൃഹദാരണ്യകം തഥാ”
എന്നത് ആദ്യത്തെ പത്തെണ്ണം കാണിക്കുന്നു.
ഈ 108 ഉപനിഷത്തുക്കളിൽ പത്തെണ്ണത്തിനെയാണ് ആദി ശങ്കരാചാര്യർ ഭാഷ്യം രചിയ്ക്കാൻ തിരഞ്ഞെടുത്തെന്നുള്ളതിനാൽ ഈ പത്ത് ഉപനിഷത്തുക്കളെ ഏറ്റവും മുഖ്യമായി കണക്കാക്കപ്പെടുന്നു.
വ്യാസ ഭഗവാൻ എഴുതിയ ബ്രഹ്മ സൂത്രത്തിൽ ഈ പത്ത് ഉപനിഷത്തുക്കളാണ് പ്രധാനമായും ചർച്ച ചെയ്തിരിയ്ക്കുന്നത് എന്നതുകൊണ്ടാണ് ശങ്കരാചാര്യർ ഈ പത്ത് ഉപനിഷത്തുക്കൾക്ക് മാത്രം ഭാഷ്യം എഴുതിയത്.
മിക്ക ഉപനിഷദ് ചിന്തകരും പുരുഷന്മാരായിരുന്നു. പ്രത്യേകിച്ച് ബ്രാഹ്മണരും രാജാക്കന്മാരും. യാദൃച്ഛികമായി ചില വനിതകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള ഒരാളായിരുന്നു ഗാർഗി. തന്റെ പാണ്ഡിത്യത്തിനു പേരുകേട്ട അവർ രാജസഭകളിൽ നടന്നിരുന്ന വാഗ്വാദങ്ങളിൽ പങ്കെടുത്തു..
സാധാരണജനങ്ങൾ ഇത്തരം വാഗ്വാദങ്ങളിൽ വളരെ വിരളമായേ പങ്കെടുത്തിരുന്നുള്ളൂ. അതിനൊരപവാദമാണ് സത്യകാമ ജബാല. ഒരു അടിമസ്ത്രീയായിരുന്ന ജബാലയുടെ പുത്രനായിരുന്നു സത്യകാമ. പ്രപഞ്ചസത്യത്തെക്കുറിച്ച് പഠിക്കുന്നതിന് അതിയായ ജിജ്ഞാസ പ്രകടിപ്പിച്ചിരുന്ന സത്യകാമനെ ഗൗതമൻ എന്ന ഒരു ബ്രാഹ്മണൻ ശിഷ്യനായി സ്വീകരിച്ചു. തുടർന്ന് സത്യകാമൻ അക്കാലത്തെ വിശ്രുതനായ ചിന്തകനായി മാറി.
ഉപനിഷത്തുകളിലെ മിക്കവാറും ചിന്തകളും പിൽക്കാലത്ത് പ്രശസ്തചിന്തകനായ ശങ്കരാചാര്യർ വികസിപ്പിച്ചെടുത്തവയാണ്.
എല്ലാ ഉപനിഷത്തുകളും അഞ്ച് വേദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു -ഋഗ്വേദം, സാമവേദം, ശുക്ല യജുർവേദം, കൃഷ്ണ യജുർവേദം, അഥർവവേദം. പ്രധാനമായും 108 ഉപനിഷത്തുകളിൽ 10 എണ്ണം മുഖ്യ ഉപനിഷത്തുകളാണ്. 21 എണ്ണം സാമാന്യ വേദാന്തമെന്നും 23 എണ്ണം സന്ന്യാസം എന്നും ഒൻപത് എണ്ണം ശാക്തേയം എന്നും 13 എണ്ണം വൈഷ്ണവം എന്നും 14 ശൈവമെന്നും 17 എണ്ണം യോഗമെന്നും അറിയപ്പെടുന്നു.108 ഉപനിഷത്തുകൾ താഴെ പ്രതിപാദിച്ചിരിക്കുന്നു. മുഖ്യഉപനിഷത്തുകളെ എടുത്ത് കാട്ടിയിരിക്കുന്നു.
വേദ - ഉപനിഷദ് ബന്ധം
വേദം - ഋഗ്വേദം
മുഖ്യ - ഐതരേയം
സാമാന്യ - കൗസിതാകി, ആത്മബോധ, മുഗ്ദള
സന്ന്യാസ - നിർവാണ
ശാക്തേയ - ത്രിപുര, സൗഭാഗ്യ
വൈഷ്ണവ - Nill
ശൈവ - അഷ്ടമാളിക (മാളിക)
യോഗ - നാദബിന്ദു
വേദം - സാമവേദം
മുഖ്യ - ഛാന്ദോഗ്യോപനിഷത്ത്, കേന
സാമാന്യ - വജ്രസൂചി, മഹദ്, സാവിത്രി
സന്ന്യാസ - ആരുണേയ, മൈത്രായനി, മൈത്രേയി, സന്ന്യാസ്, കുണ്ഡീക
ശാക്തേയ - Nill
വൈഷ്ണവ - വാസുദേവ, അവ്യക്ത
ശൈവ - രുദ്രാക്ഷ, ജാബല
യോഗ - യോഗചൂഢാമണി, ദർശന
വേദം - കൃഷ്ണ യജുർവേദ
മുഖ്യ - തൈത്തരീയ, ശ്വേതസ്വതാര, കഠോ
സാമാന്യ - സർവ്വസാര, ശുകരഹസ്യ, സ്കന്ദ, ശാരീരക, ഏകസാര, അക്സി, പ്രാണാഗ്നിഹോത്ര
സന്ന്യാസ - ബ്രഹ്മ, ശ്വേതസ്വതാര, ഗർഭ, തേജോബിന്ദു, അവദൂത, കഥരുദ്ര, വരാഹ
ശാക്തേയ - സരസ്വതീരഹസ്യ
വൈഷ്ണവ - നാരായണ, കലി സന്താരണ
ശൈവ - കൈവല്യ, കാലാഗ്നിരുദ്ര, ദക്ഷിണാമൂർത്തി, രുദ്രഹൃദയ, പഞ്ചബ്രഹ്മ
യോഗ - അമൃതബിന്ദു, അമൃതാനന്ത, സൂരീക, ധ്യാനബിന്ദു, ബ്രഹ്മബിന്ദു, യോഗതത്വ, യോഗശിഖ, യോഗകുണ്ഡലിനി
വേദം - ശുക്ല യജുർവേദ
മുഖ്യ - ബൃഹദാരണ്യക
സാമാന്യ - സുബാല, മന്ത്രികാ, , പൈഗള, ആദ്ധ്യത്മ, മുക്തികാ
സന്ന്യാസ - ജാബല, പരമഹംസ, അദ്വയതാരക, ഭിക്ഷു, തുരിയാതിക, യാജ്ഞവല്ക്യ, സത്യായനി
ശാക്തേയ -
വൈഷ്ണവ - താരസാര
ശൈവ - Nill
യോഗ - ഹംസ, ത്രിഷികി, മണ്ഡലബ്രാഹ്മണ
വേദം - അഥർവവേദ
മുഖ്യ - മുണ്ഡക, മാണ്ഡൂക്യ, പ്രശ്ന
സാമാന്യ - സൂര്യ, ആത്മ
സന്ന്യാസ - പരിവ്രത്, പരമഹംസപരിവ്രാജക, പരബ്രഹ്മ
ശാക്തേയ - സീതാ, അന്നപൂർണ്ണ, ദേവീ, ത്രിപുരാതപാണീ, ഭാവനാ
വൈഷ്ണവ - നൃസിംഹതാപാണി, മഹാനാരായണ, രാമരഹസ്യ, രാമതാപാണി, ഗോപാലതാപാണീ, കൃഷ്ണ, ഹയഗ്രീവ, ദത്തത്രയ, ഗാരൂഢ
ശൈവ - സിരാ, അഥർവശിഖ, ശരഭ, ഭസ്മ, ഗണപതി
യോഗ - ശാന്തില്യ, പാശുപത, മഹാവാക്യ
108 ഉപനിഷത്തുകള്‍
01 ഈശാവാസ്യോപനിഷത്ത്
ശുക്ല യജുർവേദീയം
ദശോപനിഷത്ത്
02 കേനോപനിഷത്ത്
സാമവേദീയം
ദശോപനിഷത്ത്
03 കഠോപനിഷത്ത്
കൃഷ്ണ യജുർവേദീയം
ദശോപനിഷത്ത്
04 പ്രശ്നോപനിഷത്ത്
അഥർവ്വവേദീയം
ദശോപനിഷത്ത്
05 മുണ്ഡകോപനിഷത്ത്
അഥർവ്വവേദീയം
ദശോപനിഷത്ത്
06 മാണ്ഡൂക്യോപനിഷത്ത്
അഥർവ്വവേദീയം
ദശോപനിഷത്ത്
07 തൈത്തിരീയോപനിഷത്ത്
കൃഷ്ണ യജുർവേദീയം
ദശോപനിഷത്ത്
08 ഐതരേയോപനിഷത്ത്
ഋഗ്വേദീയം
ദശോപനിഷത്ത്
09 ഛാന്ദോഗ്യോപനിഷത്ത്
സാമവേദീയം
ദശോപനിഷത്ത്
10 ബൃഹദാരണ്യകോപനിഷത്ത്
ശുക്ല യജുർവേദീയം
ദശോപനിഷത്ത്
11 ബ്രഹ്മബിന്ദൂപനിഷദ്
കൃഷ്ണ യജുർവേദീയം
സന്ന്യാസ ഉപനിഷദ്
12 കൈവല്യോപനിഷദ്
കൃഷ്ണ യജുർവേദീയം
ശൈവഉപനിഷദ്
13 ജാബാല്യുപനിഷദ്
ശുക്ല യജുർവേദീയം
സന്ന്യാസഉപനിഷദ്
14 ശ്വേതാശ്വതരോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ്
15 ഹംസോപനിഷദ്
ശുക്ല യജുർവേദീയം
യോഗ ഉപനിഷദ്
16 ആരുണീയകോപനിഷദ്
സാമവേദീയം
സന്ന്യാസ ഉപനിഷദ്
17 ഗർഭോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ്
18 നാരായണോപനിഷദ്
കൃഷ്ണ യജുർവേദീയം
വൈഷ്ണവ ഉപനിഷദ്
19 പരമഹംസ
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ്
20 അമൃതബിന്ദു
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ്
21 അമൃതനാദോപനിഷദ്
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ്
22 അഥർവശിരോപനിഷദ്
അഥർവ്വവേദീയം
ശൈവ ഉപനിഷദ്
23 അഥർവശിഖോപനിഷദ്
അഥർവ്വവേദീയം
ശൈവ ഉപനിഷദ്
24 മൈത്രായണ്യുപനിഷദ്
സാമവേദീയം
സാമാന്യ ഉപനിഷദ്
25 കൗഷീതകിബ്രാഹ്മണോപനിഷദ്
ഋഗ്വേദീയം
സാമാന്യ ഉപനിഷദ്
26 ബൃഹജ്ജാബാലോപനിഷദ്
അഥർവ്വവേദീയം
ശൈവഉപനിഷദ്
27 നൃസിംഹതാപിന്യുപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്
28 കാലാഗ്നിരുദ്രോപനിഷദ്
കൃഷ്ണ യജുർവേദീയം
ശൈവ ഉപനിഷദ്
29 മൈത്രേയ്യുപനിഷദ്
സാമവേദീയം
സന്ന്യാസ ഉപനിഷദ്
30 സുബാലോപനിഷദ
ശുക്ല യജുർവേദീയം
സാമാന്യ ഉപനിഷദ്
31 ക്ഷുരികോപനിഷദ്
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ്
32 മാന്ത്രികോപനിഷദ്
ശുക്ല യജുർവേദീയം
സാമാന്യ ഉപനിഷദ്
33 സർവ്വസാരോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ്
34 നിരാലംബോപനിഷദ്
ശുക്ല യജുർവേദീയം
സാമാന്യ ഉപനിഷദ്
35 ശുകരഹസ്യോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ്
36 വജ്രസൂചികാ ഉപനിഷദ്
സാമവേദീയം
സാമാന്യ ഉപനിഷദ്
37 തേജോബിന്ദൂപനിഷദ്
കൃഷ്ണ യജുർവേദീയം
സന്ന്യാസ ഉപനിഷദ്
38 നാദബിന്ദൂപനിഷദ്
ഋഗ്വേദീയം
യോഗ ഉപനിഷദ്
39 ധ്യാനബിന്ദൂപനിഷദ്
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ്
40 ബ്രഹ്മവിദ്യോപനിഷദ്
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ്
41 യോഗതത്ത്വോപനിഷദ്
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ്
42 ആത്മബോധോപനിഷദ്
ഋഗ്വേദീയം
സാമാന്യ ഉപനിഷദ്
43 നാരദപരിവ്രാജകോപനിഷദ്
അഥർവ്വവേദീയം
സന്ന്യാസ ഉപനിഷദ്
44 ത്രിശിഖിബ്രാഹ്മണോപനിഷദ്
ശുക്ല യജുർവേദീയം
യോഗ ഉപനിഷദ്
45 സീതോപനിഷദ്
അഥർവ്വവേദീയം
ശാക്തേയ ഉപനിഷദ്
46 യോഗചൂഡാമണ്യുപനിഷദ്
സാമവേദീയം
യോഗ ഉപനിഷദ്
47 നിർവാണോപനിഷദ്
ഋഗ്വേദീയം
സന്ന്യാസ ഉപനിഷദ്
48 മണ്ഡലബ്രാഹ്മണോപനിഷദ്
ശുക്ല യജുർവേദീയം
യോഗ ഉപനിഷദ്
49 ദക്ഷിണാമൂർത്യുപനിഷദ്
കൃഷ്ണ യജുർവേദീയം
ശൈവ ഉപനിഷദ്
50 ശരഭോപനിഷദ്
അഥർവ്വവേദീയം
ശൈവ ഉപനിഷദ്
51 ത്രിപാദ്വിഭൂതിമഹാനാരായണോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ്
52 മഹാനാരായണോപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്
53 അദ്വയതാരകൊപനിഷത്ത്
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ്
54 രാമരഹസ്യോപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്
55 രാമതാപിന്യുപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്
56 വാസുദേവോപനിഷദ്
സാമവേദീയം
വൈഷ്ണവ ഉപനിഷദ്
57 മുദ്ഗലോപനിഷദ്
ഋഗ്വേദീയം
സാമാന്യ ഉപനിഷദ്
58 ശാണ്ഡില്യോപനിഷദ്
അഥർവ്വവേദീയം
യോഗ ഉപനിഷദ്
59 പൈംഗലോപനിഷദ്
ശുക്ല യജുർവേദീയം
സാമാന്യ ഉപനിഷദ്
60 ഭിക്ഷുകോപനിഷദ്
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ്
61 മഹോപനിഷദ്
സാമവേദീയം
സാമാന്യ ഉപനിഷദ്
62 ശാരീരകോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ്
63 യോഗശിഖോപനിഷദ്
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ്
64 തുരീയാതീതോപനിഷദ്
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ്
65 സംന്യാസോപനിഷദ്
സാമവേദീയം
സന്ന്യാസ ഉപനിഷദ്
66 പരമഹംസപരിവ്രാജകോപനിഷദ്
അഥർവ്വവേദീയം
സന്ന്യാസ ഉപനിഷദ്
67 അക്ഷമാലികോപനിഷദ്
ഋഗ്വേദീയം
ശൈവ ഉപനിഷദ്
68 അവ്യക്തോപനിഷദ്
സാമവേദീയം
വൈഷ്ണവ ഉപനിഷദ്
69 ഏകാക്ഷരോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ്
70 അന്നപൂർണോപനിഷദ്
അഥർവ്വവേദീയം
ശാക്തേയ ഉപനിഷദ്
71 സൂര്യോപനിഷദ്
അഥർവ്വവേദീയം
സാമാന്യ ഉപനിഷദ്
72 അക്ഷ്യുപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ്
73 അന്നപൂർണോപനിഷദ്
ശുക്ല യജുർവേദം
സാമാന്യ ഉപനിഷദ്
74 കുണ്ഡികോപനിഷദ്
സാമവേദീയം
സന്ന്യാസ ഉപനിഷദ്
75 സാവിത്ര്യുപനിഷദ്
സാമവേദീയം
സാമാന്യ ഉപനിഷദ്
76 ആത്മോപനിഷദ്
അഥർവ്വവേദീയം
സാമാന്യ ഉപനിഷദ്
77 പാശുപതബ്രഹ്മോപനിഷദ്
അഥർവ്വവേദീയം
യോഗ ഉപനിഷദ്
78 പരബ്രഹ്മോപനിഷദ്
അഥർവ്വവേദീയം
സന്ന്യാസ ഉപനിഷദ്
79 അവധൂതോപനിഷദ്
കൃഷ്ണ യജുർവേദീയം
സന്ന്യാസ ഉപനിഷദ്
80 ത്രിപുരാതാപിന്യുപനിഷദ്
അഥർവ്വവേദീയം
ശാക്തേയ ഉപനിഷദ്
81 ദേവീ ഉപനിഷദ്
അഥർവ്വവേദീയം
ശാക്തേയ ഉപനിഷദ്
82 ത്രിപുരോപനിഷദ്
ഋഗ്വേദീയം
ശാക്തേയ ഉപനിഷദ്
83 കഠരുദ്രോപനിഷദ്
കൃഷ്ണ യജുർവേദീയം
സന്ന്യാസ ഉപനിഷദ്
84 ഭാവോപനിഷദ്
അഥർവ്വവേദീയം
ശാക്തേയ ഉപനിഷദ്
85 രുദ്രഹൃദയോപനിഷദ്
കൃഷ്ണ യജുർവേദീയം
ശൈവ ഉപനിഷദ്
86 യോഗകുണ്ഡല്യുപനിഷദ്
കൃഷ്ണ യജുർവേദീയം
യോഗ ഉപനിഷദ്
87 ഭസ്മജാബാലോപനിഷദ്
അഥർവ്വവേദീയം
ശൈവ ഉപനിഷദ്
88 രുദ്രാക്ഷജാബാലോപനിഷദ് സാമവേദീയം
ശൈവ ഉപനിഷദ്
89 ഗണപത്യുപനിഷദ്
അഥർവ്വവേദീയം
ശൈവ ഉപനിഷദ്
90 ദർശനോപനിഷദ്
സാമവേദീയം
യോഗ ഉപനിഷദ്
91 താരസാരോപനിഷദ്
ശുക്ല യജുർവേദീയം
വൈഷ്ണവ ഉപനിഷദ്
92 മഹാവാക്യോപനിഷദ്
അഥർവ്വവേദീയം
യോഗ ഉപനിഷദ്
93 പഞ്ചബ്രഹ്മോപനിഷദ്
കൃഷ്ണ യജുർവേദീയം
ശൈവ ഉപനിഷദ്
94 പ്രാണാഗ്നിഹോത്രോപനിഷദ്
കൃഷ്ണ യജുർവേദീയം
സാമാന്യ ഉപനിഷദ്
95 ഗോപാലതാപിന്യുപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്
96 കൃഷ്ണോപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്
97 യാജ്ഞവൽക്യോപനിഷദ്
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ്
98 വരാഹോപനിഷദ്
കൃഷ്ണ യജുർവേദീയം
സന്ന്യാസ ഉപനിഷദ്
99 ശാട്യായനീയോപനിഷദ്
ശുക്ല യജുർവേദീയം
സന്ന്യാസ ഉപനിഷദ്
100 ഹയഗ്രീവോപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്
101 ദത്താത്രേയോപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്
102 ഗരുഡോപനിഷദ്
അഥർവ്വവേദീയം
വൈഷ്ണവ ഉപനിഷദ്
103 കലിസന്തരണോപനിഷദ്
കൃഷ്ണ യജുർവേദീയം
വൈഷ്ണവ ഉപനിഷദ്
104 ജാബാലോപനിഷദ്
സാമവേദദീയം
ശൈവ ഉപനിഷദ്
105 സൗഭാഗ്യലക്ഷ്മ്യുപനിഷദ്
ഋഗ്വേദീയം
ശാക്തേയ ഉപനിഷദ്
106 സരസ്വതീരഹസ്യോപനിഷദ്
കൃഷ്ണ യജുർവേദീയം
ശാക്തേയ ഉപനിഷദ്
107 ബഹ്വൃച ഉപനിഷദ്
ഋഗ്വേദീയം
ശാക്തേയ ഉപനിഷദ്
108 മുക്തികോപനിഷദ്
ശുക്ല യജുർവേദീയം
സാമാന്യ ഉപനിഷദ്
ദശോപനിഷദ്
താഴെപ്പറയുന്നവയാണ് ദശോപനിഷത്തുക്കൾ. ഏതൊക്കെ വേദങ്ങളിൽ നിന്നാണെടുത്തിട്ടുള്ളത് എന്നത് ബ്രാക്കറ്റിൽ നൽകിയിരിയ്ക്കുന്നു
1. ഈശാവാസ്യോപനിഷത്ത് (ശുക്ല യജുർ വേദം)
2. കേനോപനിഷത്ത് (സാമ വേദം)
3. കഠോപനിഷത്ത് (കൃഷ്ണ യജുർ വേദം)
4. പ്രശ്നോപനിഷത്ത് (അഥർവ വേദം)
5. മുണ്ഡകോപനിഷത്ത് (അഥർവ വേദം)
6. മാണ്ഡൂക്യോപനിഷദ് (അഥർവ വേദം)
7. തൈത്തിരീയോപനിഷദ് (കൃഷ്ണ യജുർ വേദം)
8. ഐതരേയോപനിഷത്ത് (ഋഗ് വേദം)
9. ചാന്ദോഗ്യോപനിഷദ് (സാമ വേദം)
10. ബൃഹദാരണ്യകോപനിഷത്ത് (ശുക്ല യജുർ വേദം)
ലഭ്യമായമറ്റു ഉപനിഷദുക്കൾ
ഉപനിഷത്തുക്കളുടെ ഉപലബ്ദിയെപ്പറ്റി കാര്യമായി ചിന്തിച്ചത് സാധലേ എന്നറിയപ്പെടുന്ന ഗജാനനൻ ശംഭു സാധലേ ആണ്. "ഉപനിഷദ് വാക്യമഹാകോശം" എന്ന ഗ്രന്ഥരചനക്കായി അദ്ദേഹം കിട്ടാവുന്ന ഉപനിഷത്തുക്കളെല്ലാം സമാഹരിച്ചു. അച്ചടിച്ചവയും പ്രകാശിപ്പിച്ചിട്ടില്ലാത്തതുമായ 239 ഉപനിഷത്തുക്കൾ അദ്ദേഹം കണ്ടെത്തി. ഇതിൽ പലതും അപൂർണ്ണമാണെങ്കിലും നിലവിലുള്ളതായി അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിലെയെല്ലാം വാക്യങ്ങൾ അകാരാധിക്രമത്തിൽ അടുക്കി പ്രതിപാദിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വാക്യമഹാകോശത്തിന്റെ ആദ്യഭാഗത്തിൽ 223 എണ്ണവും രണ്ടാമത്തേതിൽ 16 എണ്ണവുമാണ് ചേർത്തിരിക്കുന്നത്. 239 ഉപനിഷത്തുകൾ അകാരാദിക്രമത്തിൽ താഴെ ചേർത്തിരിക്കുന്നു.
1. അക്ഷമാലോപനിഷത്
2. അക്ഷ്യുപനിഷത്
3. അഥർവശിര ഉപനിഷത്
4. അഥർവശിഖോപനിഷത്
5. അദ്വയതാരകോപനിഷത്
6. അദ്വതപ്രകാരണം
7. അദ്വൈതോപനിഷത്
8. അദ്വൈതഭവനോപനിഷത്
9. അധ്യാതോപനിഷത്
10. അനുഭവസാരോപനിഷത്
11. അന്നപൂർണ്ണൊപനിഷത്
12. അമനസ്കോപനിഷത്
13. അമൃർതനാദോപനിഷത്
14. അരുണോപനിഷത്
15. അലാതശാന്തിപ്രകരണം
16. അവധൂതോപനിഷത് (1)
17. അവധൂതൊപനിഷത് (2)
18. അവ്യക്തോപനിഷത്
19. ആഗമപ്രകരണം
20. ആചമനോപനിഷത്
21. ആത്മപൂജോപനിഷത്
22. ആത്മപ്രബോധോപനിഷത്
23. ആത്മോപനിഷത് (1)
24. ആത്മോപനിഷത് (2)
25. ആഥർവണദ്വിതീയോപനിഷത്
26. ആയുർവേദോപനിഷത്
27. ആരുണികോപനിഷത്
28. ആർഷേയോപനിഷത്
29. ആശ്രമാപനിഷത്
30. ഇതിഹാസോപനിഷത്
31. ഈശാവാസ്യോപനിഷത്
32. ഉപനിഷത് സ്തുതിഃ
33. ഊർധ്വപുണ്ഡ്രോപനിഷത്
34. ഏകാക്ഷരോപനിഷത്
35. ഐതരേയോപനിഷത് (1)
36. ഐതരേയോപനിഷത് (2)
37. ഐതരേയോപനിഷത് (3)
38. കഠരുദ്രോപനിഷത്
39. കഠോപനിഷത്
40. കഠശ്രുത്യുപനിഷത്
41. കലിസന്തരണോപനിഷത്
42. കാത്യായനോപനിഷത്
43. കാമരാജകീലിതോദ്ധാരോപനിഷത്
44. കാലാഗ്നിരുദ്രോപനിഷത്
45. കാലികോപനിഷത്
46. കാളിമേധാദീക്ഷിതോപനിഷത്
47. കുണ്ഡികോപനിഷത്
48. കൃഷ്ണോപനിഷത്
49. കേനോപനിഷത്
50. കൈവല്യോപനിഷത്
51. കൗളോപനിഷത്
52. കൗഷീതകിബ്രാഹ്മണോപനിഷത്
53. ക്ഷുരികോപനിഷത്
54. ഗണപത്യഥർവശീർഷോപനിഷത്
55. ഗണേശപൂർവതാപിന്യുപനിഷത്
56. ഗണേശോത്തരതാപിന്യുപനിഷത്
57. ഗർഭോപനിഷത്
58. ഗാന്ധർവോപനിഷത്
59. ഗായത്ര്യുപനിഷത്
60. ഗായത്രീരഹസ്യോപനിഷത്
61. ഗാരുഡോപനിഷത്
62. ഗുഹ്യഷോഢാന്യാസോപനിഷത്
63. ഗുഹ്യകാള്യുപനിഷത്
64. ഗോപാലപൂർവതാപിന്യുപനിഷത്
65. ഗോപാലോത്തരരതാപിന്യുപനിഷത്
66. ഗോപീചന്ദനോപനിഷത്
67. ചതുർവേദോപനിഷത്
68. ചാക്ഷുക്ഷോപനിഷത്
69. ചിത്യുപനിഷത്
70. ഛാഗലേയോപനിഷത്
71. ജാനാലോപനിഷത്
72. ജാബാല്യുപനിഷത്
73. തരസാരോപനിഷത്
74. താരോപനിഷത്
75. തുരീയാതീതോപനിഷത്
76. തുരീയോപനിഷത്
77. തുളസ്യുപനിഷത്
78. തേജോബിന്ദുപനിഷത്
79. തൈത്തിരീയോപനിഷത്
80. ത്രിപാദ്വിഭൂതിമഹാനാരയണോപനിഷത്
81. ത്രിപുരതാപിന്യുപനിഷത്
82. ത്രിപുരോപനിഷത്
83. ത്രിപുരാമഹോപനിഷത്
84. ത്രിശിഖിബ്രാഹ്മണൊപനിഷത്
85. ത്രിസുപർണൊപനിഷത്
86. ദക്ഷിണാമൂർത്ത്യുപനിഷത്
87. ദത്താത്രേയോപനിഷത്
88. ദത്തോപനിഷത്
89. സുർവാസോപനിഷത്
90. ദേവ്യുപനിഷത്
91. ദേവ്യുപനിഷത് (2)
92. ദ്വയോപനിഷത്
93. ധ്യാനബിന്ദൂപനിഷത്
94. നദബിന്ദൂപനിഷത്
95. നാരദപരിവ്രാജകോപനിഷത്
96. നാരദോപനിഷത്
97. നാരായണപൂർവതാപിന്യുപനിഷത്
98. നാരായണോത്തരാതാപിന്യുപനിഷത്
99. നാരായണോപനിഷത്
100. നിരാലംബോപനിഷത്
101. നിരുക്തോപനിഷത്
102. നിർവാണോപനിഷത്
103. നീലരുദ്രോപനിഷത്
104. നരസിംഹപൂർവതാപിന്യുപനിഷത്
105. നരസിംഹോത്തരാപിത്യ്പനിഷത്
106. നരസിംഹഷ്ടചക്രോപനിഷത്
107. പഞ്ചബ്രഹ്മോപനിഷത്
108. പരബ്രഹ്മോപനിഷത്
109. പരമഹംസപരിവ്രാജകോപനിഷത്
110. പരമഹംസോപനിഷത്
111. പരമാത്മികോപനിഷത്
112. പാരായണോപനിഷത്
113. പാശുപതബ്രാഹ്മണോപനിഷത്
114. പിണ്ഡോപനിഷത്
115. പീതാംബരോപനിഷത്
116. പുരുഷസൂക്തോപനിഷത്
117. പൈംഗളോപനിഷത്
118. പ്രണവോപനിഷത് (1)
119. പ്രണവോപനിഷത് (2)
120. പ്രശ്നോപനിഷത്
121. പ്രാണാഗ്ജിഹോത്രോപനിഷത്
122. വടുകോപനിഷത്
123. ബ്രഹ്വൃചോപനിഷത്
124. ബാഷ്കലമന്ത്രോപനിഷത്
125. ബില്വോപനിഷത് (1)
126. ബില്വോപനിഷത് (2)
127. ബൃഹജ്ജബാലോപനിഷത്
128. ബൃഹദാരണ്യകോപനിഷത്
129. ബ്രഹ്മബിന്ദുപനിഷത്
130. ബ്രഹ്മവിദ്യോപനിഷത്
131. ബ്രാഹ്മോപപനിഷത്
132. ഭഗവദ്ഗീതോപനിഷത്
133. ഭവസന്തരണോപനിഷത്
134. ഭസ്മജബാലോപനിഷത്
135. ഭാവനോപനിഷത്
136. ഭിക്ഷുകോപനിഷത്
137. മഠാമ്‌നയോപനിഷത്
138. മണ്ഡലബ്രാഹ്മണോപനിഷത്
139. മന്ത്രികോപനിഷത്
140. മല്ലാര്യുപനിഷത്
141. മഹാനാരായണോപനിഷത്
142. മഹാവാക്യോപനിഷത്
143. മാണ്ഡൂക്യോപനിഷത്
144. മുക്തികോപനിഷത്
145. മുണ്ഡകോപനിഷത്
146. മുദ്ഗലോപനിഷത്
147. മൃത്യുലാംഗുലോപനിഷത്
148. മൈത്രയാണ്യുപനിഷത്
149. മൈത്രേയ്യുപനിഷത്
150. യജ്ഞോപവീതോപനിഷത്
151. യാജ്ഞവൽക്യോപനിഷത്
152. യോഗചൂഡാമണ്യുപനിഷത്
153. യോഗതത്ത്വോപനിഷത്
154. യോഗതത്ത്വോപനിഷത് (2)
155. യോഗരാജോപനിഷത്
156. യോഗശിഖോപനിഷത്
157. യോഗോപനിഷത്
158. രാജശ്യാമളരഹസ്യോപനിഷത്
159. രാധികോപനിഷത്
160. രാധോപനിഷത്
161. രാമപൂർവതാപിന്യുപനിഷത്
162. രാമോത്തരാപിന്യുപനിഷത്
163. രാമരഹസ്യാപനിഷത്
164. രുദ്രഹൃദയോപനിഷത്
165. രുദ്രാക്ഷജാബാലോപനിഷത്
166. രുദ്രോപനിഷത്
167. ലക്ഷ്മ്യുപനിഷത്
168. ലാംഗൂലോപനിഷത്
169. ലിംഗോപനിഷത്
170. വജ്രപഞ്ജരോപനിഷത്
171. വജ്രസൂചികോപനിഷത്
172. വനദുർഗോപനിഷത്
173. വരാഹോപനിഷത്
174. വാസുദേവോപനിഷത്
175. വിശ്രാമോപനിഷത്
176. വിഷ്ണുഹൃദയോപനിഷത്
177. വൈതഥ്യപ്രകരണം
178. ശരഭോപനിഷത്
179. ശാട്യായനീയോപനിഷത്
180. ശാണ്ഡില്യോപനിഷത്
181. ശാരീരികോപനിഷത്
182. ശിവസങ്കൽപോപനിഷത്
183. ശിവസങ്കൽപോപനിഷത് (2)
184. ശിവോപനിഷത്
185. ശുകരഹസ്യോപനിഷത്
186. ശൗനകോപപനിഷത്
187. ശ്യാമോപനിഷദ്
188. ശ്രീചക്രോപനിഷത്
189. ശ്രീവിദ്യതാരകോപനിഷത്
190. ശ്രീസൂക്തം
191. ശ്വേതശ്വതരോപനിഷത്
192. ഷോഢോപനിഷത്
193. സങ്കർഷണോപനിഷത്
194. സദാനന്ദോപനിഷത്
195. സന്ധ്യോപനിഷത്
196. സംന്യാസോപനിഷത്
197. സംന്യാസോപനിഷത് (2)
198. സരസ്വതീരഹസ്യോപനിഷത്
199. സർവസാരോപനിഷത്
200. സഹവൈ ഉപനിഷത്
201. സംഹിതോപനിഷത്
202. സാമരഹസ്യോപനിഷത്
203. സാവിത്ര്യുപനിഷത്
204. സിദ്ധാന്തവിട്‌ഠലോപനിഷത്
205. സിദ്ധാന്തശിഖോപനിഷത്
206. സീതോപനിഷത്
207. സുദർശനോപനിഷത്
208. സുബാലോപനിഷത്
209. സുമുഖ്യുപനിഷത്
210. സുര്യതാപിന്യുപനിഷത്
211. സൂര്യോപനിഷത്
212. സൗഭാഗ്യലക്ഷ്മ്യുപനിഷത്
213. സ്കണ്ടോപനിഷത്
214. സ്വസംവേദോപനിഷത്
215. ഹയഗ്രീവോപനിഷത്
216. ഹംസഷോഢോപനിഷത്
217. ഹംസോപനിഷത്
218. ഹേരംബോപനിഷത്
219. ഛിദംബരാപനിഷത്
220. തത്ത്വോപനിഷത്
221. താരോപനിഷത്
222. ദേവ്യുപനിഷത് (2)
223. നാരയണീയമഹോപനിഷത്
224. നിർലോപോപനിഷത്
225. പ്രസാദജാബാലോപനിഷത്
226. പ്രവർഗ്യാഗ്നികാശ്വമേധോപനിഷത്
227. ബ്ഗക്സ്തിയോഗോപനിഷത്
228. രുദ്രോപനിഷത് (2)
229. വിഷ്ണുപനിഷത്
230. വെങ്കടേശ്വരപൂർവോത്തരതാപിന്യുപനിഷത്
231. വേദാന്തസാരോപനിഷത്
232. ശിവോപനിഷത് (2)
233. ശ്രുതിരഹസ്യോപനിഷത്
ശാന്തിപാഠങ്ങൾ
ഉപനിഷത്ത് പഠിക്കാനാരംഭിക്കുമ്പോഴും പാഠാവസാനത്തിലും ഗുരുവും ശിഷ്യനും ചേർന്ന് ചൊല്ലേണ്ട മന്ത്രങ്ങൾ ആണ് ശാന്തിപാഠങ്ങൾ.വേദാനുക്രമമനുസരിച്ച് 5 ശാന്തിപാഠങ്ങളാണ് ഉള്ളതെന്ന് പറയപ്പെടുന്നത്. എന്നാൽ ശാന്തിപാഠങ്ങൾ അഞ്ചിൽ കൂടുതൽ ഉള്ളതായി പല പാരമ്പര്യക്കാരും പറയുന്നുണ്ട് എങ്കിലും ഒട്ടാകെ 10 ശാന്തിപാഠങ്ങളാണ് ഉപനിഷത്തുമായി ബന്ധപ്പെടുത്തി ശ്രീശങ്കരാചാര്യരുടെ പാരമ്പര്യം അവകാശപ്പെടുന്ന ശങ്കരമഠക്കാർ സ്വീകരിച്ചിട്ടുള്ളത്.
ഉപനിഷത്തിന്റെ സന്ദേശങ്ങൾ
പ്രപഞ്ചത്തിൽ ശാശ്വതമായ ചില വസ്തുതകൾ ഉണ്ടെന്നും അവ വ്യക്തികളുടെ മരണത്തിനു ശേഷവും നിലനിൽക്കുന്നുവെന്നും ചില ചിന്തകർ വിശ്വസിച്ചു. ഓരോ വ്യക്തിയിലും അടങ്ങിയിരിക്കുന്ന ഈ വസ്തുതയുടെ ഭാഗത്തെ ആത്മാവ് എന്നും, പ്രപഞ്ചത്തിൽ മൊത്തമായുള്ള ശാശ്വതമായ ഈ വസ്തുതയെ ബ്രഹ്മം എന്നും വിളിച്ചു. ആത്യന്തികമായി ആത്മാവും ബ്രഹ്മവും ഒന്നാണെന്നും ഈ ചിന്തകർ വിശ്വസിച്ചു. ഇത്തരം ചിന്തകളാണ് ഉപനിഷത്തുകളിൽ ഉൾക്കൊള്ളുന്നത്.
ഭാരതീയ വേദാന്തത്തിന്റെ സന്ദേശമറിയാനാഗ്രഹിക്കുന്നവൻ ഉപനിഷത്തുക്കൾ പഠനം നടത്തിയേ തീരൂ. അദ്വൈത സിദ്ധാന്തത്തിന്റെ അടിസ്ഥാനം തന്നെ ഉപനിഷത്തുക്കൾ ആണ്. ഉപനിഷത്തുക്കളിൽ ലോകത്തെ മുഴുവൻ പണയപ്പെടുത്താനാവശ്യമുള്ളത്ര കരുത്ത് ഉണ്ടെന്നാണ് സ്വാമി വിവേകാനന്ദൻ പറയുന്നത്. അവയിലൂടെ ലോകത്തെ മുഴുവൻ ഉജ്ജീവിപ്പിക്കാം, പ്രബലമാക്കാം, ഉത്തേജിപ്പിക്കാം. എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർവ്വജാതിമത വിഭാഗങ്ങളിൽപെട്ട ദുർബലരേയും ദുഃഖിതരേയും മർദ്ദിതരേയും ഉദ്ബോധിപ്പിക്കാൻ ജ്ഞാനം ആർജ്ജിക്കാൻ ഉപനിഷത്തുകൾ പറയുന്നു. വിവേകാനന്ദ സ്വാമികൾക്ക്
“ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാൻ നിബോധത”
എന്ന കഠോപനിഷത്തിലെ വാക്യം പ്രിയങ്കരമായിരുന്നു. മോക്ഷത്തിനുള്ള ആഗ്രഹം ശരീരമല്ല ആത്മാവാണെന്നറിയണം എന്നും ഏകത്വജ്ഞാനം കൊണ്ടേ കൈവല്യം സിദ്ധിക്കുകയുള്ളൂ എന്ന് ഉപനിഷത്തുക്കൾ സിദ്ധാന്തിക്കുന്നു. നാല് മഹാ വാക്യങ്ങൾ ഉപനിഷത്തുക്കളിലെ അന്തഃസ്സത്ത വിളിച്ചറിയിക്കുന്നു.
ഉപനിഷദ് മഹാ വാക്യങ്ങൾ
പൂർണ്ണമായ വേദാന്തസാരം ഉൾക്കൊള്ളുന്ന വാക്യങ്ങളാണ് മഹാവാക്യങ്ങൾ.ഒട്ടനവധി മഹാവാക്യങ്ങൾ ഉപനിഷത്തുകളിലുണ്ടെങ്കിലും പ്രധാനമായും നാലു മഹാവാക്യങ്ങളേയാണ് മുഖ്യമായി കരുതുന്നത്
അറിവിന്റെ പരമകാഷ്ഠയായാണ് മഹാ വാക്യങ്ങൾ. അവ താഴെ പറയുന്നവയാണ്.,
1) ‘തത്വമസി ‘ (ചാന്ദോഗ്യോപനിഷദ് 6.8.7) അർത്ഥം- അത് നീയാകുന്നു ഉദ്ദാലകമഹർഷി തന്റെ മകനായ ശ്വേതകേതുവിന് കൊടുക്കുന്ന ഉപദേശമാണിത്. ഉപനിഷദ് സത്യത്തെ മുഴുവൻ വിവരിക്കുന്ന സൂത്രവാക്യമാണത്. തത് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യൻ എന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പരബ്രഹ്മത്തെയാണ് ഉദ്ദേശിക്കുന്നത്. ത്വം എന്നത് ജീവാത്മാവും ആണ്. അതായത് പരബ്രഹ്മം എന്നത് ഒരോരുത്തനിലും കുടികൊള്ളുന്നു. അല്ലെങ്കിൽ നിന്നിലുള്ളത് എന്താണോ അത് തന്നെയാണ് പരബ്രഹ്മത്തിലുമുള്ളത്.
2) “പ്രജ്ഞാനാം ബ്രഹ്മ“ അർത്ഥം- ബോധമാണ്(പ്രജ്ഞയാണ്) ബ്രഹ്മം (ഐതരേയോപനിഷദ് 3.3)
3) “അയമാത്മ ബ്രഹ്മ” അർത്ഥം- ഈ ആത്മാവാണ് ബ്രഹ്മം (മാണ്ഡൂക്യോപനിഷദ് 1.2)
4) “അഹം ബ്രഹ്മാസ്മി” അർത്ഥം- ഞാൻ ബ്രഹ്മമാകുന്നു (ബൃഹദാരണ്യകോപനിഷദ്1.4.10)
ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധങ്ങളെയാണ് ഈ മഹാവാക്യങ്ങൾ സൂചിപ്പിയ്ക്കുന്നത്.
No comments:
Post a Comment