ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 February 2017

ഉപനിഷത്ത്

ഉപനിഷത്ത്

മാണ്ഡൂക്യോപനിഷത്ത്‌

"ഓമിത്യേദക്ഷരമിദംസർവം" (അവിനാശമായ ഓം ആണ് ഇക്കാണുന്നതൊക്കെ) മാണ്ഡൂക്യത്തിലെ ആദ്യമന്ത്രത്തിന്റെ തുടക്കം‍
വേദങ്ങളുടെ ജ്ഞാനകാണ്ഡത്തെ പ്രതിനിധാനം ചെയ്യുന്ന രചനകളായ ഉപനിഷത്തുകളിൽ ഏറ്റവും ചെറിയതാണ്‌ മാണ്ഡൂക്യോപനിഷത്ത്. 12 സൂക്തങ്ങൾ മാത്രമുള്ള മാണ്ഡൂക്യം ഉപനിഷത്തുക്കളിൽ പലതുകൊണ്ടും ശ്രദ്ധേയമാണ്. ഹിന്ദുമതത്തിലെ ആധികാരിക രചനകളിൽ ഒന്നായി ദ്വൈതികളും അദ്വൈതികളും ഇതിനെ മാനിക്കുന്നു. ഹിന്ദുമതം എന്താണെന്ന് ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരമായി മാണ്ഡൂക്യോപനിഷത്തിനെ പരിഗണിക്കുന്നു. 
അഥർവ വേദത്തിൽപ്പെട്ടതാണ്‌ മാണ്ഡൂക്യോപനിഷത്ത്‌. ആത്മീയ ചിഹ്നമായ ഓംകാരത്തിന്റെ വിശദീകരണമായാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ശ്ലോകരൂപത്തിൽ 12 മന്ത്രങ്ങളാണ് ഈ ഉപനിഷത്തിൽ ഉള്ളത്. ഈ ഉപനിഷത്തിൻറെ പ്രാധാന്യം കോണ്ടായിരിക്കാം ശങ്കരാചാര്യർ പ്രത്യേകമായി മംഗളശ്ലോകങ്ങളും പ്രമാണശ്ലോകങ്ങളും രചിച്ചത് എന്നു കരുതുന്നു. ഗൌഡപാദരുടെ കാരികക്കും ശങ്കരാചാര്യർ ഭാഷ്യം രചിച്ചിട്ടുണ്ട്.

മിക്ക മതങ്ങളും പ്രപഞ്ചം ഒരു ഈശ്വര സൃഷ്ടിയാണെന്ന് അഭിപ്രായപ്പെടുമ്പോൾ അതിനു കടക വിരുദ്ധമായി ശൂന്യതയിൽ നിന്ന് ഒന്നും ഉത്ഭവിക്കുന്നില്ല എന്ന ഉത്തരമാണ് മാണ്ഡൂക്യത്തിൻറെ ആദ്യത്തെ സൂക്തം തരുന്നത്. ഈശ്വരൻ ഒരാഗ്രവും ഇല്ലാത്തവനായിരിക്കുന്നുവെങ്കിൽ സൃഷ്ടിയുടെ ആവശ്യമില്ല എന്ന ഗൌഡപാദർ തൻറെ കാരികയിൽ വിശര്ദീകരണം നൽകുന്നുണ്ട്. ഉപനിഷത്തുകളുടെ ആകെ എണ്ണം എത്രെയെന്ന് തീർച്ചപ്പെടുത്താനായിട്ടില്ല. 1180 ഉണ്ടെന്ന് ചിലർ കരുതുന്നു. ഇതിൽത്തന്നെ 108 എന്ന് മറ്റൊരു കണക്കുമുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട പത്തെണ്ണം ദശോപനിഷത്തുക്കൾ എന്ന പേരിൽ അറിയപ്പെടുന്നു. ഇവയിൽ ഏറെ പ്രധാന്യമുള്ളതാണ് മാണ്ഡൂക്യോപനിഷത്ത്‌.

ഏത്‌ വേദത്തിൽപെട്ടതാണോ ഉപനിഷത്ത്‌ ആ വേദത്തിലെ പ്രാർത്ഥനയോടെയായിരിക്കും അത്‌ സാധാരണ തുടങ്ങുക. അഥർ‍വവേദത്തിൻറെ ഭാഗമായതിനാൽ അഥർവ വേദത്തിലെ പ്രാർത്ഥനയാണിതിൽ ഗുരുവും ശിഷ്യനും ഒന്നിച്ച്‌ ചേർന്ന്‌ പ്രാർത്ഥിച്ചുകൊണ്ടാണ്‌ അദ്ധ്യയനം ആരംഭിക്കുന്നത്‌. പ്രാർത്ഥനയ്ക്കു ശേഷം ഓം ശാന്തിഃ എന്ന്‌ മൂന്ന്‌ തവണ ചൊല്ലുന്നതും പതിവാണ്‌. ഇത്‌ ആദി ദൈവികവും ആദി ഭൌതികവും ആധ്യാത്മികവും ആയ ശാന്തിയെ ഉദ്ദേശിച്ചാണ്‌.

“ ഓം ഭദ്രം കർണേഭി ശൃണുയാമ ദേവാഃ
......ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ”
—മാണ്ഡൂക്യത്തിലെ ശാന്തിപാഠം

ഇന്ത്യയുടെ ദേശീയചിഹ്നം - താഴെ ദേവനാഗരി ലിപിയിൽ "സത്യമേവ ജയതേ" എന്നു ചേർത്തിരിക്കുന്നു. ഇത് മുണ്ഡകോപനിഷത്തിലെ ഒരു മന്ത്രത്തിന്റെ ഭാഗമാണ്
ഏറ്റവും പ്രധാനപ്പെട്ടവയായി കരുതപ്പെടുന്ന 10 ഉപനിഷത്തുകളിൽ ഒന്നാണ്‌ മുണ്ഡകോപനിഷദ്. ഇത് അഥർവവേദത്തിന്റെ ശൗനകശാഖയിൽ ഉൾപ്പെട്ടതാണ്. എല്ലാ അറവിലേയ്ക്കുമുള്ള വഴി തുറക്കുന്ന അറിവേതാണ് എന്ന ഒരു ശിഷ്യന്റെ ചോദ്യത്തിന് മറുപടി പറയാനുള്ള ഗുരുവിന്റെ ശ്രമമായാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്.

സ്വതന്ത്രഭാരതത്തിന്റെ പ്രമാണമുദ്രയിൽ ചേർത്തിരിക്കുന്ന "സത്യമേവ ജയതേ' എന്ന മഹാവാക്യം, ഈ ഉപനിഷത്തിന്റെ മൂന്നാം അദ്ധ്യായത്തിലൊരിടത്ത്, "സത്യമേവ ജയതേ നാനൃതം" എന്നാരംഭിക്കുന്ന മന്ത്രത്തെ ആശ്രയിച്ചാണ്

പ്രശ്നോപനിഷത്ത്

ഭാരതീയദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളിൽ ഒന്നാണ് പ്രശ്നോപനിഷത്ത്. മാണ്ഡൂക്യം, മുണ്ഡകം എന്നീ ഉപനിഷത്തുകളെപ്പോലെ പ്രശ്നോപനിഷത്തും, അഥർവവേദവുമായി ബന്ധപ്പെട്ടിരിക്കുന്നു. പത്തു മുഖ്യ ഉപനിഷത്തുകളിൽ ഒന്നാണിത്. പിപ്പലാദൻ എന്ന ഋഷിയോട് വിദ്യാർത്ഥികൾ ചോദിക്കുന്ന ആത്മവിദ്യയെ സംബന്ധിച്ച ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയുമാണ് ഉപനിഷത്തിന്റെ ഉള്ളടക്കം. പ്രശ്നങ്ങളുടെ ഉപനിഷത്തായതുകൊണ്ടാണ് ഇതിന് പ്രശ്നോപനിഷത്തെന്ന് പേരുണ്ടായത്.

കഠോപനിഷത്ത്

ഭാരതീയദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളിൽ ഒന്നാണ് . മുഖ്യ ഉപനിഷത്തുകളുടെ എല്ലാ പട്ടികകളിലും ഇത് കാണപ്പെടുന്നു. സംഭാഷണരൂപത്തിലാണ് ഈ ഉപനിഷത്ത് എഴുതപ്പെട്ടിരിക്കുന്നത്. നചികേതസ്സ് എന്ന ബാലനും മൃത്യുദേവനായ യമനും തമ്മിലാണ് സംഭാഷണം. നാടകീയമായ തുടക്കം, ചട്ടക്കുടായ കഥയുടെ സൗന്ദര്യം, അന്വേഷകനും മുഖ്യകഥാപാത്രവുമായ നചികേതസ്സെന്ന ബാലന്റെ അസാമാന്യവ്യക്തിത്വം എന്നിവ ഇതിനെ പ്രത്യേകം ശ്രദ്ധേയമാക്കുന്നു.

കേനോപനിഷത്ത്

ഭാരതീയദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളിൽ ഒന്നാണ് കേനോപനിഷത്ത്. ദശോപനിഷത്തുകൾ എന്നറിയപ്പെടുന്ന പത്ത് മുഖ്യ ഉപനിഷത്തുകളുടെ പട്ടികയിൽ ഇത് ഉൾപ്പെടുന്നു. സത്യാന്വേഷണത്തിന്‌ ശക്തമായ പ്രേരണ നൽകുന്ന ഒരു രചനയാണിത്. ഇന്ദ്രിയങ്ങൾക്കും മനസ്സിനും അപ്പുറത്തുള്ള ആത്യന്തിക സത്യം എന്താണെന്ന ചോദ്യം നാടകീയമായി ഉന്നയിച്ച് മറുപടി പറയുകയാണ് ഈ ഉപനിഷത്ത്.

സാമവേദത്തിൽ പെടുന്ന തളവകാരബ്രാഹ്മണത്തിന്റെ ഭാഗമാണ് കേനോപനിഷത്ത്.

ഛാന്ദോഗ്യോപനിഷത്ത്

ഭാരതീയ ദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളിൽ ഒന്നാണ് ഛാന്ദോഗ്യോപനിഷത്ത്. പത്തു മുഖ്യ ഉപനിഷത്തുകളുടെ, ദശോപനിഷത്തുകളെന്നറിയപ്പെടുന്ന പട്ടികയിൽ ഇത് ഉൾപ്പെടുന്നു. ഏറ്റവും പഴക്കം കൂടിയ ഉപനിഷത്തുകളിൽ ഒന്നായി ഛാന്ദോഗ്യം കണക്കാക്കപ്പെടുന്നു. മുഖ്യ ഉപനിഷത്തുകൾക്കിടയിൽ ബൃഹദാരണ്യകം കഴിഞ്ഞാൽ ഏറ്റവും വലിയ ഉപനിഷത്താണിത്. ഗദ്യരൂപത്തിലാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. സാമവേദത്തിന്റെ അനുബന്ധമായ ഛാന്ദോഗ്യബ്രാഹ്മണത്തിന്റെ ഭാഗമാണ് ഈ ഉപനിഷത്ത്. ഛാന്ദോഗ്യം എന്ന പേര് എന്ന പേര് വേദം, വൃത്തം, വൃത്തശാസ്ത്രം എന്നൊക്കെ അർത്ഥമുള്ളതും സാധാരണയായി സാമവേദത്തെ സൂചിപ്പിക്കുന്നതുമായ ഛന്ദസ് എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഛന്ദസ്, അല്ലെങ്കിൽ സാമവേദം പഠിച്ചവരായ ഛന്ദോഗന്മാരുടെ ഉപനിഷത്താണ് ഛാന്ദോഗ്യോപനിഷത്തെന്ന് പറയാം

No comments:

Post a Comment