ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 July 2016

യാഗങ്ങളിൽ ആരോപിക്കപ്പെടുന്ന മൃഗമേധവും മൃഗഭോഗവും യുക്തിഭദ്രമോ?

യാഗങ്ങളിൽ ആരോപിക്കപ്പെടുന്ന മൃഗമേധവും മൃഗഭോഗവും യുക്തിഭദ്രമോ?

ഹിന്ദുക്കളുടെ ഈ അറിവില്ലായ്മയെ ഇത് പോലുള്ളവർ മുതലെടുക്കുന്നതിനു കുറ്റം പറയാനും സാധിക്കില്ല. എന്തായാലും കുറച്ച വലിയ പോസ്റ്റ്‌ ആണ് സ്വല്പം സമയമെടുത്തു വായിക്കുന്നത് ഗുണം ചെയ്യും എന്ന് തന്നെയാണ് വിശ്വാസം.. അല്ലെങ്കിൽ ഇത് പോലുള്ള നിക്ഷിപ്ത താത്പര്യക്കാരായ നിരീശ്വര വിശ്വാസികൾ പ്രചരിപ്പിക്കുന്ന കുപ്രചരണങ്ങൾ വായിച്ചു, "ഹോ യാഗത്തിൽ ഇങ്ങനെയൊക്കെ ചെയ്തിരുന്ന കാടന്മാരായിരുന്നോ നമ്മൾ" എന്ന് ചിന്തിച്ചു നാണിച്ചു തല താഴ്ത്തിയിരിക്കാം.

വായിക്കാനെളുപ്പത്തിനു വേണ്ടി മൃഗബലി/മൃഗവേഴ്ച വിഷയത്തിൽ നിരീശ്വര വിശ്വാസിയുമായി നടത്തുന്ന ഒരു ചോദ്യോത്തര രൂപത്തിലാണ് പോസ്റ്റ്‌..

നിരീശ്വര വിശ്വാസി: വേദത്തിൽ മൃഗ ഹിംസ ഉണ്ടോ ?

സനാതനധര്മ വിശ്വാസി : ഇല്ല. കാരണം വേദത്തിൽ യജ്ഞത്തിനു അധ്വരമെന്നു പറയുന്നു. അധ്വരമെന്നതിനു ഹിമ്സാരഹിതം എന്നാണർത്ഥം

ആഗ്നേയം യജ്ഞാമധ്വരം
വിശ്വത :പരിഭൂരസി:
സ ഇദ് ദേവെഷു ഗശ്ചതി: (ഋഗ്വേദം 1.1.4)

മഹാഭാരതം ശാന്തി പർവ്വം (അദ്ധ്യായം 263 ശ്ളോകം 6)

സുരാ മത്സ്യാ: പശോർമ്മാംസമാസവം ക്രിഷരൗദനം
ധൂർതൈ: പ്രവര്ത്തിതം യജ്നെ നൈതദ്വെദെഷു വിദ്യതേ:

യജ്ഞത്തിൽ മദ്യം, പശുമാംസം, എന്നിവയുടെ വിനിയോഗം വേദത്തിലില്ല.

നിരീശ്വര വിശ്വാസി: പുരുഷ മേധം, ഗോമേധം, അശ്വമേധം, അജമേധം എന്നീ ശബ്ദങ്ങൾ പുരുഷൻ, ഗോവ്, അശ്വം, അജം എന്നിവയുടെ വധത്തെ അർഥം ആക്കുന്നില്ലേ?

സനാതനധര്മ വിശ്വാസി : മേധ ശബ്ദം, മേധയ - മേധാ സംഗമനയൊ: ഹിമ്സായാം ച: എന്ന ധാതുവിൽ നിന്നും നിഷ്പന്നമാകുന്നു. മേധാ ശബ്ദത്തിന് ശുദ്ധബുദ്ധി, സംഗമനം, ഹിംസ എന്നിങ്ങനെ മൂന്നർത്തങ്ങൾ ഉണ്ട്. ഇതിൽ മൂന്നാമത്തെ അർഥം ആയ ഹിംസ, ഇവിടെ പ്രസക്തമല്ല, കാരണം, യജ്ഞത്തിന് അധ്വരം (ഹിംസാരഹിതം) എന്ന് പറയുമ്പോൾ ഹിംസ എന്ന അർഥം ഇവിടെ പ്രായോഗികമല്ല.

നിരീശ്വര വിശ്വാസി: അപ്പോൾ പുരുഷമേധം, നൃമേധം, അശ്വമേധം, അജമേധം, ഗോമേധം എന്നിവയെന്താണ്?

സനാതനധര്മ വിശ്വാസി : പുരുഷമേധം, നൃമേധം,

പുരുഷമേധം:
ഉത്തമവിദ്വാന്മർ, അതിഥികൾ എന്നിവരെ യഥായോഗ്യം സത്കരിക്കുന്നതിനാണ് പുരുഷമേധം.

നൃമേധം
മനുഷ്യരെ ഉത്തമ കാര്യത്തിനായി സംഘടിപ്പിക്കുകയും അവരില ഐക്യം വളര്ത്തുകയും ചെയ്യുന്നത് നൃമെധമാണ്.

അശ്വമേധം
അശ്വം വൈരാഷ്ട്ര: അശ്വം രാഷ്ട്രം ആണെന്ന് ശതപത ബ്രാഹ്മണം പറയുന്നു. ജനതയുടെ സമ്യക്കായ പുരോഗതിയെ ലക്ഷ്യമാക്കി സകല ജനങ്ങളുടെയും ശാക്തീകരണവും പ്രജകളിൽ നീതി പൂര്വകവും പക്ഷപാത രഹിതവുമായ പരിചരണവും ആണ് അശ്വമേധം.

അജമേധം
അജാ - നെല്ല്, പഴകിയ വിത്ത് എന്നാണ് അജ ശബ്ദത്തിനര്തം. കൃഷിക്കുപയുക്തമായ രീതിയിൽ ചെയ്യുന്ന വിത്ത് സംസ്കരണവും സംരക്ഷനവുമാനു അജമേധം.

ഗോമേധം
ഗമിക്കുന്നതും ഗമിപ്പിക്കുന്നതുമാണ് ഗോവ്. ഗോവ് അന്നമാണ്. അത് ഗമിക്കുന്നു. മുളച്ചു വളരുന്നു. അന്നം മനുഷ്യരെയും മറ്റ് ജീവികളെയും ഭക്ഷണം നല്കി ഗമിപ്പിക്കുന്നു. ഗോ എന്നത് ഭൂമിയുടെ പര്യായവുമാണ്. അന്ന ലഭ്യതയ്ക്കായി ഭൂമിയെ കൃഷിക്ക് ഉപയുക്തമാക്കുന്നതാണ് ഗോമേധം. ആധ്യാത്മിക ദൃഷ്ടിയിൽ ഇന്ദ്രിയങ്ങൾ ഗോക്കൾ ആണ്. ഇന്ദ്രിയങ്ങൾ ഗതിയെ നല്കുന്നു. ആ ഇന്ദ്രിയ നിഗ്രഹവും ഗോമേധമാണ്.

നിരീശ്വര വിശ്വാസി: അപ്പോൾ രാമായണ മഹാഭാരതങ്ങളിൽ അശ്വമേധം എന്നതിന് അശ്വങ്ങളെ (കുതിരകളെ കൊണ്ടുള്ള) യാഗം ആയി പറയുന്നുണ്ടല്ലോ? അത് കൊണ്ടായിരിക്കനമല്ലോ ആശ്വമേധങ്ങളിൽ യാഗാശ്വത്തെ അഴിച്ചു രാജ്യം ചുറ്റാൻ വിടുന്നത്.. മാത്രമല്ല, മറ്റുള്ള യാഗങ്ങളിൽ പശുക്കളെ/ആടിനെ കൊല്ലുന്നതായും വായിച്ചിട്ടുണ്ട്.

സനാതനധര്മ വിശ്വാസി : വേദകാലത്ത്‌ യജ്ഞങ്ങളിൽ മൃഗങ്ങളെ ഉപയോഗിച്ചതായി പറയുന്നില്ല. അതിന്റെ ഉദാഹരണം മുകളിൽ കൊടുത്തിട്ടുണ്ട്. എന്നാൽ വേദകാലത്തിനും സഹസ്രാബ്ദങ്ങല്ക്ക് ശേഷമുള്ള ഇതിഹാസ കാലത്ത് യാഗങ്ങളിൽ പ്രത്യക്ഷമായി തന്നെ അശ്വത്തെ ഉപയോഗിചിട്ടുണ്ടാകാം. അതിന്റെ കാരണം ഒരുദാഹരനത്തിൽ കൂടി വിശദീകരിക്കാം..

നമ്മുടെ നാട്ടിലെ മിക്ക ക്ഷേത്രങ്ങളിലും നടക്കുന്ന ഒന്നാണ് അഷ്ടദ്രവ്യ ഗണപതി ഹോമം. ആദി കാലങ്ങളിൽ അതായത് ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് വരെ ഒരു പക്ഷെ ഏതാനും വര്ഷങ്ങള്ക്ക് മുമ്പ് വരെ അഷ്ടദ്രവ്യങ്ങൾ ഹോമ കുണ്ഠത്തിൽ സമര്പ്പിക്കുക എന്നുള്ളതായിരുന്നു പ്രധാന ചടങ്ങ്. എന്നാൽ ഇപ്പോൾ ആ ചടങ്ങിനോടൊപ്പം പ്രത്യക്ഷ ഗണപതി ഹോമം, പൂജ, ഊട്ട് എന്നീ പേരുകളിൽ ഗണപതിയുടെ തലയുടെ രൂപം ഉള്ളത് കൊണ്ട് ജീവനുള്ള ആനയെ തന്നെ ഇരുത്തി പൂജിക്കുകയും ഊട്ട് നടത്തുകയും പതിവായി. ഇത് തുടങ്ങിയ കാലത്ത് ഏതാനും ക്ഷേത്രങ്ങളിൽ മാത്രം നടന്നിരുന്ന ഈ സമ്പ്രദായം, അഷ്ടദ്രവ്യ ഗണപതി ഹോമത്തോടൊപ്പം ആനയെ/ആനകളെ കൊണ്ട് വന്നു പ്രത്യക്ഷ ഗണപതി പൂജ കൂടി നടത്തിയാൽ മാത്രമേ ഫലസിദ്ധി ഉണ്ടാകൂ എന്നായി മാറി.. ഒരു പക്ഷെ കാലാന്തരത്തിൽ ദ്രവ്യങ്ങൾ ഹോമകുണ്ഠത്തിൽ സമര്പ്പിക്കാതെ, ആനകള്ക്ക് സമര്പ്പിക്കുന്ന ചടങ്ങ് മാത്രമായി എന്ന് വരാം.. അത് പോലെ തന്നെയായിരിക്കണം, വേദകാലത്തെ യജ്ഞത്തില പരമാര്ഷിതമായ അശ്വ ശബ്ദത്തെ പ്രത്യക്ഷ അശ്വമായി സങ്കല്പിച്ചു യാഗം നടത്തി തുടങ്ങിയത്. പിന്നീട് അത് പ്രത്യക്ഷ അശ്വമേധം ആയി മാറുകയും മേധം എന്ന വാക്കിലെ ഹിംസ ശബ്ദത്തെയും തെറ്റായി ധരിച്ചു യാഗശ്വത്തെ വധിക്കുന്ന ചടങ്ങും ഉണ്ടായത്.

*നിരീശ്വര വിശ്വാസി:* രാജാവ് നടത്തുന്ന അശ്വമേധത്തിൽ യാഗാശ്വത്തെ ശ്വാസം മുട്ടിച്ചു കൊല്ലുകയും പിന്നീട് അശ്വവുമായി ലൈംഗിക ബന്ധത്തിൽ ഏര്പ്പെടുകയും ചെയ്യണമെന്ന് വിധിയുള്ളതായി പറയുന്നുണ്ടല്ലോ? അങ്ങനെ യാഗ മ്രുഗവുമയി രാജ്ഞി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ മാത്രമേ യാഗം പൂര്നമാകുകയുള്ളൂ എന്നും പറയുന്നു.

സനാതനധര്മ വിശ്വാസി : യാഗങ്ങളിൽ അശ്വത്തെ ഉപയോഗിക്കണമെന്ന വിധിയുള്ളതായി വേദങ്ങളിൽ ഇല്ലെന്നു പറഞ്ഞു കഴിഞ്ഞു, എന്നാൽ പിന്നീട് ഇതിഹാസകാലത്ത് അശ്വത്തെ ഉപയോഗിക്കാൻ തുടങ്ങിയതിനെ കുറിച്ചും പറഞ്ഞു. പക്ഷെ അപ്പോഴും രാമായണ മഹാഭാരതങ്ങളിൽ "വധിക്കപ്പെട്ട മൃഗങ്ങളുമായി" പട്ട മഹിഷി ലൈംഗിക ബന്ധത്തിൽ എര്പ്പെടുന്നതായി പറയുന്നില്ല.

ഇനി ഞാനൊരു ചോദ്യം തിരിച്ചങ്ങോട്ടു ചോദിക്കട്ടെ? ഇനിയഥവാ, മൃഗവേഴ്ച ആ കാലത്ത് ഉണ്ടായിരുന്നു എന്ന് തന്നെയിരിക്കട്ടെ, പക്ഷെ വധിക്കപ്പെട്ട മൃഗങ്ങളുമായി എങ്ങനെയാണ് ലൈംഗിക ബന്ധത്തിൽ എര്പ്പെടുന്നത്?

നിരീശ്വര വിശ്വാസി: ആധുനിക ശാസ്ത്രം പറയുന്നത് ശ്വാസം മുട്ടി മരിക്കുന്ന മൂന്നിലൊന്നു ജീവികളുടെ (അതായത് മൂന്നു പേരില് ഒരാളുടെ) ജീവികളുടെ ലൈംഗിക അവയവം ഉയര്ന്നു നില്ക്കും എന്നാണ് . അതിനെ അവർ death errection എന്ന് വിളിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ശ്വാസം മുട്ടി കൊല്ലപ്പെടുന്ന മൃഗത്തിന്റെ ലൈംഗിക അവയവം ഉയര്ന്നു നില്ക്കുന്നത് കൊണ്ട്, ലൈംഗിക ബന്ധത്തിന് ബുദ്ധിമുട്ടും ഉണ്ടാകില്ലല്ലോ?

സനാതനധര്മ വിശ്വാസി : സമ്മതിച്ചു, മൂന്നിലൊന്ന് പേരുടെ ലിംഗം ഉയര്ന്നു നില്ക്കും. ഇവിടെയും ചില സംശയങ്ങൾ ഉണ്ട്. ഒന്നാമത്തേത്, രാമായണത്തിലോ മഹാഭാരതത്തിലോ എവിടെയും 3 യാഗാശ്വത്തെ തയാർ ചെയ്തു നിർത്തിയിട്ടുള്ളതായി പറയുന്നില്ല. അങ്ങനെ വരുമ്പോൾ വധിക്കപ്പെട്ടു കഴിഞ്ഞു ലിംഗം ഉയരാത്ത (death erection ) മൃഗങ്ങളുമായി ലൈംഗിക ബന്ധം നടത്തുവാനും കഴിയില്ലല്ലോ .. മാത്രമല്ല, ആ സ്ഥിതിക്ക് യാഗം പൂര്ണമാകുകയുമില്ലല്ലൊ ?

നിരീശ്വര വിശ്വാസി: 3 അശ്വങ്ങളെ തയാർ ചെയ്തു നിർത്തിയിട്ടുല്ലതായി പറയുന്നില്ലെങ്കിലും അതൊക്കെ നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ..

സനാതനധര്മ വിശ്വാസി : അപ്പൊ കുതിരയുമായി മാത്രമേ ലൈംഗിക ബന്ധമുല്ലോ, അതോ അജമെധത്തിൽ ആടുമായും പുരുഷമെധത്തിൽ പുരുഷനുമായും ഒക്കെ ലൈംഗിക ബന്ധം നടത്തുന്നുണ്ടോ രാജ്ഞി?

നിരീശ്വര വിശ്വാസി: അത് രണ്ടും എനിക്കറിയില്ല, പക്ഷെ കുതിരയുമായി ലൈംഗിക ബന്ധത്തിൽ എര്പ്പെടുന്നുന്ടെന്ന കാര്യം ഉറപ്പാണ്. കാരണം യാഗാന്തരം വധിക്കപ്പെട്ട കുതിരയോടൊപ്പം കൗസല്യ ദേവി ഒരു രാത്രി യാതൊരു വെറുപ്പുമില്ലാതെ വസിച്ചു എന്നെഴുതിയിട്ടുണ്ട്. കുതിരയോടൊപ്പം വെറുപ്പില്ലാതെ വസിച്ചു എന്ന് പറഞ്ഞാൽ ലൈംഗിക ബന്ധത്തിൽ എര്പ്പെട്ടു എന്ന് തന്നെയല്ലേ അർഥം?

സനാതനധര്മ വിശ്വാസി : കാട്ടിൽ ഒറ്റപ്പെട്ടുപോയ ഒരാള് ക്രൂരമൃഗങ്ങളുടെയോപ്പം അനേക ദിവസം വസിച്ചതിന്റെ ഒരു വാര്ത്ത താങ്കള് വായിച്ചു എന്നിരിക്കട്ടെ. അത് വായിക്കുമ്പോൾ താങ്കള് മനസിലാക്കുന്നത്‌ അയാള് കാട്ടിലെ ക്രൂരമ്രുഗങ്ങലുമായി ലൈംഗിക ബന്ധത്തിൽ എര്പ്പെട്ടു എന്നാണോ? മാത്രമല്ല, കൗസല്യ ചത്ത യാഗാശ്വത്തോടൊപ്പം ഒരു രാത്രി വസിച്ചു എന്നെഴുതിയതിനു തൊട്ടു മുമ്പുള്ള ശ്ളോകത്തിൽ എഴുതിയിട്ടുണ്ട്, യാഗാശ്വത്തെ വാളുകൊണ്ട് വെട്ടി കൊല്ലുകയായിരുന്നു എന്ന്. ഒരു ശാസ്ത്രവും പറയുന്നില്ല, വെട്ടിക്കൊല്ലപ്പെട്ട ജീവിയുടെ ലിംഗം ശ്വാസം മുട്ടിക്കൊല്ലപ്പെട്ട ജീവികളുടെ പോലെ ഉയര്ന്നു നില്ക്കുമെന്ന്.

നിരീശ്വര വിശ്വാസി: അപ്പോൾ ആലംഭനം എന്ന വാക്കിന്റെ അർത്ഥമെന്താണ് ?

സനാതനധര്മ വിശ്വാസി : ആലംഭന എന്ന പദത്തിന് സ്പർശിക്കുക, പ്രാപിക്കുക എന്നൊക്കെയാണർത്ഥം. പാരസ്കര ഗൃഹ്യ സൂത്രത്തിൽ ജാതകർമ പ്രകരണത്തിൽ "കുമാരം ജാതം പുരാന്യൈരാലംഭാത് സര്പിർ മൂർധനിഹിരന്യേന പ്രാശയെത് - കുഞ്ഞുണ്ടായി മറ്റാരും സ്പര്ഷിക്കുന്നതിനു മുമ്പായി സ്വര്ണ ശലാകയിൽ മധു നില്കണം എന്ന് നിർദ്ദേശിക്കുന്നുണ്ട്‌. അത് പോലെ വിവാഹപ്രകരണത്തിൽ വരോ വധ്വാ ദക്ഷിനാംസം അധി ഹൃദയമാലംഭാതെ - വരൻ വധുവിന്റെ വലതു തോളിൽ കൈവച്ചു ഹൃദയത്തെ സ്പര്ശിക്കുന്ന ചടങ്ങുണ്ട്. ഇവിടൊക്കെ സ്പർശിക്കുക എന്നല്ലാതെ വധിക്കുക എന്നര്തമില്ല. പിന്നെ, വേണമെങ്കില പ്രാപിക്കുക എന്നുള്ള വാക്കിനെ ഉപയോഗിച്ച് വാദിക്കാം, കാരണം, പ്രാപിക്കുക എന്നുള്ള വാക്കിന്റെ ഒരര്തം ലൈംഗിക ബന്ധത്തിൽ എര്പ്പെടുക എന്നുള്ളതുമാനല്ലോ. പക്ഷെ പ്രാപിക്കുക എന്നുള്ള വാക്കിനെ എല്ലായ്പ്പോഴും ഒരേ അർത്ഥത്തിൽ എടുക്കുവാൻ സാധിക്കുമോ?

ഉദാഹരണത്തിന് അവൻ അവളെ പ്രാപിച്ചു എന്ന് വായിക്കുമ്പോൾ അവൻ അവളെ ലൈംഗികമായി ഉപയോഗപ്പെടുത്തി എന്ന് അർഥം എടുക്കാം, എന്നാൽ അതെ അർഥം "അവൻ ഈശ്വരനെ പ്രാപിച്ചു" എന്ന് പറയുമ്പോൾ എടുക്കുവാൻ സാധിക്കുമോ? ആദ്യത്തേത് നടക്കാൻ സാധ്യതയുള്ള കാര്യം ആകുമ്പോൾ രണ്ടാമത്തേത് അസംഭവ്യം ആണ് എന്നത് തന്നെ കാര്യം. അതെ അസംഭവ്യത തന്നെയാണ് ചത്ത കുതിരയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്ന് തെളിയിക്കാൻ ആലംഭനം എന്നാ വാക്കുപയോഗിക്കുമ്പോൾ ഉണ്ടാകുന്നതും. മറിച്ച് വധിക്കപ്പെട്ട കുതിരയെ/ആടിനെ സ്പര്ശിച്ചു എന്ന അർത്ഥത്തിൽ ആലംഭനം എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്യാം.

ഇതിഹാസങ്ങളിൽ വന്നിരിക്കുന്ന സമാനവാക്കുകളെ തെറ്റായി തര്ജ്ജമ ചെയ്ത/വ്യാഖ്യാനിച്ച വിദേശത്തെ നാട്ടിലെ സായിപ്പും ഒരു പരിധി വരെ ഇക്കാര്യത്തിൽ തെറ്റുകാരുമാണ്. അവരാണ് വ്യാസനും വാത്മീകിയും പറഞ്ഞ വാക്കുകൾക്കു അവർ പറയാത്ത, കാണാത്ത അർഥങ്ങൾ നല്കി വ്യാഖ്യാനിച്ചത്.

മുകളിൽ വിവരിച്ച കാരണങ്ങളാൽ തന്നെ, വേദകാലത്തും ഇതിഹാസ കാലത്തും യാഗത്തിൽ ഉപയോഗിക്കപ്പെട്ട മൃഗങ്ങളുമായി രാജ്ഞി ലൈംഗിക വേഴ്ച നടത്തിയിരുന്നു എന്നുള്ളത് ശുദ്ധ അസംബന്ധമാണ്, ഭോഷ്ക്കാണ്. അങ്ങനെ പ്രചരിപ്പിക്കുന്നത് ഹിന്ദുക്കളോടുള്ള വൈരാഗ്യമാണ് വിശിഷ്യാ ഹിന്ദുക്കളുടെ ആരാധ്യ ഗ്രന്ഥങ്ങളോടുള്ള അവഹേളനവുമാണ്.

അത് കൊണ്ട് ഹിന്ദുക്കൾ എങ്കിലും മനസിലാക്കിയിരിക്കുക..

വേദകാലത്ത്‌ യാഗങ്ങളിൽ മൃഗത്തെ ഉപയോഗിച്ചിരുന്നില്ല
വേദകാലത്ത്‌ യാഗങ്ങളിൽ മദ്യം ഉപയോഗിച്ചിരുന്നില്ല
വേദകാലത്ത്‌ യാഗങ്ങളിൽ മൃഗങ്ങളെ വധിച്ചിരുന്നില്ല, വധിചിരുന്നെങ്കിൽ മാത്രമല്ലേ വധിക്കപ്പെട്ട മൃഗങ്ങളുമായി ലൈംഗിക വേഴ്ച്ചയുണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ട കാര്യമുള്ളൂ?
വേദകാലത്തിനും സഹസ്രാബ്ദങ്ങല്ക്ക് ശേഷമുള്ള ഇതിഹാസ കാലത്ത് യാഗങ്ങളിൽ മൃഗങ്ങളെ ഉപയോഗിചിട്ടുണ്ടായിരിക്കാം. അപ്പോഴും മൃഗങ്ങളെ വധിച്ചെന്നോ, വധിക്കപ്പെട്ട മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിൽ എര്പ്പെട്ടിരുന്നെന്നോ തെളിയിക്കാൻ സാധിക്കില്ല, അങ്ങനെ വിശ്വസിക്കാൻ പറ്റിയ യാതൊന്നും ഇതിഹാസങ്ങളിൽ ഇല്ല താനും. ശാസ്ത്രീയമായും തെളിയിക്കാൻ സാധിക്കില്ല എന്നതും പ്രസ്താവ്യം.

No comments:

Post a Comment