ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 July 2016

സോമലത, സോമരസം

സോമലത 

ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വള്ളിച്ചെടിയാണ് സോമലത. 

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് ഇലകള്‍ വിരിയുകയും പൊഴിയുകയും ചെയ്യുന്ന അപൂര്‍വസസ്യമാണ് സോമലത. ചന്ദ്രന്റെ ഭൂമിയിലെ പ്രതിനിധിയായ സോമലതയാണ് യാഗശാലയിലെ രാജാവായി അറിയപ്പെടുന്നതെന്ന് 

'സാര്‍ക്കോസ്റ്റിമ' എന്നാണ് അക്ലിപീഡിയേസി കുടുംബത്തില്‍പ്പിറന്ന സോമലതയുടെ ശാസ്ത്രനാമം. സാര്‍ക്കോസ്റ്റിമ കാറോപീജിയ.

തണുത്ത കാലാവസ്ഥയാണ് ഈ സസ്യത്തിന് വളരാനായി വേണ്ടത്. വെള്ളിയാങ്കല്ല് തടയണയുള്ളതിനാല്‍ ജലസമൃദ്ധിയുള്ള നിളാതീരത്തും വീട്ടുവളപ്പിലും ഇതിനുള്ള അനുകൂലസാഹചര്യമാണുള്ളത്. 

48 തരം സോമലതകള്‍ ഉണ്ടെന്നാണ് പുരാണത്തില്‍ പറയുന്നതെന്ന് 

പൂജാവസ്തുവായ സോമലത ഒന്നാന്തരം അണുനാശിനിയും ഉന്മേഷദായിനിയുമാണ്. കല്ലടിക്കോടന്‍ മലനിരകളിലാണ് സോമലത അധികവും കണ്ടു വരുന്നത്. ഏകദേശം രണ്ടു ഡസനിലേറെ ഇനങ്ങളില്‍ സോമലത കണ്ടു വരുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ ദിവ്യ വള്ളിയെ അലങ്കാരച്ചെടിയായി വീട്ടുമുറ്റത്ത് വളര്ത്താം . ആഴം കുറഞ്ഞതും വിസ്താരമേറിയതും സൂര്യപ്രകാശം തീരെക്കുറച്ച് മാത്രം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഈ ചെടി അധികവും വളരുന്നത്. ചെടി പറിച്ചു നടാന്‍ പറ്റിയ സമയം പൗര്ണ്ണിമിയാണ്. സോമലത വെളുത്ത പക്ഷത്തില്‍ മാത്രമേ വളരുകയുള്ളൂ. ബാക്കിസമയം നിദ്രയിലായിരിക്കും.

സോമരസം

സോമലത എന്ന സസ്യത്തിൽ നിന്നും പ്രത്യേക ക്രിയകളിലുടെ അതിന്റെ നീരുറ്റിയെടുത്ത് നിർമ്മിക്കുന്ന പാനീയമാണ്‌ സോമം അഥവാ സോമരസം.
ധാരാളം ഔഷധഗുണങ്ങളുള്ള ഒരു പാനീയമാണ്‌ സോമരസം
യാഗങ്ങളിലും മറ്റും സമർപ്പിക്കപ്പെടുന്ന യാഗദ്രവ്യമാണിത്‌.
വേദങ്ങളിൽ സോമരസത്തെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. സോമരസം ഇന്ദ്രനും അംഗിരസ്സിനൂം സമർപ്പിച്ചാണ് മിക്ക യാഗങ്ങളൂം നടക്കുന്നത്. സോമരസം അർപ്പിക്കൽ സോമയാഗത്തിന്റെ നാലാം ദിവസമാണ്. 

No comments:

Post a Comment