ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

23 July 2016

നവനീത കള്ളൻ

നവനീത കള്ളൻ

ഭഗവാന് തന്റെ അവതാരത്തില്
ഒരേ ഒരു വസ്തു മാത്രമെ
മോഷ്ടിച്ചിട്ടുള്ളൂ അതാണ്
നവനീതം , അതായത്
"വെണ്ണ" . എന്ത് കൊണ്ടു
ഭഗവാന് വെണ്ണയോട് ഇത്ര
പ്രിയം എന്ന് അധികം ആരും
ചിന്തിച്ചിട്ടുണ്ടാവില്ല .
ക്ഷീരപൂരിതം ആണ് മനുഷ്യ
ശരീരം. അമ്മയുടെ മുലപ്പാല്
ആണ് ഓരോ കുഞ്ഞിന്റെയും
ശരീര വളര്ച്ചയ്ക്ക്
അടിസ്ഥാനം .മഹാവിഷ്ണു ക്ഷീര
സാഗരത്തില് ശയിക്കുന്നതിനു
പിന്നില് ഉള്ള ശാസ്ത്രീയ
തത്വവും ഇതു തന്നെ . അങ്ങനെ
ഉള്ള ശരീരത്തെ വെറുതേ
വച്ചിരുന്നാല് കുറച്ചു നാള്
കഴിയുമ്പോള് ബാഹ്യ
മായയാല് അത് കേടുവന്നു
പോകും . എന്നാല് അതില് ഒരു
തുള്ളി ഭക്തി രസം ആകുന്ന
മോര് ചേര്ത്താല് അത്
ആത്മജ്ഞാനthe സുഖത്തിനാല് കട്ട
പിടിക്കുന്നു . അതിനെ അങ്ങനെ
തന്നെ വയ്ക്കാതെ നിരന്തര
സാധന (പ്രാര്ത്ഥന ) ആകുന്ന
കടക്കോല് കൊണ്ട് കടഞ്ഞാല്
അതില് നിന്നു ആത്മാവ് ആകുന്ന
വെണ്ണ പുറത്തു വരുന്നു.
ഇത്രയും ചെയ്താല് ഭഗവാന്
വേറെ ആരുടെയും അനുവാദം
കാത്തു നില്കാതെ അത് വന്നു
മോഷ്ടിച്ച് തന്നില്
ലയിപ്പിക്കും. അതിനാലാണ്
ഭഗവാന് വെണ്ണക്കള്ളന്
ആയത് .

No comments:

Post a Comment