ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

4 July 2016

ഹിന്ദുമത X ക്രിസ്തുമതം, ഇസ്ലാം* *ഒരു സംവദം

*ഹിന്ദുമത X ക്രിസ്തുമതം, ഇസ്ലാം*
*ഒരു സംവദം*

❓ എല്ലാ ഹൈന്ദവ ദേവീ ദേവന്മാരും എന്തുകൊണ്ട് ഇന്ത്യയില് മാത്രം ജനിച്ചു?

👉(ആദ്യമേ തന്നെപറയട്ടെ പുരാണങ്ങളിൽ പറയുന്ന കേന്ദ്രകഥാപാത്രങ്ങൾ ദൈവങ്ങളല്ല
ദേവതമാരാണ്. മനുഷ്യ ശരീരത്തിനകത്തും പുറത്തും ഈ പ്രപഞ്ചത്തിലും പ്രവർത്തിക്കുന്ന അവയവങ്ങളെ, പ്രപഞ്ച ശക്തികളെ സൂചിപ്പിക്കാനാണ് ഓരോ ദേവതാ സങ്കല്പവും ചിത്രീകരിച്ചിരിക്കുന്നത്)
ലോകത്തിനു വേണ്ടുന്ന സകല അറിവും നല്കിയത് ഭാരതീയരാണ്. 21 നൂറ്റാണ്ടിലും ലോകം അംഗീകരിക്കുന്നതും ആചരിക്കുന്നതുമായ ചിരപുരാതനവും അതിനൂതനവുമായ ആ അറിവുകളുടെ ഉറവിടം ഭാരതമാണ് അഥവാ ഹിന്ദു ധർമ്മമാണ്. മഹാൻ മാരായ ഋഷിശ്വരൻമാർ കഥകളുടെ അടിസ്ഥാനത്തിൽ പുരാണങ്ങൾ രചിച്ചു. ഓരോ പുരാണകഥകൾ വഴിയും ലോകത്തിന് മഹത്തായ സന്ദേശങ്ങൾ, നിർദ്ദേശങ്ങൾ നല്കി. അതിന് ഓരോ പുരാണത്തിലും ഹൈന്ദവ ദേവതാ സങ്കല്പങ്ങളെ ഉപയോഗിച്ച ഋഷിപരമ്പര ഭാരതീയർ ആയതിനാല് ദേവത മാരും ഭാരതീയരായി അഥവാ ഭാരത്തിൽ ജനിച്ചു.

❓ഇന്ത്യക്ക് പുറത്തുളളവർക്ക് എന്തുകൊണ്ട് ഈ (ദൈവങ്ങളെ) ദേവത മാരെപ്പറ്റി അറിവില്ല..?*

👉മാങ്ങ എന്ന ഫലം ലോകം മുഴുവൻ ചെന്നെത്താറുണ്ട് . എന്നാല് ആരും തന്നെ മാങ്ങ കഴിക്കുമ്പോൾ അതിൻറ മാതൃവൃക്ഷത്തെ തേടാറില്ല. എങ്കിലും ആ മാവ് പിന്നെയും പൂക്കും കായ്ക്കും. അത് അതിൻറ ധർമ്മമാണ്. അതു പോലെ തന്നെയാണ് ഹിന്ദുവിൻറ ധർമ്മവും അവൻറ ഈശ്വരസങ്കല്പങ്ങളെ ലോകം അറിയുന്നിലായിരിക്കാം. പക്ഷേ യോഗയും ധ്യാനവും ആയുർവേദവും കളരിപ്പയറ്റും, ശുദ്ധ സംഗീതവും ഭഗവത് ഗീതയും തുടങ്ങി അനേകായിരം അറിവിന് ലോകം അടിമയാണ്.
മക്ക, ഇന്തോനേഷ്യ പോലുളള രാജ്യങ്ങളിൽ ഇന്നും ധർമ്മത്തിൻറ തുടർച്ച കാണാവുന്നതാണ്.

❓എല്ലാ ഹൈന്ദവ ദൈവങ്ങളും എന്തുകൊണ്ടാണ് ഇന്ത്യന് മൃഗങ്ങളെ വാഹനമാക്കി?

❓ചില രാജ്യങ്ങളില് മാത്രം കണ്ടു വരുന്ന കങ്കാരൂ, ജിറാഫ് പോലുള്ള മൃഗങ്ങളെ എന്ത് കൊണ്ട് ഒരു ദൈവവും വാഹനമാക്കിയില്ല!?

👉സിംഹവും പുലിയും ആനയും എലിയും മയിലും പശുവും ലോകത്ത് എല്ലായിടത്തും ഉണ്ട്. അറിയാമായിരിക്കും. ഭാരത്തിൽ ജനിച്ച് ജീവിച്ചതായ് പറയുന്ന ഈശ്വര സങ്കല്പങ്ങക്ക് അമേരിക്കയിൽ മാത്രമുളള മൃഗത്തെ വാഹനമായ് ചിത്രികരിക്കുന്നത് വിഡിത്തം ആയിരിക്കും. പായസത്തിനൊപ്പം വിളമ്പേണ്ടത് പഴം ആണ് അല്ലാതെ. സാമ്പാർ അല്ല, പിന്നെ ഭാരതത്തെ മാതൃഭൂമിയായ് കണ്ട് ആരാധിക്കുന്നവർ ഭാരത്തിലെ എല്ലാ ജീവജാലങ്ങളെയും ആരാധിച്ചു പൂജിച്ചു അവർക്ക് മഹത്തായ സ്ഥാനവും നല്കി. ഏതൊന്നിലും ഈശ്വരനെ കാണുന്ന ഈ സോഷ്യലിസം ലോകത്ത് മറ്റൊരു മതത്തിലും പ്രത്യയശാസ്ത്രത്തിലും കാണുകയില്ല.

❓എന്തുകൊണ്ടാണ് എല്ലാ ദേവീ ദേവന്മാരും രാജകുടുംബങ്ങളില് പിറന്നത്?
❓ഒറ്റ ദൈവവും എന്തുകൊണ്ട് പാവപ്പെട്ടവരിലോകീഴ്ജാതികളിലോ പിറക്കാതെ പോയി?

👉!!!ഇതൊരു മണ്ടൻ ചോദ്യമായി പോയി.!!!!
ശിവൻ ചണ്ഡാളനാണ്. കൃഷ്ണൻ യാദവനാണ്. (ഹരിജനം) വ്യാസന് മുക്കുവനാണ്. രാമൻ ബ്രാഹ്മണനല്ല. കൃഷ്ണൻ ജനിച്ചത് കാരാഗ്രഹത്തിലാണ് .

❓വേദങ്ങളില് ദൈവങ്ങളുടെ ദൈനന്ദിന പ്രവൃത്തികള് വിശദീകരിക്കുന്നുണ്ട്. പാര്വ്വതീ ദേവി എപ്പഴാണ് ചന്ദന ലേപത്തില് കുളിക്കുന്നതെന്നും എപ്പഴാണ് ഗണേശകുമാരന് ലഡ്ഡു ഉണ്ടാക്കി കൊടുക്കുന്നതെന്നും ഗണേശ കുമാരന് എത്ര രുചിയോടെയാണവ കഴിക്കുന്നതെന്നും മറ്റും…! വേദ പുസ്തകങ്ങളിലെ എഴുത്തുകള് അവസാനിക്കുന്നിടത്ത് ഈ വിവരണങ്ങളും അവസാനിക്കുന്നു. വേദങ്ങള്ക്ക് ശേഷം ദൈവങ്ങള് എവിടെപ്പോയി?

❓ഇപ്പോള് അവര് എവിടെയാണ്?

❓എന്താണിപ്പോള് അവര് ചെയ്തു കൊണ്ടിരിക്കുന്നത്?

❓താങ്കൾ വേദം വായിച്ചിട്ടുണ്ട് എങ്കില്. യഞ്യവല്ക്യമഹർഷിയുടെ ഈ സൂത്രവാക്യങ്ങൾ കേട്ടിട്ടൂണ്ടാകും . അദ്ദേഹം പറയുന്നു.

*ഋഗ്വേദം ത്തിൻറ സന്ദേശം*
“പ്രഞ്ജാനം ബ്രഹ്മ” അറിവാണ് ബ്രഹ്മം (ഈശ്വരൻ). സ്വബോധം.self awareness.

*യജുർവേദ സന്ദേശം..?*
അഹം ബ്രഹ്മാസ്മി എന്നിലെ ചൈതന്യം അതാണ് ബ്രഹ്മം.

*സാമവേദം.*
തത്വമസി .നിന്നിലും ഈശ്വര ചൈതന്യം ഉണ്ട് .
ഇവയൊന്നും കാണാതെ അങ്ങ് ദൈവങ്ങളുടെ ദൈനംദിന പ്രവർത്തിമാത്രംകണ്ടത് അദ്ഭുതം ആണ്. അങ്ങനെ ഒന്ന് ഉണ്ടോ എന്ന് അറിയില്ല.
പാർവ്വതി ദേവിയെയും ഗണേശകുമാരനെയും “ശിവപുരാണ”ത്തിൽ കാണാം.
( പുരാണങ്ങൾ കഥകളാണ് എന്നും മഹത്തായ സന്ദേശങ്ങൾ ആണ് അവയുടെ ലക്ഷ്യവും എന്ന വസ്തുത മുൻനിർത്തി വായിക്കണം.)
വേദങ്ങൾ പറയുന്ന ഈശ്വരനെ ഞാൻ മുകളിൽ പറഞ്ഞുകഴിഞ്ഞു. വേദത്തിനു ശേഷം അവർ എവിടെയാണ്. ആരാണ് ഞാനെന്നു ചോദിക്കു അന്വേഷിക്കൂ.. അപ്പോൾ അറിയാം വേദത്തിനു ശേഷവും മുമ്പും. (മുമ്പും പിൻപും) അവർ താങ്കളുടെ ഉളളിലും ഈ വിശ്വപ്രപഞ്ചത്തിലും ഒരു പോലെ ലയിച്ചു ചേർന്നിട്ടുണ്ട് എന്ന നിത്യ മോഡേൻ സയൻസ്.

❓ഭൂമിയില് തിന്മ വ്യാപിക്കുമ്പോഴെല്ലാം ദൈവം ഒരു രാജകുടുംബത്തില് ജന്മമെടുക്കുകയും, 30 – 35 വയസ്സ് വരെ അവിടെ വളര്ന്ന ശേഷം ആ തിന്മ നിഷ്കാസനം ചെയ്യുകയും ചെയ്യുമെന്ന് ഐതിഹ്യങ്ങള് നമ്മെ പഠിപ്പിക്കുന്നു. എപ്പോള് വേണമെങ്കിലും തിന്മയെ നിഷ്കാസനം ചെയ്യാന് കഴിവുള്ള ദൈവം എന്തിനാണ് 30 – 35 വര്ഷം കാത്തിരിക്കുന്നത്?

❓ഉത്തര്ഖണ്ടില്സ്വന്തം ആരാധകരെ കൊന്ന പോലെ തല്ക്ഷണം എന്ത് കൊണ്ട് ദൈവത്തിന് തിന്മയെ തുടച്ചു നീക്കിക്കൂടാ?

👉“രാജകുടുംബത്തിൽ ജനിക്കുന്നു എന്ന വാദം പൊളിച്ചടുക്കിയതാണ്”.30 : 35 എന്ന വാദവും തെറ്റാണ്. ശിവ പുരാണം വായിക്കൂ വിഷ്ണു പുരാണം തുടങ്ങിയ പതിനെട്ട് മഹാപുരാണത്തിൽ ഏതെങ്കിലും ഒന്ന് വായിക്കൂ ഈ വാദം പൊളിയും.
മത്സ്യം കൂർമ്മം വരാഹം നരസിംഹം വാമനൻ… ഇവർ വന്നത് 35 വയസ്സിലാണോ..? വളർന്നത് രാജകൊട്ടാരത്തിലോ..? ശ്രീകൃഷ്ണൻ കംസനെ വധിക്കുന്നത് 09 വയസ്സിലാണ്.. ഈ പ്രപഞ്ചശക്തി ജനിക്കുന്നുമില്ല മരിക്കുന്നുമില്ല.
(ഓർമ്മിക്കുക) അതിശയോക്തിയും ഭക്തിയും കഥയും ചേർത്ത് പറയുന്നതാണ് പുരാണങ്ങൾ ആയതിനാല് തന്നെ സന്ദേശങ്ങൾ സ്വീകരിക്കുക മറ്റുളളവ തളളികളയുക.

❔1979 october 20 സാക്ഷാൽ മക്ക ആക്രമിച്ച മുസ്ലീം തീവ്രവാദികൾ ആരുടെ സൃഷ്ടി …..??

❔സുന്നിയും ഷിയയും ആർക്ക് വേണ്ടിയാണ് തമ്മില് തല്ലി ചാകുന്നത്…?

❔കസബും ലഖ്വി യും എന്തിന് ആയുധം എടുത്തു…?

❔മക്കയിലും. ചെകുത്താനെ കല്ലെറിയുന്നിടത്തും നൂറുകണക്കിന് പേർ മരിക്കുന്നു. താങ്കളുടെ ദൈവം അവരെ കൊല്ലുന്നതാണോ..?

എന്നൊന്നും ഞാൻ ചോദിക്കില്ല. അത് എൻറ സംസ്കാരം അത് ചോദിപ്പിക്കരുത്. ഉത്തരാഖണ്ഡലിലെ അവസ്ഥ ഒരു ക്ഷേത്രത്തിന് യോജിച്ചതായിരുന്നില്ല
തീർഥാടനത്തിനപ്പുറം വിനോദ സഞ്ചാര കേന്ദ്രത്തിമായ് ഉത്തരാഘണ്ഡ് മാറിയിരുന്നു. ആയതിനാൽ പ്രകൃതി സ്വയം അവയെ നശിപ്പിച്ചതാകാം..? അല്ലായിരിക്കാം.??ഹിന്ദു വിന് നന്നായ് അറിയാം അവൻറ ദൈവം സ്വർഗ്ഗത്തിരിക്കുന്നവനല്ല എന്ന്. എൻറ സുഖവും ദുഖവും എൻറ കർമ്മഫലങ്ങളാണ്. എൻറ ജനനവും മരണവും നിയന്ത്രിക്കുന്നത് ദൈവവുമല്ല.

❓ഹിന്ദു മതം അത്ര പൌരാണികമായ മതമാണെങ്കില് ലോകത്തുടനീളം എന്തുകൊണ്ടത് വേണ്ട വിധം പ്രചരിപ്പിക്കപ്പെടുന്നില്ല?

❓മറ്റു മതങ്ങളായ ഇസ്ലാമിനും ക്രിസ്തുമതത്തിനും എന്തുകൊണ്ടാണിത്രയധികം പ്രചാരം?

❓അവയ്ക്ക് ഹിന്ദുമതത്തെക്കാള് കൂടുതല് അനുയായികളെ എന്തുകൊണ്ട് ലഭിക്കുന്നു?

❓എന്തുകൊണ്ടാണ് ഹൈന്ദവ ദൈവങ്ങള്ക്കും ടെവിമാര്ക്കും അവയുടെ പ്രചാരം തടയാന് സാധിക്കാത്തത്?

👉സ്വയം കുഴിതോണ്ടിയ ചോദ്യമാണ് ഇത്.
ഇന്ന് അമേരിക്കയിൽ 60% പേർ യോഗ ചെയ്യുന്നു. അവിടെ ഭഗവത് ഗീത യും പഞ്ചതന്ത്രവും പഠന വിഷയമാണ്.
ലോകാരോഗ്യ സംഘടനയുടെ സന്ദേശവും ഭഗവത് ഗീതയുടെ ആരോഗ്യത്തെപ്പറ്റിലുളള കാഴ്ചപ്പാടും (ശ്ലോകവും) ഒന്നാണ്. ആയുർ വേദം ഹിന്ദുവിൻറ സംഭാവനയാണ്.
വേദ മന്ത്രം ചൊല്ലിയാണ് അമേരിക്കൻ പാർലമെൻറ ആരംഭിക്കുന്നത്.
ബോധി ധർമ്മനാണ് ആയോധനകല (കുംഭു) യും ധ്യാനവും ചൈനയിൽ പ്രചരിപ്പിച്ചത്. പാണിനി യുടെ അഷ്ടാദ്ധ്യായി എന്ന വ്യാകണഗ്രന്ഥമാണ് ജർമ്മൻ ഭാഷയുടെ അടിസ്ഥാനം. കോണ്ടം ഹിലീംഗ് ൻറ അടിസ്ഥാനം ശുശ്രുത സംഹിത യാണ്. ആധുനിക വൈദ്യ ശാസ്ത്രത്തിൻറ പിതാവായ ഹിപ്പ്രോകാറ്റസ് അദ്ദേഹത്തിൻറ പുസ്തകത്തിൽ 117 പ്രാവശ്യം പറയുന്നു ചരകൻറ യും ശുശ്രുതൻറ യും പുസ്തകങ്ങളിൽ നിന്നാണ് ഞാൻ ഔഷധ ശാസ്ത്രം പഠിച്ചത് എന്ന്. ഏതോ ഒരു ഇസ്ലാം രാജ്യത്തെ രാജാവിന് വേണ്ടി ഒരു യജ്ഞം നടത്തുകയും അദ്ദേഹം സുഖം പ്രാപിക്കുകയും ചെയ്തയീ ഈ ഇടക്ക് വായിച്ചു കാണുമല്ലോ…?
ഹിന്ദുക്കൾ മാറ്റാൻ ആരംഭിച്ചിരുന്നു എങ്കിൽ ഈ രാജാവിനെയും രാജ്യത്തിനെയും ഉൾപ്പടെ എല്ലാത്തിനെയും മതം മാറ്റിയേന്നേ. അമേരിക്ക ഇന്ന് ഹിന്ദു രാഷ്ട്രമായേന്നേ..
ഹിന്ദു ലോകത്തിന് അറിവ് പകർന്ന് കൊടുത്തത് മതത്തിൻറ ലേപലിൽ ആയിരുന്നില്ല.
ക്രിസ്തു മതം എങ്ങിനെ വളർന്നു എന്നറിയാൻ “കുരിശു യുദ്ധം എന്താണെന്ന് പഠിച്ചാല് മതിയാകും. ചതിച്ചും വഞ്ചിച്ചും പറ്റിച്ചും പ്രലോഭിപ്പിച്ചും മാത്രമാണ് ക്രിസ്തുമതം വളർന്നത്.
ഇസ്ലാം മതം വളരുന്നത് നാം കാണുന്നുണ്ട്.
isis പോലുളള സംഘടനകൾ ഭയപ്പെടുത്തി തന്നെയാണ് എന്നും മതം വ്യാപിപ്പിച്ചത്. മുഹമ്മദ് ഗസനി യും ടിപ്പു സുൽത്താനും മലബാർ ലഹളയും കണ്ടാല് മതി. ഇവിടുത്തെ ഈശ്വരന്മാർക്ക് മദം വളർത്തലല്ല. ഗുരു പരമ്പരക്ക് പ്രണാമം

❓ഹിന്ദുമതമനുസരിച്ച് ബഹുഭാര്യാത്വം നിഷിദ്ധമായിരിക്കെ ശ്രീരാമദേവന്റെപിതാവ് മൂന്നു സ്ത്രീകളെ വിവാഹം ചെയ്തത് എന്തുകൊണ്ട്?

👉പുത്രൻ മാരില്ലാത്തതുകൊണ്ട്. കുട്ടി ഉണ്ടായപ്പോഴും അവരെ തളളിക്കളഞ്ഞില്ല.
മരണം വരെ സംരക്ഷിച്ചു. അല്ലാതെ ചിലരെ പ്പോലെ ഒന്ന് ഉപേഷിച്ച് 9 എണ്ണത്തിനെ കെട്ടിയില്ല.. പ്രവാചകന് നബിക്ക് 11 ഭാര്യമാർ അല്ലേ..?

❓മഹാദേവനായ ശിവന് തന്റെ പുത്രന്റെ ശിരസ്സ് അറുത്ത് മാറ്റാമെങ്കില്, അതെസ ശിരസ്സ് തിരിച്ച് തല്സ്ഥാനത്ത് പ്രതിഷ്ടിക്കാന് കഴിയാതെ പോയത് എന്തുകൊണ്ട്?

❓നിരപരാധിയായ ഒരാനക്കുട്ടിയുടെ തല വെട്ടിയെടുത്ത് ഗണേശന്റെ കഴുത്തില് ഫിറ്റ് ചെയ്തത്എന്ത് ന്യായം?

👉പുരാണത്തിലെ കഥയെടുത്ത് അങ്ങനെ ചെയ്യാത്തത് എന്തേ ഇങ്ങനെ ചെയ്യാത്തത് എന്തേ എന്ന വിഡ്ഢി ചോദ്യേ ചോദിക്കരുത്. കഥയുടെ സന്ദേശം സ്വീകരിക്കുക മാത്രമാണ് ചെയ്യേണ്ടത് അല്ലാതെ ആകാശത്തിലെ ചന്ദ്രൻ ശിവൻറ തലയിൽ ഇരിക്കുമോ നിക്കുമോ എന്നു ചോദിക്കുന്നത് അബദ്ധം. അവിവേകത്തിൻറയും അഹങ്കാരത്തിൻറ യും ഫലത്താലാണ് ഗണേശന് ശിരസ്സ് നഷ്ടപ്പെട്ടത്.
ഗണപതിയുടെ തലയും ബ്രയിനിൻറ പുറക് വശത്തെ ചിത്രവും തമ്മില് അഭിഭാജ്യമായ ബന്ധമുണ്ട് എന്ന് ന്യൂറോസർജൻ പ്രൊഫസർ സ്റ്റോളർ കണ്ടെത്തിയിട്ടുണ്ട്
അതിനർഥം ദേവതാ സങ്കല്പങ്ങൾ ഓരോന്നിനെയും (Reprecentation ആണ്). പ്രതിനിധാനം ചെയ്യുന്നു
ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്.

❓ഹിന്ദുമതപ്രകാരംമാംസാഹാരം നിഷിദ്ധമാണെങ്കില് എന്തിനാണ് രാമന് സുവര്ണ്ണ മാനിനെ വേട്ടയാടാന് പോയത്? ഒരു മാനിനെ കൊല്ലുന്നത് തെറ്റല്ലേ?

👉 ശ്രീരാമൻ പൂർണ്ണനായ മനുഷ്യനാണ് അഥവാ മനുഷ്യനെ പ്രതിനിധാനം ചെയ്യുന്നു.(മനുഷ്യാവതാരം) ആയതിനാൽ മനുഷ്യൻറ തായ സകല വികാരങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം സത്കർമ്മങ്ങളാൽ ഈശ്വര തുല്യനായ് ഉയർന്നു. അത് ഓരോ മനുഷ്യനും മാതൃകയാണ്. സന്ദേശമാണ്
സ്വർണ്ണ മാൻ എന്നൊന്ന് ഇല്ല എന്നിട്ടും മറ്റൊന്നും ചിന്തിക്കാതെ ശ്രീരാമൻ മാനിനു പുറകേ പോയി .
രാമ രാവണ യുദ്ധത്തിന് വരെ വഴിവച്ചതായിരുന്നു ഈ പ്രവൃത്തി. ഇത് നൽകുന്ന ഗുണപാഠം മോഹങ്ങളിൽ പോയ് വീഴരുത് എന്നാണ്. ചിന്തിച്ചു മാത്രം ഓരോ പ്രവൃത്തിയും ചെയ്യുക എന്നതാണ്.
ഇനിയും ദുഖമാണ് അങ്ങേക്ക് എങ്കിൽ തൊട്ടടുത്ത ഭാഗം നോക്കാം. മാൻ ആയിവന്നത് മാരിജിസുരൻ എന്ന രാക്ഷസനാണ്. ശ്രീരാമൻ വധിച്ചത്. അസുരനെയാണ്. മാനിനെ അല്ല.!

❓ഒരു ദൈവമായ ശ്രീരാമന് രാവണന്റെ വയറ്റില് ഒളിപ്പിച്ച അമൃത കുംഭത്തിന്റെ കാര്യം എന്ത് കൊണ്ട് മനസ്സിലായില്ല? രാവണന്റെ തന്നെ പക്ഷക്കാരനായ വിഭിഷണൻ രഹസ്യം വെളിപ്പെടുത്തിയില്ലായിരുന്നെങ്കില് രാമരാവണയുദ്ധം വിജയിക്കാന് ഒരിക്കലും രാമന് സാധിക്കുമായിരുന്നില്ല. ഇങ്ങനെയൊക്കെയാണോ ഒരു ദൈവത്തെ കുറിച്ച് നിങ്ങളുടെ ധാരണ?

തീർച്ചയായും മനുഷ്യാവതാരമായ ശ്രീരാമൻറ ഭാഗം ശരി ആയിരുന്നു. ധർമ്മവും നന്മയും ശ്രീരാമനായിരുന്നു. സത്യം ജയിക്കണം. ജയിക്കാൻ.
നാം ശരിയാണ് പ്രവർത്തിക്കുന്നത് എങ്കിൽ തിന്മയെ തോൽപ്പിക്കാൻ അധർമ്മത്തെ നശിപ്പിക്കാൻ ഈ വിശ്വപ്രപഞ്ചം പോലും നമ്മുക്ക് അനുകൂലമാകും. എന്ന് ഈ സന്ദർഭം വായിച്ചാല് മനസ്സാലാക്കാം .10 തലയുളള സർവ്വ ശക്തനായ രാവണന് മുന്നില് രാമൻറ പക്കല് ഉണ്ടായിരുന്നത് സത്യം മാത്രമായിരുന്നു. സത്യം ജയിക്കാൻ അസത്യത്തിൻറ ഭാഗത്ത് നിൽക്കുന്നവർ പോലും സത്യത്തെ പിന്തുണക്കും ..
സത്യമേവ ജയതേ

❓ശ്രീകൃഷ്ണന് ദൈവമാണെന്ന് നിങ്ങള് വിശ്വസിക്കുന്നു. ഗോപികമാര് കുളിക്കുന്ന സ്ഥലത്ത് മറഞ്ഞിരുന്നു കുളി കാണുന്നത് ഒരു ദൈവത്തിന് ചേരുന്ന പ്രവൃത്തിയാണോ? ഈ കാലഘട്ടത്തില് ഒരു സാധാരണക്കാരൻ ആ പ്രവൃത്തി ചെയ്‌താല് അവനൊരു ദുര്വൃത്തിക്കാരനാണെന്ന് നിങ്ങള് പറയില്ലേ? അപ്പോള് എങ്ങിനെയാണ് നിങ്ങള് കൃഷ്ണനെ ദൈവമെന്നു വിളിക്കുന്നത്?

👉6, ഓ 7 ഓ വയസ്സുളള കുഞ്ഞ് ഗോപികമാരുടെ വസ്ത്രം എടുത്തു കൊണ്ട് ഓടിയതിനാണോ ഇത്രയും വലിയ ബലാല്സംഗ സീൻ ചിത്രീകരിക്കുന്നത് .
ഇക്കണക്കിന് അമ്മയുടെ മുലപ്പാല് കുടിക്കുന്ന കുഞ്ഞിനെ നിങ്ങൾ എന്ത് പറയും…??? കഷ്ടം.!!!

❓എന്തുകൊണ്ടാണ് ശിവന്റെ ലൈംഗികാവയവത്തെ ഹൈന്ദവര് ആരാധിക്കുന്നത്? മറ്റവയവങ്ങളൊന്നും ആരാധനായോഗ്യമല്ലേ?

👉ശിവൻറ ലിംഗമെന്ന് താങ്കൾ തീരുമാനിച്ചാല് മതിയോ…???
താങ്കളുടെ വീട്ടിൽ: ഗ്യാസ് കണക്ഷൻ ഉണ്ടോ..? ഉണ്ടെങ്കിൽ ഗ്യാസ്കുറ്റിക്ക് എന്താ ആകൃതി ശിവൻറ ലിംഗത്തിൻറ ത് ആണോ. മറ്റവയവങ്ങളിൽ ഗ്യാസ് നിറച്ചുഉകൂടെ..? ശിവ ലിംഗത്തിൻറ ആകൃതി ആണെങ്കിൽ ഇനി മുതൽ അത് ചതുര കുറ്റിയിൽ കൊണ്ടുവരാൻ പറയണം. ത്രികോണം ആയാലും മതി .!!!!
ആണവ നിലയങ്ങൾ കണ്ടിട്ടുണ്ടോ..? എന്താ ആകൃതി ശിവ ലിംഗ മോ..? ആണെങ്കിൽ മാറ്റാൻ പറയണം..
ഉജ്വലമായ ഊർജ്ജത്തിൻറ രൂപങ്ങൾക്കെല്ലാം ഈ രൂപമാണ് എന്ന് മനസ്സിലാക്കൂ.
അതി ബൃഹത്തായ ഊർജ്ജത്തിയാണ് ശിവൻ പ്രതിനിധാനം ചെയ്യുന്നത്.

❓ഹൈന്ദവ ക്ഷേത്രമായ ഖജുറാവോ ക്ഷേത്രത്തിലെ മതിലുകള് ലൈംഗിക വൈകൃതങ്ങളുടെ കൊത്തുപണികളെ കൊണ്ട്നിറഞ്ഞതാണ്‌. അത്തരമൊരു സ്ഥലം ഒരു പുണ്യ ക്ഷേത്രമായി പരിഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ആരാധന അര്ഹിക്കുന്ന ഒരു പുണ്യ പ്രവൃത്തിയാണോ സെക്സ്?.

👉സെക്സ് ഇത്രയും അധികം പാപ പ്രവർത്തിയാണോ..? !!!!!!
ഭാരത്തിൽ പ്രണയവും വിവാഹവും എല്ലാംപുണ്യ പ്രവർത്തിയായ് തന്നെയാണ് കണ്ടത്. ശിവനുംപാർവ്വതിയും കൃഷ്ണനുംരാധയും
തുടങ്ങി നിരവധി സങ്കല്പങ്ങൾ .
വൈദേശികർക്ക് സെക്സ് പാപപ്രവർത്തി ആയിരുന്നു എങ്കില് ഭാരതം അതിനെ എതിർത്തില്ല. അത്യുജ്വലമായ കാമസൂത്രം എഴുതി വാല്സ്യായനൻ എന്ന അവിവാഹിതൻ. ക്ഷേത്രത്തിലും കൊത്തിവച്ചു എന്നിട്ടും ആരും കൂട്ട ബലാല്സഘം ചെയ്തില്ല. ഹോട്ടലുകളിലും കോഫി ഷോപ്പിലും സഹോദരിമാരെ കൊണ്ടുപോയ് മാനം നശിപ്പിച്ചില്ല.
പൊതു നിരത്തിൽ ചുബിച്ചില്ല.
ഭാരതീയർക്ക് വിവേക ബുദ്ധി ഉണ്ടായിരുന്നു ഇവ കണ്ടിട്ടും എന്ത് എങ്ങിനെ എപ്പോൾ എന്ന് അവർക്ക് അറിയാമായിരുന്നു. പുത്രനെ വാത്സല്യക്കണം എങ്കില് സെക്സിനെ ആസ്വദിക്കുക മാത്രമല്ല ആരാധിക്കുകയും ചെയ്യണം. ഇത്തരം അമ്പലങ്ങൾ ആരെയും ക്ഷണിക്കാറില്ല. ഫോട്ടോ എടുക്കാൻ ഒരുത്തൻറ യും വീടിനു മുന്നില് പോയ് നിന്നിട്ടുമില്ല. അതിനെ തേടി പോയിട്ട് അതിനെ കുറ്റം പറയുന്നു കുറെ എണ്ണം.

No comments:

Post a Comment