ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 July 2016

ദാനവും ചില ചിന്തകളും

ദാനവും ചില ചിന്തകളും

  ''ദാനം മഹത്തരമാണ് പക്ഷെ അതിന്റെ അർത്ഥം എന്ത്? എന്താണ് ദാനം ചെയ്യേണ്ടത്? എങ്ങിനെയാണ് ദാനം ചെയ്യേണ്ടത്? സത്തായ ദാനം ഏത്? അസത്തായ ദാനം ഏത്? ഏറ്റവും വലിയ ദാനം വിദ്യാദാനമാണ് ആരും അറിയാതെ പോക്കറ്റടിക്കാൻ പഠിപ്പിക്കുന്നതും വിദ്യയാണ് എങ്കിൽ അതിനെ മഹത്തരം എന്ന് പറയാമോ?  ഇങ്ങിനെ നിരവധി ചോദ്യങ്ങൾ നമുക്ക് സ്വയം ചോദിച്ചേ മതിയാകൂ -

വിദ്യാദാനം ചെയ്യുന്നത് തനിക്ക് ലഭിച്ച ജ്ഞാനത്തെ അടർത്തിയെടുത്ത് ശിഷ്യന് നൽകിക്കൊണ്ടല്ല അത് കൊടുക്കും തോറും വർദ്ധിക്കുന്ന ഒന്നാണ് - അന്നദാനം - ദരിദ്രൻ ഒരിക്കലും അന്നദാനം നടത്താറില്ല സ്വീകരിക്കാറേ ഉള്ളൂ
     വലിയ കോടീശ്വരൻമാർ സത് പ്രവർത്തികൾക്കായി ലക്ഷങ്ങളും കോടികളും ചിലവാക്കുന്നത് തന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഭദ്രത ഉറപ്പിച്ച ശേഷമാണ് മനുസ്മൃതിയിൽ ശൂദ്രന് ദാനം ചെയ്യാൻ അവകാശമില്ലെന്ന് പറയുന്നു അഥവാ അതിന് സാഹചര്യം ഇല്ല എന്നാണർത്ഥം  അപ്പോൾ അവനവന്റെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്നതാണ് ദാനം ചെയ്യേണ്ടത് അതും ചെയ്യാതിരുന്നാലാണ് പാപം എന്ന് പറയുന്നത്
     ശരീരം ഒരാൾക്ക് കർമ്മം ചെയ്യാൻ പാകത്തിൽ രൂപീകരിക്കപ്പെട്ടതാണ് നമ്മുടെ ശരീരത്തിൽ നമുക്ക് ആവശ്യമില്ലാത്തത് മലമൂത്രങ്ങൾ മാത്രമാണ് അത് നമ്മൾ ഉപേക്ഷിക്കുന്നു വൃക്ഷങ്ങൾക്ക് അതിന്റെ വളർച്ചയിൽ ആവശ്യമില്ലാത്തതാണ് അതിന്റെ ഫലങ്ങൾ അത് കൊണ്ട് നാം അതെടുക്കുന്നു വൃക്ഷത്തിന്റെ ദാനമാണ് നമുക്കായുള്ള അതിന്റെ ഫലങ്ങൾ എന്ന് ' ചിന്തകരും സാഹിത്യകാരന്മാരും ആണ് പറയുന്നത് സത്യത്തിൽ അത് ദാനമാണ് എന്ന് നാം ആരോപിക്കയാണ് ചെയ്യുന്നത് അത് അതിന് ആവശ്യമില്ലാത്തതിനെ പുറം തള്ളുന്നു അത് നമുക്ക് ആവശ്യമുള്ളതിനാൽ എടുക്കുന്നു ഇവിടെ ദാനം എന്ന ഒരവസ്ഥയേ ഇല്ല ആരോപണം മാത്രമേയുള്ളൂ
      കണ്ണും വൃക്കയും നമ്മുടെ കർമ്മ പദ്ധതിക്കായി തന്നിട്ടുള്ളതാണ് അത് ഓരോ ശരീരത്തിനും പ്രത്യേകം പ്രത്യേകം ഉള്ളതാണ് അപ്പോൾ ഒരു ശരീരം നശിച്ചാൽ ആ ജന്മത്തിലെ ആ അവയമങ്ങളുടെ ധർമ്മം അവസാനിച്ചു വീണ്ടും അതിനെ മറ്റൊരു ധർമ്മത്തിന് മാദ്ധ്യമമാക്കാൻ മനുഷ്യന് ധാർമ്മികമായി അവകാശമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്  അന്നത്തെ കച്ചവടമാക്കിയാൽ പകുതി ധർമ്മം പോയി എന്നും മലമൂത്ര വിസർജ്ജനത്തിന് ചുങ്കം ഏർപ്പെടുത്തിയാൽ ഭൂമിയിൽ നിന്നും ധർമ്മം പരിപൂർണ്ണ മായും നീങ്ങി എന്നും നീ ധരിക്കണം യു ധീഷ്ഠിരാ  എന്ന് ആദ്യം മാർക്കാണ്ഡേയ മുനിയും പിന്നെ ഭീഷ്മരും പറയുന്നുണ്ട് അതൊക്കെ ഇവിടെ സംഭവിച്ചിരിക്കുന്നു - അതിനാൽ അവയവ ദാനം ശരിയല്ല എന്ന് പറഞ്ഞാൽ അത് ഉൾക്കൊള്ളാൽ ആളെ കിട്ടിയെന്ന് വരില്ല പ്രതിഷേധം ലഭിച്ചെന്നും വരാം

ഒരു വൃക്ക ഉണ്ടങ്കിലും ജീവിക്കാം അപ്പോൾ രണ്ട് എണ്ണം ഉള്ളതിൽ ഒന്ന് കൊടുത്താൽ എന്താ തെറ്റ്?

ഉത്തരം -
ശശി നിങ്ങൾ വിവാഹിതയാണോ?
ശശി - അതെ രണ്ട് ആൺ കട്ടികളുണ്ട്
ഞാൻ - രണ്ടു കുട്ടികളുണ്ടല്ലോ എന്നാൽ ഒരു കുട്ടിയെ മക്കളില്ലാത്തവർക്ക് കൊടുത്തു കൂടെ.
ശശി -  അതും ഇതും തമ്മിൽ എന്ത് ബന്ധം? കുട്ടികൾ എനിക്ക് വിധിക്കപ്പെട്ടതല്ലേ?
ഞാൻ - നമ്മുടെ ശരീരത്തിൽ അനാവശ്യമായി ഒന്നും തന്നെ പ്രത്യേകം തന്നിട്ടില്ല ഒരു വൃക്ക കൊണ്ട് ജീവിക്കാം. പക്ഷെ സൃഷ്ടിക്കുന്ന സമയത്ത് എന്തിനാണ് മനുഷ്യ ശരീരത്തിൽ 2 വൃക്ക തന്നത്? ഒരു കയ്യുള്ളവനും ഒരു കാലുള്ളവനും ജീവിക്കുന്നുണ്ട് പക്ഷെ രണ്ട് കയ്യും രണ്ട് കാലും ഉള്ളവന്റെ ജീവിതസുഖവും തമ്മിൽ തട്ടിച്ചു നോക്കുമ്പോൾ ഒരേ പോലെയാണോ?'
വൃക്ക കൊടുക്കാൻ ശശിതയ്യാറായേക്കും എന്നാൽ കയ്യോ കാലോ മാറ്റി വെക്കുന്ന ശസ്ത്രക്രിയ ഉണ്ടെന്ന് വിചാരിക്കുക രണ്ട് കയ്യില്ലാത്തവന് ഒന്ന് കൊടുക്കാൻ ശശി തയ്യാറാണോ? അപ്പോഴും അത് എനിക്ക് വിധിക്കപ്പെട്ടതല്ലേ എന്ന് ചോദിക്കേണ്ടി വരും അല്ലേ?
ശശി - അങ്ങിനെയാണെങ്കിൽ മരിച്ചതിന് ശേഷം കണ്ണ് മറ്റുള്ളവർക്ക് കൊടുത്താലെന്താ?
ഞാൻ - മരിച്ചു കഴിഞ്ഞാൽ പിന്നെ ശശിക്ക് ജന്മമില്ലാത്ത മോക്ഷം ലഭിക്കും എന്നുറപ്പുണ്ടോ? എങ്കിലാകാം അല്ല വീണ്ടും ജന്മം ഉണ്ടാകും എങ്കിൽ സൂക്ഷിക്കണം - ശശി ഒരാളുടെ കയ്യിൽ നിന്നും പതിനായിരം രൂപ കടം വാങ്ങി എന്നു വിചാരിക്കുക ജീവിതത്തിൽ ഒരിക്കലും അയാളെ കാണില്ല എന്ന് ഉറപ്പുണ്ടെങ്കിൽ പണം തിരിച്ചു കൊടുത്തില്ലെങ്കിലും ഭൗതികമായി പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല അല്ലെങ്കിൽ പ്രശ്നമാണ്
ശശി - എങ്ങിനെ പ്രശ്നം ഉണ്ടാകും?
ഞാൻ - പഞ്ചഭൂതങ്ങളിൽ നിന്നും കടമെടുത്തതാണ് ഈ ശരീരം അപ്പോൾ ജന്മ ഉദ്ദേശ കർമ്മം തീർന്നാൽ ശരീരം പഞ്ചഭൂതങ്ങൾക്ക് തിരിച്ചു കൊടുക്കണം ഉപയോഗത്തിന്നിടക്ക് കേട് പാടുകൾ പറ്റിയാൽ കുഴപ്പമില്ല എന്നാൽ മനപ്പൂർവ്വം ഒരു ഭാഗം അടർത്തി എടുത്ത് മാറ്റി വെച്ച് ബാക്കി പഞ്ചഭൂതങ്ങൾക്ക് കൊടുത്താൽ അത് മോഷണമാണ് നമ്മൾ കൊടുത്തിട്ടില്ല അപ്പോൾ അടുത്ത ജന്മത്തിൽ കൊടുത്തതേ തിരിച്ചു കിട്ടൂ കണ്ണ് കഴിഞ്ഞ ജൻമത്തിലേ മാറ്റി വെച്ചതാ  തിരിച്ചു കൊടുക്കാത്തത് വീണ്ടും എങ്ങിനെ കീട്ടും?
ശശി - അപ്പോൾ അതിനെപ്പറ്റി കൂടുതൽ പഠിക്കേണ്ടതുണ്ട് എന്നാണോ?

ചോദ്യം - അവയവ ദാനം സനാതന ധർമ്മം അംഗീകരിക്കുന്നില്ലേ?

ഉത്തരം - പല കാര്യങ്ങളും കഥകളിൽ കൂടി പറയുന്നുണ്ട് എന്നാൽ അവയവ ദാനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല മാത്രമല്ല ചില സംശയങ്ങൾ ഇത് മായി ബന്ധപ്പെട്ട് ഉണ്ട്

1കുരുക്ഷേത്ര യുദ്ധ സമയത്ത് സഞ്ജയന് വ്യാസൻ ദിവ്യ ദൃഷ്ടി നൽകി എന്നാൽ ജനിക്കുന്നതിന് മൂൻപേ ധൃതരാഷ്ട്രർ അന്ധനാകും എന്നറിഞ്ഞിട്ടും വ്യാസൻ എന്തേ അതിന് പരിഹാരം കണ്ടില്ല?

2 വളരെ ചെറുപ്പത്തിലെ ഭീകരരായ രാക്ഷസരെ വധിച്ച ,പരീക്ഷിത്തിനെ രക്ഷീച്ച കൃഷ്ണൻ താൻ എന്ത് പറഞ്ഞാലും സാധിച്ചു തരും എന്ന് ഉറപ്പുള്ള സ്ഥിതിക്ക് ഗാന്ധാരി എന്തെ തന്റെ ഭർത്താവിന് കാഴ്ച കൊടുക്കണം എന്ന് കൃഷ്ണനോട് ആവശ്യപ്പെടാത്തത്?

     അപ്പോൾ അതിൽ ധർമ്മ വിരുദ്ധ മായ എന്തോ ഒന്നുണ്ട്  മൻജന്മ കർമ്മ ഫലമായി ഒരിൾക്ക് കിട്ടുന്ന ജന്മം അനുഭവിച്ച് തീരേണ്ടതാണ്  എന്നല്ലെ മനസ്സിലാക്കേണ്ടത്?

3 കണ്ണ് ദാനം ചെയ്യുന്നതോ?
ഉത്തരം  സമൂഹത്തിൽ പലതും നടന്നേക്കാം അതൊന്നും ധർമ്മശാസ്ത്രം അംഗീകരിച്ചതായിക്കൊള്ളണം എന്നില്ല

4 കണ്ണ് ദാനം ചെയ്താൽ എന്ത് അധർമ്മ മാണ് ഉണ്ടാകുക?
ഉത്തരം    ഞാൻ താങ്കളുടെ സഹോദരിയെ മകളായി കാണുന്നു എന്റെ കണ്ണ് ദാനം കിട്ടിയവൻ അങ്ങിനെ കാണും എന്നതിന് എന്താണ് ഒരുറപ്പ്? വേറെ രീതീയിൽ കണ്ടാൽ അത് വരെ നല്ലത് മാത്രം കണ്ട കണ്ണിന് വേറൊരു ചിന്താഗതിയിലൃടെ കാണേണ്ടി വന്നാൽ അതീന്റെ ഫലം കൊടുത്തവൻ അനുഭവിക്കണ്ടേ? അത് നല്ല അനുഭവമായിരിക്കുമോ?

❎*NO COMMENTS*❎
*ചിന്തിക്കുക എന്നിട്ട് വിലയിരുത്തുക*

No comments:

Post a Comment