യോഗ [ഉപനിഷദ്]
യോഗ'യെക്കുറിച്ച് പ്രദിപാദിക്കുന്ന പ്രധാനപ്പെട്ട പതിനേഴ് യോഗ ഉപനിഷത്തുകളാണ് ഉള്ളത്. അവയിലെ പ്രതിപാദ്യവിഷയങ്ങളുടെ ഒരു ചെറിയ സൂചന ചുവടെ കൊടുത്തിരിക്കുന്നു.
യോഗ ഉപനിഷത്തുകള്‍
01ഹംസോപനിഷദ്
ശുക്ല യജുർവേദീയം ഹംസവിദ്യ എന്ത്, അതിന്‍റെ മഹത്വം, അഭ്യസിക്കേണ്ട രീതി, ഹംസമന്ത്രം, തുരീയ-ബ്രഹ്മ-പരമാത്മ ദര്‍ശ്ശനനം, പത്ത് ഉപകരണങ്ങള്‍ ഉള്‍പ്പടെ നാദബ്രഹ്മ വിവരണം, അതിലൂടെയുള്ള പരമാത്മആനന്ദ പ്രാപ്തി.
02 അമൃതബിന്ദൂപനിഷത്ത്
കൃഷ്ണ യജുർവേദീയം യോഗവിഷയം, ധ്യാനം, മനസ്സ്, വിഷയാസക്തി, 'ഓം'കാരം, ബ്രഹ്മജ്ഞാനപ്രാപ്തി, ത്യാഗം, മരണശേഷം ജ്ഞാനിയും അജ്ഞാനിയും.
03അമൃതനാദോപനിഷദ്
കൃഷ്ണ യജുർവേദീയം യോഗം, അഷ്ടാംഗയോഗവും ഓംകാരരഥയാത്രയും, കുണ്ഡലിനീശക്തിയുടെ ഉത്തേജനം, പഞ്ചഭൂതം.
04 ക്ഷുരികോപനിഷദ്
കൃഷ്ണ യജുർവേദീയം സംസാരബന്ധങ്ങളെ മുറിച്ചുകളയേണ്ടതിനെക്കുറിച്ച്, പ്രാണായാമം, യോഗവിദ്യ, ഇന്ദ്രിയനിഗ്രഹം, മനോനിയന്ത്രണം, കുണ്ഡലിനിയുടെ ഉത്തേജിപ്പിക്കല്‍.
05 നാദബിന്ദൂപനിഷദ്
ഋഗ്വേദീയം 'ഓം'കാര വിവരണം, നാദബ്രഹ്മം.
06ധ്യാനബിന്ദൂപനിഷദ്
കൃഷ്ണ യജുർവേദീയം ധ്യാനം, അതീന്ദ്രിയ ധ്യാനത്തിന്‍റെരീതികള്‍, ആചാരങ്ങള്‍, കുണ്ഡലിനീശക്തിയുടെ മൂന്നുരൂപം, കേശിനീ മുദ്ര, ധ്യാനമാര്‍ഗ്ഗം, പ്രണവജപം, പഞ്ചപ്രാണന്‍, ജീവന്‍റെ 'ഹംസമന്ത്ര' വിവരണം.
07 ബ്രഹ്മവിദ്യോപനിഷദ്
കൃഷ്ണ യജുർവേദീയം 'ഓം'കാര ശബ്ദ വിശകലനം, ഹംസവിദ്യ, നന്മ-തിന്മകള്‍, പഞ്ചപ്രാണന്‍.
08യോഗതത്ത്വോപനിഷദ്
കൃഷ്ണ യജുർവേദീയം ജീവാത്മാ പരമാത്മാ ബന്ധം, കാമ-ക്രോധ മുക്തി, അഷ്ടാംഗയോഗം വിശദമായി, വജ്രോളി ആസനം.
09 ത്രിശിഖിബ്രാഹ്മണോപനിഷദ
ശുക്ല യജുർവേദീയം സ്വബോധം, പഞ്ചഭൂതങ്ങള്‍, മനസ്സ്, ബുദ്ധി, ചിന്ത, അഹങ്കാരം, പഞ്ചപ്രാണന്‍, അഷ്ടാംഗ-ഹഠയോഗം, ശാരീരിക-ആദ്ധ്യാത്മിക സൌഖ്യം.
10 യോഗചൂഡാമണ്യുപനിഷദ്
സാമവേദീയം
11 മണ്ഡലബ്രാഹ്മണോപനിഷദ്
ശുക്ല യജുർവേദീയം യോഗചര്യകള്‍, മുദ്രകള്‍, ജാഗ്രത്ത്-സ്വപ്നം-സുഷുപ്തി.
12 ശാണ്ഡില്യോപനിഷദ്
അഥർവ്വവേദീയം
13 യോഗശിഖോപനിഷദ
കൃഷ്ണ യജുർവേദീയം ശാരീരിക സുഷുമ്നാ നിയന്ത്രണം, മന്ത്ര-ലയം, നദബ്രഹ്മമം, മഹാമായ, മഹാദേവി, മഹാലക്ഷ്മി, സംഗീതം, ശരീരത്തിലെ ആറ് നാഡീസമൂഹം, ഖേചരി മുദ്ര, കുണ്ഡലിനീശക്തി, പ്രണവമന്ത്രമാഹാത്മ്യം.
14പാശുപതബ്രഹ്മോപനിഷദ
അഥർവ്വവേദീയം
15 യോഗകുണ്ഡല്യുപനിഷദ്
കൃഷ്ണ യജുർവേദീയം യോഗിയുടെ ആചാരം, ഭക്ഷണം, സാധന, പ്രാണനിയന്ത്രണം, ഖേചരീവിദ്യ, 'ഓം-ഹ്രീം'മന്ത്രം, അമാവാസി-പൌര്‍ണ്ണമി നാളുകളിലെ യോഗവിദ്യ, ജീവന്‍മുക്താവസ്ഥ.
16 ദർശനോപനിഷദ്
സാമവേദീയം
17മഹാവാക്യോപനിഷദ്
അഥർവ്വവേദീയം
No comments:
Post a Comment