ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 July 2016

യാഗങ്ങളും തെറ്റിധാരണയും !

യാഗങ്ങളും തെറ്റിധാരണയും !

അഗ്നി മീളെ പുരോഹിതം.
അഗ്നി ഹിന്ദുക്കളുടെ രക്ത ദാഹി ആയ ഈശ്വരന്‍ ആണെന്നും, ആട്, പശു, കുതിര, മനുഷ്യര്‍ ഇവരെ ഹോമിക്കല്‍ ആണ് യാഗങ്ങള്‍ എന്നും ചിലര്‍ പറഞ്ഞു പരത്തുന്നത് ഹിന്ദുക്കള്‍ പോലും വിശ്വസിക്കുകയോ, വിശ്വസിപ്പിക്കുകയോ ചെയ്തിരിക്കുന്നു.

ഗോമേധം, അശ്വമേധം, അജമേധം, പുരുഷമേധം തുടങ്ങിയ ഇവയെ കൊന്നു യാഗം നടത്തുന്നു എന്നൊക്കെ ആണ് കഥകള്‍.

അത് പോലെ, യാഗത്തിന് കോല, വൃഷഭ, ഗജ, ഇവയുടെ കൊമ്പിലിരിക്കുന്ന ചെളി കൊണ്ട് വരണം എന്നും കേള്‍ക്കുന്നു. ഇതു ചില തന്ത്രിമാര്‍ നടത്തുന്ന വിധിയാണ്. എന്താണ് ഇതിനു പിന്നില്‍.

ഒന്ന് നോക്കാം...

*രുദ്രയാമളം* – ഉത്തര കാണ്ടത്തില്‍,  പറഞ്ഞിരിക്കുന്ന
*കോല :* നീല കൊടുവേലി ആണ്, ഇതിന്റെ ചുവട്ടിലെ മണ്ണിനു എല്ലാ അണുക്കളെയും കൊല്ലാന്‍ ഉള്ള കഴിവുണ്ട്
[ഇതു പന്നിയുടെ കൊമ്പിലെ മണ്ണ് എന്ന് പറയുന്നു പരത്തുന്നു.]

*വൃഷഭ :* ഇടം പിരി വലം പിരി എന്ന കായ ഉണ്ടാകുന്ന ചെടിയുടെ ചുവട്ടിലെ മണ്ണ്,
[ഇതിനെ കാളയുടെ കൊമ്പിലെ മണ്ണ് എന്ന് പറയുന്നത് –ഹാ , കഷ്ടം]

*ഗജ :* ഗജ കന്ദം, മൃഗ കന്ദം, എന്ന് വിളിക്കുന്ന കച്ചില് പോലെ ഉള്ള ഒരു ചെടി, മഹാരാഷ്ട്രയില്‍ ഇതിനു, രാമ മൂലി എന്നും, വയനാട്ടില്‍ ഇറച്ചി കാവത്ത്, തൊട്പുഴയില്‍ ഇറച്ചി കാച്ചില്‍ എന്നും പറയുന്ന കിഴങ്ങിനെ പുഴുങ്ങുന്നു. ഇതും യാഗത്തിന് ഉപയോഗിക്കുന്നു
[ഇതിനെ ആണ് ആനയെ വരെ കൊല്ലുന്നു എന്ന് പറഞ്ഞു പരത്തുന്നത്]

"പശുനാം പതി പശുപതി"
(പശു എന്നാല്‍, ജീവന്‍, ദിക്ക്, അജ്ഞാനം എന്നൊക്കെ  അര്‍ദ്ധം)

*"പുണ്യ പുണ്യ പശും ഹത്വ*
*ജ്ഞാന ഖട്ഗേന യോഗവിത്ത്"*

എന്ന് ശാസ്ത്രം- ആചാര്യനിലൂടെ പറയുന്നു.

അജ്ഞാനമാകുന്ന പശുവിനെ, യോഗ വിത്തായവന്‍ (അറിവുള്ളവന്‍ - അറിവ് ആഗ്രഹിക്കുന്നവന്‍ ), ഹോമിക്കണം എന്ന് പറഞ്ഞിരിക്കുന്നു.

[ഇതാണ് പശുവിനെ ഹോമിക്കണം എന്ന് തെറ്റായി പറയുന്നു പരത്തുന്നത്.]

പുരുഷമേധം, നൃമേധം, അശ്വമേധം, അജമേധം, ഗോമേധം എന്നിവയെന്താണ്?

*പുരുഷമേധം:*
ഉത്തമവിദ്വാന്മർ, അതിഥികൾ എന്നിവരെ യഥായോഗ്യം സത്കരിക്കുന്നതിനാണ് പുരുഷമേധം.

*നൃമേധം*
മനുഷ്യരെ ഉത്തമ കാര്യത്തിനായി സംഘടിപ്പിക്കുകയും അവരില ഐക്യം വളര്ത്തുകയും ചെയ്യുന്നത് നൃമെധമാണ്.

*അശ്വമേധം*
അശ്വം വൈരാഷ്ട്ര: അശ്വം രാഷ്ട്രം ആണെന്ന് ശതപത ബ്രാഹ്മണം പറയുന്നു. ജനതയുടെ സമ്യക്കായ പുരോഗതിയെ ലക്ഷ്യമാക്കി സകല ജനങ്ങളുടെയും ശാക്തീകരണവും പ്രജകളിൽ നീതി പൂര്വകവും പക്ഷപാത രഹിതവുമായ പരിചരണവും ആണ് അശ്വമേധം.

അശ്വ മേധം – 
*ആത്മാനം രഥിരം വിദ്ധി, ശരിരം രഥ മേവച – ബുദ്ധീം തു സാരഥിം  എന്ന് പറഞ്ഞിരിക്കുന്നു..*

ഇങ്ങനെ ശരീരത്തെ രഥമായും, ആത്മാവിനെ രഥത്തിന്റെ ഉടമസ്ഥന്‍, മനസിനെ കടിഞ്ഞാണായും, ഇന്ദ്രിയം ആകുന്ന കുതിര എന്നും പറഞ്ഞിരിക്കുന്നു - ഇന്ദ്രിയ നിഗ്രഹം - ( ഇന്ദ്രിയ വികാരങ്ങളെ) - ഇതാണ് കുതിരയെ കൊല്ലുന്ന അശ്വമേധം എന്ന് തെറ്റായി പറഞ്ഞു പരത്തുന്നത്

*അജമേധം:*
അജാ - നെല്ല്, പഴകിയ വിത്ത് എന്നാണ് അജ ശബ്ദത്തിനര്തം. കൃഷിക്കുപയുക്തമായ രീതിയിൽ ചെയ്യുന്ന വിത്ത് സംസ്കരണവും സംരക്ഷനവുമാനു അജമേധം.

അജം – അജം എന്നാല്‍ ജനിക്കാത്തത്, ബ്രഹ്മം = Consciousness is Fundamental), ജ്ഞാന സ്വരൂപം ബ്രഹ്മം – ഈ അറിവിനെ പൂജിക്കുന്നത്, ആടിനെ ഹോമിക്കല്‍ ആയി തെറ്റിദ്ധരിക്കപ്പെടുന്നു.

*ഗോമേധം:*
ഗമിക്കുന്നതും ഗമിപ്പിക്കുന്നതുമാണ് ഗോവ്. ഗോവ് അന്നമാണ്. അത് ഗമിക്കുന്നു. മുളച്ചു വളരുന്നു. അന്നം മനുഷ്യരെയും മറ്റ് ജീവികളെയും ഭക്ഷണം നല്കി ഗമിപ്പിക്കുന്നു. ഗോ എന്നത് ഭൂമിയുടെ പര്യായവുമാണ്. അന്ന ലഭ്യതയ്ക്കായി ഭൂമിയെ കൃഷിക്ക് ഉപയുക്തമാക്കുന്നതാണ് ഗോമേധം. ആധ്യാത്മിക ദൃഷ്ടിയിൽ ഇന്ദ്രിയങ്ങൾ ഗോക്കൾ ആണ്. ഇന്ദ്രിയങ്ങൾ ഗതിയെ നല്കുന്നു. ആ ഇന്ദ്രിയ നിഗ്രഹവും ഗോമേധമാണ്.

No comments:

Post a Comment