ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 July 2016

ഗോപാല മന്ത്രങ്ങളും ജപ ഫലങ്ങളും.

ഗോപാല മന്ത്രങ്ങളും ജപ ഫലങ്ങളും.

അദ്ഭുത ശക്തിയുള്ള കൃഷ്ണ പ്രീതികരങ്ങളായ മന്ത്രങ്ങള്‍ ആണ് ഗോപാല മന്ത്രങ്ങള്‍ . എട്ട് ഗോപാല മന്ത്രങ്ങള്‍ക്കും അവയുടെതായ ശക്തിയും ഫല പ്രാപ്തിയും ഉണ്ട്.

ഗോപാല മന്ത്രങ്ങളും ജപ ഫലങ്ങളും.
1. ആയുര്‍ ഗോപാലം

" ദേവകീ സുത ഗോവിന്ദ:...
വാസുദേവോ ജഗല്‍പ്പതേ 
ദേഹി മേ ശരണം കൃഷ്ണ:
ത്വാമഹം ശരണം ഗത:"
ഫലം: ദീര്‍ഘായുസ്

2. സന്താന ഗോപാലം

" ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ 
ദേഹി മേ തനയം കൃഷ്ണ:
ത്വാമഹം ശരണം ഗത:"
ഫലം: സന്താന ലബ്ധി

3. രാജ ഗോപാലം

" കൃഷ്ണ കൃഷ്ണ! മഹയോഗിന്‍ 
ഭക്താനാമഭയം കര 
ഗോവിന്ദ: പരമാനന്ദ:
സര്‍വ്വം മേ വശമാനയ"
ഫലം: സമ്പല്‍ സമൃദ്ധി, വശ്യം

4. ദശാക്ഷരീ ഗോപാലം 

" ഗോപീ ജനവല്ലഭായ സ്വാഹ"
ഫലം: അഭീക്ഷ്ട സിദ്ധി.

5. വിദ്യാ ഗോപാലം

" കൃഷ്ണ കൃഷ്ണ! ഹരേ കൃഷ്ണ 
സര്‍വജ്ഞത്വം പ്രസീദ മേ
രമാ രമണ വിശ്വേശ :
വിദ്യാമാശു പ്രയച്ഛ മേ"
ഫലം : വിദ്യാലാഭം

6. ഹയഗ്രീവ ഗോപാലം

" ഉദ്ഗിരല്‍ പ്രണവോല്‍ഗീഥ 
സര്‍വ വാഗീശ്വരേശ്വര 
സര്‍വ വേദമയ: ചിന്ത്യ:
സര്‍വ്വം ബോധയ ബോധയ "
ഫലം: സര്‍വ ജ്ഞാന ലബ്ധി

7. മഹാബല ഗോപാലം 

"നമോ വിഷ്ണവേ സുരപതയെ 
മഹാ ബലായ സ്വാഹ"
ഫലം : ശക്തിവര്‍ധന

8. ദ്വാദശാക്ഷര ഗോപാലം

"ഓം നമോ ഭഗവതേ 
വാസുദേവായ "
ഫലം: ധര്‍മ, അര്‍ത്ഥ, കാമ, മോക്ഷ പുരുഷാര്‍ത്ഥ ലബ്ധി.

No comments:

Post a Comment