നവഗ്രഹ വന്ദനം
********************
നവഗ്രഹങ്ങളെ തൊഴുന്ന നാം ഓരോ ഗ്രഹവും സ്ഥിതി ചെയ്യുന്ന ദിക്കുകളെ ആദ്യം മനസിലാക്കണം. സൂര്യഭഗവാനെ നമ്മൾ നിൽക്കുന്നിടത്തുനിന്ന് നേരെ മുകളിലോട്ട് നോക്കി തൊഴുത് പ്രാർത്ഥിക്കണം. ചന്ദ്രനെ തെക്കുകിഴക്ക് ദിക്കിലേക്ക് നോക്കി പ്രാർത്ഥിക്കണം. ചൊവ്വയെ തെക്കോട്ടും നോക്കിയും ബുധനെ വടക്കുകിഴക്ക് ദിക്കിലേക്കയും വ്യാഴത്തേ വടക്കോട്ടു നോക്കിയും, ശുക്രനെയും കിഴക്കോട്ടു നോക്കിയും, ശനിയെ പടിഞ്ഞാറോട്ടു നോക്കിയും,നിന്ന് തൊഴുത് പ്രാർത്ഥിക്കണം. രാഹുവിനെ തെക്ക് പടിഞ്ഞാറോട്ടു നോക്കിയും, കേതുവിനെ വടക്കുപടിഞ്ഞാറോട്ടു നോക്കിയും, നിന്ന് തൊഴുത് പ്രാർത്ഥിക്കണം. ഇങ്ങനെ പ്രാർത്ഥിച്ചാൽ നല്ല ഗുണഫലങ്ങൾ ഉണ്ടാക്കും. നവഗ്രഹ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ചെന്ന് തൊഴുത് പ്രാർത്ഥിക്കാനാവാത്താർ അവരവരുടെ സ്ഥലത്ത് തന്നെ അതാത് ദിക്കുകളെ നോക്കി ഗ്രഹങ്ങളെ നോക്കി പ്രാർത്ഥിച്ചാലും മതി. ഓരോ രാശിക്കും ചന്ദ്രഷ്ടമം ഉണ്ടാക്കുക ഭാവികമാണ്.ചന്ദ്രഷ്ടമദിവസംകാര്യതടസവും ബുദ്ധിമുട്ടുകളും, മാനസിക പിരിമുറുക്കവും ഇല്ലാതിരിക്കാൻ വേണ്ടി തെക്ക് കിഴക്ക് അഭിമുഖമായി നിന്ന് ചന്ദ്രഭഗവാനെ എന്റെ ചന്ദ്രഷ്ടമദോഷങ്ങൾ അകലണമേ എന്ന് പ്രാർത്ഥിച്ചാൽ ദോഷങ്ങൾ ഉണ്ടാവുകയില്ല.
ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.
6 July 2016
നവഗ്രഹ വന്ദനം
Subscribe to:
Post Comments (Atom)
No comments:
Post a Comment