ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 July 2016

ബ്രിട്ടീഷുകാരാണോ ഭാരതത്തെ ഒന്നിപ്പിച്ചത്?

ബ്രിട്ടീഷുകാരാണോ ഭാരതത്തെ ഒന്നിപ്പിച്ചത്?

ആര്‍ഷഭാരതം നിലനിന്നു എന്ന് പറയുന്ന കാലഘട്ടത്തില്‍ 'അഖണ്ഡ ഭാരത' സങ്കല്‍പം എന്നൊന്നില്ലായിരുന്നു, നമ്മുടെ ഈ രാജ്യം ഒരൊറ്റ രാജ്യമായി തീരാന്‍ തന്നെ കാരണം ബ്രിട്ടീഷുകാരൻ ഇവിടെ അധിനിവേശം സ്ഥാപിച്ചതാണ് എന്നൊക്കെ ചിലർ ആരോപിക്കാറുണ്ട്.
എന്നാൽ എന്തായിരുന്നു യാഥാർത്ഥ്യം?

1) ത്രേതാ യുഗത്തില്‍ ഉത്തര ഭാരതത്തിലെ ശ്രീരാമന്‍ വനവാസത്തിനു പോകുന്ന സമയത്ത് അദ്ദേഹത്തിനു ആദിത്യ ഹൃദയ മന്ത്രം ഉപദേശിച്ചു കൊടുത്തത് ദക്ഷിണേന്ത്യക്കാരന്‍ ആയ അഗസ്ത്യമുനി.. !

2) ശ്രീരാമന്റെ വനവാസകാലത്ത് ദക്ഷിണേന്ത്യയിലെ പമ്പയുടെ തീരത്ത്‌ വസിക്കുന്ന ശബരിക്ക്‌ മോക്ഷം കൊടുത്തു. ഉത്തരേന്ത്യക്കാരന്‍ ആയ ശ്രീരാമന്‍ തനിക്കു മോക്ഷം നല്‍കുവാനായി വരുമെന്നറിഞ്ഞാണ് "ദക്ഷിണേന്ത്യക്കാരിയായ" ശബരി കാത്തിരുന്നത്.

3) ദ്വാപര യുഗത്തില്‍ നടന്ന മഹാഭാരത യുദ്ധത്തില്‍ കേരളമുൾപ്പെടെ അഖണ്ഡഭാരതത്തിലെ എല്ലാ രാജ്യങ്ങളും പങ്കെടുത്തിരുന്നു എന്ന് മഹാഭാരതം പറയുന്നു..

4) സ്നാന സമയത്തും പൂജാസമയത്തും ആര്‍ഷ ഭാരതീയർ ചൊല്ലിയിരുന്ന (ഇപ്പോഴും ചൊല്ലുന്ന) ഗംഗേച (ഉത്തര്‍ പ്രദേശ്‌ ) യമുനേ (ഉത്തര്‍ പ്രദേശ്‌, ഡല്‍ഹി) ചൈവ ഗോദാവരി (ആന്ധ്ര പ്രദേശ്‌) സരസ്വതീ, നര്‌മദെ (ഗുജറാത്ത്‌), സിന്ധു (കാശ്മീര്‍) കാവേരി (തമിഴ് നാട്) ജലെസ്മിന്‍ സന്നിധിം കുരും എന്ന് ചൊല്ലുന്ന ഈ ശ്ലോകം മറ്റൊരു തെളിവ്...

5) ആര്‍ഷ ഭാരതത്തിലെ സപ്ത പുണ്യ നഗരങ്ങള്‍ ആയി കണക്കാക്കുന്നതു ഭാരതത്തിന്റെ നാല് പാടും ചിതറി കിടക്കുന്ന അയോധ്യ, മധുരാ, കാശി (UP ) കാഞ്ചീ (തമിഴ് നാട്), ഉജ്ജയിനി (മധ്യപ്രദേശ്) ദ്വാരക (ഗുജറാത്ത്‌), ഹരിദ്വാര്‍ (ഉത്തരാഞ്ചല്‍) തുടങ്ങിയ സ്ഥലങ്ങള്‍.

6) കലിയുഗത്തില്‍, ശങ്കരാചാര്യര്‍ കേരളത്തില്‍ നിന്ന് നടന്നു പോയി, കാശ്മീരില്‍ എത്തുകയും, രാജ്യത്തിന്റെ നാല് ദിശകളിലും മഠങ്ങള്‍ സ്ഥാപിക്കുകയും, ഹിമാലയത്തില്‍ ബദരീ നാഥില്‍ കേരളത്തില്‍ നിന്നുള്ള നമ്പൂതിരിയെ പൂജ ഏല്‍പ്പിക്കുകയും ചെയ്തു എന്നുള്ളത് മറ്റൊരു തെളിവ്...

കൃത യുഗത്തിലും, ത്രേതാ യുഗത്തിലും, ദ്വാപര യുഗത്തിലും കലിയുഗത്തിലും അഖണ്ഡഭാരതം, അഖണ്ഡമായി തന്നെ നില കൊണ്ടിരുന്നു എന്ന് തെളിയിക്കുന്നതിനായി ഇങ്ങനെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ആർഷഭാരത സംസ്കൃതിയിൽ നിന്ന് തന്നെ ലഭ്യമാണ്.

No comments:

Post a Comment