ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 July 2016

തത്ത്വമസി

തത്ത്വമസി

        വിഷ്ണു ലോകമാണ് വൈകുണ്ഡം  പാലാഴിയിൽ അനന്ത ശയനം - എന്നാൽ വിഷ്ണു എവിടെ ഇരിക്കുന്നുവോ അവിടെ വൈകുണ്ഡം' അപ്പോൾ വിഷ്ണുവിനെ നമ്മൾ മനസ്സിൽ കൂടിയിരുത്തിയാൽ മനസ്സ് വൈകുണ്ഡമായി
    അവിടെയാണ് മഥനം ബാലി കൊണ്ടുവന്നതാണ് മന്ദര / മന്ധര പർവ്വതം ആരാണ് ബാലി? 72 നാഡീവ്യൂഹങ്ങളിൽ ഒന്ന് ഇന്ന് അതിനെ ഹൈപ്പോതലാമസ് എന്ന് പറയുന്നു സ്ത്രീ പുരുഷന്മാർക്ക് പരസ്പരം ആകർഷണീയത ഉണ്ടാക്കുക എന്നതാണ് അതിന്റെ ധർമ്മം'
     അപ്പോൾ ബാലി കൊണ്ട് വന്ന പർവ്വതം കാമമാണ് അവിടെ വിഷകരമായ സർപ്പം അതാണ് ചിന്ത - ചിന്തയാൽ മനസ്സ് കടയപ്പെടുന്നു ആദ്യം വിഷം അഥവാ ദുഷ് ചിന്ത തന്നെയാണ് മുഴച്ചു വന്നത് വാസുകിയുടെ വിഷ വിസർജ്ജനം ഇതിനെ കാണിക്കുന്നു അസുരന്മാരായ ദുഷ്ചിന്തകളും ദേവന്മാരായ സത് ചിന്തകളും തമ്മിലുള്ള വടംവലിയാണ് നടക്കുന്നത് ആദ്യ ജയം അസുരന്മാർക്ക് കാളകൂട വിഷം അതിനെ സൂചിപ്പിക്കുന്നു അവസാനം സത് ചിന്തകൾ ജയിക്കുന്നു ' അതിന്റെ പ്രതീകമാണ് അമൃത് - കല്പവൃക്ഷവും കാമധേനുവും ലക്ഷ്മീദേവിയും സത്തായ ചിന്തയുടെ പ്രതീകങ്ങളാണ്
         ഇങ്ങിനെ ഒക്കെ മനനം അഥവാ മഥനം ചെയ്തിട്ടും സത്തായതിനെ അസത്തായ രീതിയിൽ ഉപയോഗിക്കാൻ മനസ്സ് വെമ്പുന്നു കിട്ടിയ ഐശ്വര്യങ്ങൾ തെറ്റായ വഴിക്ക് ഉപയോഗിക്കുവാനുള്ള ത്വര-അമൃത് അസുരന്മാർ കൊണ്ടുപോയത് ഇതിന്റെ പ്രതീകമാണ്  - എന്നാൽ മഥനത്തിനിടയിൽ രൂപം കൊണ്ട കല്പവൃക്ഷം ഭക്തിയെ സൂചിപ്പിക്കുന്നു ആ ഭക്തി മുലം ആത്മാവ് എന്ന മഹാവിഷ്ണു ആ സുര ചിന്തകളെ കബളി പ്പിച്ച് മനസ്സിൽ ധർമ്മം സ്ഥാപിക്കുന്നു അങ്ങിനെ നമ്മൾ എന്ന ആത്മാവ് ധർമ്മ ശാസ്താവായി പ്രതിനിധീകരിക്കുന്നു '' അതിനാൽ ശാസ്താവ് ,അഥവാ യ്യപ്പൻ നമ്മുടെ മനസ്സിലാണ് എന്ന് പറയുന്നു -ഇത് ' തന്നെ ശബരിമലയിൽ നിന്ന് കിട്ടുന്ന സന്ദേശവും -തത്ത്വമസി

No comments:

Post a Comment