ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 July 2016

കര്‍ക്കിടകക്കഞ്ഞി

കർക്കിടകം വരവായി .കര്‍ക്കിടകക്കഞ്ഞി കുടിച്ചാല്‍............

പണ്ടൊക്കെ വീട്ടിലും കർക്കിടക മരുന്നു കഞ്ഞി ഉണ്ടാക്കിയിരുന്നു, പറമ്പിൽ കിട്ടുന്ന അസംസ്‌കൃത വസ്‌തുക്കൾ ഒഴിച്ചാൽ മറ്റുള്ളവ ആയുർവേദ പച്ചമരുന്നു കടകളിൽ സുലഭമായിരുന്നു, പക്ഷെ  കാലം മാറി, കഞ്ഞിയും ഓർമ്മയായി . പറമ്പിലും കടകളിലും ഇവയെല്ലാം ലഭിക്കാൻ സാധ്യത കുറഞ്ഞിരിക്കുന്നു .

സൂര്യന്‍ തന്‍റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന കാലമാണ് കര്‍ക്കിടകം എന്നാണ് പഴമക്കാരുടെ വിശ്വാസം. മഴക്കാലമായ കര്‍ക്കിടക കാലത്തുണ്ടാവുന്ന പുറം വേദന, വാത സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് പഥ്യത്തോടെ കര്‍ക്കിടക കഞ്ഞി ഏതു രോഗത്തിനും പഥ്യാഹാരമാണെന്ന് എല്ലാ ചികിത്സാ ശാഖകളും സമ്മതിക്കുന്നു. എളുപ്പം ദഹിക്കുന്ന ഒരാഹാരമാണിത്. പനിക്ക് പട്ടിണി എന്നാണ് ചൊല്ലെങ്കിലും പനി വന്നാല്‍ കഞ്ഞികൊടുക്കണം ഛര്‍ദ്ദിക്കും അതിസാരത്തിനും ഉത്തമമാണ് കഞ്ഞി. കർക്കിടകത്തിൽ വേണമെങ്കിൽ   മൂന്നു തരത്തിൽ കഞ്ഞിയുണ്ടാക്കി സേവിക്കാം .

കർക്കിടക മരുന്നു കഞ്ഞി :

കര്‍ക്കിടക്കഞ്ഞി യഥാർത്ഥത്തിൽ , മരുന്നാണ്. ഞെരിഞ്ഞില്‍ ,രാമച്ചം ,വെളുത്ത ചന്ദനം ,ഓരിലവേര് ,മൂവിലവേര് ,ചെറുവഴുതിന വേര് ,ചെറു തിപ്പലി ,കാട്ടുതിപ്പലി വേര് , ചുക്ക് ,മുത്തങ്ങ ,ഇരുവേലി, ചവര്‍ക്കാരം ,ഇന്തുപ്പ് ,വിഴാലരി ,ചെറുപുന്നയരി, കാര്‍കോകിലരി,കുരുമുളക്, തിപ്പലി ,കുടകപ്പാലയരി ,കൊത്തമ്പാലയരി, ഏലക്കായ ,ജീരകം ,കരിംജീരകം ,പെരിംജീരകം ഇവ ഓരോന്നും 10 gm വീതം എടുത്തു ചേര്‍ത്ത് പൊടിക്കുക പര്‍പ്പടകപുല്ല് ,തഴുതാമയില, കാട്ടുപടവലത്തിന്‍   ഇല, മുക്കുറ്റി ,വെറ്റില, പനികൂര്‍ക്കയില,കൃഷ്ണ തുളസിയില, 5 എണ്ണം വീതം   ഇവ പൊടിക്കുക. 10gm പൊടി , ഇലകള്‍ പൊടിച്ചതും  ചേര്‍ത്ത് , 1 ലിറ്റര്‍ വെള്ളത്തില്‍   വേവിച്ചു ,250 ml (മില്ലി) ആക്കി, ഞവരയരി,കാരെള്ള് (5gm )ഇവയും ചേര്‍ത്ത് വേവിച്ചു , പനംകല്‍ക്കണ്ടും  ചേര്‍ത്ത് ,നെയ്യില്‍ ഉഴുന്നും പരിപ്പ്, കറുത്ത   മുന്തിരിങ്ങ ഇവ വറുത്തു ,അര മുറി തേങ്ങാപാല്‍ ചേര്‍ത്ത്   രാവിലെ  പ്രഭാത ഭക്ഷണമായോ    വൈകുന്നേരത്തെ അത്താഴമായോ ഒരു മാസം  സേവിക്കുക. കര്‍ക്കിടകക്കഞ്ഞി കഴിക്കുമ്പോള്‍ മത്സ്യ മാംസങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. എരിവ്, ഉപ്പ്, പുളി ഇവ കുറയ്ക്കുക, കൊഴുപ്പും തണുപ്പുമുള്ള ആഹാരം ഒഴിവാക്കുക, ലഹരി പദാര്‍ത്ഥങ്ങള്‍ വര്‍ജ്ജിക്കുക, സസ്യാഹാരം ശീലിക്കുക, ഇലക്കറികള്‍ കൂടുതല്‍ ആയി  ഉപയോഗിക്കുക. കര്‍ക്കിടകത്തില്‍ എല്ലാ ദിവസവും ഒരു നേരം  ഔഷധ ഗുണമുള്ള കഞ്ഞി കുടിക്കുകയും ചെയ്യുന്നത് ശരീരത്തിന് സ്വാഭാവികമായ കായിക ശക്തിയും  അടുത്ത ഒരു വർഷത്തേക്ക് രോഗപ്രതിരോധ ശേഷിയും കൈവരുത്തുന്നു. കർക്കിടക മരുന്നുകഞ്ഞി ഒരു മാസം മുടങ്ങാതെ കുടിച്ചാല്‍ വാതം, പിത്തം, വായു, വിശപ്പില്ലായ്മ, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, മൂത്രത്തിലെ പഴുപ്പ്, അര്‍ശ്ശസ്സ് എന്നിവ ഇല്ലാതാകുമെന്ന് പണ്ടത്തെ നാട്ടുവൈദ്യന്മാര്‍ പറയുന്നു. കരള്‍ വീക്കത്തിനും ഹൃദയത്തകരാറുകള്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ഇത് ശ്രേഷ്ഠമായ പ്രതിവിധിയാണ്.ഈ ഔഷധക്കഞ്ഞി കഴിക്കുന്നതു മൂലം ശരീരത്തിനുള്ളിൽ അഗ്നി ദീപ്തിയുണ്ടാവുന്നു. അതിനാൽ വാത സംബന്ധമായ അസുഖം, ധാതുക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവ ശമിക്കുന്നു. ദഹനപ്രക്രിയയെ സഹായിക്കുകയും സുഖവിരേചനം ഉണ്ടാക്കുകയും ചെയ്യുന്നു. ആര്‍ത്തവ വിരാമം ഉണ്ടായ സ്ത്രീകള്‍ക്ക് കര്‍ക്കിടക കാലത്തുണ്ടാവുന്ന പുറം വേദന, വാത സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് പഥ്യത്തോടെ കര്‍ക്കിടക കഞ്ഞി സേവിക്കുന്നത് നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

കർക്കിടക ഔഷധ കഞ്ഞി :

ചെറൂള,  പൂവാംകുറുന്നില,  കീഴാർനെല്ലി , ആനയടിയൻ,  തഴുതാമ, മുയൽച്ചെവിയൻ,  തുളസിയില, തകര, നിലംപരണ്ട, മുക്കുറ്റി, വള്ളി ഉഴിഞ്ഞ , നിക്തകം കൊല്ലി ,തൊട്ടാവാടി ,കുറുന്തോട്ടി ചെറുകടലാടി., ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരിൽ  ഞവരയരിയിൽ കഞ്ഞിവെച്ച് കുടിക്കുക. പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എന്നിവ ബാധിച്ചവർക്ക് ഈ കഞ്ഞി വളരെ നല്ലതാണ്. ഇത്രയും ചേരുവകൾ ഇല്ലെങ്കിലും ഉള്ളതുവെച്ച് കഞ്ഞി തയ്യാറാക്കാവുന്നതാണ്.

കർക്കിടക ഉലുവാ കഞ്ഞി :

നവരയരി അല്ലെങ്കിൽ പൊടിയരി - ആവശ്യത്തിന്. ജീരകം- 5 ഗ്രാം. ഉലുവ-10 ഗ്രാം. കുരുമുളക്- 2 ഗ്രാം. ചുക്ക്- 3 ഗ്രാം. (എല്ലാം ചേർന്ന്  ഗ്രാം) ഇവ ചേർത്ത് കഞ്ഞി ഉണ്ടാക്കി കഴിയ്ക്കുക. ഇതു ശരീരത്തിന് ഉന്മേഷവും വാത രോഗത്തിനു ശമനവും നൽകുന്നു.

ഇതൊന്നും ഇപ്പോൾ പാക്കറ്റിൽ കിട്ടുന്ന ഇൻസ്റ്റന്റ് ഔഷധകഞ്ഞിയിൽ ഉണ്ടോയെന്നു സംശയമാണ്.

No comments:

Post a Comment