ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 July 2016

ഗണപതി

ഗണപതി

ഒന്നാമത്തെ പുരുഷാര്‍ഥം ധര്‍മ്മമാണ്‌.
രണ്ടാമത്‌ അര്‍ഥം,
മൂന്നാമത്‌ കാമം ( കാമം എന്നാൽ ആഗ്രഹം ) ,
നാലാമത്‌ മോക്ഷം.
ധര്‍മ്മമാണ്‌ എല്ലാറ്റിന്റേയും അടിസ്ഥാനം.

ഗണപതിയുടെ വാഹനമാണല്ലോ എലി, തടിച്ച ഒരാള്‍ക്ക്‌ ചെറിയ വാഹനം.

വാഹനം നമുക്ക്‌ യാത്ര ചെയ്യാനാണ്‌.

ആഗ്രഹമാണ്‌ മനുഷ്യനെ യാത്ര ചെയ്യിക്കുന്നത്‌. ആഗ്രഹമാകുന്ന വാഹനത്തിലാണ്‌ നാം യാത്ര ചെയ്യുന്നത്‌. എലിയാണ്‌ ആഗ്രഹം. എന്താണ്‌ ആഗ്രഹങ്ങളുടെ സ്വഭാവം? കാര്‍ന്നു തിന്നുക, പക്ഷെ ഗണപതിയുടെ എലി ഗണപതിയുടെ സമ്മതമില്ലാതെ തിന്നില്ല. നമ്മുടെ അറിവു കൂടാതെ ആഗ്രഹങ്ങളുടെ മുകളില്‍ യാത്ര ചെയ്യില്ല. നമുക്ക്‌ ആയിത്തീരേണ്ട ഒന്നാണ്‌ ഗണപതി.

മനസ്സ്‌, ബുദ്ധി രണ്ടു കാലുകളാണ്‌ ഒരു കാല്‍ മറ്റേക്കാലില്‍ പിണച്ചു വെക്കും ഗണപതി. മനോബുദ്ധികളെ ഏകമാക്കിയാല്‍ ആഗ്രഹങ്ങള്‍ക്ക്‌ അടക്കമുണ്ടാകും.(മനസ്സും ബുദ്ധിയും ആണ് ഗണപതിയുടെ കാലുകൾ ) ആഗ്രഹങ്ങള്‍ വിനയാന്വിതനായിട്ട്‌ അവിടെ നില്‍ക്കും. ആ ആഗ്രഹങ്ങളെ പൂര്‍ത്തികരിക്കുന്നത്‌ ലോകത്തിനുപോലും അനുഗ്രഹമാകും.

No comments:

Post a Comment