ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2022

പരമേശ്വരന്റെ അറുപത്തിനാല് ലീലകള്‍

പരമേശ്വരന്റെ അറുപത്തിനാല് ലീലകള്‍

ആദിയും അന്തവും ഇല്ലാത്തവനും, വിഷ്ണു, ബ്രഹ്മാവ് തുടങ്ങിയവര്‍ക്കുകൂടി വേദ്യനല്ലാത്തവനും, സര്‍വ്വജ്ഞനുമായ പരമേശ്വരന്റെ സര്‍വ്വലോകരക്ഷാര്‍ത്ഥം പാര്‍വ്വതീ ദേവിയോടുകൂടി ഹാലാസ്യത്തില്‍ വന്ന് ലിംഗരൂപിയായി സാന്നിദ്ധ്യം ചെയ്യുന്നു. ചന്ദ്രവംശജരായ പാണ്ഡ്യരാജാക്കന്‍മാര്‍ സോമസുന്ദരനില്‍ അതിയായ ഭക്തിയോടുകൂടിയവരായിരുന്നു. അവരെല്ലാം മനസ്സ്, ശരീരം, വാക്ക് മുതലായവകൊണ്ട് ഭഗവാനെ സദാ ഭജിക്കുന്നവരാകുന്നു. ഭക്തരക്ഷാര്‍ത്ഥം അദ്ദേഹം ഓരോ യുഗത്തിലും പതിനാറ് ലീലകള്‍ വീതം ചെയ്തു. അവയെല്ലാം കൂട്ടിനോക്കിയാല്‍ നാലുയുഗത്തിലുംകൂടി അറുപത്തിനാലെണ്ണമായി. 

ഭഗവാന്റെ ഒന്നാമത്തെ ലീല ഇന്ദ്രന്റെ ബ്രഹ്മഹത്യാ പാപനാശാര്‍ത്ഥമായിരുന്നു. 

രണ്ടാമത്തേത് ഐരാവതത്തിന് ശാപമോക്ഷം നല്‍കുന്നതിനു വേണ്ടിയായിരുന്നു. 

മൂന്നാമത്തെ ലീലയിലാണ് ഭഗവാന്‍ നീപകാനനത്തില്‍ അതിസുന്ദരമായ മധുരാപുരം പണിതത്. 

ഭഗവാന്‍റ നാലാമത്തെ ലീലയില്‍ ഈശപത്നിയായ പാര്‍വ്വതി തടാതകയായി അവതരിച്ചു. 

അഞ്ചാമത്തേതില്‍ ഭഗവാന്‍ പാണ്ഡ്യഭൂപനായി അവതരിച്ച് തടതകയെ പരിണയിച്ചു. 

ആറാമത്തേതില്‍ ഭഗവാന്‍ പതഞ്ജലിമുനിയ്ക്കായി കൊണ്ട് നൃത്തം ചെയ്തു. 

ഏഴാമത്തേതില്‍ ഭഗവാന്‍ ധാരാളം അന്നം ഭുജിക്കുന്നതിനുള്ള ശക്തി കുണ്ഡോദരന് നല്‍കി. 

ഏട്ടാമത്തെ ലീലകൊണ്ട് ഭഗവാന്‍ കുണ്ഡോദരന്‍െറ വിശപ്പ് ശമിപ്പിച്ചു. 

ഒന്‍പത്താമത്തെ ലീലകൊണ്ട് ഭഗവാന്‍ പാര്‍വ്വതീപ്രീതിക്കായികൊണ്ട് ഏഴുസമുദ്രങ്ങളെ മധുരാപുരിയിലേക്ക് വരുത്തി. 

പത്താമത്തെ ലീലകൊണ്ടദ്ദേഹം ദേവലോകത്ത് വസിക്കുന്ന മലയദ്ധ്വജനെ മധുരാപുരിയിലേക്ക് വരുത്തി. 

പതിനൊന്നാമത്തേതില്‍ അദ്ദേഹത്തിന് ഉഗ്രന്‍ എന്ന പേരോടുകൂടിയ ഒരു പുത്രനുണ്ടായി. 

പന്ത്രണ്ടാമത്തെ ലീലയില്‍ അദ്ദേഹം ഉഗ്രന് മൂന്ന് ആയുധങ്ങള്‍ നല്‍കി. 

പതിമൂന്നാമത്തേതില്‍ അദ്ദേഹം സപ്തസമുദ്രങ്ങളെ തിരികേ അയച്ചു. 

പതിനാലാമത്തേതില്‍ അദ്ദേഹം ഇന്ദ്രന്‍െറ കിരീടം തകര്‍ത്തു. 

പതിനഞ്ചാമത്തേതില്‍ ഭഗവാന്‍ ശംഭു മേരുവില്‍ നിന്ന് സ്വര്‍ണ്ണമെടുത്തു. 

പതിനാറാമത്തേതില്‍ വേദാര്‍ത്ഥത്തെ ഉപദേശിച്ചു. 

പതിനേഴാമത്തെ ലീലയില്‍ അദ്ദേഹം രാജാവിന്‍െ കിരീടത്തിനായികൊണ്ട് രത്നവിക്രയം നടത്തി. 

പതിനൊട്ടാമത്തെ ലീലയില്‍ മേഘങ്ങള്‍ സമുദ്രപാനം ചെയ്തു 

പത്തൊന്‍പതില്‍ അതിവൃഷ്ടിയെ ഇല്ലാതാക്കി. 

ഇരുപത്തില്‍ സിദ്ധവൈഭങ്ങളെ വിസ്തരിച്ചുകാട്ടി. 

ഇരുപത്തിയൊന്നില്‍ ശിലാഗജം കരിമ്പുതണ്ട് ഭക്ഷിച്ചു. 

ഇരുപത്തിരണ്ടാം ലീലയില്‍ നഗ്നമാരയച്ച ആനയെ ഇല്ലാതാക്കി. 

ഇരുപത്തിമൂന്നാമത്തേതില്‍ വിപ്രകന്യകയെ അനുഗ്രഹിച്ചു. 

ഇരുപത്തിനാലില്‍ വ്യത്യസ്തനൃത്തങ്ങള്‍ ചെയ്തു. 

ഇരുപത്തിയഞ്ചില്‍ ബ്രാഹ്മണപത്നിവധം തെളിയിച്ചു. 

ഇരുപത്തിയാറില്‍ പിതാവിനെകൊന്ന് മാതാവിനെ പ്രാപിച്ച ദുഷ്ടബ്രാഹ്മണനെ പാപമുക്തനാക്കി തീര്‍ത്തു. 

ഇരുപത്തിയേഴില്‍ ഗുരുപത്നിയെ കാമിച്ച സിദ്ധനെ ഭടരൂപിയായി വന്ന് കൊന്നുകളഞ്ഞു. 

ഇരുപത്തെട്ടില്‍ നഗ്നന്‍മാരാല്‍ പ്രേരിതനായി വന്ന ക്രൂരസര്‍പ്പത്തെ വിഷം നശിപ്പിച്ച് സജ്ജനങ്ങളെ രക്ഷിച്ചു. 

ഇരുപത്തിയൊമ്പതില്‍ ശ്രമണന്‍മാരയച്ച ധേനുവിനെകൊന്ന് ലോകരക്ഷചെയ്തു. 

മുപ്പതില്‍ പാണ്ഡ്യസേനാപതിയെ രക്ഷിക്കാനായി സൈന്യത്തെ കാണിച്ചുകൊടുത്തു. 

മുപ്പത്തിയൊന്നില്‍ രാജാവിന് നീധിയെ നല്‍കി. 

മുപ്പത്തിരണ്ടില്‍ വൈശ്യരൂപം പൂണ്ട് വളകള്‍ വിറ്റു. 

മുപ്പത്തിമൂന്നില്‍ യക്ഷസ്ത്രീകള്‍ക്ക് അഷ്ടസിദ്ധികള്‍ നല്‍കി. 

മുപ്പത്തിനാലില്‍ ചോളരാജാവിനുവേണ്ടി ക്ഷേത്രാദ്വാരം തുറന്നു. 

മുപ്പത്തിയഞ്ചില്‍ പാണ്ഡ്യസേനയ്ക്ക് ജലം നല്‍കി. 

മുപ്പത്തിയാറില്‍ ഭഗവാന്‍ രസവാദം കാണിച്ചു. 

മുപ്പത്തിയേഴില്‍ ചോളരാജാവിനെ ജയിച്ചു. 

മുപ്പത്തിയെട്ടില്‍ ശൂദ്രന് ധാന്യപാത്രം നല്‍കി. 

മുപ്പത്തിയൊമ്പത്തില്‍ വൈശ്യബാലന് വ്യവഹാരവിജയം നല്‍കി. 

നാല്‍പ്പതില്‍ പാണ്ഡ്യരാജാവിന്‍െറ ബ്രഹ്മഹത്യാപാപത്തെ നശിപ്പിച്ചു. 

നാല്‍പ്പത്തിയൊന്നില്‍ ഭഗവാന്‍ വിറക് വിറ്റ് നടന്നു. 

നാലപത്തിരണ്ടില്‍ ചോളഭൂപന് പത്രമയച്ചു. 

നാല്‍പ്പത്തിമൂന്നില്‍ ഭദ്രന് ഫലകദാനം ചെയ്തു. 

നാല്‍പ്പത്തിനാലില്‍ ഭദ്രഭാര്യയ്ക്ക് ജയം നല്‍കി. 

നാല്‍പ്പത്തിയഞ്ചില്‍ പന്നികുഞ്ഞങ്ങളെ സംരക്ഷിച്ചു. 

നാല്‍പ്പത്തിയാറില്‍ അവയെ മന്ത്രികളാക്കി. 

നാല്‍പ്പത്തിയേഴില്‍ ഖഞ്ജരീടപക്ഷിക്ക് മൃത്യുഞ്ജയ മന്ത്രം ഉപദേശിച്ചു. 

നാല്പത്തിയെട്ടില്‍ ശരാരീക്ക് മുക്തി നല്‍കി. 

നാല്പത്തൊമ്പതാമത്തെ ലീല പുരത്തിന്‍െ ലീല പ്രദര്‍ശിപ്പിക്കുന്നതിനായിരുന്നു. 

അന്‍പതാമത്തെ ലീല ചോളരാജാവിനെ പരാജയപ്പെടുത്തിയതാണ്. 

അന്‍പത്തൊന്നാമത്തെ ലീലയില്‍ സംഘികള്‍ക്ക് സംഘഫലകത്തെ നല്‍കി. 

അന്‍പത്തിരണ്ടാമത്തെ ലീലകൊണ്ട് ശൈവ ബ്രാഹ്മണന് ശ്ലോകദാനം ചെയതു. 

അമ്പത്തിമൂന്നില്‍ നല്‍ക്കീലനെ സംരക്ഷിച്ചു. 

അമ്പത്തിനാലില്‍ അദ്ദേഹത്തിന് ദ്രാവിഡസൂത്രങ്ങള്‍ ഉപദേശിച്ചുകൊടുത്തു. 

അമ്പത്തിയഞ്ചില്‍ ഭഗവാന്‍ പ്രബന്ധതാരതമ്യ നിര്‍ണ്ണയം നടത്തി.

അമ്പത്തിയാറില്‍ ഭഗവാന്‍ ഉത്തരഹാലാസ്യത്തില്‍ പ്രവേശിച്ചു. 

അമ്പത്തിയേഴില്‍ കൈവര്‍ത്തകകന്യകയെ പരിണയിച്ചു. 

അമ്പത്തിയെട്ടില്‍ വാതപുരേശന് ജ്ഞാനദീക്ഷ നല്‍കി. 

അമ്പത്തിയൊമ്പതില്‍ മായാശ്വങ്ങളെ വിറ്റു. 

അറുപതില്‍ നദിയെ ആകര്‍ഷിച്ചു. 

അറുപ്പത്തിയൊന്നാമത്തെ ലീല പീട്ടിനുവേണ്ടി മണ്‍ചുമന്ന് വടികൊണ്ടുള്ള താണ്ഡനമേറ്റതായിരുന്നു 

അറുപത്തിരണ്ടാമത്തെ ലീല കുബ്ജപാണ്ഡ്യന്റെ ജ്വരവും, കുബ്ജത്വവും  തീര്‍ത്തതായിരുന്നു. 

അറുപത്തിമൂന്നാമത്തെ ലീല ദുഷ്ടരായ നഗ്നൻമാരെ ത്രിശൂലത്തിൽ കയറ്റി കൊല്ലിച്ചതായിരുന്നു. ശിവലിംഗം, ശമീവൃക്ഷം, കൂപം എന്നിവയെ വരുത്തിയതാണ് ഭഗവാന്റെ അറിപത്തിനാലാമത്തെ ലീല. വിശ്വമഹാകവി കാളിദാസന്റെ കുമാരസംഭവം ആരംഭിക്കുന്നത് ജഗത്തിന്റെ  മാതാപിതാക്കളായിരിക്കുന്ന  പാർവതീപരമേശ്വരൻമാരോട് വാഗർത്ഥങ്ങളെ നൽക്കേണമെന്ന അഭ്യർത്ഥനയോടെയാണ്. ആദ്യത്തെ വരിതന്നെ പാർവ്വതീ പരമേശ്വരൻമാരുടെ സവിശേഷതയെ പ്രകീർത്തിക്കുന്നു. 

അവർ വാക്കും അർത്ഥവും പോലെ വേർപിരിയാത്തവരാണ്. ശിവനെ വെടിഞ്ഞ് ശിവയോ, ശിവയെ വെടിഞ്ഞ് ശിവനോ നിലനിൽക്കുകയില്ല. വൈദികവും, താന്ത്രികവുമായ പല സിദ്ധാന്തങ്ങളും ഈ ശിവശക്ത്യൈക്യ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഭാരതത്തിലെ പല ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠ ശിവശക്തിഭാവത്തിലുള്ളതാണ്. അതിൽ വച്ച് ഏറ്റവും പ്രമുഖമായിട്ടുള്ളത് മധുരയിലെ മീനാക്ഷി ക്ഷേത്രമാണ്. ആയിരത്തിണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തെ കുറിച്ച് പുരാണങ്ങളിൽ മാത്രമല്ല, തമിഴിലും, സംസ്കൃതത്തിലുമുള്ള മറ്റു പല സാഹിത്യകൃതികളിലും വിസ്തരിച്ചുള്ള വർണ്ണനകളുണ്ട്. 

പുരാണസാഹിത്യത്തിൽ മധുരമീനാക്ഷി ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ പ്രകീർത്തിക്കുന്ന ഉത്തമഭാഗമാണ് സ്കന്ദപുരാണത്തിലെ ഹാലാസ്യമാഹാത്മ്യം. സ്വയംഭൂവായ ലിംഗത്തിൽ അധിവസിക്കുന്ന സുന്ദരേശൻ ദേവേന്ത്രൻ മുതൽ സാധാരണക്കാരായ ജനങ്ങളെ വരെ അനുഗ്രഹിക്കുന്നതിനു വേണ്ടി അറുപത്തിനാല് ലീലകൾ ചെയ്തതാണ് ഹാലാസ്യമാഹാത്മ്യത്തിലെ പ്രതിപാദ്യവിഷയം. 

ചരിത്രവും, തത്ത്വശാസ്ത്രവും, ഐതിഹ്യവും, ആത്മീയതയും എല്ലാം ഇഴുകി ചേർന്നിരിക്കുന്നതു കൊണ്ട് തന്നെ ഹാലാസ്യമാഹാത്മ്യം പ്രത്യേകം പഠനത്തെ അർഹിക്കുന്നുണ്ട്

No comments:

Post a Comment