ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 May 2022

കേരളത്തിലെ ഏതാനും ക്ഷേത്രങ്ങളിലെ പ്രത്യേകതകൾ..

കേരളത്തിലെ ഏതാനും ക്ഷേത്രങ്ങളിലെ പ്രത്യേകതകൾ..

👉 ആറ്റുകാൽ ഭഗവതി ക്ഷേത്രം, ലക്ഷക്കണക്കിന് സ്ത്രീകൾ മാത്രം പൊങ്കാലയിടുന്നു.

👉 കൊറ്റംകുളങ്ങര ദേവീ ക്ഷേത്രം,
പുരുഷന്മാർ സ്ത്രീവേഷം കെട്ടി വിളക്കെടുക്കുന്നു.

👉 മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം, സ്ത്രീകൾ പൂജാരിണിയാകുന്നു.

👉 ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്രം, സ്ത്രീകളെ പീഠത്തിൽ ഇരുത്തി നാരീപൂജ ചെയ്യുന്നു.

👉 ചെങ്ങന്നൂർ ഭഗവതി ക്ഷേത്രം, ദേവിയുടെ ആർത്തവ ദിനങ്ങൾ ആഘോഷിക്കുന്നു.

👉 കാട്ടിൽമേക്കതിൽ ഭഗവതി ക്ഷേത്രം, ഉദ്ദിഷ്ട കാര്യത്തിന് ഭക്തർ അരയാലിൽ മണികെട്ടി പ്രാർഥിക്കുന്നു.

👉 മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രം, ദർശനത്തിന് ശേഷം ഭക്തർ ക്ഷേത്ര പരിസരത്ത് മീൻ കറി വെച്ച് കഴിക്കുന്നു.

👉 തിരുവല്ലം പരശുരാമക്ഷേത്രം, വർഷത്തിൽ 365 ദിവസവും പിതൃബലി നടക്കുന്നു.

👉 കാടാമ്പുഴ ഭഗവതി ക്ഷേത്രം, മേൽകൂരയും വിഗ്രഹ പ്രതിഷ്ഠയുമില്ലാത്ത വനദുർഗ ക്ഷേത്രം.

👉 തിരുവെരാണികുളം ശിവക്ഷേത്രം, പാർവതി ദേവിയുടെ നട വർഷത്തിൽ പന്ത്രണ്ട് ദിവസം മാത്രം തുറക്കുന്ന ക്ഷേത്രം.

👉 കരിക്കകം ദേവീ ക്ഷേത്രം, ഒരു ദേവിയെ മൂന്ന് രൂപത്തിൽ ആരാധിക്കുന്നു.

👉 വെള്ളായണി മുടിപ്പുര ശ്രീഭദ്രകാളിയുടെ കിരീടം വെച്ച് ആരാധിക്കുന്ന ക്ഷേത്രം.

👉 വെങ്ങാനൂർ മേക്കുംകര ശ്രീ നീലകേശി മുടിപ്പുര.തീരാ വ്യാധി കൾ മാറാൻ കരിക്ക് ജപിച്ചു സേവിക്കുന്നു.തങ്ക തിരുമുടി ദർശനം 7വെള്ളിയാഴ്ചകൾ നടത്തിയാൽ ആഗ്രഹ പൂർത്തി നേടാം. 6 വർഷത്തിലൊരിക്കൽ 55 ദിവസത്തെ പരണേറ്റു മഹോത്സവം നടക്കുന്ന കേരളത്തിലെ ഏക മുടിപ്പുര.

👉 അനന്തപുരം മഹാവിഷ്ണു ക്ഷേത്രം കാസർകോട്, ക്ഷേത്രകുളത്തിലെ മുതലയ്ക്ക് പടച്ചോറ് നൽകുന്നിടം.

👉 ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, ഏഴരപൊന്നാനയിൽ എഴുന്നള്ളത്ത്.

👉 പള്ളിയറ ചിലന്തിയമ്പലം ക്ഷേത്രം, അസുരനിഗ്രഹത്തിന് ചിലന്തിരൂപം കെകൊണ്ട ദേവീ പ്രതിഷ്ഠയുള്ള ക്ഷേത്രം.

👉 ഓച്ചിറ പരബ്രഹ്മം, അമ്പലം ഇല്ലാതെ ആലിൻതറയിൽ മഹാദേവൻകുടികൊള്ളുന്നിടം.

👉 ഗുരുവായൂർ, ശ്രീകൃഷ്ണൻ ബാലകനായി കുടികൊള്ളുന്നിടം.

👉 കൊട്ടാരക്കര ഗണപതി ക്ഷേത്രം, പ്രധാന പ്രതിഷ്ഠ മഹാദേവനാണെങ്കിലും ഗണപതിയുടെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രം.

👉 അച്ചൻകോവിൽ ശാസ്താ ക്ഷേത്രം, പാമ്പ്കടിയേറ്റവരുടെ വിഷചികിത്സ നടത്തുന്ന ക്ഷേത്രം.

👉 ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, ബാധരോഗ ദുരിതരുടെ ഏക ആശ്രയം നൽകുന്ന ക്ഷേത്രം.

👉 ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം, വർഷത്തിൽ എന്നും അന്നധാനം നൽകുന്ന ക്ഷേത്രം.

👉 ചേർത്തല കാർത്തിയാനി ക്ഷേത്രം, കോഴിയെ പറത്തൽ ചടങ്ങുള്ള ക്ഷേത്രം.

👉 കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, ദാരിക നിഗ്രഹത്തിന് ശേഷം ശ്രീ ഭദ്രകാളി കുടിയിരിക്കുന്ന ക്ഷേത്രം.

👉 തൊഴുവൻകോട് ചാമുണ്ഡിക്ഷേത്രം, പ്രധാന ശ്രീകോവിലിൽ ചാമുണ്ഡേശ്വരിയോടൊപ്പം മോഹനിയക്ഷി പ്രതിഷ്ഠയുള്ള ക്ഷേത്രം.

👉 പഴവങ്ങാടി ഗണപതി ക്ഷേത്രം, പട്ടാളക്കാരുടെ ഉത്തരവാദിത്വത്തിൽ പട്ടാളം നടത്തുന്ന ക്ഷേത്രം.

👉 കണ്ണൂർ പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, മുത്തപ്പന് കള്ളും ഉണക്കമീനും നിവേദ്യം നൽകുന്ന ക്ഷേത്രം.

👉 കൊല്ലം മലനട ക്ഷേത്രം, ദുര്യോധന പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം.

👉 തിരുവല്ല വല്ലഭ ക്ഷേത്രം, വർഷത്തിൽ എല്ലാ ദിവസവും കഥകളിയുള്ള ക്ഷേത്രം.

👉 പുനർജനി നൂഴൽ തിരുവില്വാമല ക്ഷേത്രം.

👉 പിതൃ തർപ്പണം എല്ലാ ദിവസവും ഉള്ള ക്ഷേത്രങ്ങൾ, തിരുനെല്ലി ക്ഷേത്രം, തിരുനാവായ നവമുകുന്ദ ക്ഷേത്രം.

👉 തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം, സ്ത്രീകൾക്ക് പകൽ പ്രവേശനം ഇല്ല.


No comments:

Post a Comment