കൂർമ്മ ജയന്തി
അന്നദാനത്തിനും മന്ത്ര ജപത്തിനും സവിശേഷ ഫലം ലഭിക്കുന്ന ശ്രേഷ്ഠ ദിവസമാണ് ദശാവതാരങ്ങളിൽ രണ്ടാമത്തേതായ കൂർമ്മ ജയന്തി. വൈശാഖത്തിലെ പൗർണ്ണമിയോട് അനുബന്ധമായാണ് കൂർമ്മ ജയന്തി ആഘോഷിക്കുന്നത്. അന്ന് വിഷ്ണു ക്ഷേത്രങ്ങളിൽ വിശേഷ പുജകൾ പതിവാണ്. കൂർമ്മ ജയന്തിക്ക് വിഷ്ണു സഹസ്രനാമം ജപിച്ചാൽ അഭീഷ്ട സിദ്ധി ലഭിക്കും.
തപോധനനും ക്ഷിപ്രകോപിയുമായ ദുർവാസാവ് മഹർഷി ഒരിക്കൽ സ്വർഗ്ഗലോകം സന്ദർശിച്ചപ്പോൾ തന്റെ കൈയിലുണ്ടായിരുന്ന വിശിഷ്ടമായ ഒരു ഹാരം ദേവേന്ദ്രന് സമ്മാനിച്ചു. ഇന്ദ്രൻ ഇത് നിസാരമായിക്കണ്ട് തന്റെ വാഹനമായ ഐരാവതത്തിന്റെ ശിരസിൽ വച്ചു. മാലയുടെ സുഗന്ധം മൂലം ധാരാളം പ്രാണികൾ, തേനീച്ചകൾ തുടങ്ങിയവ ചുറ്റും പറ്റിക്കുടിയപ്പോൾ അതിൽ അസ്വസ്ഥത പൂണ്ട ഐരാവതം മാല കുടഞ്ഞ് നിലത്തിട്ട് ചവട്ടിയരച്ചു. താൻ വളരെ ആദരവോടെ നല്കിയ സമ്മാനത്തെ ഇത്തരത്തിൽ നിന്ദിച്ചത് കണ്ട് കോപിച്ച ദുർവാസാവ് മഹർഷി ദേവേന്ദ്രനെ ശപിച്ചു. സുഖഭോഗങ്ങളിൽ മത്തരായ ദേവൻമാരുടെ എല്ലാ ഐശ്വര്യങ്ങളും സൗന്ദര്യവും ആരോഗ്യവും ക്ഷയിക്കട്ടെ എന്നായിരുന്നു ശാപം. ഈ ശാപം മൂലം ദേവൻമാരുടെ എല്ലാ ഐശ്വര്യങ്ങളും ഇല്ലാതായി. അവർക്ക് ജരാനര ബാധിച്ചു. മാപ്പിരന്ന ഇന്ദ്രന് കോപം ശമിച്ചപ്പോൾ മഹർഷി ശാപമോക്ഷവും നൽകി. പാലാഴി കടഞ്ഞ് അമൃത് സേവിക്കുക എന്നായിരുന്നു ശാപമോക്ഷ പരിഹാരം. പാലാഴിയിൽ മന്ദരപർവതത്തെ കടക്കോലും വാസുകി എന്ന സർപ്പത്തെ കയറുമാക്കി കടച്ചിൽ തുടങ്ങി. ഈ സമയത്ത് മന്ദരപർവ്വതം താഴേക്ക് താണുപോകാൻ തുടങ്ങി. എല്ലാവരും നിരാശരായപ്പോൾ സർവവ്യാപിയായ മഹാവിഷ്ണു കൂർമ്മാവതാരം സ്വീകരിച്ച് മന്ദര പർവ്വതത്തിന്റെ അടിയിലെത്തി അതിനെ മേല്പോട്ട് ഉയർത്തി. ഇങ്ങനെ ആമയുടെ രൂപം സ്വീകരിച്ച് ഭഗവാൻ ചെയ്ത ലീലയാണ് കൂർമ്മാവതാരം. ആമ എന്നതിന്റെ സംസ്കൃതമാണ് കൂർമ്മം.
കൂർമ്മ ജയന്തിയുടെ പ്രതീകാത്മക തത്വം കൃത്യവും വ്യക്തവുമായ ലക്ഷ്യം വച്ച് നിശ്ചയ ദാർഢ്യത്തോടെ, ഒരുമയോടെ ചെയ്യുന്ന ഏത് പ്രവർത്തിക്കും ജഗദീശ്വന്റെ സഹായമുണ്ടാകും എന്നാണ്. പ്രവർത്തിച്ചത്. അപ്പോൾ ആരും ആവശ്യപ്പെടാതെ പരാജയഘട്ടത്തിൽ ഭഗവാൻ സഹായിക്കാൻ എത്തി. ഇത് മനുഷ്യർക്കും കൂടിയുള്ള സന്ദേശമാണ്. നമ്മുടെ കർത്തവ്യം കൃത്യമായി ചെയ്യുക. പരാജയം ഉണ്ടാകാതെ ഭഗവാൻ പ്രശ്നം പരിഹരിക്കും. ദേവാസുരന്മാർ അമൃത് നേടുക എന്ന ഒരേയൊരു ലക്ഷ്യം വച്ച് അന്നുവരെ ഇല്ലാത്ത ഒത്തൊരുമയോടെയാണ് പാലാഴി മഥനത്തിൽ കൂർമ്മാവതാര മൂർത്തിയെ നിത്യേന ഭജിച്ചാൽ ബുദ്ധിയും ഓർമ്മയും ജീവിതവിജയവുമുണ്ടാകും.
No comments:
Post a Comment