ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2019

നക്ഷത്രരാശികളുടെ മലയാളം പേരുകള്‍

നക്ഷത്രരാശികളുടെ മലയാളം പേരുകള്‍

ഖഗോളത്തെ 88 ഭാഗമായി വിഭജിച്ചതാണ്‌ നക്ഷത്രരാശികള്‍. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയനാണ്‌ (International Astronomical Union (IAU)) ഖഗോളത്തെ നക്ഷത്രകൂട്ടങ്ങളുടെ രൂപത്തിനനുസരിച്ച്‌ ഔദ്യോഗികമായി വിഭജിച്ചത്‌.

ഈ വിഭജനം 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ നടന്നത്‌. എന്നിട്ടും അതിന്‌ ഇതു വരേയും തത്തുല്ല്യമായ മലയാളം പേരുകള്‍ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ശാസ്ത്ര സാഹിത്യ പരിഷത്തിലെ ചില പ്രവര്‍ത്തകരാണ്‌ ആ വഴിക്കുള്ള കുറച്ച്‌ പരിശ്രമം എങ്കിലും നടത്തിയത്‌. കുറച്ച്‌ എണ്ണത്തിന്‌ ശ്രീ.പി. കെ. കോരു എന്നയാള്‍ സംസ്കൃതം പേരുകള്‍‍ നല്‍കുകയുണ്ടായി. പരിഷത്തിന്റെ പ്രവര്‍ത്തകനായ ശ്രീ. ആര്‍. രാമചന്ദ്രനും കുറച്ച്‌ എണ്ണത്തിന് മലയാളം പേരുകള്‍ നല്‍കുകയുണ്ടായി. അങ്ങനെ വിവിധ ഇടങ്ങളില്‍ നിന്ന്‌ ശേഖരിച്ച നക്ഷത്ര രാശികളുടെ മലയാളം/സംസ്കൃതം പേരുകള്‍ ഇവിടെ കൊടുക്കുന്നു.

Leo (ചിങ്ങം)
Virgo (കന്നി)
Libra (തുലാം)
Scorpius (വൃശ്ചികം)
Sagittarius (ധനു)
Capricornus (മകരം)
Aquarius (കുംഭം)
Pisces (മീനം)
Aries (മേടം)
Taurus (ഇടവം)
Gemini (മിഥുനം)
Cancer (കര്‍ക്കടകം)

Andromeda (മിരാള്‍ )
Antlia (ശലഭശുണ്ഡം)
Apus (സ്വര്‍ഗപതംഗം)
Aquila (ഗരുഡന്‍)
Ara (പീഢം)
Auriga (പ്രാജിത)
Boötes (അവ്വപുരുഷന്‍)
Caelum (വാസി)
Camelopardalis (കരഭം)
Canes Venatici (വിശ്വകദ്രു)
Canis Major (ബൃഹച്ഛ്വാനം)
Canis Minor (ലഘുലുബ്ധകന്‍)
Carina (ഓരായം)
Cassiopeia (കാശ്യപി)
Centaurus (മഹിഷാസുരന്‍ )
Cepheus (കൈകവസ്‌ )
Cetus (കേതവസ്‌ )
Chamaeleon (വേദാരം)
Circinus (ചുരുളന്‍)
Columba (കപോതം)
Coma Berenices (സീതാവേണി)
Corona Austrina (ദക്ഷിണമകുടം)
Corona Borealis (കിരീടമണ്ഡലം)
Corvus (അത്തകാക്ക)
Crater (ചഷകം)
Crux (തൃശങ്കു)
Cygnus (ജായര)
Delphinus (അവിട്ടം)
Dorado (സ്രാവ്‌ )
Draco (വ്യാളം)
Equuleus (അശ്വമുഖം)
Eridanus (യമുന)
Fornax (അഗ്നി കുണ്ഡം)
Grus (ബകം)
Hercules (ജാസി)
Horologium (ഘടികാരം)
Hydra (ആയില്ല്യന്‍)
Hydrus (ജലസര്‍പ്പം)
Indus (സിന്ധു)
Lacerta (ഗൌളി)
Leo Minor (ചെറു ചിങ്ങം)
Lepus (മുയല്‍)
Lupus (വൃകം)
Lynx (കാട്ടുപൂച്ച)
Lyra (അയംഗിതി)
Mensa (മേശ)
Microscopium (മൈക്രോ‌‌സ്‌കോപ്പ്‌ )
Monoceros (എകശൃഗാശ്വം)
Musca (മഷികം)
Norma (സമാന്തരികം)
Octans (വൃത്താഷ്ടകം)
Ophiuchus (സര്‍പ്പധരന്‍)
Orion (ശബരന്‍)
Pavo (മയില്‍)
Pegasus (ഭാദ്രപദം)
Perseus (വരാസവസ്‌)
Phoenix (അറബിപക്ഷി)
Pictor (ചിത്രലേഖ)
Piscis Austrinus (ദക്ഷിണമീനം)
Puppis (അമരം)
Pyxis (കോമ്പസ്‌)
Reticulum (വല)
Sagitta (ശരം)
Sculptor (ശില്‍പി)
Scutum (പരിച)
Serpens (സര്‍പ്പമണ്ഡലം)
Sextans (സെക്‌സ്റ്റന്റ്‌)
Telescopium (ടെലസ്‌കോപ്പ്‌)
Triangulum (ത്രിഭുജം)
Triangulum Australe (ദക്ഷിണത്രിഭുജം)
Tucana (സാരംഗം)
Ursa Major (സപ്തര്‍ഷിമണ്ഡലം)
Ursa Minor (ലഘുബാലു)
Vela (കപ്പല്‍പായ)
Volans (പതംഗമത്സ്യം)
Vulpecula (ജംബുകന്‍)

No comments:

Post a Comment