ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 April 2019

ക്ഷേത്രചൈതന്യ രഹസ്യം - 05

ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 05

ക്ഷേത്രാങ്കണത്തിൽ പാലിക്കേണ്ട ചിട്ടകൾ :-

കഴിയുന്നതും അച്ചടക്കത്തോടെയും മൗനമയും ആണ്ക്ഷേത്രത്തിലേക്ക് പോകേണ്ടത്, ക്ഷേത്രപരിസരത്തിലെത്തിയാലെങ്കിലും ഒരു മഹാപുരുഷൻ്റെ സാന്നിദ്ധ്യത്തിലെത്തിയ പ്രതീതിഉളവാകത്തക്കവണം നാം മൗനം ദീക്ഷിക്കേണ്ടത് അത്യാവിശ്യമാണ്. സധാരണ ജീവിതത്തിൽ മേലുദ്യോഗസ്ഥൻ്റെ  യജമാനൻ്റെയും മുന്നിൽ ബഹുമനാദരങ്ങളോടെ നിൽക്കുക എന്നത് നാട്ടുനടപ്പാണല്ലോ. ക്ഷേത്രമെന്നത് ഋഷി തുല്യമായ നിഗ്രഹാനുഗ്രഹശക്തിയുള്ള ഒരു ഉത്തമ സാധകനാണ് അദ്ദേഹം, സർവ്വശക്തനായ ഈശ്വരൻ തന്നെയാണ് എന്നുള്ള ബോധത്തിൻ്റെ ഭാഗമായിരിക്കണം ഈ മൗനം, അനാവശ്യമായ ഒരു വാക്കുപോലും ഇവിടെ ഉച്ചരിക്കാൻ ഇടവരരുത്,  ക്ഷേത്രാരാധന രംഗം സാധാരണ അർത്ഥത്തിൽ ഒരു സമൂഹ്യസമ്മേളനരംഗമല്ല. സാധാരന   നാട്ടുവർത്തമാനം പറയുകയോ പരദൂഷണം നടത്തുകയോ മറ്റോ ചെയ്യുന്ന ഇന്നത്തെ സാധാരണ സമ്പ്രദായം ക്ഷേത്രാങ്കണത്തിൽ ഒട്ടും അനുയോജ്യമല്ല, ക്ഷേത്രാങ്കണത്തിലേക്ക് വരുമ്പോഴും അവിടെ കഴിയുമ്പോഴും അനാവശ്യമായ സംസാരം ഒഴിവാക്കുകയും ഒന്നുകിൽ മൗനമോ അഥവാ ലഘുവായ ശബ്ദത്തോടുള്ള നാമജപത്തോടു കൂടിയോ അവിടെ കഴിച്ചു കൂട്ടുകയും ചെയ്യുന്നത് അന്തരീക്ഷത്തെ വൈദ്യുതീകരിക്കുകയും നമ്മെല്ലം സാധനയുടെ   ഉയർന്ന മണ്ഡലത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു.

ഇങ്ങനെ അച്ചടക്കത്തോടെ വേണ്ടചിട്ടക്കൾ അനുസരിച്ചും ഭക്തന്മാർ ക്ഷേത്രത്തിലെത്തിയാൽ അവർ ആദ്യമായി ചെയ്യേണ്ടത് കൊണ്ടു വന്ന ഉപഹാരങ്ങൾ ക്ഷേത്രത്തിൽ സമർപ്പിക്കുകയാണ്. 

അതു കഴിഞ്ഞ് മൗനിയായോ വളരെ ഉച്ചത്തില്ലല്ലാതെയോ നാമം ജപിച്ചുകൊണ്ട് പ്രദക്ഷിണം വെക്കുന്നത് നന്നായിരിക്കും , പ്രദക്ഷിണമെന്ന വലം വെക്കൽ ദേവനെ നമ്മുടെ വലതു വശത്താക്കിയിട്ടാണല്ലോ സാധാരണ ചെയ്യാറ് അതും വൃത്താകാരത്തിലായിരിക്കും,  വാസ്തവത്തിൽ മൂലാധാരത്തിൽ നിന്ന് സഹസ്രാരത്തിലേക്ക് പിംഗളാനാഡിയുടെ സർപ്പിളാകൃതിയിലുള്ള ചലനമാണിവടെ  നടക്കുന്നത്, ദേവനെ പ്രാപിക്കാൻ നാം ചെയ്യുന്ന സാധനയുടെ ഉത്തമപ്രതീകമാണത്, പൂജക്ക് ഉപയോഗിക്കുന്ന ഇടം പിരി ശംഖിൻ്റെ പിരി പ്രദക്ഷിണമായിരിക്കുന്നത് ശ്രദ്ധിക്കുക. ആ ശംഖ് കൊണ്ടാണ് സാധനയുടെ പ്രതീകമായ അർഘ്യത്തെയും മറ്റും നാം ദേവന് സമർപ്പിക്കുന്നത്.  അപ്രദിക്ഷണമായ പിരികൾ ഉള്ളവയാണ് വലമ്പിരി ശംഖ്, ആ ശംഖ് കൊണ്ട് പൂജിക്കുക പതിവില്ല , അത് ദേവസ്ഥാനത്ത് വെച്ച് പൂജ സ്വീകരിക്കുകയോ പതിവുള്ളൂ.  അപ്രദിക്ഷിണമായ അതിൻ്റെ ചലനം  ദേവനിൽ നിന്ന് സാധകനിലേക്ക്,..  അതായത് യോഗശാസ്ത്രത്തിൻ്റെ ഭാഷയിൽ സഹസ്രാരത്തിൽ നിന്നും മുലാധരത്തിലേക്കുള്ളതാണ്, (ദേവത്വത്തിൽ നിന്ന് സാധാരണ മനുഷ്യനിലേക്ക്). ഇനി പ്രദക്ഷിണമായ ചലനം  മുലാധാരത്തിൽ നിന്നും സഹസ്രാരത്തിലേക്ക്, അതായത് സാധാരണ സാധകൻ്റെ സ്ഥൂല നിലവാരത്തിൽ നിന്നും ദേവൻ്റെ  ഉച്ചകോടിയിലെക്കുള്ളതാണ്, (ഒരു സ്ക്രൂ തിരിച്ച് കയറ്റുന്നതുപോലെ , ഓരോ പ്രദക്ഷിണവും  നമ്മൾ ദേവത്വത്തിലേക്ക് അടുക്കുകയാണ്) , അതായത് സാധാരണക്കാരണൻ്റെ നിലവാരത്തിൽ നിന്ന് ദേവത്വത്തെ പ്രപിക്കുന്ന മാർഗ്ഗം പ്രദക്ഷിണവും , അതുപോലെ ദേവത്വത്തിൽ നിന്നിറങ്ങി സാധകന് അനുഗ്രഹവർഷം ചെയ്യേണ്ടുന്ന മാർഗ്ഗം അപ്രദക്ഷിണവും ആയിതീരുന്നു., പ്രദക്ഷിണത്തിൻ്റെ ഓരോചുറ്റിലും കൂടി നാം ഒരു സ്ക്രൂ ആണിയിലൂടെ എന്നപോലെ ദേവത്വത്തിലേക്ക് ഉയരുകയാണത്രേ
ഇത് ആ മാർഗ്ഗത്തിൻ്റെ പ്രത്യേകതയാണ്, ദേവചൈതന്യത്തെ നമ്മുടെ വലതു ഭാഗത്താകി കൊണ്ടുള്ള വലംവെക്കൽ അഥവാ പ്രദക്ഷിണം , ക്ഷേത്രത്തിലേക്ക് പോയാൽ ദേവത്വത്തിലേക്ക് ഉയരുവാൻ സാധനചെയ്യുകായാണല്ലോ വേണ്ടത്. അതിനാൽ നാം പ്രദക്ഷിണമാണ് വെയ്ക്കേണ്ടത് അപ്രദക്ഷിണമല്ല എന്നു വരുന്നു. അങ്ങനെ ചെയ്യുന്നത് സവധാനത്തിലും പൂർണ്ണ ശ്രദ്ധയോടും മനസ്സിൻ്റെ പൂർണ്ണമായ ഏകാഗ്രതയോടും കൂടി ചെയ്യേണ്ടുന്ന സാധനാ മാർഗ്ഗമാണ്. ഇളകാതെ രണ്ട് ഭാഗങ്ങളിലും കൈകൾ വച്ചുകൊണ്ട് വാക്കുകൊണ്ട് അതാത് ദേവന്റെ സ്തോത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് ഹൃദയത്തിൽ ദേവന്റെ രൂപം ധ്യാനിച്ചുകൊണ്ട് ഒരു പാദത്തിൽ നിന്ന് മെല്ലെമെല്ലെ മറ്റൊരു പാദമൂന്നിക്കൊണ്ട് ചെയ്യുന്നതാണ് പ്രദക്ഷിണം. . "ആസന്ന പ്രസവാ നാരീ തൈലപൂർണ്ണം യഥാഘടം വഹന്തീകര്യാതി തഥാകാര്യാൽ പ്രദക്ഷിണം" പ്രസവം അടുത്തവളായ ഒരു സ്ത്രീ തലയിൽ എണ്ണ നിറഞ്ഞ ഒരു കുടത്തേയും വഹിച്ചുകൊണ്ട് നടക്കുന്നു എന്ന് വിചാരിക്കുക. അത്രയും പതുക്കെ മാത്രമേ പ്രദക്ഷിണം ചെയ്യാവൂ. ഓട്ടപ്രദക്ഷിണം ചെയ്യരുതെന്നാണ് ഇവിടെ വിവക്ഷ. പ്രദക്ഷിണം ആരാധനയുടെ ഒരു ഭാഗമാണ്.  പ്രദക്ഷിണം ചെയ്യേണ്ടത് ശ്രീകോവിലിനു ചുറ്റുമുള്ള ബലിക്കല്ലുകളുടെ പുറത്തു കൂടിയാണ്. ദേവൻ്റെ സ്ഥൂലശരീരത്തിൻ്റെ വ്യാപ്തി ആ ബലിക്കല്ലോളം വരുന്നുണ്ട്.  അങ്ങനെ മൂന്നോ അഥവാ ഏഴോ പ്രദക്ഷിണങ്ങൾ (സമയത്തിൻ്റെ സമയം പോലെ) ചെയ്യുന്നത് ഉത്തമമാണ്, സാധന ചെയ്യുന്ന സമത്തുണ്ടാകേണ്ട ഏകാഗ്രത കിട്ടുവാൻ  മൗനമോ , മാനസിക ജപമോ അല്ലെങ്കിൽ വളരെ ഉച്ചത്തില്ലല്ലാതെയുള്ള  നാമജപമോ ആകാം,  സാമൂഹികമായി ഈ നാമജപത്തിന് നിയന്ത്രണം കൊടുക്കരുത്....

No comments:

Post a Comment