ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 April 2019

ക്ഷേത്രചൈതന്യ രഹസ്യം - 02

ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 02

ക്ഷേത്രോദ്ധാരണം :-

പരശുരാമൻ കേരളത്തിൽ 108 ശിവാലയങ്ങളും ദുർഗ്ഗാലയങ്ങളും പ്രതിഷ്ഠിച്ചത്, കേരളത്തിൻ്റെ സംരക്ഷണത്തിനു വേണ്ടിയായിരുന്നു എന്നുവേണം ചിന്തിക്കാൻ. ക്ഷേത്രവും ആരാധകരും ശരിക്കും പ്രവർത്തിന്നുണ്ടെങ്കിൽ ആരാധകരുടെ മാനസ്സിക -ആദ്ധ്യാത്മികതലത്തിൽ ചില പ്രക്രിയകളൊക്കെ നടന്നേ പറ്റൂ. ചരിത്രഗതിയുമായും നിശ്ചയമായും അതിനുബന്ധമുണ്ടാവാതെ  തരമില്ലല്ലോ. ഇന്നും ക്ഷേത്രം അധഃപതിക്കുന്നതോടെ നാടും  അധഃപതിക്കുന്നു. ക്ഷേത്രം നാന്നായി നാടക്കുമ്പോൾ നാട് നന്നാകുന്നതും നമ്മുടെ അനുഭവങ്ങളിൽ കാണാവുന്നതാണ്. 

ഭാരതത്തിലെ ഇതരസംസ്ഥാങ്ങളെ അപേക്ഷിച്ച് ക്ഷേത്രകർമ്മങ്ങളുടെ കാര്യത്തിൽ കേരളം അനുഷ്ഠിച്ചുവരുന്ന നിഷ്കഷ ഒന്ന് പ്രത്യേകമാണെന്ന് പറയാതെ നിർവാഹമില്ല, വളരെയധികം ലോപങ്ങൾ വന്നീട്ടുണ്ടെങ്കിലും ഇന്നും നാം ആ ചട്ടകൂടിൽ പിടിച്ചു നിൽക്കുകയാണ്,  ധർമ്മവും സാമ്പത്തീക സുസ്ഥിതിയും ആക്രമണങ്ങളിൽ നിന്നുളള  രക്ഷയും മറ്റും ഉണ്ടാകുന്നതിന് മനുഷ്യപ്രയത്നത്തിൻ്റെ അതീതമായ ശക്തികളുടെ സഹകരണം വേണമെങ്കിൽ അതിനുള്ള ശാസ്ത്രീയ പദ്ധതിയാണ് ക്ഷേത്രാരാധന. അന്നു നമ്മുടെ നാട്ടിലുള്ള ധാർമിക അധഃപതനത്തിന് കാരണം അന്വേഷിച്ചു പോകുന്നവർ ഈ കാര്യത്തിൽ ക്ഷേത്രത്തിനുള്ള പ്രാധാന്യം മനസ്സിലാക്കുന്നത് നന്നായിരിക്കും,    ഇടിഞ്ഞു പൊളിഞ്ഞുകിടക്കുന്ന ഒരു ക്ഷേത്രത്തിൽ  ആരുടെയെങ്കിലും പ്രയത്നഫലമായി  ചുരുക്കത്തിൽ പൂജാദികർമ്മങ്ങൾ ശ്രദ്ധയോടെ നടക്കുവാൻ തുടങ്ങുമ്പോൾ  ആ നാട്ടിൽ ജനചേതന ഉണരുകയും  സാമ്പത്തികമായും ധാർമ്മികമായും ആ നാട്  പുരോഗമിക്കുകയും ചെയ്യുന്നത് കാണാം... 

"പർജ്ജന്യാദന സംഭവഃ യജ്ഞാത് ഭവതി പർജ്ജന്യോ"

എന്ന് ഗീതവചനപ്രകാരം യജ്ഞങ്ങൾ ചെയ്യുന്നതിൽ നിന്നാണ് അന്നവൃദ്ധി അഥവാ ഇന്നത്തെ  ഭാഷയിൽ  പറഞ്ഞാൽ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുന്നത്.  ക്ഷേത്രത്തിൽ നടക്കുന്ന പൂജാദികർമ്മങ്ങൾ  യജ്ഞാനം  തന്നെയാണെന്നു വരുമ്പോൾ നാടിൻ്റെ പുരോഗതിയുമായി ആവശ്യം ബന്ധപ്പെട്ടുകിടക്കുന്ന ഒരു പ്രധാന ഘടകം തന്നെയാണ് ക്ഷേത്രം എന്നു മനസ്സിലാക്കാം;;

അങ്ങനെ നാടിൻ്റെ  പുരോഗതിയുടെ  ഒരു സവിശേഷഘടകം ക്ഷേത്രങ്ങളുടെ സുസ്ഥിതിയാണെന്നു വരുമ്പോൾ  ക്ഷേത്രോദ്ധാരന പ്രവർത്തനങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നു... ശാസ്ത്രീയമായി പറയുകയാണെങ്കിൽ  ക്ഷേത്രഗാത്രത്തിൻ്റെ സുസ്ഥിതിയും അതിൽ പ്രതിഷ്ഠിച്ച മൂലചൈതന്യത്തിൻ്റെ പരിപോഷണവുമാണ് വാസ്തവത്തിൽ ക്ഷേത്രോദ്ധാരണത്തിലെ മുഖ്യ ഘടകങ്ങളാകേണ്ടത്, മറ്റുള്ള പരിപാടികൾ എല്ലാം തന്നെ ആർഭാടവും അലങ്കാരവുമാകയാൽ  അവയെ ഒഴിച്ചുനിർത്തിയും ക്ഷേത്രകാര്യങ്ങൾ നടത്തുവാൻ കഴിയും... ചുരുക്കത്തിൽ ക്ഷേത്രോദ്ധാരണ പ്രക്രിയയിൽ രണ്ടു മുഖ്യഘടകങ്ങളാണുള്ളത്.

01- മൂലചൈതന്യത്തിൻ്റെ നിലനിൽപ്പിനും പരിപോഷണത്തിനും വേണ്ട സാങ്കേത്തിക വിദ്ഗ്ദരെ ആവിശ്യമായ അളവിൽ വാർത്തെടുക്കുക...

02- ആ പ്രക്രിയയെ അടിസ്ഥാനമാക്കി  ഒരു ജനകീയ ശക്തിയുണ്ടാക്കുക.

ക്ഷേത്രത്തില്പോയി ദർശനം നടത്തുന്നതുകൊണ്ട് ഭക്തൻ്റെ സ്ഥൂല  സൂക്ഷ്മദേഹത്തിലുണ്ടാകുന്ന  ചൈതന്യ പ്രസരണത്തിൻ്റെ രീതി ഇതിനു മുമ്പുള്ള പോസ്റ്റിൽ  പറയുകയുണ്ടായി.  രണ്ടാമതായ ജനകീയശക്തി വളർത്തിയെടുക്കുന്നതിൽ നിത്യേന ക്ഷേത്രദർശനം നടത്തുകയെന്ന പരിപാടിക്കുള്ള പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.

No comments:

Post a Comment