ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 April 2019

ക്ഷേത്രചൈതന്യ രഹസ്യം - 13

ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 13

വഴിവഴിപാടുകളുടെ ആന്തരതത്വം

താൻ സ്നേഹിക്കുകയും ആരാധിക്കുകയും ആശ്രയിക്കുകയും പരിഭവിക്കുകയും വിഷമങ്ങൾ പറയുകയും ഇങ്ങനെ തനിക്ക് ഏതു സംഗതിയിലും അവലംബമാക്കാനുള്ള സ്ഥാനം അഥവാ ശക്തി എന്ന നിലയിൽ കരുതപ്പെടുന്ന ഈശ്വരന് തന്റെ കഴിവിനൊത്തവിധം ആത്മസമർപ്പണ ബുദ്ധിയോടെ എന്തെങ്കിലും സമർപ്പിച്ച് സ്വയം കൃതാർത്ഥതയടയുക എന്ന രീതിയിലായിരിക്കണം വഴിപാടുകൾ നടത്തുക. നാം എന്തെങ്കിലും കൊടുത്തിട്ട് അതുകൊണ്ട് ഈശ്വരന് ഒന്നും സാധിക്കാനില്ല. എന്ന് എല്ലവർക്കും അറിയാം എന്നാൽ ആത്മസമർപ്പണ ബുദ്ധിയോടെ എന്റെ ഭക്തൻ എനിക്കു തരുന്ന ഒരു തുളസീദളം പോലും എനിക്ക് ഏറ്റവും വലിയതാണ്. എന്ന് ഭഗവാൻ അരുളി ചെയ്തതിന്റെ പൊരുൾ ഇതല്ലെങ്കിൽ പിന്നെ എന്താണ്...

പൂജാപുഷ്പങ്ങൾ:-

അമ്പലത്തിൽ പോകുമ്പോൾ കുറച്ച് പൂജാപുഷ്പങ്ങൾ സംഭരിച്ച്കൊണ്ട് സമർപ്പിക്കുക. എന്നതൊരു നല്ലശീലംതന്നെയാണ്. എന്നാൽ ഒരോമൂർത്തിക്കും ഏതേതു പുഷ്പങ്ങളാണ് വിധിച്ചിട്ടുള്ളതെന്നറിയുന്നത് നല്ലതായിരിക്കും...

1 - വൈഷ്ണവം

ശസ്തേ ദ്വേ തുളസീ സിതാംബുജമഥോ രക്താംബ്ജപാലാശകേ
ജാതി കുബ്ജക മാദവീദമനകൈഃ
പുന്നാഗ നാഗാസനൈഃ
നന്ദ്യാവർത്ത ശമീ സ്ഥലാബ്ജ് വിജയാ-
സന്മല്ലികാ ചമ്പകൈർ-
ബില്വം ചോല്പല കേതകാനി ച നവം
കുന്ദം തഥാ പാടലം

കൃഷണത്തുളസി, രാമത്തുളസി, വെള്ളത്താമര, ചെന്താമര, പ്ലാശ്, പിച്ചകം, ജമന്തി, മുല്ല, കുരുക്കുത്തിമുല്ല, നാഗം, കാട്ടുചമ്പകം, നന്ത്യാർവട്ടം, മുക്കുറ്റി, ചെമ്പരത്തി, തെച്ചി, മല്ലിക, ചെമ്പകം, കൂവളം, നീലതാമര, പുതുമുല്ല, ചുവന്നമുല്ല, എന്നിവ വിഷ്ണുപൂജയ്ക്കു ഉത്തമങ്ങളായ പുഷ്പ്ങ്ങളാണ്. ഇതിൽ ജമന്തി കേരളത്തിൽ പതിവില്ല.

“ലക്ഷ്മീദേവീസഹസാ ഭൃംഗമുസസീ ഭിതേന്ദ്രവല്ല്യാസ്സദാ ഭദ്രം ശ്രീപതി ലംഘികാ ച ദശമീ ദുർവ്വാഽഥ ജംബുച്ഛദം
കൽഹാരം കരവീരമേകദളകം പത്മം കുശാഃ കൈരവം രക്തഞ്ചേതി വിലോമതോഽധികഫലം പുഷ്പം ഭവേദ്വൈഷ്ണവം”

കരിങ്കൂവളം, ഹാസം, കഞ്ഞുണ്ണി, നിലപ്പന, ഭീതി, പാരിജാതം, കറുത്ത ആമ്പൽ, മഴമുല്ല, ലംഘിത, മുളച്ചമി, കറുക, ഞാവൽ പൂവ്, കൽഹാരം, കരവീരം, ഏകദളം, താമര, ദർഭ, ചുവന്ന ആമ്പൽ, എന്നീ വൈഷണവപുഷ്പങ്ങൾ.

2 - ശൈവം :-

“ശ്വേതാർക്കം കരവീരകഞ്ച കമലം ധുർധൂരകാരഗ്വധേ രാജാർക്കഞ്ച സിതാംബുജഞ്ച തുളസീ സാശോക സച്ചമ്പകേ
കൽഹാരം ബകപാടലേ ബകുളകം ദ്വേ മല്ലികേ മാലതീ
പാലാശ സ്ഥലപത്മ ദർഭ മദനാപാമാർഗ്ഗദുർവ്വാങ്കുരൈഃ”

എരിക്കിൻ പൂവ്, കരവീരം, താമര, ഉമ്മത്ത്, വൻ കൊന്ന, ചുവന്ന മന്ദാരം, വെള്ളതാമര, തുളസി, അശോകം, ചെമ്പകം, കൽത്താമര, കൊക്കുമന്ദാരം, ഇലഞ്ഞി, ഇരുമുല്ലകളും, പ്ലാശ്, പിച്ചകം, ഓരിലത്താമര, ദർഭ,മക്കിപ്പൂവ്, കടലാടി, കറുകക്കൂമ്പ്, എന്നിവ ശിവപൂജയ്ക് ഉത്തമമാകുന്നു.

"തദ്വദ് ഗ്രന്ഥി ശമീ ബൃഹന്മരുവകൈഃ
പുന്നാഗ നാഗാസനൈഃ
നന്ദ്യാവർത്ത തമാല കുബ്ജ് വിജയാ-
മന്ദാര കാശ്മീരകൈഃ ശാസ്താന്യുല്പലകർണ്ണികാരകുസുമൈഃ
കാദംബ ബൈല്വാദ്യഥോ
നീലഞ്ചോല്പലമിത്യമൂനി കുസുമാ-
ന്യുക്താനി ശൈവാന്യലം"

അതുപോലെ മുക്കുറ്റി, വലിയ കർപ്പൂരത്തുളസി, നാഗം, പുന്നാഗം, നന്ത്യാർവട്ടം, നീർമാതളം, ജമന്തി, കരിങ്കുറുക, മന്ദാരം, കുങ്കുമം, കരിങ്കൂവളം, വങ്കൊന്ന, കടമ്പ്, കൂവളം, നീലത്താമര, എന്നിവയും ശൈവ പുഷ്പങ്ങളാകുന്നു.

3 - ശാക്തേയ പുഷ്പങ്ങൾ :-

“അംഭോജോത്പല ബന്ധു ജീവ വിജയാ-
പുന്നാഗ നാഗാന്യഥോ
ജാതീ കുന്ദകുരണ്ഡചമ്പക ജലാ-
യൂഥീരമാപാടലൈഃ
ബില്വാശോക ഹയാരി കുബ്ജ് മദനൈർ-
മന്ദാര ദുർവ്വാദളൈർ-
നന്ദ്യാഹ്വാപ്യപരാജിതേ ച കുസുമാ-
ന്യുക്താനി ശാക്താന്യലം"

വെള്ളത്താമര, ചുവന്ന താമര, ചെങ്ങഴനീർപ്പുവ്, കരിങ്കൂവളപ്പൂവ്, ഉച്ചമലരി, കാട്ടുമുല്ല, പുന്നപ്പുവ്വ്, നാഗപ്പുവ്, പിച്ചകം, മുരുമുത്തിമുല്ല, മഞ്ഞക്കുറിഞ്ഞി, ഇരുവാച്ചിമുല്ല, തിരുതാളി, പാതിരപ്പൂവ്, കൂവളത്തില, അശോകപ്പൂവ്, സ്വർണ്ണമലരി, മുഞ്ഞ, ഉമ്മത്തിൻപ്പൂവ്, മന്ദാരം, കറുക, നന്ത്യാർവട്ടം, കൃഷ്ണക്രാന്തി, എന്നിവ ദേവീ പരങ്ങളായ പുഷ്പങ്ങൾ ആകുന്നു.

4 - ശങ്കരനാരയണൻ മുതലായവർക്ക് :-

“ഹരീശവദ്ധരീശേ സ്യുഃ സ്ക്ന്ദ ഹേരംബ ശാസ്ത്രഷു ശിവശക്തിവദാർയ്യാം യാം കുസുമാന്യഥ ശക്തിവൽ”.

ശങ്കരനാരായണന് വൈഷ്ണവമോ, ശൈവമോ ആയ പുഷ്പങ്ങളും, സുബ്രമണ്യൻ, ഗണപതി, ശാസ്താവ്, ഇവർക്ക് ശൈവമോ ശക്തേയമോ ആയിട്ടും,
ദുർഗ്ഗയിങ്കൽ ശാക്തേയപുഷ്പങ്ങളും ആകുന്നു.

5 –“ നന്ദ്യാവർത്തൈഃ പ്രാതരേവാഽപരഹ്നേ
പ്രാഗ്രാത്രേ വാ മാലതീമല്ലികാഭിഃ അഹ്ന്യേവാബജൈ,രുല്പലസ്സ്ർവ്വദാ വാ
ഹൈമൈ പ്രാതഃ കേസരൈഃ പുരവ്വരാത്രേ
ആവൈവർണ്ണ്യാൽ കേസരാണാം സരോജം,
ബൈല്വം പത്രം ദാമനഞ്ച ത്രിരാത്രം
പൂജായോഗ്യം; കർണ്ണീകാരന്തു പക്ഷം,
ന സ്യാജ്ജീർണ്ണം മാസഷ്ടകം ബകാഖ്യം,"

പ്രാതഃ കാലത്ത് നന്ത്യാർവട്ടംകൊണ്ടും, നാഗപ്പൂവുകൊണ്ടും, അപരാഹ്നത്തിങ്കലോ രാത്രിയുടെ ആദ്യ ഭാഗത്തിങ്കലോ മലതീമല്ലികകളെക്കൊണ്ടും പകൽ മാത്രം അബ്ജങ്ങളെക്കൊണ്ടും, എല്ലയ്പ്പോഴും ഉൾപലങ്ങളെക്കൊണ്ടും രാത്രി പുന്നപ്പൂവുകൊണ്ടും, പൂജിക്കണം. താമരപ്പുവ് അല്ലികൾ വാടുന്നവരെയും, കൂവൾത്തില, ദമനം, എന്നിവ മൂന്നുദിവസവും, കർണ്ണികാരം ഒരു പക്ഷം മുഴുവനും, പൂജായോഗ്യമാണ്. വെളുത്തതും ചുകന്നതുമായ ചെങ്ങഴി മന്താരമാകട്ടെ ആറുമാസം കഴിഞ്ഞാൽക്കൂടി ജീർണ്ണിക്കുന്നില്ല.

6 - നവഗ്രഹപുഷ്പങ്ങൾ :-

“ബില്വം രവേർഹിമകരസ്യ സിതാംബുജം ച ഭൗമേസി രക്തകുസുമം തുളസീ ബുധസ്യ
ജീവസ്യ ചമ്പകമഥോ ഭൃഗുജസ്യ കുന്ദം
നീലോത്പലം രവിസുതസ്യ ച പുഷ്പമാഹുഃ"

സൂര്യന് കൂവളത്തിലയും, ചന്ദ്രന് വെള്ളത്തമരയും, ചൊവ്വയ്ക്ക് ചുവന്ന പൂക്കളും, ബുധന് തുളസിയും, വ്യാഴത്തിന് ചമ്പകവും, ശുക്രന് മുല്ലയും, ശനിക്ക് കരിങ്കൂവളവും, പൂജാപുഷ്പങ്ങളാകുന്നു.

7 ;- നിഷിദ്ധ പുഷ്പങ്ങൾ :-

“സച്ഛിദ്രം മുകുളം ജീർണ്ണം പതിതം പാതവർജ്ജിതം ഭുക്തശേഷമഗന്ധഞ്ച കേശകീടാദിമിശ്രിതം"
ദ്വാരത്തോടുകൂടിയതും, മൊട്ടും (വിരിയാത്തതും), ജീർണിച്ചതും, നിലത്ത് വീണതും, ഇതൾ നഷ്ട്പ്പെട്ടതും, ഒരു തവണ ഉപയോഗിച്ചതും, വാസനയില്ലാതതും, തലനാർ, പുഴു, മുതലായവ കലർന്നതുമായ, പുഷ്പ്ങ്ങൾ വർജ്ജ്യങ്ങളാകുന്നു.

തുളസി, തെച്ചി, അലരി, മന്ദാരങ്ങൾ, നന്ത്യാർവട്ടം, താമര, അശോകം, ചെമ്പകം, എരുക്ക്, പിച്ചകം, മുല്ല, മുതലായവ എല്ലാ ദേവന്മാർക്കും മുഖ്യമായി ഉപയോഗിക്കാം,

ശിവന് കൂവൾത്തിന്റ് ഇല മുഖ്യമാകുന്നു.

ചെമ്പരത്തി ഗണപതിക്കും, ഭദ്രകാളിക്കും വീരഭദ്രൻ, തുടങ്ങിയ ഉഗ്രമൂർത്തികൾക്കും മുഖ്യമാകുന്നു.

ഔഷധവീര്യമില്ലാത്ത പുഷ്പങ്ങളൊന്നും തന്നെ കേരളസമ്പ്രദായത്തിൽ സ്വീകര്യമല്ല എന്നാണ്. കേരളത്തിൽ പൂജയ്ക്കെടുക്കുന്ന പുഷ്പങ്ങളെല്ലാം തന്നെ അനുകൂലോർജ്ജം പ്രസരിപ്പിക്കുന്നു. പൂജയ്ക്കെടുക്കാത്തവയും പൂജയ്ക്കെടുക്കുന്നവയുടെ തന്നെ മൊട്ടുകളും പ്രതികൂലോർജ്ജമാണ് പ്രസരിപ്പിക്കുക

No comments:

Post a Comment