ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 April 2019

ക്ഷേത്രചൈതന്യ രഹസ്യം - 08

ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 08

ക്ഷേത്രത്തിൽ പോകുന്നത് എന്തിന്...?

എല്ലായിടത്തും വെള്ളംതന്നെ, വായുവിൽ അത് ബാഷ്പരൂപമായി സ്ഥിതിച്ചെയ്യുന്നു. സമുദ്രത്തിൽ ഉപ്പ് വെള്ളത്തിന്റെ രൂപമാണ്. വൃക്ഷങ്ങളിൽ അവയുടെ രസം (ചാറ്) ആയിട്ട് സ്ഥിതിചെയ്യുന്നു. നമ്മുടെ ശരീരത്തിൽ 70 ശതമാനവും വെള്ളമാണ്. നമുക്ക് ശുദ്ധജലം കുടിക്കണമെന്നുള്ളപ്പോൾ വൃത്തിയുള്ള കിണറുകളേയോ പൈപ്പുകളേയോ സമീപിക്കുന്നു. അതുപോലെ എല്ലായിടത്തും ദൈവമുണ്ട്. എന്നാൽ ക്ഷേത്രങ്ങൾ ഈശ്വരാനുഭൂതിയെ ഉണ്ടാക്കാനായി പ്രത്യേകം പ്രതിഷ്ഠക്കപ്പെട്ടിട്ടുള്ളവയാണ്. ഒരു ക്ഷേത്രത്തിന്റെ ചുറ്റുപാടുകൾ ആത്മചൈതന്യത്തെ വളർത്തിക്കൊണ്ടു വരുവാൻ പര്യാപത്മായിട്ടുള്ളവയാണ്. ക്ഷേത്രങ്ങളുടെ ഓരോ ഭാഗവും പ്രത്യേകിച്ച് പ്രചോദനം നല്കുന്നവയാണ്. ഓരോ ബിംബവും അവയുടെ പൂർണ്ണമായ നിശ്ശബ്ദതയിൽ കൂടി നമ്മുടെ ഉള്ളിലിരിക്കുന്ന ഈശ്വരപ്രകാശത്തെ എങ്ങനെ കാണണമെന്ന് പ്രചോദനം നല്കുകയാണ്.

ബുദ്ധിയുള്ള ഒരു മനുഷ്യൻ ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ അവന്റെ ഭൗതികാവസ്ഥയിൽ നിന്നും ഒരു വൈകാരികാവസ്ഥയിലേക്കും വൈകാരികാവസ്ഥയിൽ നിന്ന് യുക്തിചിന്തയിലേക്കും യുക്തിചിന്തയിൽ നിന്ന് സമാപനചിന്തയിലേക്കും അവസാനമായി തത്ത്വചിന്തയിലേക്കും കടക്കുന്നു. മനുഷ്യരാശിക്കും മറ്റു ജീവജാലങ്ങൾക്കും, അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിങ്ങനെ അഞ്ചു കോശങ്ങൾ ഉള്ളതുപോലെ ക്ഷേത്രങ്ങൾക്കും അഞ്ചു കോശങ്ങൾ ഉണ്ട്. ഓരോ കോശവും അതാതിന്റെ അടുത്ത കോശത്തിലേക്കു നയിക്കുന്നത് അവസാനമായി നമുക്കു പരമചൈതന്യത്തോടും കൂടിയുള്ള ഒരുലയം സിദ്ധിക്കുന്നതുമാണ്.

ഭൗമോർജ്ജവും ആത്മീയോർജ്ജവും ക്ഷേത്രാങ്കണത്തിൽ

മനുഷ്യന് ആവിശ്യമുള്ള ഊർജ്ജങ്ങൾ പ്രധാനമായി മൂന്ന് ആണ്.
1 -ഭൗതീകോർജ്ജം - (ഭക്ഷണപാനീയങ്ങൾ പചിക്കുമ്പോൾ ശരീരത്തിനു ലഭിക്കുന്നത്).

2 - ഭൗമോർജ്ജം - (ഭൂമിയിൽനിന്നു നിർഗ്ഗളിക്കുന്ന ഊർജ്ജം).

3 - ആത്മീയോർജ്ജം - (സ്വന്തം ആത്മാവിൽ നിന്നും നിർഗ്ഗളിക്കുന്നത്).
എന്ന മൂന്ന് വ്യത്യസ്തോർജ്ജങ്ങളും നമ്മുടെ ആത്യന്തികസുഖത്തിന് അത്യന്താപേക്ഷിതമാണ്. ഇതിലെ ആദ്യത്തെ ഊർജ്ജത്തെ കുറിച്ച് എല്ലാവർക്കുമറിയാം ഭൗമോർജ്ജവും ആത്മീയോർജ്ജവും. അമ്പലം ഈ രണ്ടു തരം ഊർജ്ജങ്ങളും വിതരണം ചെയ്യുന്ന സൗജന്യസത്രമാണെന്നു വേണം പറയാൻ. അമ്പലത്തിൽ വരുന്നവർക്ക് ഇതു രണ്ടും സുലഭം....

ഭൗമോർജ്ജം

ക്ഷേത്രങ്ങളുടെ വാസ്തുശില്പഘടനയുടെ പ്രത്യേകതകൊണ്ട് എല്ലാ അമ്പലങ്ങളിലും ക്ഷേത്രാങ്കണത്തിൽ ഭൗമോർജ്ജം (ജിയോ എനർജി) അതിധാരളമായി പ്രസരിച്ചുകൊണ്ടേയിരിക്കും. ഭൂമിയിലുള്ള നിശ്ചലോർജ്ജത്തെ ചലനാത്മകമാറ്റി മാറ്റാനും അമ്പലത്തിൽ വരുന്നവർക്ക് സമൃദ്ധിയായിട്ടു കൊടുക്കുവാനും ക്ഷേത്രവാസ്തുശില്പങ്ങൾക്ക് നമ്മെ അമ്പരിപ്പിക്കുന്ന കഴിവുണ്ട്. എന്നെ നശിച്ചു മണ്ണടിഞ്ഞ, ശിവലിംഗം പൊട്ടിപ്പൊളിഞ്ഞ, നിത്യപൂജാദികൾ ഒന്നുമില്ലാത്ത, അമ്പലത്തിൽ പോലും തിരുമുറ്റത്ത് കടന്നു നടയ്ക്കൽ നിന്നു തൊഴുതു പ്രദക്ഷിണം വെച്ച് പുറത്ത് കടന്നാൽ ശരീരത്തിലെ ഊർജ്ജനിലവാരം വർദ്ധിക്കുന്നതായി. ഈയിടെ ചെന്നൈയ്ക്കടുത്തു മാമലപുരത്ത് (മഹാബലിപുരം) പണ്ടേ നശിച്ചുപോയ ഒരമ്പലം പരിശോധിച്ച ഡോ.പ്രഭാത്കുമാർ പോദ്ദാർ 1999 ഒക്ടോബറിലെ സുകൃതീന്ദ്രാ ഓറിയന്റെൽ റിസർച്ച് ഇൻസ്റ്റിട്യൂട്ട് ജേർണ്ണലിൽ ' അമ്പലങ്ങളിലെ ഊർജ്ജപ്രവർത്തനം ' എന്ന ശീർഷകത്തിലുള്ള ലേഖനത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

ആത്മീയോർജ്ജം:-

പരബ്രഹ്മചൈതന്യത്തിന്റെ ഉറവിടം തന്നെയാണ്ണല്ലോ പ്രതിഷ്ഠാബിംബം. ശ്രീലകത്തു നിന്നു സദാസമയവും ആത്മീയചൈതന്യം പുറത്തേയ്ക്കു പ്രവഹിച്ചുകൊണ്ടേയിരിക്കും . ജീവാത്മാപരമാത്മാസംയോഗം കൊണ്ട് യോഗസിദ്ധികൊണ്ട്, നടയ്ക്കൽനിന്നു തൊഴുമ്പോൾ ആസ്തികജനങ്ങൾക്ക് നിഷ്പ്രായസം സിദ്ധിക്കുന്ന ആത്മീയോർജ്ജത്തിനു പുറമേയാണിത് ! അപ്പോൾ വെറുതെ അമ്പലത്തിൽ വന്ന് നടയ്ക്കലൊന്ന് നിന്നു തിരുമുറ്റത്തിലൂടെ പ്രദക്ഷിണം വെച്ച് ചുമ്മാതിരിച്ചുപോയാലും മനഃശുദ്ധിയും സാത്ത്വികചിന്തയും പകരാനുതകും വിധം ഭൗമോർജ്ജവും ആത്മീയോർജ്ജവും അമ്പലത്തിൽ നിന്നും സൗജന്യമായികിട്ടും

ക്ഷേത്രത്തിനു അകത്തെത്തുന്ന ഭക്തനെക്കാൾ ഊർജ്ജ പൂർണനാണ് പുറത്ത് കടക്കുന്ന ഭക്തൻ, ദർശനത്തിനു മുമ്പ് അനുഭവപ്പെട്ട ബലഹീനത ദർശന ശേഷം തോന്നുകയില്ല. ദർശനത്തിന് മുമ്പുള്ള വികാര വിചാര സംഭ്രമങ്ങളെല്ലാം ദർശന ശേഷം ഭക്തനുതന്നെ പരിഹരിക്കാൻ കഴിയും . ആത്മവിശ്വാസം കൂടുകയും ചെയ്യും. വീണ്ടും ബാഹ്യ ലോകവുമായി ബന്ധപ്പെട്ടാൽ അതിന്റെ സ്വാധീനം കൊണ്ട് ബലഹീനതയുണ്ടാകാമെങ്കിലും നിത്യേനയുള്ള ക്ഷേത്ര സന്ദർശനം ആ ഭക്തനെ നിഗ്രഹാനുഗ്രഹ ശക്തിയിലെത്തിക്കുന്നു. വിശാലമനസ്ക്കനാക്കുന്നു, ഭൗതീക ആസക്തികളോട് ബന്ധമില്ലാതാക്കുന്നു, നിസ്വർത്തനും പരോപകാരിയുമാകുന്നു. ഇത് ഹൈന്ദവ ദർശനം എന്ന മട്ടിൽ കാണണമെന്നില്ല ഈശ്വരാരാധനകളെല്ലാം തന്നെ ഈ മട്ടുള്ള ശക്തി സംഭരണമാണ്...

No comments:

Post a Comment