ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 April 2019

ക്ഷേത്രചൈതന്യ രഹസ്യം - 12

ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 12

പ്രദക്ഷിണം കഴിഞ്ഞ് നടക്കൽ എത്തുന്ന ഭക്തൻ അവ്ൻ്റെ ദീർഘമായ ആദ്ധ്യാത്മിക പ്രയാണം കഴിഞ്ഞ് ഈശ്വരൻ്റെ പ്രത്യേക ദർശനം അനുഭവിക്കുകയാണ്, അവിടെ നാം നമ്മുടെ സങ്കൽപങ്ങൾക്കനുസരിച്ചും ആ ക്ഷേത്രത്തിലെ മൂലമന്ത്രാനുസാരിയായ ധ്യാനമനുസരിച്ചുള്ള കരചരണദിവ്യാനുഭങ്ങളോടുകൂടിയ സർവ്വാഭരണാലങ്കാരങ്ങളോടു  കൂടിയ ദേവവിഗ്രഹത്തെ കാണുകയാണ്,  ദീപങ്ങളാകുന്ന പ്രകാശപ്പൊലിമയിലാണ് നാം വിഗ്രഹത്തെ ദർശിക്കുന്നത്. ആദ്ധ്യാത്മികാനുഭൂതിയിൽ ആദ്യം ദൃശ്യനാകുന്നത് ഒരു പ്രകാശവും പിന്നീട് ധ്യാനോക്തരുപവുമായിരിക്കും.

"അഗ്രേ പശ്യാമി തേജോ നിബിഡ
തരകളായാവലീലോഭനീയം
പീയൂഷാപ്ലാവിതോƒഹം
തദനു തദുദരേ ദിവ്യകൈശോരവേഷം"

എന്ന നാരായണീയത്തിൽ ഭട്ടതിരി  പറഞ്ഞപോലെ ഘനീഭൂതമായ തേജസ്സിൻ്റെ അത്യന്തം മനോഹരമായരു പ്രാകാശതോരണിയെ കാണുന്നു വെന്നും, അതിൻ്റെ അമൃതധാരയിൽ അപ്ലവീതനായൊന്നും  ആ തേജോഗോളത്തിൻ്റെ ഉദരത്തിൽ  ഭഗവാൻ്റെ ദിവ്യമായ ലിലാകോമളകിശോരവേഷം കാണുന്നും എന്നുമാണ് ഇവിടെ  പറഞ്ഞിരിക്കുന്നത്. തികഞ്ഞോരു യോഗാനുഭൂതിയാണിത്. ഈ അനുഭൂതിയുടെ നേർപകർപ്പു തന്നെയാണ് ശ്രീകോവിൽ ദേവവിഗ്രഹദർശനം. യോഗികൾക്ക് ഈ പ്രകാശദർശനത്തോടപ്പം  നാദാനുഭൂതിയും.  ഉണ്ടാകും,. ചിണിചിഞ്ചിണി ഇത്യതി ഭാവത്തിലുള്ള ഈ യോഗാനുഭൂതിയുടെ പ്രതീകമാണ്  മണിയടിയിൽ നിന്ന ഉൽഭവിക്കുന്ന നാദം. വലിയമണികളിൽ നിന്നുൽഭവിക്കുന്ന നാദധാര ദീർഘപ്രണവത്തെ അനുസ്മരിക്കുന്നു. ആ നാദ ധാരയിൽ ലയിച്ച് മിക്കവരും തൻ്റെ ആജ്ഞാചക്രത്തിനു മുന്നിൽകാണുമാറാകുന്ന പൂർണ്ണ ചൈതന്യ വിഗ്രഹത്തിനുമേൽ മനസ്സുറപ്പിച്ച് ധ്യാനനിരതനായിടാണ്   ദേവദർശനം നടത്തേണ്ടത്... 

വഴിപാട്

നമ്മുടെ ഗുണത്തിനും അഭീഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്റെ തിരുമുന്നിൽ സമർപ്പിക്കുന്ന ഉപഹാരമാണ് വഴിപാടുകൾ. വഴിപാട് യാഥാർത്ഥത്തിൽ പൂജയുടെ ഒരു ഭാഗം തന്നെയാണ്. ഭക്തനെ പൂജയിൽ ഭാഗികമായോ പൂർണമായോ ഭാഗമാക്കി തീർക്കുന്നതിനുള്ള ഒരു ഉപാധിയാണിത്.  സാമാന്യമായി മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടുകൾ വിളക്ക്, മാല, പുഷ്പാഞ്ജലി വിവിധദ്രവ്യങ്ങൾ കൊണ്ടുള്ള അഭിഷേകം, പായസം മുതലായ നിവേദ്യങ്ങൾ എല്ലാം തന്നെ പൂജയുടെ ഭാഗമാണെന്നും ഓരോന്നിനും ഷോഡശോപചാരങ്ങളുമായി ബന്ധമുണ്ടെന്നും കാണാൻ കഴിയും,  ദീപം അഥവാ വിളക്ക് അഗ്നേയാംശത്തിൻ്റെ സമർപ്പണമാണ്, പൂജാംഗമായ ദീപദർശനത്തിൽ ഭക്തൻ പങ്കാളിയാകുന്നതോടെ തന്നെ ബാധിച്ചിരിക്കുന്ന തമസ്സിനെ (ദുഃഖത്തെ)  ഇല്ലാതാക്കാൻ കഴിയുന്നുണ്ട്. നെയ് വിളക്കിന് പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു.  ആജ്യം (നെയ്യ്) സൂര്യദ്യോതകമാണ്, ചിദാകാശത്തിലെ സൂര്യദർശനത്തോളം സാധകൻ്റെ പ്രജ്ഞ ഉയരുമ്പോൾ വസ്തുവിൻ്റെ സ്വരൂപജ്ഞാനമുണ്ടാകുന്നു. അതുകൊണ്ട് ആരാധനയിൽ അഗ്നേയാംശത്തിൽ സൂര്യദ്യോദകമായ ആജ്ജ്യത്തിന് ശ്രേഷ്ഠത കൽപ്പിച്ചു വരുന്നു.  ഗായത്ര്യാദി അനേകം വിശിഷ്ട് ഹോമകർമ്മങ്ങളിൽ അഗ്നിയിൽ ആധനം ചെയ്യപ്പെടുന്ന വസ്തുക്കളിൽ നെയ്യിന് പരമപ്രാധാന്യം കൽപ്പിച്ചു വരുന്നതു ഇതുകൊണ്ടാണ്.

പുഷ്പാവൃതമായ മാലയാകട്ടെ ആകാശഭൂതപ്രതീകമായതിനാൽ സർവ്വ ഭൗതിക സുഖങ്ങളെയും പ്രദാനം ചെയ്യുവാൻ പര്യാപ്തമാണ്.  കാരണം സൃഷ്ടി പ്രക്രിയയിൽ ആദ്യത്തെ സ്ഥലഭൂതം ആകാശമായതിനാൽ മറ്റു നാലു ഭൗതിക ഘടകങ്ങളും  സൂക്ഷ്മമായി അടങ്ങിയിരിക്കണമല്ലോ. ദേവനുള്ള ആഭൂഷണങ്ങളിൽ വസ്ത്രത്തെപോലെ തന്നെ പുഷ്പമാല്യവും പ്രാധാന്യമർഹിക്കുന്നു.  വിവിധ പുഷ്പങ്ങളെ കൊണ്ട് മനോഹരമായി മാലകൊട്ടുന്ന കഴകപ്രവർത്തിക്ക് ശാന്തിക്കാരന് തൊട്ടടുത്തസ്ഥാനം കൽപ്പിക്കപ്പെട്ടിരിക്കുന്നു.  പുവ്വുകളുടെ എണ്ണം കൊണ്ടുള്ള പ്രത്യേകഗണിത പദ്ധതിയനുസരിച്ച് അക്ഷരസംഖ്യകളെ അടിസ്ഥാനപ്പെടുത്തി അതാതു ദേവൻ്റെ മൂലമന്ത്രാക്ഷരങ്ങൾ  ദേവസ്തുതികൾ എന്നിവകൊണ്ട് മാലകെട്ടുന്ന സമ്പ്രദായം ചില ക്ഷേത്രങ്ങളിൽ കാണാം, ഈ സമ്പ്രദായം പഠിച്ചിട്ടുള്ള കഴകകാരുടെ എണ്ണം പരിമിതമാണെന്നുള്ളത്  തുലാം വിരളമാണ് എന്നുള്ളത് നിർഭാഗ്യകരമാണ്.

No comments:

Post a Comment