ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 April 2019

ചെയ്യേണ്ട കർമ്മങ്ങൾ ചെയ്തു ജീവിക്കൂ.

ചെയ്യേണ്ട കർമ്മങ്ങൾ ചെയ്തു ജീവിക്കൂ.

മറ്റങ്ങൾക്കു വിധേയമകുന്ന ശരീരഘടനയാണ് ജീവികളുടെത്. മനുഷ്യന്റേതും അങ്ങനെ തന്നെ. ശുഷ്കശരീരത്തിൽ നീന്നു സ്ഥൂലശരീരത്തിലേക്കും വീണ്ടും ശുഷ്ക്ക്ശരീരത്തിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്റെ പാതയിലുടനീളം ആശകളുടെ മുള്ളുകളും നിരന്നിരിക്കുന്നു. ആശകൾ ഓരോന്നായി സഫലമാക്കാൻ ശ്രമിക്കുന്നതിനനുസരിച്ച് കാലവും സഞ്ചരിക്കുന്നു. ഒടുവിൽ വൃദ്ധനാവുന്നു. കരുത്തറ്റശരീരത്തിലെ സന്ധികകളെല്ലാം അയയുന്നു. കറുത്തു പറ്റം പറ്റമായി നിന്ന മുടിച്ചുരുകൾ നരയ്ക്കുകയും പിന്നീട് കൊഴിഞ്ഞ് പോകുകയും ചെയ്യുന്നു. ആവേശത്തോടുകൂടി നടന്ന പാതകളിലൂടെ പിന്നെ അവനു സഞ്ചരിക്കാനാകുന്നില്ല. സാവധാനം നടക്കാൻ പോലും ഊന്നുവടിയുടെ സഹായം വേണ്ടിവരുന്നു. മരണക്കുഴിയിലേക്കു കാലു നീട്ടിയിരിക്കുന്ന ഇത്തരം അവസ്ഥയിൽ പോലും മനുഷ്യൻ ആശ കൈവെടിയുന്നില്ല.

വീണ്ടും വീണ്ടും ജീവിക്കാനും സുഖിക്കാനുമുള്ള മോഹം മനുഷ്യനെ പിന്തുടരുന്നു. ദേഹം മണ്ണിനോട് ചേരും വരെ തൃഷ്ണ ദേഹത്തോട് ചേർന്നു നിൽക്കുന്നു. ആഗ്രഹങ്ങളകുന്ന ആഴിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്തോറും അതിൽ തന്നെ പെട്ടുപോകുന്നു .

മദ്യപാനിയുടെ പ്രതിജ്ഞപോലെയാണ് ദുരാഗ്രഹിയുടെ പ്രവൃത്തിയും ആഗ്രഹിച്ചതു നഷ്ടപ്പെടുമ്പോഴും ഓരോ ദുഃഖങ്ങൾ പടികയറി വരുമ്പോഴും ഇനി ഒന്നും ആഗ്രഹിക്കില്ല എന്നു വാക് പ്രസരം നടത്തുന്നു. അൽപ്പനിമിഷത്തിനു ശേഷം വീണ്ടും ആഗ്രഹങ്ങൾ ഉണരുന്നു.ഒപ്പം ദുഃഖങ്ങളും ഇവ നിരന്തരം തുടരുന്നു. ഒടുവിൽ മരണാസന്നനായി കിടക്കുമ്പോൾ 'ഇനിയും ഒരുപാടു ജീവിച്ചിരുന്നെങ്കിൽ' എന്നു മോഹിക്കുന്നു. അത്തരം മോഹങ്ങളെ മരണം കവർന്നെടുക്കുകയും ചെയ്യുന്നു.

പല കർമ്മങ്ങളിലും കാര്യങ്ങളിലും അലസതയും കാണിച്ച ശിഷ്യനെ ഗുരു പല തവണ ഉപദേശിച്ചു. ചെയ്യേണ്ട കാര്യങ്ങൾ അപ്പപ്പോൾ ചെയ്യാതെ ശിഷ്യൻ അതു നീട്ടികൊണ്ടുപോകുവാൻ വീണ്ടും വീണ്ടും ശ്രമിച്ചു. ഒരു ദിവസം ഗ്രമത്തിലെ കുടിലിലേക്ക്  ഗുരു ശിഷ്യനുമായി ചെന്നു. വെറും തറയിൽ പ്രായം ചെന്ന രോഗിയായ വൃദ്ധൻ ചുമച്ചും ഞരങ്ങിയും കിടക്കുന്നുണ്ടായിരുന്നു.  ഗുരുവിനെ കണ്ടപ്പോൾ അയാൾ ഞരങ്ങികൊണ്ട് പറഞ്ഞു 'മോനേ നിന്റെ പ്രായത്തിൽ ചെയ്യേണ്ടകാര്യങ്ങൾ ഒന്നും എനിക്ക് ചെയ്യാനായില്ല. .... വീട്ടുക്കാർ പഠിക്കാൻ പറഞ്ഞപ്പോൾ ഞാൻ പഠിച്ചില്ല. യൗവനത്തിൽ വിവാഹം കഴിക്കാൻ ആവിശ്യപ്പെട്ടപ്പോൾ അതിനു എതിരു നിന്നു. പണമുണ്ടാക്കുന്നതിലും , സുഖിക്കുന്നതിലും മാത്രമായിരുന്നു ഈ എന്റെ ചിന്ത , അത്യഗ്രഹത്തിൽ വീടും മറന്നു.. കുടുംബത്തെ തള്ളിപ്പറഞ്ഞു. ഇപ്പോഴിതാ... വയസ്സയപ്പോൾ ആർക്കും വേണ്ടാതെ..... ' വക്കുകൾ മുഴിമിപ്പിക്കുന്നതിനു മുമ്പേ വൃദ്ധൻ ആർത്തു കരഞ്ഞു. ഗുരുവും ശിഷ്യനും തിരിച്ചു നടക്കുമ്പോൾ അയാളുടെ ഉച്ചത്തിലുള്ള വാക്കുകൾ പുറത്ത് കേൾക്കാമായിരുന്നു. ... അത്യാഗ്രഹിയാവാതെ ചെയ്യേണ്ട കർമ്മങ്ങൾ ചെയ്തു ജീവിക്കൂ......

അയാളുടെ തേങ്ങലോടുകൂടിയ ശബ്ദം ശിഷ്യനെ പിന്തുടർന്നു. ഇനിയൊരു ജന്മംകൂടികിട്ടിയിരുന്നെങ്കിൽ .. എന്ന കരച്ചിലും ഗുരുവും ശിഷ്യനും കേട്ടൂ.... അപ്പോൾ ഗുരു ശിഷ്യനോട് മെല്ലെ പറഞ്ഞു. ' ചെയ്യേണ്ട കർമ്മങ്ങൾ ചെയാതെ മരണത്തിലേക്ക് പോകുമ്പോൾ അയാൾ പുതിയ ജന്മം ആശിക്കുന്നു. ...."

ഈ കഥപോലെയാണ് പലരുടെയും ജീവിതം . യഥാസമയത്ത് കർമ്മങ്ങൾ ചെയ്യാതെ മരണത്തിലേക്ക് പ്രവേശിപ്പിക്കുമ്പോൾ കുറച്ചു കൂടി വർഷം ലഭിച്ചെങ്കിൽ പലതു ചെയ്യമെന്നു മോഹിക്കുന്നു. .... ആമോഹത്തെ മരണം ഭയരചിതമായി പറിച്ചെടുക്കുന്നു' അതുകൊണ്ട് ദുരാഗ്രഹങ്ങൾ എല്ലാം കളഞ്ഞ് ചെയ്തു തീർക്കേണ്ട കർമ്മങ്ങൾ യഥാവിധി. ചെയ്തത് സ്നേഹാർദ്രമായ ഹൃദയത്തിനു ഉടമകളാവുക നാമോരോരുത്തരും. അങ്ങനെ നമ്മുടെ ഉള്ളീലെ അഖണ്ഡ നാളത്തെ തിരിച്ചറിയുക. ഈ തിരിച്ചറിയുന്നതിനുള്ള ഉപാദിയാണ്  ഈശ്വരഭജനം....

No comments:

Post a Comment