ക്ഷേത്രചൈതന്യ രഹസ്യം
ഭാഗം - 15
വഴിപാട് :- വഴിപാട് എന്നതിൻ്റെ അർത്ഥം ആരാധന എന്നതാണ്, അല്ലാതെ സ്വകാര്യസിദ്ധിക്കായി ദേവന് കൈകൂലി കൊടുക്കുക എന്നതോ, മറ്റൊരുപോം വഴിയും ഇല്ലാതെ മനസ്സില്ലാമനസ്സോടെ എന്തെങ്കിലും കാട്ടികൂട്ടുക എന്ന അർത്ഥത്തിലോ അല്ല വഴിപാട് എന്ന പദത്തെ നാം മനസ്സിലാക്കേണ്ടത്, വഴിപാടിനെ കുറിച്ച് ഉപരിപ്ലവമായ ധാരണവെച്ച് പുലർത്തി വന്നതിൻ്റെ ഫലമായിട്ടായിരിക്കണം തെറ്റായരീതിയിൽ ഈ പദം പ്രയോഗിച്ചു വരുന്നത്. വഴിപാട് എന്നതിൻ്റെ അർത്ഥം ആരാധന എന്നുതന്നെയാണ് അതായത് ഈശ്വരസന്നിധിയിൽ വെച്ചുനടത്തുന്ന ത്യാഗമല്ലാതെ മറ്റൊന്നുമല്ല. " ത്യാഗൈ നൈകേനാമൃതത്വമാനശൂ" .. ത്യാഗം കൊണ്ടു മാത്രമേ അമൃതത്വം ലഭിക്കുക മോക്ഷപ്രാപ്തിയണയുക, മോക്ഷപ്രാപ്തിക്ക് ഈശ്വരസാക്ഷാതക്കരത്തിനുള്ള മാർഗ്ഗമാണ് ആരാധന.. അത് ത്യാഗപൂർണ്ണമായ അർപ്പണം കൊണ്ടായിരിക്കണം. അവർക്കുള്ളത് സർവസ്വവും മറ്റുളളവർക്കായി ഭഗവൽസന്നിധിയിൽ സമർപ്പിക്കുന്നതാണ് വഴിപാട്. " യോഗാവിഷ്ഠത്തിൽ പറയുന്നു സർവ്വം ത്യജിക്കുന്നവന് സർവ്വവും കൈവരുന്നു, വൈദികവും താന്ത്രികവും ആയ യജ്ഞങ്ങൾ മുതൽ സാധാരണ ഭക്തന്മാർ അനുഷ്ഠിക്കുന്ന ആരാധന വരെയുള്ള പ്രക്രിയയുടെ സ്വരൂപം ത്യഗമയമായ അർപ്പണമാകുന്നു.
ക്ഷേത്രാരാധനയിൽ പ്രമുഖമായ സ്ഥാനമണ് ഭക്തജനങ്ങൾ ആചരിച്ചു വരുന്ന വഴിപാടിനുള്ളത്. സാമ്പത്തിക വിഷമം അനുഭവിക്കുന്ന ക്ഷേത്രങ്ങളിൽ നിത്യനിദാനാദികളും മറ്റും നിർവഹിച്ചു വരുന്നത് ഭക്തന്മാരുടെ വഴിപാടുകൾ കൊണ്ടാണ്. ലൗകീകമായ കാര്യസിദ്ധിയെ കാംക്ഷിച്ചു കൊണ്ടാണല്ലോ മിക്കവാറും വഴിപാടുകൾ കഴിച്ചുവരുന്നത്. വഴിപാടിലൂടെ അത്യത്ഭുതകരമായ ഫലം ലഭിക്കുന്നതായി പലർക്കും അനുഭവവേദ്യമായിട്ടുള്ളതാണ്. ആധുനികലോകത്തിൽ ലഭ്യമാകുന്ന അനേകം ഉപാദികളെ ആശ്രയിച്ചിട്ടും തങ്ങളുടെ പ്രശ്നങ്ങൾ ചിലപ്പോൾ പരിഹാരമാകാറില്ല, ജീവിതത്തിൽ അഭിമുഖീകരിക്കുന്ന് അത്തരം സങ്കീർണ്ണമായ പ്രശ്നം പോലും ഒരു ഗ്രാമക്ഷേത്രത്തിൽ ഏറ്റവും ലളിതമായ വിളക്ക് മാല പുഷ്പാഞ്ജലി ഇവയിലൂടെ നിഷ്പ്രയാസം പരിഹരിക്കപ്പെടുന്നുണ്ട് എന്നത് പകൽ വെളിച്ചം പോലെ യാഥാർത്ഥ്യമാണ്. .
"ദേവാൻ ഭാവയതാനേന തേ ദേവാ ഭാവയന്തുവ: പരസ്പരം ഭാവയന്ത: ശ്രേയ: പരമവാപ്സ്യഥ"
ദേവന്റെ അനുഗ്രഹത്താൽ നമുക്ക് ലഭിക്കുന്ന ധന ധന്യാതികളിൽ ഒരംശം ആ ദേവന് തന്നെ ധനമായും പുഷ്പമായും , മറ്റും തിരികെ നല്കുക . അതുവഴി പൂജാതി കർമ്മങ്ങൾ പൂർവ്വാധികം ഭംഗിയാകുകയും അങ്ങനെ കൂടുതൽ ചൈതന്യവത്താകുകയും ഭക്തർ കൂടുതൽ കൂടുതൽ അഭിവൃദ്ധിയെ പ്രാപിക്കുകയും ചെയ്യും
ഒരു വഴിപാട് നേർന്ന്, നിരന്തരം പ്രാ൪ത്ഥിച്ച് മനസ്സ് ഈശ്വരനിൽ തന്നെ കേന്ദ്രീകരിപ്പിക്കുന്നത് ആണ് ശരിയായ രീതി . ഏതു
വഴിപാടുകൾ ആണെങ്കിലും ഭക്തന്റെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ശക്തിചൈതന്യം ഉണർത്തുക തന്നെയാണ് ലക്ഷ്യം. സമർപ്പണ്ണ ബുദ്ധി വളർത്താനും ഇത് സഹായിക്കും
കാര്യങ്ങളുടെ നിർവിഘന പരിസമാപ്തിക്ക് , രോഗശാന്തിക്ക് ഉദ്യോഗ സമ്പാദനത്തിന്ന് എന്നിങ്ങനെ അഭിഷ്ട്സിദ്ധിക്കായി ഈ പ്രക്രിയയെ ആശ്രയിക്കാത്തവർ വിരളമാണ്
കാരുണ്യാർത്തിയായി വഴിപാടുകൾ കഴിക്കുന്നത് വിശുദ്ധഭക്തിയാണോ?... എന്ന പ്രശ്നം ചിരന്തനമായി ഉന്നയിക്കപ്പെട്ടു പോരുന്ന ഒന്നാണ്. ഇതിനു ശരിയായ ഉത്തരം രണ്ടുപുണ്യപുരുഷ്ന്മാരുടെ വഴിപാടുകളാണ്. ഒന്ന്
മേൽപത്തൂരിൻ്റെ സ്തോത്ര വഴിപാടും, രണ്ട് കുചേലൻ ശ്രീകൃഷ്ണന് സമർപ്പിച്ച അവിൽ വഴിപാടും. സ്തോത്രം വാങ്മയരൂപമായ വഴിപാടും, അവിൽ ഭോജ്യരൂപമായ വഴിപാടുമാണ്.
രോഗമുക്തിയും ദാരിദ്രമുക്തിയും സമർപ്പണത്തിന് പിന്നിൽ അഭിലാഷങ്ങളായി വർത്തിച്ചിട്ടില്ലെന്ന് പറയാവതല്ല. എന്നാൽ സ്വാർത്ഥകാര്യങ്ങൾ സാധിക്കാനായി വ്യക്തികളെ കൈകൂലികൊടുത്ത് പ്രീണിപ്പിക്കുന്നതും ഇതും തീർത്തും വ്യത്യസ്ത വികാരങ്ങളിൽ നിന്നാണുറവകൊള്ളുന്നത്. ജപതപാദികളും സ്തോത്രരചനയും 'കാര്യംകാണാ'നുള്ള വ്യാജമുഖസ്തുതികളല്ല. ഉള്ളിൽ നിറഞ്ഞ ഭക്തിയിൽ നിന്നുളവാകുന്നചര്യകളാണ്. ആത്മാവിനെ പവിത്രീകരിക്കുന്ന അർപ്പണങ്ങൾ അതുപോലെയാണ്..
വസ്തുരൂപമായ വഴിപാടുകളും 'എനിക്ക് ഇന്നകാര്യം സാധിച്ചുതന്നാൽ പ്രതിഫലമായി ഇന്നതുനൽകാം എന്നകരാറു പോലുള്ള വഴിപാടുകൾ മാത്രമേ ലൗകികമായ കൈകൂലിദാനത്തോടു തുലനം അർഹിക്കുന്നുള്ളൂ. സ്വാർത്ഥലാഭമുണ്ടായതുനുശേഷം ഒരുപങ്ക് 'കമ്മീഷൻ' പോലെകൊടുക്കലല്ലാ, ജപതപാദികളും സ്തോത്രരചനയും സ്വശക്തിയനുസരിച്ച് ഈശ്വരാർപ്പണമായി വസതുക്കൾ യജിക്കുന്നതും.
'ഇദംനമമ' എന്ന ഭാവനയോടെയാണ് അഭിലാഷസിദ്ധിയോടു നിരപേക്ഷമായിട്ടാണ് സമർപ്പണം നിർവഹിക്കപ്പെടുന്നത്. നിസ്വാർത്ഥമായ അർപ്പണത്താൽ ആത്മാവ് വിമലീകൃതമാവുന്നു. പരമദരിദ്രനായ കുചേലൻ സമർപ്പിക്കുന്ന ഒരുപിടി അവിൽ ഒരു സാമ്രാട്ട് അർപ്പിക്കുന്ന കനകധാരയേക്കാൾ വളരെയേറെ വലിയ വഴിപാടാണ്. സമർപ്പണത്തിലെ ഭക്തിശ്രദ്ധാദിക്കൾക്കാണ് വസ്തുവിന്റെ ലൗകികമായ മൂല്യത്തിനല്ല പ്രാധാന്യം. മേല്പത്തൂർ ജപതപാദി അനുഷ്ഠാനങ്ങൾകൊണ്ടാണ് രോഗമുക്തിനേടിയിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ മാത്രം നേട്ടമാകുമായിരുന്നു. സ്തോത്രകാവ്യമാകട്ടെ ശാശ്വത സമകളിലൂടെ ശ്രദ്ധയും തത്പരതയുള്ള മനുഷ്യകത്തിന്നൊട്ടാകെ മനോവിമലീകരണവും പീഡാശാന്തിയും നൽകികൊണ്ട് നിൽക്കും. " വിശ്വപീഡാപഹത്യൈ" എന്ന വിശേഷണം പരോക്ഷമായി കാവ്യമെന്ന ആശയസത്തക്കും ചേരും .
ഭുക്തിയല്ല, ഭക്തിയാണ് അവിൽ നിവേദ്യം വഴിപാടായി കഴിക്കുന്നതിനും നാരായണീയ പാരായണത്തിനും പ്രചോദാനമാകേണ്ടത്. മാനസികമായ അന്ധതബാധിക്കാതെ കാക്കാനുള്ള അനുഷ്ഠാനങ്ങളായി നാരായണീയ പാരായണവും അവിൽ നിവേദ്യവും വിവക്ഷിക്കപ്പെടണം .... " മനോവിമലീകരണത്തിന് അപര്യപതമായ എതു അനുഷ്ഠാനവും വ്യർത്ഥമാണ്".... നാരായണീയത്തിൽ നിന്ന് ഭക്തിരസംലയത്തോടെ ഉൾക്കൊള്ളാനും കുചേലനെപ്പോലെ മനംനിറഞ്ഞ ഭക്തിയോടെ നിവേദ്യമർപ്പിക്കാനും വ്രതാനുഷ്ഠാനത്തിലൂടെ മനോവിമലീകരണം സാധിക്കാനും ഭഗവദ് അനുഗ്രഹം ഏവർക്കും ഉണ്ടാവട്ടെ...
No comments:
Post a Comment