ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 April 2019

ക്ഷേത്രചൈതന്യ രഹസ്യം - 03

ക്ഷേത്രചൈതന്യ രഹസ്യം

ഭാഗം - 03

ക്ഷേത്ര സംരക്ഷണം :-

ജനകീയശക്തിയായ രാണ്ടാമത്തെ ഘടകത്തിന് നാമിന്ന് മുഖ്യമായും  ആശ്രയിക്കേണ്ടതും ക്ഷേത്രസംരക്ഷണ സമിതിയെയും അതിൻ്റെ പ്രാദേശിക ഘടകങ്ങളെയുമാണ്, ഈ പ്രാദേശിക ഘടകങ്ങളുടെ അടിസ്ഥാനം സജീവമായൊരു ഭക്തജനസമൂഹമാണ്,  ഈ ഭക്തസമൂഹം നിത്യേന ക്ഷേത്രദർശനം നടത്തേണ്ടതുമാണ്, ആദർശപ്രേരിതമായ ഒരുകൂട്ടം പ്രവർത്തന ശേഷിയുള്ളവർ  ഇതിലിറങ്ങതെ ഈ പ്രവർത്തനം വിജയപ്രദമാവില്ല. അത്തരത്തിൽ ആദർശപ്രേരിതമായ ഒരു ജനസമൂഹത്തെ  വാർത്തെടുക്കുന്നതിത്തിൻ്റെ പാശ്ചാതലത്തിൽ ആവിഷ്ക്കരിച്ചതുമായ  ദൈനംദിന പരിപാടികളാണ് വേണ്ടത്. അതിൻ്റെ പ്രാരംഭമായ ഈ  ആദർശം ഗ്രഹിച്ച് ആത്മാർപ്പണം  ചെയ്യാൻ തെയ്യാറായ കുറച്ച് പേർ പ്രവർത്തനത്തിൻ്റെ ചുമതല ഏൽക്കുയാണ് വേണ്ടത്. പത്തുമുപ്പതു  കുടുംബങ്ങളെങ്കിലും   ഉൾപ്പെട്ട ഒരു ഭക്തജന സമൂഹത്തെ വാർത്തെടുക്കുകയാവണം അവരുടെ ആദ്യലക്ഷ്യം. ഈ പ്രവർത്തകർ അവരുടെ നിത്യ സമ്പർക്കവും സേവനവും സ്നേഹപൂർണ്ണമായ നിർബന്ധവും ഉപയോഗിച്ച് നിത്യേന ക്ഷേത്രദർശനം നടത്തുന്ന ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കിയാൽ മാത്രമേ സജീവ ക്ഷേത്രസംരക്ഷണ സമിതി  ഉടലെടുക്കുകയുള്ളു.   നിത്യേന ക്ഷേത്രദർശനം നടത്തുന്നതുകൊണ്ട് നമ്മുക്ക് കിട്ടാവുന്ന ,1 വ്യക്തിപരവും, 2 സാമൂഹ്യവും, 3 ഭൗതികവും 4 ആത്മീയവുമായ നാലുതരം നേട്ടങ്ങളെപ്പറ്റി  സാമാന്യജനങ്ങളെ  ഉൽഭൂതരാക്കെണ്ടതുണ്ട്......

ഇത്തരം പത്തുമുപ്പതു കുടുംബങ്ങൾ നിത്യേന ക്ഷേത്രദർശനം നടത്തുമ്പോൾ ആണ് ഒരു സജീവ ക്ഷേത്രസംരക്ഷണസമിതി ഉദയം കൊള്ളുന്നത്. ഇവരുടെ പ്രവർത്തനഫലമായി നല്ലൊരു ഭക്തജനസമുഹം നിത്യേന  ക്ഷേത്രദർശത്തിനു വന്നുചേരണം. ക്ഷേത്രദർശനത്തിനെത്തുന്നവർ ക്ഷേത്രാരാധനയുടെ സാമൂഹികവശത്തിനും കൂടി പ്രാധാന്യം കൊടുക്കെണ്ടതുണ്ട്,  അതിനായി ചില ചിട്ടകൾ പരിപാലിക്കുകയും ക്ഷേത്രന്തരീക്ഷം മലിനങ്ങൾ ഒന്നുമില്ലാതെ ശുദ്ധമായി നിലനിർത്തുവാൻ പരമാവാധി നിലനിർത്തുവാൻ ശ്രമിക്കേണ്ടതാണ്.

നിത്യപൂജയില്ലാത്ത ക്ഷേത്രങ്ങളും നമ്മുടെ നാട്ടിൽ കുറവല്ല. ആ ക്ഷേത്രങ്ങളിലും ഈ ക്ഷേത്രാരധന നടപ്പിലാക്കാൻ വിഷമമില്ല. സാധാരണ രീതിയിൽ പൂട്ടിയിട്ട ഒരു ദേവഗ്രഹത്തിനു മുന്നിൽ ഒന്നു രണ്ടു . വിളക്കുകൾ തെളിയിച്ചാൽ ഈ ക്ഷേത്രദർശനത്തിന് ഒരു രംഗമൊരുക്കാൻ കഴിയും. ഇത് ആ നാട്ടിലെ ഭക്തന്മാർക്ക സാധിക്കാവുന്ന കാര്യമാണ്. പിന്നീട് ജനകീയ സമ്മർദ്ദമുണ്ടെങ്കിൽ അവിടെ നിത്യപൂജയോ ഏതാനും ദിവസങ്ങൾ കൂടുമ്പോൾ പൂജയോ പതിവാക്കാവുന്നതേയുള്ളൂ ഇത്തരം ക്ഷേത്രങ്ങളും ക്ഷേത്രസംരക്ഷണസമിതിയുടെ പ്രവർത്തനത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ക്ഷേത്രസംരക്ഷണ സമിതിയുടെ ക്ഷേത്രങ്ങളിൽ കേവലം "സുവർണ്ണ" ക്ഷേത്രങ്ങൾ മാത്രമല്ല   ഇത്തരം ക്ഷേത്രങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ....

No comments:

Post a Comment