ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 November 2019

ഹനുമാന്‍ ജ്യോതിഷം

ഹനുമാന്‍ ജ്യോതിഷം

ആഗമന പരീക്ഷ വിദേശത്തുപോയിരിക്കുന്ന ആള്‍ ഉടനെ തിരിച്ചുവരുമോ? വിദേശത്തുപോയിരിക്കുന്ന ആള്‍ ഉടനെ തിരിച്ചുവരുമോ, അതോ വരവിനു കാലതാമസം നേരിടുമോ എന്നറിയുന്നതിന്‌ 'ആഗമനപരീക്ഷ' എന്ന ചക്രത്തില്‍ തൊടുക. ആഗമനപരീക്ഷ ഹനുമാന്‍: വിദേശത്തുപോയിരിക്കുന്ന ആള്‍ ഉടനെ തിരിച്ചെത്തും. നീലന്‍: ആ വ്യക്തി ഇപ്പോള്‍ വടക്കുദിക്കിലാണ്‌. ഉടനെ വരാന്‍ സാദ്ധ്യതയില്ല. നളന്‍: അയാള്‍ കിഴക്കുദിക്കിലാണ്‌ പോയിരിക്കുന്നത്‌. താമസിയാതെ മടങ്ങി എത്തും. വിഭീഷണന്‍: വിദേശത്തുപോയിരിക്കുന്ന ആള്‍ ഉടനെ മടങ്ങി എത്തും. സുഗ്രീവന്‍: മടങ്ങിവരാന്‍ നാളുകള്‍ ഏറെ പിടിക്കും. ലക്ഷ്മണന്‍: വിദേശത്തുപോയ വ്യക്തി തെക്കുകിഴക്കേ ദിക്കില്‍ ചുറ്റിത്തിരിയുകയാണെങ്കിലും ജീവിതത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. അവിടെത്തന്നെ സുഖമായി താമസിക്കാനാണ്‌ സാദ്ധ്യത. ശ്രീരാമന്‍: മടങ്ങിവരാന്‍ കാലതാമസം ഉണ്ടാകും. ഇപ്പോള്‍ അയാള്‍ തെക്കുകിഴക്കുദിക്കിലാണ്‌ വസിക്കുന്നത്‌. അംഗദന്‍: ആ വ്യക്തി അകലെയെങ്ങും പോയിട്ടില്ല. ഇവിടെ സമീപപ്രദേശത്തുതന്നെ ഉണ്ട്‌. ജാംബവാന്‍: അയാള്‍ കുറച്ചുവടക്കുകിഴക്കോട്ടാണ്‌ പോയിരിക്കുന്നത്‌. ഉടനെ വരാന്‍ സാദ്ധ്യത കുറവായി കാണുന്നു. എന്നു കരുതി ദുഃഖം വേണ്ട. ബാലി: വിദേശത്തുപോയിരിക്കുന്ന വ്യക്തി ഏതായാലും ഇപ്പോള്‍ വരികയില്ല.

No comments:

Post a Comment