ദേവി തത്ത്വം - 19
PART - 01
മുക്തിക്ക് തക്കൊരുപദേശം നൽകും ജനനമറ്റീടുമന്നവന് നാരായണായ നമഃ കേഴുന്ന ജീവന് എന്താണുപദേശം? നീയൊരു വ്യക്തിയല്ല എന്നാണ് ഉപദേശിക്കുന്നത്. ആ ഉപദേശം തികച്ചും പക്വമായ അവസ്ഥയിൽ പഞ്ഞിയുടെ കൂമ്പാരത്തിൻ മേൽ വീഴുന്ന തീ പോലെയാണ്. അഥവാ ഇരുട്ടിനെ മാറ്റുന്ന സൂര്യ വെളിച്ചം പോലെയാണ്. നീയൊരു വ്യക്തിയല്ല അഖണ്ഡമായ തത്ത്വമാണ്.
ഈ വ്യക്തിത്വം എന്താണ്? എനിക്ക് ദുഃഖമുണ്ട് എന്ന് പറയുന്ന ആൾ സത്യത്തിൽ ആരാണ് ദുഃഖിക്കുന്നത് എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും അപരാ പ്രകൃതിയിൽ അഹങ്കാരമെന്നുള്ള ഒരേയൊരു element മാത്രം അകന്നാൽ മതി അപരാ പ്രകൃതിയിൽ നിന്ന് തന്നെ അതിന്റെ ഉത്തരം കിട്ടുമെന്ന്. ഞാനെന്നുള്ള ഈ മൂലാ വിദ്യയെ അന്വേഷിക്കുമ്പോൾ ഞാനെന്നുള്ള വ്യക്തിത്വം കേവലമൊരു സ്പന്ദനം മാത്രമാണെന്നും. ആ സ്പന്ദനത്തിൽ നിന്നാണ് മനസ്സും, ബുദ്ധിയും ,ശരീരവുമൊക്കെ പൊങ്ങുന്നത്.
നാദം, ബിന്ദു, കലാ എന്ന് പറയും. അതിൽ ബിന്ദു എന്നുള്ള സ്ഥാനമാണ് ഞാനെന്നുള്ള അനുഭവം. ബിന്ദു അഥവാ ബൈന്ദവ സ്ഥാനം എന്ന് പറയുന്നത് ഞാനെന്നുള്ള വ്യക്തി കേന്ദ്രത്തേയാണ്. അവിടെ ചെല്ലുമ്പോൾ മഹാമായയുടെ മൂലത്തിനെ കാണുന്നു. ഇതിനെ വേദാന്തത്തിൽ ചിത്ജഡഗ്രന്ഥി എന്ന് പറയും. ജഡത്തിനേയും ചിത്തിനേയും കൂട്ടി കെട്ടുന്ന ഗ്രന്ഥി. അതിനേയാണ് നമ്മളൊക്കെ ഞാൻ ഞാൻ എന്ന് പറയുന്നത്. ഈ ഞാൻ ഞാൻ എന്ന് പറയുന്നിടത്തോളം മായയുടെ പിടിയുടെ ഉള്ളിലുമാണ്.
No comments:
Post a Comment