ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 November 2019

ദേവി തത്ത്വം - 17

ദേവി തത്ത്വം - 17

PART - 01

നമ്മുടെ ചുറ്റും അതിശയങ്ങളാണ് പക്ഷേ നമ്മൾ നോക്കാത്തത് കൊണ്ട് അതൊന്നും അറിയുന്നില്ല. അമ്മ ആശ്ചര്യമാണ് അച്ഛൻ ആശ്ചര്യമാണ് ബന്ധുക്കൾ ആശ്ചര്യമാണ്. നമുക്ക് പ്രകൃതിയിൽ നിന്ന് കിട്ടുന്ന അനുഗ്രഹമൊക്കെ ആശ്ചര്യമാണ്. ഒന്ന് ശ്രദ്ധിച്ചാൽ ഇതിന്റെയൊക്കെ പുറകിൽ ആ വിശ്വമാതൃത്വത്തെ കാണാം. മാതൃത്വം എന്ന് സ്ത്രീലിംഗത്തിൽ പറയുകയാണെങ്കിലും അത് സത്യത്തിൽ ഈശ്വരത്വമാണ്. അല്ലാതെ സ്ത്രീയോ പുരുഷനോ അല്ല. അത് ഈശ്വരന്റെ കാരുണ്യ ശക്തിയാണ്. അതിനെ ആശ്രയിച്ച് കൊണ്ടല്ലാതെ ഈ  ശരീരത്തിൽ നമുക്ക് ജീവിക്കാനാകില്ല.

ഈ ലോകത്തിൽ ലൗകികൻമാരായി, ഗ്രഹസ്ഥൻമാരായി ജീവിക്കുമ്പോൾ ആ മായയെ അംഗീകരിക്കുകയും അതിൽ തന്നെ വിദ്യാ ശക്തിയെ അംഗീകരിക്കുകയും ഗർഭത്തിലിരിക്കുമ്പോൾ നമ്മെ സംരക്ഷിച്ച യോഗ ക്ഷേമ ശക്തിയെ അംഗീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. നാരായണ സ്വാമി എഴുതിയ ഒരു കൃതിയുണ്ട് പിണ്ഡ നന്ദിയെന്ന് പറഞ്ഞ്. അതിൽ അദ്ദേഹം പറയുന്നു ഗർഭത്തിൽ വച്ച് ഈ ബീജത്തിനെ വളർത്തിയ കൃപാലുവല്ലി. എത്രയോ മൃഗങ്ങളിൽ ആ ബീജം ഗർഭത്തിൽ വളർന്ന് വരികയും  ഒരാസ്പത്രിയും ഇല്ലാതെ പ്രസവിക്കുകയും ചെയ്യുന്നു. അതിനെ ആരവിടെ വളർത്തി കൊണ്ട് വന്നു. അവിടെ ഈ ജീവൻ എന്ത് പരിശ്രമിച്ചു.   ആ ശക്തി കുഞ്ഞ് പുറത്ത് വന്നപ്പോഴേയ്ക്കും അപ്രത്യക്ഷമായോ. ഈ ശക്തിയെ നല്ലവണ്ണം അറിഞ്ഞാൽ നമ്മുടെ അസുരക്ഷിതത്വം ഒക്കെ പൊയ് പോകും. ആ ശക്തിയിൽ നിന്ന് നാം അകലുന്തോറും അഹങ്കാരത്തിന്റെ കൂട്ടു പിടിക്കുന്തോറും നാളെ എന്ത് ചെയ്യും, ആരു നോക്കും, ആര് രക്ഷിക്കും എന്നിങ്ങനെ പല വിധത്തിലുള്ള പേടിയാണ്.

നാട്ടുംപുറത്ത് ബാങ്ക് ഡെപ്പോസിറ്റും ഒന്നുമില്ലാതെ സുഖമായിട്ട് ജീവിക്കുന്ന ആളുകളുണ്ട്. എന്നാൽ നഗരത്തിൽ അറുപതിനായിരം രൂപ ശംബളം വാങ്ങുന്ന ചെറുപ്പക്കാരന് തന്റെ സാമ്പത്തിക അരക്ഷിതാവസ്ഥയെ കുറിച്ചോർത്ത് പരാതി പറച്ചിലാണ്. നേരെ ചൊവ്വേ നടക്കുന്ന ഒരാൾക്ക് ക്രച്ചസ് നൽകി കുറച്ച് നാൾ ഇത് വച്ച് നടന്നു നോക്കു എന്ന് പറഞ്ഞ് നൽകിയാൽ. കുറച്ച് നാൾ കഴിയുമ്പോൾ അതില്ലാതെ നടക്കാൻ പറ്റില്ല എന്നാവും. ഇതിലൊക്കെ ഒരു വാണിജ്യ താല്പര്യം ഉണ്ടല്ലോ. പിന്നെ മുട്ടു വേദനയൊന്നും വരാതിരിക്കാൻ കുട്ടികൾ പത്ത് വയസ്സ് മുതൽ ഇത് വച്ച് നടക്കണം എന്നാകും. പിന്നെ ജീവിതകാലം മുഴുവൻ അതിന് അടിമയായി കൊള്ളും. പിന്നീട് അതൊന്നും ഉപയോഗിക്കാതെ നടക്കുന്ന ആളെ കാണുമ്പോൾ അത്ഭുതമാണ്. അസാമാന്യ സിദ്ധികളുള്ള മനുഷ്യനാണ് എന്നൊക്കെ പറഞ്ഞ് കളയും. അതുപോലെയാണ് കാര്യങ്ങൾ. ഈ ഡെപ്പോസിറ്റും, പണവും ഒന്നുമല്ല നമ്മളെ രക്ഷിക്കുന്നത്. നമ്മുടെ സാമർത്ഥ്യം കൊണ്ട് നമുക്ക് ഒന്നും നേടാൻ സാധിച്ചിട്ടില്ല. നേടിയെന്നത് ഒരു ഭ്രമം മാത്രമാണ്. മുക്തിയും അങ്ങനെ തന്നെ. ഈ ബന്ധത്തിൽ കിടക്കുമ്പോൾ ലോക സൗഖ്യവും അങ്ങനെ തന്നെ.

അഭ്യുതയ മിശ്രയസ്സ ഹേതു ധർമ്മഃ അഭ്യുതയം എന്നാൽ ലോക ക്ഷേമം. ലോക നന്മയ്ക്കായി ശാസ്ത്രം ഇത്രയധികം പുരോഗമിച്ചിട്ടും ഇന്നു വരെ അടിസ്ഥാനപരമായ നമ്മുടെ ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടില്ല. വ്യാധി വരാതെയാക്കാൻ സാധിച്ചിട്ടില്ല ,വാർദ്ധക്യം ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല, മരണത്തിനെ ഒന്നും ചെയ്യാൻ സാദ്ധ്യമല്ല. അടിസ്ഥാന പ്രശ്നങ്ങളായ കാമം ക്രോധം എല്ലാം അത് പോലെ നിലനില്ക്കുന്നു. ഒരു കുഞ്ഞു ജനിച്ചാൽ അത് നല്ല സ്വഭാവത്തോടെ വളരാൻ  ഇഞ്ചക്ഷൻ ഒന്നും കൊടുക്കാൻ പറ്റില്ല. അതൊന്നും നമ്മുടെ കൈകളിലല്ല. ഇന്ന് വലിയ Civilised Society എന്ന് നമ്മൾ അഭിമാനിക്കുന്നുണ്ടെങ്കിലും ഒരു പത്തായിരം വർഷം മുമ്പുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും ഇന്നും നിലവിലുണ്ട്. ഇതിന്റെ ഒക്കെ നടുവിൽ നിൽക്കുമ്പോൾ നമ്മളെ കൊണ്ട് ഇതിനൊക്കെ പരിഹാരം കാണാൻ സാധിക്കുമെന്നുള്ള ചിന്ത ഒരു ഭ്രമം മാത്രമാണ്. ഈ ഭ്രമത്തിനാണ് അവിദ്യാ എന്ന് പറയുന്നത്. ഈ അവിദ്യ നീക്കിയാൽ കാണാം പ്രപഞ്ചം മുഴുവൻ ഒരു മഹാശക്തി നടത്തി കൊണ്ടിരിക്കയാണെന്ന്.

No comments:

Post a Comment