ദേവി തത്ത്വം -1
PART - 01
ദുർഗ്ഗാ സപ്തശതി എന്ന് അറിയപ്പെടുന്ന ദേവി മാഹാത്മ്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. രഹസ്യത്രയം എന്നും ഇതറിയപ്പെടുന്നു. ലളിതാസഹസ്രനാമം, ദേവീ മാഹാത്മ്യം, ലളിതാ ത്രിശതി എന്നുള്ള ഈ മൂന്നിനേയും രഹസ്യത്രയം എന്നാണ് പറയുക. അദ്ധ്യാത്മ വിഷയത്തിൽ രഹസ്യം എന്ന് പറയുമ്പോൾ പറയാൻ പാടില്ലാത്തത് എന്നല്ല അർത്ഥം. പറഞ്ഞാലും മനസ്സിലാകാത്തത് എന്നാണർത്ഥം. അത് സ്വയമേവ കണ്ടെത്തിയാലേ അറിയാൻ സാധിക്കുകയുള്ളു. പറഞ്ഞറിയിക്കാൻ സാദ്ധ്യമല്ലാത്തത് കൊണ്ടാണ് അതിനെ രഹസ്യം എന്ന് പറയുന്നത്. ഇവിടെ പറയുന്ന വിഷയവും അങ്ങനെയുള്ളതാണ്.
ആരാണീ ദേവി? എന്താണ് ദേവി തത്ത്വം. അതിനോട് നമുക്കുള്ള സംബന്ധമെന്താണ്? നമ്മുടെ ജീവിത ലക്ഷ്യത്തിനും നവരാത്രി സമയത്ത് നമ്മൾ ആരാധിക്കുന്ന മഹാമായ അംബികയ്ക്കും എന്താണ് സംബന്ധം എന്നുള്ളതാണ് ഇവിടെ ചർച്ച ചെയ്യുന്ന പ്രധാന വിഷയം.
ദേവി എന്ന് പറയുമ്പോൾ സാധാരണ ലൗകികർക്ക് സംശയം ഒന്നുമില്ല. അമ്പലത്തിൽ ആരാധിക്കുന്നുണ്ട്. അലൗകികമായ ദിവ്യമായ ഒരു സ്ത്രീ രൂപം നമ്മുടെ ഉള്ളിൽ വരുന്നുമുണ്ട്. ഭക്തിക്ക് ഇതൊക്കെ മതിയാകും. പക്ഷേ സാധാരണമായ പ്രാകൃത ഭക്തിയെ സത്സംഗത്തിൽ വിഷയം ആക്കേണ്ടതില്ല. ദേവിയെ പല പേരിലും നമ്മൾ ആരാധിക്കുന്നു. സരസ്വതിയെന്നും, ദുർഗ്ഗയെന്നും, ലളിതാ പരമേശ്വരിയെന്നും, ശാരദായെന്നും, സപ്തമാതൃക്കളുടെ രൂപത്തിലും പല രീതിയിലും പല പേരും വിളിച്ച് ആരാധിക്കുന്നുണ്ട്.
ശ്രീ ശങ്കരാചാര്യർ രചിച്ചതാണെന്നും, അല്ലായെന്നും പറയപ്പെടുന്ന സൗന്ദര്യ ലഹരിയിൽ അവസാനത്തെ ശ്ലോകത്തിൽ പറയുന്നു
ഹീരാർ മാഹുർ ദേവീം ദ്രുഹിണ ഗ്രിഹിണീം ആഗമ വിധഹാ ഹരേഹേ പത്നീം പത്മാം ഹര സഹചരീം അദ്രി തനയാം തുരീയാ കാപിത്വം തുരധിക മനി സീമ മഹിമാ മഹാമായാം വിശ്വം ഭ്രമയതി പരബ്രഹ്മ മഹിഷീം കിരാ മാഹുർ ദേവീം ദ്രുഹിണ ഗ്രിഹിണീം
ഇങ്ങനെ ആഗമ ശാസ്ത്രമറിയുന്നവർ പല പേരിലും ദേവിയെ ആരാധിക്കുന്നു.
No comments:
Post a Comment