ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 November 2019

ശ്രീകൃഷ്ണന്റെ ജന്മഭൂമി ചരിത്രം

ശ്രീകൃഷ്ണന്റെ ജന്മഭൂമി ചരിത്രം

മഥുരാപുരിയിലെ ഇരുളടഞ്ഞ ഒരു കാരാഗ്രഹത്തിലാണ് ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ചത്. മഹാവിഷ്ണുവിൻറെ എട്ടാമത്തെ അവതാരമായിരുന്നു കൃഷ്ണാവതാരം. അമ്മ ദേവകിയും അച്ഛൻ വാസുദേവരും. ദേവകി ഭോജരാജാവായ കംസൻറെ സഹോദരിയും, വാസുദേവർ കുന്തിദേവിയുടെ സഹോദരനുമായിരുന്നു. മഥുരരാജ്യം കംസൻറെ ഭരണത്തിൻകീഴിലായിരുന്നു. അന്ന് ദ്വാപരയുഗമായിരുന്നു.

ത്രേതായുഗത്തിൽ ദശരഥൻറെ ഇളയപുത്രനും ശ്രീരാമൻറെ ഇളയസഹോദരനുമായ ശത്രുഘ്നൻ, രാക്ഷസരാജാവായ ലവണാസുരനെ വധിച്ച് അവൻ അടക്കിവാണിരുന്ന വനപ്രദേശം വെട്ടിത്തെളിച്ച് വാസയോഗ്യമായ ഒരുരാജ്യമാക്കിത്തീർത്തു. അത് യമുനാനദിയുടെ തീരപ്രദേശമായിരുന്നു.(ലവണാസുരൻറെ പിതാവ് മധു എന്ന രാക്ഷസരാജാവായിരുന്നു. ശിവഭക്തനായിരുന്നതുകൊണ്ട് ശിവൻ പ്രസാദിച്ച് ഒരു ത്രിശൂലം കൊടുത്തിരുന്നു. അതുംകൊണ്ട് മധു, മധുവനത്തിൽ താമസിച്ചിരുന്നു. പക്ഷെ മകൻ ലവണൻ അസുരനായിപരിണമിച്ചു). പിന്നീട് അത് 'മഥുര' എന്നപേരിലറിയപ്പെട്ടു.

ശത്രുഘ്നനുശേഷം അനവധി ചെറുരാജാക്കന്മാർ മഥുരയുടെ അധിപതികളായി. കാലക്രമേണ കംസനും മഥുരാപുരിയിലെ രാജാവായി. ആ സമയത്തായിരുന്നു ശ്രീകൃഷ്ണാവതാരം.

ഭഗവാൻ ജനിച്ചത് ദുഷ്ടജനനിഗ്രഹത്തിനുമാത്രമല്ല, ധർമ്മസംസ്ഥാപനത്തിനും ശിഷ്ടജനപരിപാലനത്തിനുംക്കൂടി വേണ്ടിയാണ്.

"യദാ യദാ ഹി ധർമ്മസ്യ
ഗ്ളാനിർ ഭവതി, ഭാരത!
അഭ്യുത്ഥാനമധർമ്മസ്യ
തദാത്മാനം സുജാമ്യഹം."

പുരാണവും ജ്യോതിഷവും കൂട്ടിക്കലർത്തി ചിന്തിച്ചുനോക്കിയാൽ ശ്രീകൃഷ്ണൻറെ ജീവിതകാലം ഏകദേശം ഊഹിച്ചെടുക്കാൻ കഴിയും. ബി.സി. 550 താം ആണ്ടിലാണ് സപ്തഋഷികൾ (കശ്യപമഹർഷി, അത്രിമഹർഷി, വസിഷ്ഠമഹർഷി, വിശ്വാമിത്രമഹർഷി, ഗൗതമമഹർഷി, ജമദഗ്നിമഹർഷി, ഭരദ്വാജമഹർഷി) മകരം രാശിയിൽ ഉദയംചെയ്തിരുന്നു. ഈ സമയത്തെ ശകവർഷാരംഭം എന്ന് കുറിക്കുന്നു. അതിനും 2566 വർഷങ്ങൾക്കുമുമ്പ് ഇതുപോലെയൊരു കാലം ഉണ്ടായിരുന്നു എന്ന് ഋഷിമാർ കണ്ടെത്തിയിരുന്നു. ആ കാലത്താണ് ധർമ്മപുത്രർ ജീവിച്ചിരുന്നത്. അങ്ങനെയാണെങ്കിൽ, ധർമ്മപുത്രരുടെ കാലം 2566 + 550 = 3116 ബി.സി.യോടടുത്തുള്ള കാലമാണെന്നു അനുമാനിക്കാം. എന്നുവച്ചാൽ, ക്രിസ്തുവിനും മൂന്നുനൂറ്റാണ്ടിനുമുമ്പുള്ള കാലം എന്നു സാരം.

ഗർഗ്ഗമുനിയാണ് ഭഗവാന് "കൃഷ്ണൻ" എന്നു നാമകരണം ചെയ്തത്. ആകർഷണീയമായ കണ്ണുകളുള്ളതുകൊണ്ട് "കണ്ണൻ" എന്ന ഓമനപ്പേരും നൽകി, മുനി.

ദേവകിയുടെയും വസുദേവരുടെയും പുത്രനായി ജനിച്ചെങ്കിലും, കംസനെപ്പേടിച്ചു ഭഗവാനെ വളർത്തിയത് അമ്പാടിയിലെ യശോദയും നന്ദഗോപരുമാണ്. കൃഷ്ണൻറെ ഗുരുകുലവിദ്യാഭ്യാസം അവന്തിരാജ്യത്തുള്ള സാന്ദീപനി ആശ്രമത്തിലായിരുന്നു. അറുപത്തിനാലു ദിവസങ്ങൾകൊണ്ട് വിദ്യയെല്ലാം അഭ്യസിച്ചുകഴിഞ്ഞു. അദ്ദേഹത്തിൻറെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു സാധുബ്രാഹ്മണനായ കുചേലൻ.

മഹാഭാരതത്തിൽ ധർമ്മപുത്രരും ശ്രീകൃഷ്ണനും സമകാലികരാണല്ലോ. മാത്രവുമല്ല, ഭാരതത്തിൽ, ധർമ്മപുത്രർക്ക് ശ്രീകൃഷ്ണനെക്കാൾ ഒന്നരവയസ്സിനു പ്രായക്കൂടുതലുണ്ടെന്നു വ്യക്തമാക്കുന്നു. അപ്പോൾ ശ്രീകൃഷ്ണൻറെ ജീവിതകാലവും ഇതുതന്നെയാണെന്നു വ്യക്തം. പതിനാറുവർഷം കഴിഞ്ഞ് (ഏകദേശം ബി.സി. 3110 ൽ) ഫെബ്രുവരി 20 താം ദിവസം ശ്രീകൃഷ്ണഭഗവാൻറെ സ്വർഗ്ഗാരോഹണമാണെന്നും അതോടെ യദുകുലനാശത്തെയും സൂചിപ്പിക്കുന്നു. ഈ സമയം വ്യാഴം, ബുധൻ, കുജൻ, ശനി, രവി എന്നീ പഞ്ചഗ്രഹങ്ങൾ ഒരുരാശിയിൽ നിന്നിരുന്നുവെന്നും ജ്യോതിഷപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ശ്രീമദ് ഭാഗവതത്തിൽ, ശ്രീകൃഷ്ണൻ നൂറ്റിയിരുപത്തഞ്ചു വർഷം ജീവിച്ചിരുന്നു എന്ന് സ്പഷ്ടമായി പറയുന്നു. (കുരുക്ഷേത്രയുദ്ധസമയത്ത് ശ്രീകൃഷ്ണന് 85 വയസ്സുണ്ടായിരുന്നു. പിന്നീട് അദ്ദേഹം 36 വർഷംകൂടി ജീവിച്ചിരുന്നു.)

ഭഗവത്ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനുപദേശിച്ച ഗീതാരഹസ്യം മറ്റൊരു ഭാവത്തിൽ തൻറെകൂടെയുണ്ടായിരുന്ന ഉദ്ധവർക്കും ഭഗവാൻ ഭാഗവതത്തിൽ ഉപദേശിക്കുന്നു.

കുരുക്ഷേത്രയുദ്ധത്തിൽ ഭഗവാൻ പാണ്ഡവപക്ഷത്തുനിന്ന് അധർമ്മമായ കൗരവരെ തോൽപ്പിച്ചു നിഗ്രഹിക്കാൻ അർജ്ജുനനെയും പാണ്ഡവരെയും സഹായിച്ചു. അതിനുവണ്ടി ദൂതുപോലും പോകാൻ തയ്യാറായി.

മഹാഭാരതത്തിൽ ധർമ്മപുത്രരും ശ്രീകൃഷ്ണനും സമകാലികരാണല്ലോ. മാത്രവുമല്ല, ഭാരതത്തിൽ, ധർമ്മപുത്രർക്ക് ശ്രീകൃഷ്ണനെക്കാൾ ഒന്നരവയസ്സിനു പ്രായക്കൂടുതലുണ്ടെന്നു വ്യക്തമാക്കുന്നു. അപ്പോൾ ശ്രീകൃഷ്ണൻറെ ജീവിതകാലവും ഇതുതന്നെയാണെന്നു വ്യക്തം. പതിനാറുവർഷം കഴിഞ്ഞ് (ഏകദേശം ബി.സി. 3110 ൽ) ഫെബ്രുവരി 20 താം ദിവസം ശ്രീകൃഷ്ണഭഗവാൻറെ സ്വർഗ്ഗാരോഹണമാണെന്നും അതോടെ യദുകുലനാശത്തെയും സൂചിപ്പിക്കുന്നു. ഈ സമയം വ്യാഴം, ബുധൻ, കുജൻ, ശനി, രവി എന്നീ പഞ്ചഗ്രഹങ്ങൾ ഒരുരാശിയിൽ നിന്നിരുന്നുവെന്നും ജ്യോതിഷപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ശ്രീമദ് ഭാഗവതത്തിൽ , ശ്രീകൃഷ്ണൻ നൂറ്റിയിരുപത്തഞ്ചു വർഷം ജീവിച്ചിരുന്നു എന്ന് സ്പഷ്ടമായി പറയുന്നു. (കുരുക്ഷേത്രയുദ്ധസമയത്ത് ശ്രീകൃഷ്ണന് 85 വയസ്സുണ്ടായിരുന്നു. പിന്നീട് അദ്ദേഹം 36 വർഷംകൂടി ജീവിച്ചിരുന്നു.)

"ബ്രഹ്മരുദ്രാദിദേവഗണങ്ങൾ ഭഗവാൻറെ
നിർമ്മലയോഗഗതി കണ്ടേറ്റം വിസ്മിതരായ്‌
പിന്നെ ദേവാദിഗണമേറ്റവും സ്തുതിചെയ്തു
ചെന്നവരവരവർ സ്ഥാനത്തിൽ മറുവിനാർ.
കൃഷ്ണൻ താൻ ജനിച്ചന്നേ ജീവൻറെ ഗതിയോർത്താൽ
നിർണ്ണയമബ്ദം നൂറ്റിയിരുപത്തഞ്ചു വാണു."

ഭക്തിയോളം എളുപ്പമായ മാർഗ്ഗം മറ്റൊന്നില്ലെന്നു സ്വർഗ്ഗാരോഹണത്തിനുമുമ്പ് ഉദ്ധവർക്ക് നൽകിയ ഉപദേശത്തിൽ ഭഗവാൻ സ്പഷ്ടമായി വെളിപ്പെടുത്തിയിരിക്കുന്നു.

"ഒന്നു രണ്ടില്ലാതാത്മമായയാലൊന്നുരണ്ടായ്
തോന്നിച്ചു രണ്ടായ് കണ്ടതൊന്നെന്നും തോന്നിച്ചേകം
തോന്നീടുന്നതു രണ്ടായ് ഭ്രമിച്ചു പൂർവ്വസ്മൃതി-
തന്നാലായതുകൊണ്ടിട്ടൊന്നു; രണ്ടെല്ലാം ഭ്രമം
ബ്രഹ്മചിന്തനം മായാചിന്തനം രണ്ടും മായാ
ബ്രഹ്മം ലക്ഷണശൂന്യമചിന്ത്യം നിർവ്വികാരം
എന്നിരിക്കയാൽ ദ്വൈതാ ദ്വൈതചിന്തനമെന്തേ?
എന്നിരിക്കുന്ന നില ബന്ധമോക്ഷങ്ങളറ്റ-
തെന്നതും സംസാരാദിഭ്രമങ്ങളറ്റപദം."

കലിയുഗം ആരംഭിച്ചത് ഭഗവാൻറെ സ്വർഗ്ഗാരോഹണംതൊട്ടുമുതലാണ്. ശ്രീകൃഷ്‌ണൻറെ സ്വർഗ്ഗാരോഹണത്തിനുശേഷം അദ്ദേഹത്തിൻറെ പ്രിയപൗത്രനായ പ്രജാനാഭൻ ഭഗവാൻറെ ജന്മസ്ഥലത്ത് (മഥുരാപുരി) ഒരു ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തിൽ അത് ജീർണാവസ്ഥയിലായി നശിച്ചു. പിന്നീട് മഥുരാപുരി രാജാവായ ചന്ദ്രഗുപ്തൻ അതു പുനരുദ്ധാരണം ചെയ്ത് നവീകരിച്ചു. മുസ്‍ലീംഭരണകാലത്ത് മുഹമ്മദ്‌ഗസ്‌നിയാൽ അത് നശീകരിക്കപ്പെട്ടു. എ.ഡി.1150 ൽ മഹാരാജാ വിജയപാലദേവൻ വീണ്ടും അവിടെ ക്ഷേത്രം പണികഴിപ്പിച്ചു. മുഗൾഭരണാധികാരി ഔറംഗസീബ് ആ ക്ഷേത്രവും തല്ലിത്തകർത്തു.

ബ്രിട്ടീഷ്ഭരണകാലത്ത് ഹിന്ദുക്കളും മുസ്ലീമുകളും ശ്രീകൃഷ്ണൻറെ ജന്മസ്ഥലത്തെ അവകാശം സംബന്ധിച്ച് തമ്മിൽ തർക്കമുണ്ടായി. ഈസ്റ്റ് ഇന്ത്യ കമ്പനിക്കാർ ആ സ്ഥലം ലേലം ചെയ്തു. കാശിരാജാവായിരുന്ന രാജാപഴനിമൽ അതു ലേലത്തിൽപിടിച്ച് അവിടെ ഒരു മനോഹരക്ഷേത്രം പണികഴിപ്പിച്ചു.

അക്രമങ്ങളും നാശങ്ങളും അതിജീവിച്ച് ആ ക്ഷേത്രം ഉയർന്നുവന്നത് ഭഗവാൻറെ ദിവ്യാനുഗ്രഹവും ശക്തിയുമാണെന്നുള്ളതിനു യാതൊരു സംശയതുമില്ല. ഭഗവാൻറെ ദിവ്യാവതാരത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട്, ആ ദിവ്യക്ഷേത്രം ഇന്നും അവിടെ പ്രകീർത്തിതമായി പരിലസിക്കുന്നു.

No comments:

Post a Comment