ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 November 2019

ദേവി തത്ത്വം - 4

ദേവി തത്ത്വം - 4

PART - 01

പൂർണ്ണമായ ശാന്തിയടയുന്നത് വരെ ഈ സത്യാന്വേഷണം തുടർന്ന് കൊണ്ടേയിരിക്കുന്നു. ഒരു കാര്യം ശ്രദ്ധിച്ചാൽ കാണാം നമ്മൾ ഒരു വ്യക്തിയായിരിക്കുന്നിടത്തോളം കാലം നമുക്ക് ദു:ഖത്തിന്റെ സീമയെ കടക്കാൻ സാധിക്കില്ല. വ്യക്തിത്വം തന്നെ ദു:ഖത്തിന്റെ മൂല കാരണമാണ്. ഈ വ്യക്തിത്വത്തിന് ഉപനിഷത്ത് 'അല്പം ' എന്നാണ് പറയുന്നത്. ഈ അല്പം എപ്പോൾ ഇല്ലാതാകുന്നു അപ്പോഴേ സുഖം ഉണ്ടാവുകയുള്ളു.

നമ്മുടെ അദ്ധ്യാത്മ സാധന അത് ഭക്തി മാർഗ്ഗം ആകട്ടെ ജ്ഞാന മാർഗ്ഗം ആകട്ടെ, ഈ രണ്ട് മാർഗ്ഗവും സത്യത്തിൽ ഒന്ന് തന്നെയാണ്. ഭക്തി എന്ന് പറയുമ്പോൾ ശരണാഗതിയാണ്. ജ്ഞാനമെന്ന് പറയുമ്പോൾ ആത്മ വിചാരം കൊണ്ട് അകമേയ്ക്ക് ശരണാഗതി തത്ത്വത്തെ കാണലാണ്. രണ്ടും ശരണാഗതി തന്നെയാണ്. ഭക്തിയും ജ്ഞാനവും ഒന്ന് തന്നെയാണ്. ഈ രണ്ട് മാർഗ്ഗത്തിലും സഞ്ചരിക്കുന്നവർക്ക് ഭക്തി മാർഗ്ഗത്തിൽ മാത്രമായിട്ടോ, ജ്ഞാന മാർഗ്ഗത്തിൽ മാത്രമായിട്ടോ സഞ്ചരിക്കാൻ സാദ്ധ്യമല്ല.

ആന്തരികമായ ജ്ഞാനം പുറമേയ്ക്ക് ഭക്തിയായി കാണപ്പെടും . പുറമേയ്ക്കുള്ള ഭക്തി അകമേയ്ക്ക്  ജ്ഞാനമായിട്ട് പ്രകാശിക്കും. എന്തായാലും ശരി നമ്മുടെ ഈ അല്പമായ വ്യക്തിത്വം ദു:ഖത്തിന്റെ മൂല കാരണമാണ് എന്നാണ് ശാസ്ത്രങ്ങൾ പറയുന്നത്. നമ്മൾ അദ്ധ്യാത്മ സാധനയോ, ധ്യാനമോ, വിചാരമോ ചെയ്ത് കണ്ടെത്തേണ്ടതും ഇതാണ്. ഞാനൊരു പ്രത്യേക വ്യക്തിയായി ഇരിക്കുന്നിടത്തോളം ദു:ഖം എന്നെ വിട്ട് പോകില്ല. ശരീരം ധരിച്ചിരിക്കുന്നിടത്തോളം എനിക്ക് ദു:ഖമുണ്ട്. ശരീരം ഇല്ലാതിരിക്കുമ്പോഴേ ഇതിൽ നിന്നൊക്കെ മുക്തി ഉണ്ടാവുകയുള്ളു.

No comments:

Post a Comment