ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 March 2018

അഘോരികൾ

അഘോരികൾ

സമൂഹ മാധ്യമങ്ങളിലൂടെ വളരെ ഏറെ തെറ്റി ധരിപ്പിക്കപ്പെട്ട ഒരു പദ്ധതി ആകുന്നു അഘോരികൾ. അഭിനവ ഉപാസകർ തന്നെ ഈ ഒരു കാര്യത്തെ വളരെ ഏറെ വളച്ചൊടിച്ചു. കറുത്ത വസ്ത്രവും പ്ലാസ്റ്റിക് മുണ്ഡമാലയും മന്ത്ര വാദവും ചെയ്യുന്നവരെ അഘോരികൾ എന്നും സിദ്ധർ എന്നും വിളിച്ചപ്പോൾ ആധുനിക കാലത്തും ഉണ്ടായി കുറെ ഏറെ അഘോരികൾ. കാശിയിലും മറ്റുമായി ഇന്ന് കാണുന്നവർ യഥാർത്ഥത്തിൽ അഘോരികൾ അല്ല അവരെ അവിടുത്തുകാർ കാല ജാതു ചെയ്യുന്നവർ അഥവാ ജാതു ടോൺ എന്നും അവിദ്യ താന്ത്രികർ എന്നാണു വിളിക്കാറ് അവരുടെ വാസ സ്ഥലമായി പറയുന്നത് ഗംഗയുടെ മറു കരയിൽ ആണ്. നമ്മുടെ നാട്ടിളെ മന്ത്രവാദികൾ ആണ് അവിടുത്തെ നിലവിൽ ഉള്ള അഘോരികൾ എന്ന് പറഞ്ഞു നടക്കുന്നവർ.

ശ്മശാനങ്ങളിലും കാട്ടിലും താമസിച്ചു ലൈംഗീകതയും, മനുഷ്യ മാംസവും, കള്ളും, കഞ്ചാവും, ഉപയോഗിച്ച്  സുഖലോലുപരായി ശാസ്ത്രത്തെയും ധർമ്മത്തെയും അവഹേളിക്കുന്ന ഇത്തരക്കാരായ ക്രിമിനൽസ് ആണോ അഘോരികൾ..?

ഈ അഘോരികളെ  ഗുരുവായി കണ്ടു കൊണ്ട് ആത്മ ജ്ഞാനം നേടാൻ വേണ്ടി നമ്മുടെ കേരളത്തിൽ നിന്നും പോയി ആൾകാർ  അഘോര ദീക്ഷ വാങ്ങാൻ അങ്ങനെ നമ്മുടെ നാട്ടിലെ ശ്മാശാനങ്ങളും ഉറങ്ങാതെ ആയി.. ശാസ്ത്രത്തെയും പ്രമാണത്തെയും അറിയാതെ കൗളം എന്ന പവിത്രതയെ നശിപ്പിക്കാൻ ഇറങ്ങിയ ആധുനിക കൗളന്മാരും അഘോരികൾ മനുഷ്യ മാംസം കഴിക്കുന്നവർ വന്ന അബദ്ധ ധാരണ പരത്തി അപ്പോഴും അഘോരം മറഞ്ഞു നില്കുന്നു..

എന്താണ് അഘോരം. ആരാണ് അഘോരി? യഥാർത്ഥത്തിൽ സനാതന ധർമ്മത്തിലെ ആനേക ആചാര പദ്ധതിയിലെ മുഖ്യ സാധന പദ്ധതി ആകുന്നു തന്ത്രം.. ആ തന്ത്ര ശാസ്ത്രത്തിലെ അഞ്ചു വിഭാഗങ്ങളിലെ സിദ്ധാന്ധം എന്ന ഭാവത്തിൽ വിരാജിക്കുന്നവർ ആകുന്നു യഥാർത്ഥത്തിൽ അഘോരികൾ ആന്തരികമായ സാധന ചെയ്യുന്നവർ ആകുന്നു അഘോരികൾ. പഞ്ച രുദ്ര ഭാവത്തിലെ അഘോര ശിവനെ ആകുന്നു അവർ ഭജിക്കുന്നത്.. അഘോരികളിൽ പ്രധാന പെട്ടവ..

അഘോര സമ്പ്രദായം

ആദി മാർഗ
പശുപത
മന്ത്രമാർഗ
കാപാലിക
ശൈവിസം
ലാകുല
കാലമുഖ
ലിംഗായത
ശൈവ സിദ്ധാന്ത
കൗല
ത്രിക
മഹാ പാശുപത
മഹാ അഘോര
ഘോഷ
ഭൈരവ മത
എന്നിവ ആകുന്നു ഇവയിൽ തന്നെ ശക്തി മാത്രവും, ശിവനെ മാത്രവും, ശിവനെയും ശക്തിയെയും പൂജിക്കുന്നവർ ഉണ്ട്...

ഇനി എന്താണ് സിദ്ധാന്ധം എന്നാൽ.

"വാമാൽ സിദ്ധാന്ധം ഉത്തമം
സിദ്ധാന്തൽ  ഉത്തമം കൗളം
കൗളാൽ പരതരം നാസ്തി"
(കുളാർന്നവ തന്ത്രം )

എന്ന പ്രമാണം അനുസരിച്ചു കൗലത്തിനു തൊട്ടു മുൻപിൽ ഉള്ള ആത്മീയ അവസ്ഥ  ആകുന്നു യഥാർത്ഥത്തിൽ അഘോരം.
അഘോരം തുടങ്ങുന്നത് ദത്താത്രേയ മഹർഷിയിൽ നിന്നാകുന്നു ഗുജറാത്തിലെ ഗിർനർ വനത്തിൽ വച്ചാകുന്നു ദത്താത്രേയ മഹർഷി പ്രചരിപ്പിച്ചിരുന്നത് തുടർന്ന് ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കിനരി ബാബാ ജി പിന്നീട് ഭാരതത്തിൽ അഘോര വിദ്യ പ്രചരിപ്പിച്ചു കാശിയിൽ കിനാരാ ബാബാ ആശ്രമം ഇപ്പോഴും നില നില്കുന്നു.

കൗല സാധകരെ പോലെ തന്നെ ഗുരുവും ദേവതയും കഴിഞ്ഞേ മറ്റു എന്തും അവർക്കുല്ലു.

"അഘോരാന്ന പരോ മന്ത്രോ
നാസ്തി തത്വം ഗുരോ പരം"

എന്നാകുന്നു അഘോര പ്രമാണം..
അഘോരത്തേക്കാൾ വലിയ മന്ത്രവും ഗുരുവിനെക്കാൾ വലിയ തത്വവും ഇല്ല എന്ന് അഘോരികൾ പറയുന്നു.
ഒന്നിലും ആഗ്രഹങ്ങൾ ഇല്ലാതെ ശിവോഹം എന്ന് മനസ്സിൽ ഉരുവിട്ട് കൊണ്ട് ബാഹ്യമായതൊന്നും എനിക്ക് ബാധകമല്ല എന്ന് പറഞ്ഞു കൊണ്ട്.. അഘോരികൾ വൈകാരികമായ പ്രവർത്തികൾ അവരിൽ നിന്ന് ഉണ്ടാകില്ല കാരണം ബോധത്തിന് അതീതമായി ചിന്തിക്കുന്ന ഒരുവൻ എങ്ങനെ ചപലതകൾ കൊണ്ട് വ്യവഹരിക്കും.

"ന മാനസം കർമ്മ ശുഭാശുഭം മേ
ന കായികം കർമ്മ ശുഭാശുഭം മേ
ന വാചികം കർമ്മ ശുഭാശുഭം മേ
ജ്ഞാനാമൃതം ശുദ്ധമതീന്ദ്രിയോ/ഹം"

അർഥം..

നല്ലതോ ചീത്തയോ ശുഭമോ അശുഭമോ കർമ്മങ്ങൾ ഞാൻ ശരീരം കൊണ്ട് ചെയ്യുന്നില്ല വാക്കുകൊണ്ടും ഞാൻ തിന്മകൾ ചെയ്യുന്നില്ല ഞാൻ പരിശുദ്ധവും ഇന്ദ്രീയാതീതവും ആയ ജ്ഞാനാമൃതം ആകുന്നു

" മനോ വൈ ഗഗനാകരം
മനോ വൈ സർവ്വതോ മുഖം
മനോ അതീതം മന: സർവ്വം ന മന: പരമാര്ഥ"

ആകാശം പോലെ വിസ്തൃതവും കാരണങ്ങൾക്കു അതീതവും പരമമായ അവസ്ഥയിൽ മനസ് എന്ന ഒന്നില്ല എന്ന് അറിയുക.

"വേദ ന ലോക ന സുര ന യജ്ഞ
  വർണ്ണാശ്രമോ നൈവ കുലം ന ജാതി
ന ധൂമ മാര്ഗോ ന ച ദീപ്തി മാര്ഗോ
ബ്രോമൈക രൂപം പരമാര്ഥ തത്വം"

വേദങ്ങളില്ല ലോകങ്ങൾ ഇല്ല സ്വർഗം ഇല്ല സുരനോ അസുരനോ ഇല്ല യജ്ഞങ്ങൾ ഇല്ല ചാതുര്വര്ണ്ണ്യമോ വർണ്ണാശ്രമോ ഇല്ല കുലമോ ജാതിയോ ഇല്ല മരണമോ ജനനമോ ഇല്ല ഏകമായ ബ്രഹ്മ മാത്രം.

എന്നിങ്ങനെ സൂക്ഷ്മ ലോകത്തെ മാത്രം വിരാജിക്കുന്ന പരമമായ അവസ്ഥയാകുന്നു അഘോരം ആ അഘോരം നശിച്ചിട്ടു കാലങ്ങൾ ആയി എന്ന് അറിയുക ഇന്ന് അതിന്റെ പേരിൽ നടക്കുന്ന ആത്മീയ കൂത്താട്ടങ്ങൾ ആകുന്നു ഇന്നത്തെ അഘോരം.
അല്പ ബുദ്ധികൾ ആയ കപടന്മാർക്കും ആത്മീയ ചൂഷകർക്കും. ധർമ്മം കച്ചവടം ആക്കിയവർക്കും അർഥം അറിയാതെ ആട്ടം തുള്ളന്ന കപട ഗുരുക്കന്മാർക്കും ആകുന്നു അഘോരികൾ മദ്യവും മാംസവും കഴിക്കുന്ന ആൾക്കാർ. യാഥാർഥ്യം അറിയാതെ ഇത്തരം കുബുദ്ധികൾ പ്രചരിപ്പിക്കുന്ന വസ്തുത പവിത്രമായ ഒരു ആത്മീയ സാധന നശിപ്പിക്കുക ആണ് ചെയ്യുന്നത് അതിലൂടെ സമൂഹത്തിൽ തെറ്റായ അറിവുകൾ പ്രചരിപ്പിക്കുന്നവരും ആകുന്നു.

അഘോരം അത് പരമമായ അവസ്ഥ ആകുന്നു.....

No comments:

Post a Comment