ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 March 2018

വിഷ്ണു ധ്യാനത്തെ കുറിച്ചൊന്നു ചിന്തിച്ചു നോക്കാം

വിഷ്ണു ധ്യാനത്തെ  കുറിച്ചൊന്നു  ചിന്തിച്ചു നോക്കാം

ഓം
ശാന്താകാരം  ഭുജഗശയനം
പദ്മനാഭം  സുരേശം
വിശ്വാധാരം  ഗഗന സദൃശം
മേഘ വർണം ശുഭാന്ഗം
ലക്ഷ്മീകാന്തം കമലനയനം 
യോഗിഭിർധ്യാനഗമ്യം
വന്ദേവിഷ്ണും ഭവഭയഹരം 
സർവ ലോകൈക നാഥം

ഓം = അ,ഉ,മ .ആദ്യം മദ്ധ്യം അന്ത്യം.

ശാന്താകാരം= ശാന്ത  പ്രകൃതിയുള്ള

ഭുജഗശയനം  = പാമ്പിന്റെ  മുകളിൽകിടക്കുന്ന

പദ്മനം = നാഭിയിൽ  പദ്മമുള്ള 

സുരേശം = സുരന്മാരുടെ ഈശൻ

വിശ്വാധം = വിശ്വത്തിനു ആധാരമായിട്ടുള്ളത്  

ഗഗന സദൃശം = ആകാശ സമം

മേഘവർണം = കറപ്പുനിറമുള്ള
ശുഭാനള്ള

ലക്ഷ്മീകാന്തം=ലക്ഷ്മി യുടെ ഭർത്താവ്

കമലനയനം  = കളങ്കമില്ലാത്ത  കണ്ണുകൾ/ താമരയിതൾ പോലെ കണ്ണുള്ളവൻ

യോഗിഭിർധ്യാനഗമ്യം = യോഗിമാരാൽ ധ്യാനിച്ച് പ്രാപിക്കുന്ന 

വന്ദേവിഷ്ണും = എല്ലായിടവും  നിറഞ്ഞുനിൽക്കുന്ന  ദേവനെ  നമിക്കുന്നു

ഭവഭയഹരം = ഭവിക്കുന്ന ഭയത്തെ  ഇല്ലാതാക്കുന്ന / വന്നുചേരുന്ന ഭയത്തെ  ഇല്ലാതാക്കുന്ന

സർവ ലോകൈക നാഥം= എല്ലാലോക ത്തിനുംഒരേനാഥൻ

അതായത് ശാന്തമായ (സ്വയം കഴിവില്ലാത്ത മനസ്സു കൊണ്ടേ  ജീവൻ ചലിക്കു) പ്രകൃതിയോടുകടിയവനും,  പാമ്പിന്റെ മേൽ വസിക്കുന്നവനും (കുണ്ഡലിനി  സർപ്പരൂപമാണല്ലോ. ജീവൻ എന്നർത്ഥം) നാഭിയെന്നാൽ  കേന്ദ്രബിന്ദു. പദ്മമെന്നാൽ  വലിയ ഒരു കാലയളവ്. നാഭിയിൽ  പദ്മമെന്നാൽ  ഒരു ബിന്ദുവിനെ  ആശ്രയിച്ചിരിക്കുന്ന. വലിയ കാലം. വിശ്വത്തിനെല്ലാം  ആധാരമായത്. അത്ജീവൻ തന്നെ. ഗഗനസദൃശം എന്നാൽ ഇല്ലാത്ത ആകാശത്തിനു  സമം. ആകാശം കാണാമെങ്കിലും  തൊടാൻ  കിട്ടാത്തപോലെ  ജീവനെയും അനുഭവത്തിൽ കാണാം, തൊടാനാവില്ല. ലക്ഷ്മീകാന്തം എന്നാൽ ഭൂമിയുമായി ഉരുമ്മിക്കിടക്കുന്നത്. അതുംജീവൻ തന്നെ. കളങ്കം  ഇല്ലാത്ത  കണ്ണ് എന്നാൽ ജീവന് ഒരു കളങ്കവുമില്ലെന്നർത്ഥം. യോഗിഭിർധ്യാനഗമ്യം എന്നാൽ വായു നിയന്ത്രണത്തിൽ  പ്രാപിക്കാവുന്നത്. അതും ജീവൻ തന്നെ . വിഷ്ണു എന്നാൽ എല്ലായിടവും വ്യപിച്ചു കിടക്കുന്നത്. അതുംജീവൻ.

No comments:

Post a Comment