ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 March 2018

അന്നപൂര്‍ണ്ണേശ്വരി

അന്നപൂര്‍ണ്ണേശ്വരി

​ആഹാരത്തിന്റെ ദേവതയായ അന്നപൂര്‍ണ്ണേശ്വരിയെപ്പറ്റി കേട്ടിട്ടില്ലേ? പാര്‍വ്വതീ ദേവിയുടെ മറ്റൊരു രൂപമാണ് അന്നപൂര്‍ണ്ണേശ്വരി. പാര്‍വ്വതി അന്നപൂര്‍ണ്ണേശ്വരിയായത് എങ്ങനെയെന്നറിയാമോ? ആ കഥ കേട്ടോളൂ.?

ശിവന്റെ ഭാര്യയാണല്ലോ പാര്‍വ്വതി. ആള്‍ ഭഗവാനാണെങ്കിലും ഭിക്ഷയാചിച്ചു കിട്ടുന്ന ഭക്ഷണം കൊണ്ടാണ് ശിവന്‍ തന്റെ ഭാര്യയേയും മക്കളേയും പോറ്റിയിരുന്നത്.

അങ്ങനെയിരിക്കെ ഒരു ദിവസം ശിവന്‍ യാചിച്ചുകൊണ്ടുവന്ന ആഹാരം സുബ്രഹ്മണ്യന്റെ വാഹനമായ മയിലും ഗണപതിയുടെ വാഹനമായ എലിയും ചേര്‍ന്ന് സൂത്രത്തില്‍ തട്ടിയെടുത്ത് കഴിച്ചു. അതുകൊണ്ട് എന്തുണ്ടായെന്നോ? പാര്‍വ്വതിയും മക്കളുംമെല്ലാം അന്ന് പട്ടിണി കിടക്കേണ്ടിവന്നു!
ഈ സമയത്ത് അവിടെയെത്തിയ നാരദമുനി ശിവനെ രഹസ്യമായി വിളിച്ച് ഇങ്ങനെ പറഞ്ഞു: ”ഭര്‍ത്താവും കുഞ്ഞുങ്ങളും പട്ടിണികിടക്കേണ്ടി വരുന്നത് ഭാര്യമാരുടെ കുഴപ്പം കൊണ്ടാണ്. അങ്ങയുടെ ഭാര്യയ്ക്ക് ഐശ്വര്യമില്ലാത്തതാണ് ഇതിനെല്ലാം കാരണം!” ഇത് ശരിയാണെന്നു തോന്നിയ ശിവന്‍ ആ നിമിഷം മുതല്‍ പാര്‍വ്വതിയോട് മിണ്ടാതായി!

ഇതേ നാരദന്‍ പാര്‍വ്വതിയോട് എന്തുപറഞ്ഞെന്നോ? ”ഹും, ഒരു ജോലിയുമില്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന ഈ ഭര്‍ത്താവിന്റെ കൂടെ ദേവിയല്ലാതെ മറ്റാരെങ്കിലും പൊറുക്കുമോ?” എന്ന്!...

ഇതു കേട്ടതും പാര്‍വ്വതി മക്കളേയും വിളിച്ച് തന്റെ അച്ഛനായ ദക്ഷന്റെ വീട്ടിലേക്ക് പുറപ്പെട്ടു. സംഗതി വലിയ പ്രശ്‌നമാകുമെന്നുകരുതിയ നാരദന്‍ പാര്‍വ്വതിയെ വഴിയില്‍ വെച്ച് തടഞ്ഞു. എന്നിട്ട് മേലില്‍ പട്ടിണി ഉണ്ടാകാതിരിക്കാന്‍ ഒരു സൂത്രവും പറഞ്ഞുകൊടുത്തു: ”അതിരാവിലെ ശിവനേക്കാള്‍ നേരത്തേ ഉണര്‍ന്ന് ശിവന്‍ പോകാറുള്ള എല്ലാ വീടുകളിലും ചെന്ന് ഭിക്ഷയാചിക്കുക!”

പാര്‍വ്വതി പിറ്റേന്ന് നാരദന്‍ പറഞ്ഞതുപോലെ ചെയ്തു. അന്ന് ശിവന്‍ ഭിക്ഷാടനത്തിനു പോയെങ്കിലും എങ്ങുനിന്നും ഒന്നും കിട്ടിയില്ല. ശൂന്യമായ ഭിക്ഷാപാത്രത്തോടെ വീട്ടില്‍ തിരിച്ചെത്തിയ ശിവന് പാര്‍വ്വതി വയറുനിറയെ ആഹാരം കൊടുത്തു.
മൃഷ്ടാന്നം ഉണ്ട് സന്തുഷ്ടനായ ശിവന്‍ പാര്‍വ്വതിയെ ആലിംഗനം ചെയ്തു. അപ്പോള്‍ അവരുടെ ശരീരം ഒന്നായി. അങ്ങനെ ശിവന്‍ അര്‍ദ്ധനാരീശ്വരനായി. അന്നുമുതല്‍ പാര്‍വ്വതി അന്നപൂര്‍ണേശ്വരിയായി അറിയപ്പെടുകയും ചെയ്തു.

അന്നപൂർണ്ണേശ്വരി സ്തോത്രം
💧💧💧💧💧💧💧💧💧
നിത്യാനന്ദകരി വരാഭയകരി സൌന്ദര്യരത്നാകരി
നിര്‍ധൂതാഖിലഘോരപാപനികരി പ്രത്യക്ഷ മാഹേശ്വരി
പ്രലേയാചലവംശപാവനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍ണ്ണേശ്വരി

നാനാരത്നവിചിത്രഭുഷണകരി ഹേമാംബരാഡംബരി
മുക്താഹരവിലംബമന വിലാസത് വക്ഷോജകുംഭന്തരി
കാഷ്മിരഗരുവാസിതരുചികരീ കാശിപുരാധിശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍‌ണ്ണേശ്വരി

യോഗാനന്ദകരി രിപുക്ഷായാകരി ധര്‍മാര്‍ഥനിഷ്ഠകരി
ചന്ദ്രാര്‍കനലഭസമനലഹരി ത്രൈലൊക്യരക്ഷകരി
സര്വൈശ്വര്യസമസ്തവജ്ന്ചിതകരി കശിപുരാധിശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

കൈലാസചലകന്ദരലയകരി ഗൌരി ഉമാശങ്കരി
കൌമാരി നിഗമര്‍തഗോചരകരി ഓംകാരബബീജാക്ഷരി
മോക്ഷദ്വരകപഥപാതനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മതാന്നപൂര്‍‌ണ്ണേശ്വരി

ദൃശ്യാദൃശ്യ വിഭൂതിവഹനകരി ബ്രഹ്മാണ്ഡഭണ്ഡോദരി
ലീലാനാഥകസൂത്രഭേദനകരി വിഞ്ജാനാനദിപങ്കുരി
ശ്രീവിശ്വേശമനപ്രസാദനകരി കാശിപുരധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍ണ്ണേശ്വരി

ഉര്വി സര്‍വജനേശ്വരി ഭഗവതി മതാന്നപൂര്‍‌ണ്ണേശ്വരി
വേണിനിലസമനകുന്തളാധരി നിത്യാനദനേശ്വരി
സര്‍വാനന്ദകരി സദശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ആദിക്ഷന്തസമസ്ഥവര്‍ണ്ണനകരി ശംഭോസ്‌ത്രിഭവകരി
കാഷ്മിരത്രിജലേശ്വരി ത്രിലഹരി നിത്യാങ്കുര സര്‍വരി
കാമകാംക്ഷകരി ജനോദയകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ദേവി സര്‍വവിചിത്രരത്നരചിതദാക്ഷയണി സുന്ദരീ
വാമേസ്വദുപയോധര പ്രിയകരി സൌഭാഗ്യ മാഹേശ്വരി
ഭക്തഭീഷ്ഠകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ചന്ദ്രര്‍‌ക്കനലകോടികോടിസാദൃശ ചന്ദ്രാംശുബിംബാധരി
ചന്ദ്രര്‍ക്കാഗ്നിസമാനകുന്ദളധരി ചന്ദ്രര്‍ക്കവര്‍‌ണ്ണേശ്വരി
മാലപുസ്തകപസശങ്കുശാധരി കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി

ക്ഷത്രത്രണാകരി മഹാഭയകരി മാതാ കൃപാസാഗരി
സാക്ഷാന്മോക്ഷകരി സദാ ശിവകരി വിശ്വേശ്വരി ശ്രീധരീ
ദക്ഷക്രന്ദാകരി നിരാമയകരി കാശിപുരാധീശ്വരി
ഭിക്ഷാംദേഹി, കൃപാവലംബനകരി മതാന്നപൂര്‍‌ണ്ണേശ്വരി

അന്നപുര്‍‌ണ്ണേ സദാപൂര്‍‌ണ്ണേ ശങ്കരപ്രാണവല്ലഭേ
ഗ്യാനവൈരാഗ്യസിദ്ധ്യാര്‍ഥം ഭിക്ഷാം ദേഹി ച പാര്‍വതി
മാതാ ച പാര്‍വതി ദേവി പിതാ ദേവോ മഹേശ്വരഃ
ബാന്ധവഃ ശിവഭക്തശ്ച സ്വദേശോ ഭുവനത്രയം

അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ പോയാല്‍‌   അമ്മയെ ധ്യാനിക്കാനൊരു ശ്ലോകം താഴെ കൊടുക്കുന്നു.
💧💧💧💧💧💧💧💧💧
“തൃക്കണ്‍ മണിമാലകളിന്ദു ബിംബം

തൃത്താലി, തോള്‍‌ വള, കരങ്ങളീലങ്കുലീയം,

ദിക്കിന്നൊരാഭരണമാം ചെറുകുന്നുതന്നി-

ലുല്പന്നയാംഭഗവതിക്കിഹ കൈതൊഴുന്നേന്‍‌.”

🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

No comments:

Post a Comment