ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 March 2018

യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് ശരിയോ?

യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് ശരിയോ?

ഭഗവദ് ഗീതയിൽ ഭഗവാൻ കൃഷ്ണൻ
യുദ്ധത്തിന് പ്രേരിപ്പിക്കുന്നോ?
ഒരു യുദ്ധം എന്നാൽ മനുഷ്യരെ കൊല്ലുന്നയേർപ്പാട്, സംശയമില്ല, അത് കൂട്ടക്കൊല തന്നെ 'പിന്നെ,
ഭഗവാൻ എന്തിന് പ്രേരിപ്പിച്ചു...?

അർജുനൻ പറഞ്ഞു.
യുദ്ധത്തിൽ അമ്മാവനേയു, പിത്യ
തുലല്ലരേയു, അനുജൻമ്മാരെയു
കൊല ചെയ്യാൻ വയ്യ?

അങ്ങനെ ചെയ്തെ കിട്ടുന്ന സൗഭാഗ്യത്തെ  അർജുനൻ തിരസ്ക്കരിക്കുന്നു...
അങ്ങനെ ഞങ്ങൾക്ക് അവകാശപ്പെട്ടെത് നേടിയെടുക്കുവാൻ യുദ്ധം വേണ്ട, എന്ന് ചിന്തിക്കുന്നു. അപ്പോൾ യുദ്ധം അവസാനം കൂട്ടക്കൊലയായി മാറി തീരു

ഗീതയിൽ പല ഭാഗത്തായി..
2, 3, അദ്ധ്യായങ്ങളിൽ
യുദ്ധ സ്വ, ഭാരത "യുദധായ, ക്യത നിശ്ച:
നിരാശിർ നിർമ മോ, ഭൂത്വാ
യുദ്ധ സ്വവിഗത ജ്വര:
എന്നിവയെല്ലാം തന്നെ പോരിനിറങ്ങുവാനുള്ള ആഹ്വാനല്ലേ?'' '
എന്നുള്ള വാദങ്ങൾ ! പലപ്പോഴുനിരത്തി
ഗീത പഠിപ്പിക്കാൻ. പാടില്ല,
ഗീതോപദേശങ്ങൾ പ്രതിരൂപകങ്ങളായി
വചനങ്ങൾ വീട്ടിൽെവച്ചൂടാ, '''
എന്നു പറഞ്ഞു പരത്തുന്നതിൽ വരെയെത്തിക്കാരണങ്ങൾ...

സംഭവിച്ചെതെല്ലാം നല്ലതിന്... എന്നു തുടങ്ങുന്ന വചനങ്ങൾ ഗീതയിൽ
ഇല്ലാത്തതാണ് ! അതിന്റെ സത്യാവസ്ഥ നോക്കാം...

സംഭവിച്ചതെല്ലാം നല്ലതിന്....?

ഭഗവത്‌ ഗീതാ സന്ദേശം എന്നപേരിൽ "സംഭവിച്ചതിനെല്ലാം നല്ലതിനു" എന്നു പറഞ്ഞ്‌ അമ്പലനടകളിലും വീടുകളിലും മറ്റും സ്റ്റിക്കർ പോലുള്ള സന്ദേശങ്ങൾ ഒട്ടിച്ചു വെച്ചിരിക്കുന്നതുകാണാം. എന്നാൽ അത്‌ ഗീതാസന്ദേശമാണോ എന്നു ചോദിച്ചാൽ അല്ല എന്നുതന്നെയാണു ഉത്തരം.

"സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്,

നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? 
നഷ്‌ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ?
നശിച്ചത് എന്തെങ്കിലും നീ സൃഷ്‌ടിച്ചതാണോ?
നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും.

ഭഗവത്‌ ഗീതാ സന്ദേശം എന്നപേരിൽ പ്രചരിക്കുന്ന വാക്കുകളാണ് മേൽ പറഞ്ഞത്. എന്നാൽ ഈ അർത്ഥം വരുന്ന ശ്ലോകങ്ങൾ ആർക്കെങ്കിലും ഭഗവദ് ഗീതയിൽ നിന്ന് തിരഞ്ഞെടുത്ത് കാണിക്കാൻ പറ്റുമോ? ഇല്ല! കാരണം അങ്ങിനെ ഒരു ശ്ലോകം അതിലില്ല!.... അപ്പോൾ ഭഗവദ് ഗീതയെ മോശമായി ചിത്രീകരിച്ച് ജനങ്ങളിൽ അതിനെപ്പറ്റിയുള്ള ബഹുമാനം കളയുക ഈ കുതന്ത്രമല്ലേ അതിന് പിന്നിൽ?

ഇനി അതിന്റെ സത്യാവസ്ഥ നോക്കാം

"സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്,

ഗീത ഉപദേശിക്കാനുള്ള കാരണം എല്ലാവർക്കും അറിയാമല്ലോ! സംഭവിച്ചതെല്ലാം നല്ലതിനാണെങ്കിൽ ഗീതയുടെ ആവശ്യം എന്താണ് ?

സംഭവിച്ചതെല്ലാം നല്ലതിനാണെങ്കിൽ അന്ന് പാണ്ഡവർ അനുഭവിച്ചതെല്ലാം നല്ലതിനായിരിക്കണമല്ലോ! ചതിയിലൂടെ കള്ളച്ചൂതിൽ തോറ്റതും, തുടർന്നുള്ള വനവാസവും പാഞ്ചാലിയുടെ വസ്ത്രാക്ഷേപവും ഒക്കെ നല്ലതിനായിരിക്കണമല്ലോ!

ആധുനിക കാലഘട്ടത്തിലാണെങ്കിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിൽ ആറ്റംബോംബ് വർഷിച്ചതും ഇന്നും അതിന്റെ ദുരന്തം അവർ. അനുഭവിക്കുന്നതും നല്ലതിനായിരിക്കണം. സൗമ്യ, ജിഷ തുടങ്ങിയവരരെ പീഡിപ്പിച്ച് കൊന്നത് നല്ലതിനാണോ? വിഷ്ണു പ്രണവിന്റെ ആത്മഹത്യ നല്ലതിനായിരുന്നോ? ഭീകരപ്രവർത്തനം നല്ലതിനാണോ? അപ്പോൾ ധർമ്മം അധർമ്മം എന്നിവ നോക്കേണ്ടതില്ലല്ലോ! അധർമ്മം വർദ്ധിക്കുമ്പോൾ എന്തിനാണ് അവതാരങ്ങൾ ആവിർഭവീക്കുന്നത്?

സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുന്നതെല്ലാം നല്ലതിന് ! ഇങ്ങിനെ പറയുമ്പോൾ അവതാരത്തിന്റെ ആവശ്യമില്ല കോടതിയുടെ ആവശ്യവും ഇല്ലല്ലോ! ആരെങ്കിലും ഉപദ്രവിച്ചാലും ഈ തത്വപ്രകാരം നല്ലതിനാണല്ലോ! അപ്പോൾ നിങ്ങൾ എന്തിന് നീതീ തേടി കോടതിയെ സമീപിക്കണം? തികച്ചും കർമ്മയോഗത്തിന് എതിരാണ് ഇത്! സംഭവിക്കുന്നതെല്ലാം നല്ലതിനാണെങ്കിൽ ഒന്നും ചെയ്യാതെ ഇരുന്നാൽ മതിയല്ലോ! എന്നാൽ മടി പിടിച്ച് വെറുതെ ഇരിക്കുന്നതിനെ ഗീത എതിർക്കുകയാണ് ചെയ്യുന്നത്!....

നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? 
നഷ്‌ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ?
നശിച്ചത് എന്തെങ്കിലും നീ സൃഷ്‌ടിച്ചതാണോ?
നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്. നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്. ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും.

തികച്ചും    തെറ്റായ. പരാമർം!

ഈ ഭഗവദ് ഗീത എന്ന് പറയുന്നത് സ്ഥലം കൈവശമുള്ളതിന്റെ ആധാരമാണ് എന്നാണോ ഇവർ കരുതുന്നത്? എങ്കിൽ ശരിയാകും ഇന്നലെ വേറൊരുത്തന്റെ ആയിരുന്നല്ലോ?

ഇവിടെലസ്ഥലക്കച്ചവടത്തിന്റെ കാര്യമല്ലല്ലോ പറയുന്നത്!

ഇന്ന് എനിക്കുള്ളതെല്ലാം മുൻ ജന്മങ്ങളിൽ ഞാൻ ചെയ്ത കർമ്മഫലങ്ങളാണ്! അത് മറ്റാരുടേയും ആയിരുന്നില്ല! ഇനി അത് ആരുടേയും ആകാനും കഴിയില്ല! ഓരോരുത്തർക്കും അവനവന്റെ കർമ്മ ഫലമാണ് ലഭിക്കുന്നത്! അത് ആരുടേയും കയ്യിൽ ഉള്ളതായിരുന്നില്ല ഇനി ആർക്കും അത് ലഭിക്കുകയും ഇല്ല കാരണം എനിക്കുള്ളത് എന്റെ മുൻജന്മ കർമ്മഫലം ആണ്!

ഒരു ശ്വാസമെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുമ്പോൾ ഒരു കൊടുക്കൽ വാങ്ങൽ സംഭവിച്ചുകഴിഞ്ഞു. ഇതു തന്നെയാണ് കർമ്മ നിയമം. സദാ നമ്മെ നിലനിർത്തുന്ന പ്രപഞ്ചം എല്ലാവരുടെയും നന്മക്കും നീതിക്കുമായി ചില നിയമങ്ങളിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് . ഗുരുത്വാകർഷണ നിയമം പോലെ എല്ലാവരെയും ബാധിക്കുന്ന ഒന്നാണിത്. നിങ്ങൾക്ക് ഈ നിയമം അറിയുമോ ഇല്ലയോ എന്നത്  ഇവിടെ വിഷയമേയല്ല.  ഈ നിയമം സൂക്ഷമായി നീരീക്ഷിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നത്ര സഹജമാണ്.  ഈ നിയമം ആർക്കും മുറിക്കുവാൻ കഴിയാത്ത ചങ്ങലയാണ്.

ഭഗവദ് ഗീത വീട്ടിൽ വെച്ചൂടായെന്നു തുടങ്ങുന്ന കള്ള പ്രചരണങ്ങൾ വരെ നടക്കുന്നു.

എന്നാൽ ഈ വചനങ്ങൾ പാടില്ലയെന്നു പറയുന്നവർ, ശാസ്ത്രീയമായ പ്രപഞ്ച ഉൽപ്പത്തിയെ ശാസ്ത്രത്തിന് മുമ്പേ കണ്ടെത്തിയ ഹിന്ദുധർമ്മത്തെ മറക്കുവാനും, അതിനു വേണ്ടി പരിശ്രമിക്കുകയു ചെയ്യുന്ന എന്നു വെച്ചാൽ ആധുനിക ശാസ്ത്രവുമായി ഹിന്ദു ചിന്തകൾ ഒന്നുചേർന്നു പോകുന്നതിലുള്ള വെപ്രാളം മാണ്
സെമറ്റിക് മതങ്ങൾക്ക് !. ഇത് വീട്ടിൽ വെക്കാൻ പാടില്ല. ഒന്നു സംഭവിക്കുമെന്നല്ല'! പക്ഷെ തെറ്റായത്. ഉദ്ധരിച്ച്, ഉദ്ധരിച്ച് ശീലിച്ച, കർമണ്യോ - വാദി - കാര്യസ്തയു, സംഭവാമി യുഗേ, യുഗേ എന്ന് എഴുതി വെച്ചാൽ, അതായി ഭഗവത് ഗീത

ഇവിടെ കുരുക്ഷേത്രയുദ്ധത്തിൽ 'എന്താണ് ധർമ്മാധർമ്മങ്ങൾ (ധർമ്മവും, അധർമ്മവും) തമ്മിലുള്ള യുദ്ധമാണ്!
എന്നു വെച്ചാൽ, ധർമ്മവു, അധർമ്മവു
നമ്മുടെ മനസ്സാണ്, അവിടെയിതെല്ലാം കൂടി കൊള്ളുന്നു. ഇതെല്ലാം തന്നെ ഉണ്ടാകുന്നത്! ഭൗതിക ജിവിയായ മനുഷ്യരിലെ 5 ഇന്ദ്രിയങ്ങളുടെ പ്രവർനം മൂലമാണ്! അപ്പോൾ തെറ്റു ശരിയു, നമ്മുടെ മനസ്സിൻ ഒന്നിച്ചു തന്നെ ഉടലെടുക്കുന്നു. 'ഇതാണ്, ആന്തരിക തലത്തിലുള്ള അർത്ഥമെന്നു വരുന്നു.!'

അധർമ്മത്തന്റെ മൂർത്തരൂപമായ, ദുര്യോധനാതികൾ അപ്പുറത്തുണ്ട്!' ധർമ്മസംസ്താ പനാർത്ഥം,
സാ ഭവാമി യുഗേ, യുഗേ ''' എന്ന് പ്രഖ്യാപിച്ചിട്ടുള്ള നാരായണൻ,
ശ്രീകൃഷ്ണ പരമാത്മാവ്!'
അതിനായി അധർമ്മത്തെ ഇല്ലായ്മ ചെയ്യേണ്ടതു തന്നെയാണ്!
അതിനായി, നാരായണൻ, ശ്രീകൃഷ്ണ,
ആദി ദേവൻ പ്രവർത്തിക്കേണ്ടതാണ്!
അതിലേക്ക് ധർമ്മപുത്രർ (പേരിൽത്തന്നെ സൂചന )
നയിക്കുന്ന പാണ്ഡവപക്ഷത്തെ മുൻനിരയിൽ, എത്തിക്കേണ്ടത്
ഭഗവാന്റെ കടമയു
ഉത്തരവാദിത്വവുമായി വരുന്നു.'

യുദ്ധം, ഒഴിവാക്കാൻ ഭഗവാൻ തന്നെ ഒരുപാടു, ഒത്തുതീർപ്പിനു, സമവായത്തിനു ശ്രമിച്ചിട്ടുള്ളതു, ആ പരിശ്രമങ്ങൾ അധർമ്മചാരികളുടെ,
ചിന്തകൾക്കു പ്രവർത്തങ്ങൾക്കു, മാറ്റം വരുത്താൻ സാധിക്കുന്നില്ലായെന്നു
മനസ്സിലാക്കണംഈ പാഠം ആധുനിക ലോകത്തിനു, ബാധകമാകുന്നു.!

ഇവരെ ആവു വഴി ഭഗവാൻ തന്നെ പല ചർച്ചയിലൂടെ സമവായത്തിലെത്തിക്കാൻ നോക്കുന്ന കൃഷ്ണനെനമുക്ക് കാണാം!.

സന്ധിസംഭാഷണങ്ങൾ

1. വ്യാസോപദേശം

കൗരവരോട് ചൂതുകളിൽ തോറ്റ് പന്ത്രണ്ട് വർഷത്തെ വനവാസവും, ഒരു വർഷത്തെ അജ്ഞാതവാസവും പൂർത്തിയാക്കി പാണ്ഡവർ ഹസ്തിനപുരിയ്ക്കടുത്ത് ഉപപ്ലാവ്യത്തിൽ വന്നു താമസിച്ചു. ഇതു മനസ്സിലാക്കിയ സത്യവതി പുത്രനായ വേദവ്യാസമഹർഷി ഹസ്തിനപുരിയിൽ ചെന്ന് ധൃതരാഷ്ട്രരെയും, ദുര്യോധനനെയും വിളിച്ചുവരുത്തി പാണ്ഡവർക്ക് അവകാശപ്പെട്ട അർദ്ധരാജ്യം നൽകാൻ ആവശ്യപ്പെട്ടു. ദുര്യോധനന്റെ പിടിവാശിയിൽ മഹാരാജാവായ ധൃതരാഷ്ട്രർക്ക് തനിച്ചൊന്നും ചെയ്യാൻ പറ്റുമായിരുന്നില്ല. ഭീഷ്മർ പലതവണ ധൃതരാഷ്ട്രരെ ഉപദേശിച്ചിരുന്നു, എങ്കിലും അർദ്ധരാജ്യം നൽകാൻ കൗരവർ തയ്യാറായില്ല.

2. സഞ്ജയദൂത്

കൗരവർ ഇതിനോടകം സഞ്ജയനെ ദൂതനായി ഉപപ്ലാവ്യത്തിലേക്ക് അയച്ച് യുധിഷ്ഠിരനെ കണ്ട് തങ്ങളുടെ സന്ദേശം അറിയിപ്പിച്ചു. ദുര്യോധനനാണ് ദൂതനായി സഞ്ജയനെ അയച്ചതെങ്കിലും, ധൃതരാഷ്ട്രർ അയച്ചതാണെന്നു പറയാൻ ആവശ്യപ്പെട്ടിരുന്നു. പാണ്ഡവർക്ക് അർദ്ധരാജ്യം നൽകാനാവില്ല എന്നുള്ള വിവരം സഞ്ജയൻ യുധിഷ്ഠിരനെ അറിയിച്ചു. അപ്രിയകാര്യം ചെയ്ത സങ്കടത്തിൽ തിരിച്ച് ഹസ്തിനപുരിയിൽ എത്തിയ സഞ്ജയൻ മഹാരാജാവിനെ നേരിട്ട് കണ്ട് യുദ്ധം മൂലമുണ്ടാവുന്ന കൗരവരുടെ തകർച്ചയെ മുൻകൂട്ടി ബോധിപ്പിച്ചു.

3. വിദുരനീതി

സഞ്ജയ ഉപദേശത്തെ തുടർന്ന് ദുഃഖിതനായ ധൃതരാഷ്ട്രർ അന്നു രാത്രിതന്നെ വിദുരരെ വിളിപ്പിച്ചു. പ്രസിദ്ധമായ വിദുരനീതി മഹാഭാരതത്തിൽ വർണ്ണിക്കുന്നത് ഈ സന്ദർഭത്തിലാണ്. വിദുരർ ജ്യേഷ്ഠനായ ധൃതരാഷ്ട്രരെ ആപത്തിൽ നിന്നു രക്ഷിക്കാനായി കൗരവരുടെ അസാന്നിധ്യത്തിൽ ധർമ്മാധർമ്മങ്ങൾ ഉപദേശിച്ചു. പലകഥകളും ഉദാഹരണമായി പറഞ്ഞ് കൂടുതൽ വിശ്വാസ്യത കിട്ടത്തക്കരീതിയിൽ ഉപദേശിച്ചിട്ടും, പുത്രവാത്സല്യം നിമിത്തം ധൃതരാഷ്ട്രർക്ക് അതൊന്നും സ്വീകരിക്കാൻ കഴിയുമായിരുന്നില്ല.

4. സനൽകുമാരോപദേശം

പാണ്ഡവർക്കുവേണ്ടി മഹാതപസ്വിയായ സനൽകുമാരമഹർഷിയും ദുര്യോധനനെ ഉപദേശിച്ചു. മഹായുദ്ധം തടയാൻ ഇങ്ങനെ പലരും അഭ്യർത്ഥന നടത്തിയിട്ടും കൗരവർക്ക് അതൊന്നും സ്വീകാര്യമായിരുന്നില്ല.

5. കൃഷ്ണദൂത്

യുധിഷ്ഠിരന്റെ അപേക്ഷയിൽ കൃഷ്ണൻപാണ്ഡവർക്കുവേണ്ടി ദൂതനായികൗരവസഭയിൽ എത്തി. ഇതു മുൻകൂട്ടി അറിഞ്ഞ ശകുനിയും, ദുര്യോധനനുംചേർന്ന് ശന്തനു മഹാരാജാവിന്റെ സിംഹാസനം കൃഷ്ണനുവേണ്ടി സഭയിൽ സജ്ജമാക്കി. (സിംഹാസനത്തിന്റെ ശാപം: അയോഗ്യനായ ആരതിലിരുന്നാലും അവന്റെ തല പൊട്ടിച്ചിതറുമെന്ന് ശന്തനു മഹാരാജാവിന്റെ ശാപം ആ സിംഹാസനത്തിനുണ്ടായിരുന്നു. ശന്തനുവിനുശേഷം ശാപത്തെ പേടിച്ച് അതിൽ ആരും ഇരുന്നിട്ടില്ല) കൃഷ്ണൻ സിംഹാസനത്തിലിരുന്നെങ്കിലും അദ്ദേഹത്തിനു കുഴപ്പമൊന്നും സംഭവിച്ചില്ല. അർദ്ധരാജ്യം നൽകില്ലയെന്നു തീർത്തു പറഞ്ഞ കൗരവസഭയിൽ കൃഷ്ണൻ പാണ്ഡവർക്കായി അഞ്ചു ചെറിയ രാജ്യങ്ങളൊ, അല്ലെങ്കിൽ അഞ്ചു ദേശങ്ങളൊ, അതുമല്ലെങ്കിൽ അഞ്ചു ഗൃഹങ്ങളൊ, അവസാനം ഇവർക്ക് അഞ്ചുപേർക്കുമായി താമസിക്കാൻ ഒരു ഗൃഹം എങ്കിലും കൊടുക്കണം എന്ന് അപേക്ഷിച്ചു. പക്ഷേ ധൃതരാഷ്ട്രരോ, ദുര്യോധനനൊ ഒന്നിനും തയ്യാറാവാത്തതിനാൽ കൃഷ്ണദൂത് പരാജയമായിരുന്നു.

ഇനി മറ്റൊരു വഴിയു ഇല്ലാതെ വന്നപ്പോൾ മാത്രമാണ്
ധർമ്മരക്ഷാർത്ഥം യുദ്ധം
ഉണ്ടാകുന്നതു, അധർമ്മത്തെ, തോൽപ്പിക്കുന്നതു,
അതിലൂടെ ധർമ്മത്തെ പുനസ്ഥാപിക്കുവാനുള്ള ഭഗവാന്റെ
നീതി നടപ്പാക്കുന്നതു.
ഈ സിദ്ധാന്തത്തിന്റെ പ്രസക്തി,
ഇന്ന് ഭാരതത്തിലും, കേരളത്തിലു,
ഹിന്ദുക്കളിലു നിലനിൾക്കുന്നു. ഇത് നമ്മൾ മനസ്സില്ലാക്കണം

അർജുനനാകുക / പാണ്ഡവരാകുക
ധർമമ്മത്തിന്റെ സൈന്യാധിപനായ ധർമ്മപുത്രരാകുക! ഇതിലേക്ക് നയിച്ച
ശ്രീ ക്യഷ്ണനാവുക, പരിശ്രമിക്കുക!'
എന്നു വെച്ചാൽ യുദ്ധം അനിവാര്യമായത് സമാധാനത്തിന്, ഒത്തുതീർപ്പിന്റെ എല്ലാ വഴികളുമടഞ്ഞു കഴിഞപ്പോൾ യുദ്ധം അനിവാര്യമായി മാറുന്നു '

പിന്നെയു ! അർജുനൻ മടിച്ചുനിൽക്കുമ്പോൾ!
ഭഗവാൻ പറയുന്നു... എല്ലാം ചെയ്യുന്നതും, ചെയ്യിപ്പിക്കുന്നതു ഞാനാകുന്നു, നീ ,ഒരു നിമിത്തം മാത്രം
ഒരു പക്ഷെനീയല്ലെങ്കിൽ മറ്റൊരാൾ?
സംഭവിക്കേണ്ടത്, സംഭവിവിക്കുക തന്നെ ചെയുമെന്ന്! അതിനെ, വേണ്ടി ഒരുപാടു കാരണങ്ങളു, കാര്യങ്ങളു ഭഗവാൻ
പറഞ്ഞു കൊടുക്കുന്നു.! 'അതു കൊണ്ട് ഭഗവാൻ പറയുന്നു ഉത്തിഷ്ട, എന്നു പറയുന്നു.'

ഇനി പ്രായോഗികമായി ചിന്തിച്ചാലും ശരിയായി വരുന്നു
ഒരാൾ ബന്ധുവാകട്ടെ, മകനാകട്ടെ, അമ്മയാകട്ടെ, അച്ചനാകട്ടെ, അമ്മാവനാകട്ടെ '' നമ്മെ നിരന്തരം ചൂഷണം ചെയ്താൽ, നമ്മെ പീഡിപ്പിച്ചാൽ, ഉപദ്രവിക്കുകയു ചെയ്തു കൊണ്ടിരിന്നാൽ! നമ്മൾ എന്തു ചെയ്യും! ഇതെല്ലാം അനുഭവിക്കാൻ, ചവിട്ടു അടിയുമേറ്റു ജീവിക്കാൻ, കൈയ്യു കെട്ടി ചവിട്ടു, അടിയു
എറ്റു കോണ്ട് കഴിയുന്നതാണോ? ധർമ്മം. അല്ല !
നമ്മെ സഹായിക്കാൻ, ആരുമില്ലാത്തപ്പോൾ
നമ്മെ കൊല്ലാനോ? ഭാര്യയെ മാനഭംഗപ്പെടുത്തുവാനോ'' (പാഞ്ചാലിയുടെ തുണിയുരിഞതടക്കം)
വീടിനു തീ വെക്കുമ്പോൾ, അതിലൂടെ
അപലകളെ, ജീവനുകളെ ചുട്ടു കൊല്ലുമ്പോൾ (അരക്കില്ലം)
ആയുധധാരികളായ ക്രൂരൻമ്മാർ ശ്രമിക്കുമ്പോൾ! അപ്പോൾ നമ്മുടെ ഭാരതത്തിൽ: അഹിംസയാണ് പരമധർമ്മമെന്നു പറഞ് കടമകൾ മറക്കുവാൻ സാധിക്കുമോ? ആ പാതകൻമ്മാരെ വെറുതെ വിടുവാൻ സാധിക്കുമോ?-
ഗീതയിൽ രണ്ട്, അധ്യായങ്ങളിൽ മാത്രമാണ് യുദ്ധം വിഷയമാകുന്നത്!
ബാക്കി മുഴുവൻ അധ്യായങ്ങളു
അഹിംസയുടെയു സാമൂഹ്യ സമത്വത്തെയു, പറ്റി ചിന്തിക്കുന്നു
ലോക ഒരു കുടുംബമെന്ന ചിന്ത ചർച്ച ചെയ്യുന്നു സമരസതകളുടെ ചിത്രങ്ങൾ വരച്ചുകാണിക്കുന്നു. അഹിംസാ പരമോ   ധർമ്മ എന്നു പറയുന്നത് ഗീത, ഒളിഞ്ഞു കിടക്കുന്ന മഹാഭാരതിത്തിലാണ്!

ഗീത തന്നെ,
അഹിംസയെ മഹത്വവൽക്കരിക്കുന്നു.
അഹിംസാ ,സമതാ, തുഷ്ടി
ഗീത ( 10.5)
അഹിംസ, സത്യ, മേക്രായോ:
ഗീത 16.2
അദാമിത്യ മദം, ഭിത്യം, അഹിംസ ::
ഗീത 13' 7

നവ, അഹിംസാവാദികൾക്ക് കൊല്ലാതിരിക്കുന്നതു, മാത്രമാണ് അഹിംസയെങ്കിൽ അതിന്, അതിൽ കവിഞ, അർത്ഥ തലങ്ങളുണ്ടെന്ന്,
അറിയണം!''
ധർമ്മമില്ലാത്ത, അരുതായികളായ,
ആക്രമണകാരികളെ അവർ ബ്രാഹ്മണൻമ്മാരായാലും, ഗുരുവായാലും, രക്തബന്ധമായാലും,
എന്ന് വർഗ്ഗീകരിക്കാതെ, വധിച്ചു കളയണമെന്ന് മനസ്മൃതി പറയുന്നു.

ഇത്തരത്തിൽ ചിന്തിച്ചാലു
യുദ്ധത്തിനു വേണ്ടി യുദ്ധമല്ല!
ഗീത പറയുന്നത്. സ്വരക്ഷാർത്ഥവു., പൗരഷത്തോടു, സ്വധർമ്മത്തിൽ ,ജിവിക്കുവാനും ധർമ്മത്തിനു, അതിന്റെ രക്ഷക്കു വേണ്ടിയാണെന്ന് കാണാം!

അപ്പോൾ ഭഗവദ് ഗീത പറയുന്നു!
യുദ്ധം പാപമല്ല, ധർമ്മത്തിനു വേണ്ടി
അത്, അനിവാര്യമാണ്!
അധർമ്മത്തെ, അനുകൂലിക്കുന്നവനു,
അപമാനത്തെ സഹിക്കുകയു,
പൊറുക്കുകയും, ക്ഷമിക്കുകയു, ചെയ്യുന്നവൻ ആണു, പെണ്ണുകെട്ടവനായ, നപുംസകളാണെന്നു, ഭഗവദ് ഗീത പറയുന്നു.!

No comments:

Post a Comment