ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 March 2018

കിരാത മൂർത്തിയും മഹാ കിരാത സ്ഫോടനവും

കിരാത മൂർത്തിയും മഹാ കിരാത സ്ഫോടനവും

കേരളത്തിന്റെ തനതായ ഉപാസന വിധിയാകുന്നു കിരാത ശിവൻ

കേരളത്തിൽ നിരവധി സമുദായ ആരാധനയിൽ കിരാത ശിവൻ പല പേരിലായി അറിയപ്പെടുന്നു വേട്ടയ്ക്കാരൻ, കിരാതൻ, വേടൻ,  ചണ്ഡാല ശിവൻ, കാട്ടു മൂർത്തി,  എന്നിവയും തെക്കൻ കോഴിക്കോട് ഭാഗങ്ങളിൽ ചങ്ങല മുറിയൻ, കരുവൻ എന്ന പേര് പറയാറുണ്ട്. കേരളത്തിലെ നമ്പൂതിരി വിഭാഗങ്ങളിൽ അവരുടെ തേവര മൂർത്തിയായി  ആരാധിക്കാറുണ്ട്. രണ്ടു ഭാവങ്ങൾ ആണ് പൊതുവെ കാണപ്പെടാറു

ഒന്ന് യുദ്ധ ഭാവവും മറ്റൊന്ന് യുദ്ധത്തിൽ ജയിച്ചു വരുന്ന ഭാവവും

(ജയിച്ചു വരുന്ന ഭാവത്തിന്റെ ധ്യാനം)

"വീര ശ്രി രംഗ ഭൂമി: കരതല വിലസൽ ചാപ ബാണം കാപാലി :"

(യുദ്ധത്തിൽ നിൽക്കുന്ന ഭാവം) ..

" യുദ്ധേ നിർജ്‌ജിത്യ പാര്ത്ഥം തദമിത കൃപയാ വിഷ്ഫുരത്സത്യ ലക്ഷമാ "

എന്നിങ്ങനെ ആകുന്നു.  ഇത് കൂടാതെ വളരെ രഹസ്യമായ ഒരു താന്ത്രിക ഭാവം കൂടെ ഉണ്ട് അതി ഗോപ്യമായി തന്ത്രത്തിൽ അധിഷ്ഠിതമായി ആചരിച്ചിരുന്ന കിരാത ശിവനുടെ അതി ശക്തിയേറിയ ഭാവം ആ ഭാവത്തിന്റെ മന്ത്രത്തിന്റെ പേര് കിരാത സ്ഫോടനം എന്നാകുന്നു. സഹസ്രാക്ഷരം (ആയിരം അക്ഷരം) കൊണ്ടുള്ള അപൂർവ്വ ശക്തി മന്ത്രം. ആ കിരാതാണ് ഏഴു മുഖം ആകുന്നു പഞ്ച രുദ്രന്മാർ (ഈശാനൻ,  തത്പുരുഷൻ, വാമദേവൻ, സദ്യോജാതൻ, അഘോരൻ) കൂടാതെ ഒരു ഗുപ്ത മുഖവും ഒരു ശക്തി (ദേവി ) മുഖവും ചേർന്ന് വരുന്ന ആയിരം അക്ഷരമുള്ള അപൂർവ്വ ശക്തി മന്ത്രമാകുന്നു മഹാ കിരാത സ്ഫോടനം. ഈ മന്ത്രത്തിന്റെ പ്രത്യേകത മഹാ ഷോഡശി ബീജങ്ങൾ ഈ മന്ത്രത്തിൽ വരുന്നതിനാൽ ഷോഡശി ഉപാസകർക്കു മാത്രമേ ജപിക്കാൻ വിധിയുള്ളു.

No comments:

Post a Comment